October 18, 2026

സംസ്ഥാനത്ത് വന്‍ തട്ടിപ്പ് ; ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നത് ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തി. ഗസറ്റഡ് ഉദ്യോഗസ്ഥര്‍, കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ അടക്കമുള്ളവരാണ് അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റുന്നത്. ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പ് കണ്ടെത്തിയത്. Also Read ; ‘പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവരെയും കള്ളവാര്‍ത്ത കൊടുത്തവരെയും കൈകാര്യം ചെയ്യും’ ;  കെ സുരേന്ദ്രന്‍ ഇത്തരത്തില്‍ അനധികൃതമായി കൈപ്പറ്റിയ തുക പലിശയടക്കം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നാണ് ധനവകുപ്പിന്റെ നിര്‍ദേശം. കുറ്റക്കാര്‍ക്കെതിരെ […]

‘പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവരെയും കള്ളവാര്‍ത്ത കൊടുത്തവരെയും കൈകാര്യം ചെയ്യും’ ;  കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രസ്ഥാനത്തെ അപമാനിക്കാന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്നും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവരെയും കള്ളവാര്‍ത്ത കൊടുത്തവരെയും കൈകാര്യം ചെയ്യുമെന്നുമായിരുന്നു സുരേന്ദ്രന്റെ ഭീഷണി. പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബിജെപിയില്‍ പൊട്ടിത്തെറി രൂക്ഷമായ വേളയിലാണ് സുരേന്ദ്രന്റെ ഭീഷണി. അതിനിടെ പാലക്കാട്ടെ ബിജെപിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ മറയാക്കി നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ സന്ദീപ് വാര്യര്‍ നീക്കം തുടങ്ങി. Also Read ; ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ; സഹപാഠിയുമായി […]

ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ; സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ്, ഡിഎന്‍എ പരിശോധിക്കും

പത്തനംതിട്ട: പത്തനംതിട്ടയില്‍ പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണവുമായി പോലീസ്. മരിച്ച പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഇന്നലെ തന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്.മരിച്ച പെണ്‍കുട്ടി സഹപാഠിയായ ആണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് സൂചനയെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ, മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി പഠിച്ച സ്‌കൂളില്‍ കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്‌യുവിന്റെ പഠിപ്പ് മുടക്കിയുള്ള പ്രതിഷേധം. Also Read […]

പതിനെട്ടാംപടിയിലെ ഫോട്ടോ: 23 പോലീസുകാര്‍ക്കെതിരെ നടപടി; കണ്ണൂരില്‍ നല്ലനടപ്പ്, തീവ്രപരിശീലനം

തിരുവനന്തപുരം: ശബരിമല പതിനെട്ടാംപടിയില്‍ നിന്ന് പോലീസുകാര്‍ ഫോട്ടോ എടുത്തതിനെതിരെ വകുപ്പുതല നടപടി. എസ് എ പി ക്യാംപിലെ 23 പോലീസുകാരെ നല്ലനടപ്പ് പരിശീലനത്തിന് അയയ്ക്കാനാണ് തീരുമാനം. കണ്ണൂര്‍ കെ എ പി-4 ക്യാംപില്‍ നല്ല നടപ്പ് പരിശീലനത്തിന് ഇവരെ അയയ്ക്കാന്‍ എഡിജിപി എസ് ശ്രീജിത്ത് നിര്‍ദേശം നല്‍കി. പോലീസുകാര്‍ക്കെതിരെ സ്വീകരിച്ച നടപടി നാളെ ഹൈക്കോടതിയെ അറിയിക്കും. Also Read ;  വളപട്ടണം കവർച്ച: കവർച്ച നടന്നതിന്റെ തലേ ദിവസവും ഇതേ വീട്ടില്‍ കയറിയിരുന്നു; നിര്‍ണായക തെളിവുകള്‍ കിട്ടി നടപടിയെ […]

വളപട്ടണം കവർച്ച: കവർച്ച നടന്നതിന്റെ തലേ ദിവസവും ഇതേ വീട്ടില്‍ കയറിയിരുന്നു; നിര്‍ണായക തെളിവുകള്‍ കിട്ടി

കണ്ണൂര്‍: കണ്ണൂര്‍ വളപ്പട്ടണത്ത് ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണ്ണവും കൊള്ളയടിച്ചതിന് തലേ ദിവസവും കള്ളന്‍ ഇതേ വീട്ടില്‍ കയറിയിരുന്നതായി പോലീസ് പറഞ്ഞു.മോഷണം നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. Also Read ; നവീന്‍ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം വരുമോ?ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ മോഷണം നടന്ന ദിവസം വീടിന്റെ ഗേറ്റിന് പുറത്ത് നിന്നും മോഷ്ടാക്കള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും വീട്ടില്‍ ആളില്ലാത്തത് കൃത്യമായി മനസ്സിലാക്കിയാണ് മോഷണം നടത്തിയതെന്നും […]

നവീന്‍ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം വരുമോ?ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് നാല്‍പ്പത്തിയൊന്നാമതായിട്ടാണ് ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജിക്കാരി. നിലവില്‍ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും തങ്ങള്‍ക്ക് നീതി ലഭിക്കുന്നമെന്ന കാര്യത്തില്‍ പ്രതീക്ഷയില്ലെന്നും നവീന്റെ മരണം കൊലപാതകമാണോയെന്ന സംശയമുണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. Also Read ; ദി […]

ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എണ്ണിയെന്ന് കാണിച്ച് കഴിഞ്ഞ ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ദ വയര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പുറത്ത് വിട്ടത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കുകളാണ്. റിപ്പോര്‍ട്ടില്‍ 5,38,225 വോട്ടുകള്‍ കണക്കാക്കിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. Also Read ; ‘മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ എണ്ണി’: വെളിപ്പെടുത്തലുമായി ദി വയര്‍ നവംബര്‍ 23ന് ഫലപ്രഖ്യാപനം […]

ബിജെപിയിലെ തര്‍ക്കത്തില്‍ ഇടപെട്ട് കേന്ദ്ര നേതൃത്വം ; പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് നിര്‍ദേശം

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതാക്കള്‍ക്കിടയിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം. വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് നേതൃത്വം നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. അതേസമയം, സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ മുതിര്‍ന്ന നേതാവ് എന്‍ ശിവരാജനും പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരനും എതിരെ നടപടിയെടുക്കുന്നതിലും പാര്‍ട്ടിയില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഇവര്‍ക്കെതിരെ നടപടി എടുത്താല്‍ പാലക്കട്ടെ കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിടുമോ എന്ന് ആശങ്കയാണ് നിലനില്‍ക്കുന്നത്. പാര്‍ട്ടി വിട്ട് […]

‘മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ എണ്ണി’: വെളിപ്പെടുത്തലുമായി ദി വയര്‍

മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ പൊരുത്തക്കേടെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയില്‍ ആകെ പോള്‍ ചെയ്തതിനേക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ അധികമായെണ്ണി എന്നാണ് റിപ്പോര്‍ട്ട് ആരോപിക്കുന്നത്. 288 മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്തത് 6,40,88,195 വോട്ടുകളാണ്. എന്നാല്‍ ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 6,45,92,508 വോട്ടുകളാണ്. സംസ്ഥാനത്ത് പോള്‍ ചെയ്തതിനേക്കാള്‍ 5,04,313 വോട്ടുകള്‍ അധികമായി എണ്ണിയെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. Also Read ; നവീന്‍ […]

നവീന്‍ ബാബുവിന്റെ മരണം ; സിബിഐ അന്വേഷിക്കണം,തെളിവുകള്‍ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹര്‍ജിയില്‍ വിധി അടുത്ത മാസം

കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരിക്കെ നവീന്‍ ബാബു ആത്മഹത്യ ചെയ്തസംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. മരണവുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. സിപിഎം നേതാവ് പ്രതിയായ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും, തങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. Also Read ; നാട്ടികയിലെ അപകടം ; ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി […]