October 18, 2026

ശബരിമലയില്‍ ആദ്യ 12 ദിവസത്തെ വരുമാനം 63 കോടിയിലേറെ ; കഴിഞ്ഞ തവണത്തേക്കാള്‍ 15 കോടി അധികമെന്ന് ദേവസ്വം പ്രസിഡന്റ്

പത്തനംതിട്ട: മണ്ഡല മാസം ആരംഭിച്ചത് മുതല്‍ ഇക്കുറി ശബരിമലയില്‍ വരുമാനത്തില്‍ വന്‍ വര്‍ധനവെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. ആദ്യ 12 ദിവസത്തെ വരുമാനത്തിന്റെ കാര്യത്തില്‍ ഇക്കുറി വലിയ വര്‍ധനവുണ്ടെന്നാണ് ദേവസ്വം പ്രസിഡന്റ് വിവരിച്ചത്. കഴിഞ്ഞ വര്‍ഷം ആദ്യ 12 ദിവസത്തെ വരുമാനം 47,12,01,536 ( നാല്‍പത്തി ഏഴ് കോടി പന്ത്രണ്ടു ലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി മുപ്പത്തിയാറ് ) രൂപയായിരുന്നു. എന്നാല്‍ ഇത്തവണ ആദ്യ 12 ദിവസം 63,01,14,111( അറുപത്തി മൂന്ന് കോടി ഒരു ലക്ഷത്തി […]

സ്വര്‍ണക്കവര്‍ച്ച കേസ്; ഡ്രൈവര്‍ അര്‍ജുന്റെ കേസിന് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധമില്ലെന്ന് പോലീസ്, മകനെ കൊന്നത് തന്നെയെന്ന് അച്ഛന്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അറസ്റ്റിലായെങ്കിലും ഇതിന് ബാലഭാസ്‌കറിന്റെ അപകട മരണകേസുമായി ബന്ധമില്ലെന്ന് പോലീസ്. സ്വര്‍ണം കവര്‍ന്ന കേസില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവറും ഉള്‍പ്പെട്ടെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. തൃശ്ശൂര്‍ സ്വദേശിയാണ് പിടിയിലായ അര്‍ജുന്‍. Also Read ; സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി നിയമനത്തിന് സ്റ്റേയില്ല; സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് നല്‍കാന്‍ വിസമ്മതിച്ച് ഹൈക്കോടതി അതേസമയം, ഇപ്പോഴത്തെ കേസിന് ബാലഭാസ്‌കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്നതുകൊണ്ട് തന്നെ ആ ദിശയില്‍ പുതിയ […]

സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി നിയമനത്തിന് സ്റ്റേയില്ല; സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് നല്‍കാന്‍ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി: സാങ്കേതിക സര്‍വകലാശാലയിലെ താത്ക്കാലിക വിസി നിയമനത്തിന് സ്റ്റേയില്ല. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് നല്‍കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സര്‍വകലാശാലയില്‍ വിസി ഇല്ലാത്ത അവസ്ഥ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഡോ കെ ശിവപ്രസാദിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നോട്ടീസയച്ചു. Also Read; പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി ഡോ കെ ശിവപ്രസാദിനെ വ്യാഴാഴ്ചയാണ് സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് […]

പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി

കൊച്ചി: സൗബിന്റെ നിര്‍മ്മാണ കമ്പനിയായ പറവ ഫിലിംസിലെ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി. പരിശോധന ഇപ്പോഴും തുടരുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് നടന്‍ സൗബിന്‍ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. Also Read ; ശ്രുതിക്ക് സര്‍ക്കാര്‍ ജോലി; നിയമനം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ സിനിമ 148 കോടിയിലേറെ രൂപ […]

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി; നിയമനം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍

വയനാട്: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി. റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ശ്രുതിക്ക് നിയമനം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. Also Read; കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം ; സൗബിന് കുരുക്ക് മുറുകുന്നു,നടനെ ചോദ്യംചെയ്‌തേക്കും അച്ഛനും അമ്മയും സഹോദരിയുമടക്കം ഒന്‍പത് പേരെയാണ് ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട്ടെ ജോലി സ്ഥലത്തായിരുന്നതിനാല്‍ ശ്രുതി അപകടത്തില്‍പ്പെട്ടില്ല. പുതിയ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് […]

കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം ; സൗബിന് കുരുക്ക് മുറുകുന്നു,നടനെ ചോദ്യംചെയ്‌തേക്കും

കൊച്ചി: കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് സൗബിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ പറവ ഫിലിംസില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.രാവിലെ തുടങ്ങിയ പരിശോധന രാത്രി ഏറെ വൈകുവോളം നീണ്ടു നിന്നിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ നിര്‍മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ ആദായ […]

നവീന്‍ ബാബുവിന്റെ മരണം: അരുണ്‍ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം ആണ് മൊഴി എടുത്തത്. എഡിഎം ഒരു തെറ്റുപറ്റിയതായി തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് വീണ്ടും കളക്ടറുടെ മൊഴി എടുത്തിരിക്കുന്നത്. എഡിഎം തനിക്ക് തെറ്റുപറ്റി എന്ന് പറഞ്ഞെന്ന കളക്ടറുടെ മൊഴിക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി […]

ആനയെ കണ്ട് ഭയന്നാണ് വഴിതെറ്റിയത്, രാത്രി ഉറങ്ങിയിട്ടില്ല ; വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി

കൊച്ചി: എറണാകുളം കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. ആനയെ കണ്ട് ഭയന്നാണ് തങ്ങള്‍ക്ക് കാട്ടില്‍ വഴിതെറ്റിയതെന്ന് രക്ഷപ്പെട്ട് പുറത്തെത്തിയശേഷം സ്ത്രീകളെ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി ഉറങ്ങിയില്ലെന്നും എഴുന്നേറ്റിരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു. രാത്രി 2 വരെ ആന തങ്ങള്‍ക്ക് ചുറ്റിലും ഉണ്ടായിരുന്നതായും സ്ത്രീകള്‍ പറഞ്ഞു. അട്ടിക്കളത്ത് നിന്നും 6 കിലോമീറ്റര്‍ ദൂരത്തായി അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് ഡിഎഫ്ഒ അറിയിച്ചു. നിലവില്‍ സ്ത്രീകളുടെ ആരോഗ്യാവസ്ഥ പ്രശ്‌നമില്ലെന്ന് ഡിഎഫ്ഒ അറിയിച്ചിരുന്നു. വ്യാഴാഴ്ച […]

കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവം ; ഹോട്ടല്‍ നടത്തിപ്പുകാര്‍ അറസ്റ്റില്‍

തൃശൂര്‍: ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ അറസ്റ്റില്‍.പെരിഞ്ഞനത്ത് സെയിന്‍ ഹോട്ടല്‍ നടത്തിപ്പുകാരായ കയ്പമംഗലം സ്വദേശി ചമ്മിണിയില്‍ വീട്ടില്‍ റഫീക്ക്(51), കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ചിറക്കുഴി വീട്ടില്‍ അസ്ഫീര്‍(44) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. Also Read ; കേരള സാരിയണിഞ്ഞ് പ്രിയങ്ക പാര്‍ലമെന്റില്‍; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു ഇക്കഴിഞ്ഞ മെയ് 25ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പെരിഞ്ഞനം കുറ്റിലക്കടവ് രായംമരക്കാര്‍ വീട്ടില്‍ ഉസൈബയാണ് […]

കേരള സാരിയണിഞ്ഞ് പ്രിയങ്ക പാര്‍ലമെന്റില്‍; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി : വയനാടിന്റെ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്ക ഗാന്ധി. കേരളത്തില്‍ നിന്നുള്ള ഏക വനിതാ എംപിയാണ് പ്രിയങ്ക. കേരളീയ വേഷത്തിലെത്തിയ പ്രിയങ്ക ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് സത്യപ്രജ്ഞ ചെയ്തത്. കേരളാ സാരിയിലെത്തിയ പ്രിയങ്കയെ വലിയ കൈയ്യടികളോടെയാണ് കോണ്‍ഗ്രസ് വരവേറ്റത്. Also Read ; ആനകള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്റര്‍ തന്നെ വേണം; ഇളവ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പ്രിയങ്ക കൂടി പാര്‍ലമെന്റിലെത്തിയതോടെ നെഹ്റു കുടുംബത്തില്‍ നിന്നുള്ള 3 പേര്‍ പാര്‍ലമെന്റില്‍ സാന്നിധ്യമാകുകയാണ്. സഹോദരന്‍ രാഹുല്‍ ഗാന്ധി ലോക്സഭാംഗവും അമ്മ […]