October 18, 2026

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു; വരന്‍ കടുത്ത കായിക പ്രേമി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു. പോസിഡെക്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കട്ട ദത്ത സായ് ആണ് വരന്‍. ഡിസംബര്‍ 22ന് ഉദയ്പുരില്‍ വച്ചാണ് വിവാഹം. 24ന് ഹൈദരാബാദില്‍ റിസപ്ഷന്‍. ഇരു കുടുംബങ്ങളും തമ്മില്‍ വര്‍ഷങ്ങളായുള്ള പരിചയമുണ്ട്. എന്നാല്‍ കഴിഞ്ഞ മാസമാണ് വിവാഹക്കാര്യം തീരുമാനമായത് എന്ന് സിന്ധുവിന്റെ പിതാവ് പി.വി.രമണ പറഞ്ഞു. Also Read; ട്രിവാന്‍ഡ്രം ക്ലബിന്റെ കൈവശമുള്ള ഭൂമി, ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകള്‍ ഇല്ലെന്ന് സര്‍ക്കാര്‍ സിന്ധു ജനുവരി […]

ട്രിവാന്‍ഡ്രം ക്ലബിന്റെ കൈവശമുള്ള ഭൂമി, ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകള്‍ ഇല്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന്റെ കൈവശം ഇരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ട്രിവാന്‍ഡ്രം ക്ലബിന്റെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഭൂമിയുടെ തണ്ടപ്പേര്‍ റവന്യൂ വകുപ്പ് റദ്ദാക്കി. അതേസമയം ഉടമസ്ഥാവകാശം നിയമപരമായി തെളിയിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ക്ലബ് ഭാരവാഹികള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്ക് ലാന്റ് റവന്യു കമ്മീഷണറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. Also Read ; മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണം ;മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിപോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം അതേസമയം തലസ്ഥാന നഗരമധ്യത്തില്‍ […]

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണം ;മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിപോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴ: ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിപോയതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം ഓവര്‍ടേക്ക് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിലേക്ക് കാര്‍ ഇടിച്ചു കേറുകയായിരുന്നു. മരിച്ച അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും പോസ്റ്റ് മോര്‍ട്ടം ഇന്ന് രാവിലെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. 8.30 ഓടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു.തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ പൊതുദര്‍ശനത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് […]

തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്കം; കൃഷ്ണഗിരിയില്‍ നിരവധി ബസുകളും കാറുകളും ഒലിച്ചുപോയി

കോയമ്പത്തൂരിനു സമീപം കൃഷ്ണഗിരിയിലെ ഉത്തംഗരൈയില്‍ തടാകം പൊട്ടിയതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ബസുകളും കാറുകളും ഒലിച്ചുപോയി. കൃഷ്ണഗിരി ജില്ലയിലെ ഉത്തംഗരൈ ബസ് സ്റ്റാന്‍ഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളാണ് തടാകത്തിലെ ജലം കവിഞ്ഞൊഴുകി ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയത്. Also Read; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം തീരുമാനമായില്ല; വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് വൈകും കനത്ത മഴയെ തുടര്‍ന്ന് ഉത്തംഗരൈ മേഖലയില്‍ ജലനിരപ്പ് നിറഞ്ഞ് വെള്ളക്കെട്ടിന് കാരണമായി. ഉത്തംഗരൈ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള തടാകത്തിലെ ജലനിരപ്പുയര്‍ന്ന് പുറം ബാന്‍ഡ് തകരുകയും […]

വളപട്ടണത്തെ വന്‍ കവര്‍ച്ച; പ്രതി ലിജീഷ് മോഷണമുതല്‍ ഒളിപ്പിച്ചത് സ്വന്തം വീട്ടില്‍

കണ്ണൂര്‍: വളപട്ടണത്തെ വന്‍ കവര്‍ച്ചയില്‍ പിടിയിലായ പ്രതി ലിജീഷ് മോഷണ മുതല്‍ ഒളിപ്പിച്ചത് സ്വന്തം വീട്ടില്‍ തന്നെ. വെല്‍ഡിങ് തൊഴിലാളിയായ ഇയാള്‍ കട്ടിലിന്റെ അടിഭാഗത്ത് പ്രത്യേക അറയുണ്ടാക്കിയാണ് പണവും സ്വര്‍ണവും സൂക്ഷിച്ചതെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ അജിത് കുമാര്‍ അറിയിച്ചു. ശനിയാഴ്ചയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കീച്ചേരി മോഷണ കേസിലും പ്രതിക്ക് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതി കുറ്റസമ്മതം നടത്തിയതായും കമ്മീഷണര്‍ വ്യക്തമാക്കി. Also Read; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം തീരുമാനമായില്ല; വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് വൈകും […]

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം തീരുമാനമായില്ല; വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് വൈകും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം അന്തിമമാകാത്തതിനെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് വൈകും. ഡിസംബറില്‍ നടത്തേണ്ട കമ്മീഷനിങ് ജനുവരി അവസാനവാരമോ ഫെബ്രുവരിയിലോ മാത്രമേ ഉണ്ടാവുകയുള്ളൂ. അതേസമയം 70 ലേറെ കപ്പലുകള്‍ വന്ന വിഴിഞ്ഞം തുറമുഖം രാജ്യാന്തര തലത്തില്‍തന്നെ വന്‍വളര്‍ച്ചയിലേക്ക് നീങ്ങുകയാണ്. Also Read; കനത്ത മഴ; ശബരിമലയിലെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി വനംവകുപ്പ് ഈ മാസം 11ന് വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമായിട്ട് നാലുമാസമാകുകയാണ്. സാന്റ ഫര്‍ണാണ്ടോയെന്ന ഭീമന്‍ കപ്പലാണ് ജൂലൈ 11ന് തുറമുഖത്തേക്ക് ആദ്യമെത്തിയത്. അന്ന് […]

കനത്ത മഴ; ശബരിമലയിലെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി വനംവകുപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനത്തതോടെ ശബരിമലയിലെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണമേര്‍പ്പെടുത്തി വനം വകുപ്പ്. വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. Also Read; സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച; പ്രതികരിച്ച് സന്ദീപ് വാര്യര്‍ ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്-ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അപകടസാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തില്‍ സഹായങ്ങള്‍ക്കായി 1077, 1070 എന്നീ ടോള്‍ […]

സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച; പ്രതികരിച്ച് സന്ദീപ് വാര്യര്‍

കണ്ണൂര്‍: പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണ മുദ്രാവാക്യം മുഴക്കി യുവമോര്‍ച്ച. കണ്ണൂര്‍ അഴീക്കോട് ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് യുവമോര്‍ച്ചയുടെ പ്രകോപന മുദ്രാവാക്യം. 30 വെള്ളി കാശും വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചിയെന്ന് വിളിച്ചുകൊണ്ടാണ് മുദ്രാവാക്യം വിളി ആരംഭിക്കുന്നത്. പ്രസ്ഥാനത്തെ അപമാനിക്കാന്‍ ബലിദാനികളെ കൂട്ടുപിടിച്ചുവെന്നും, ഒറ്റുകാരാ സന്ദീപേ, പട്ടാപകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം എന്നും പലതവണ ഭീഷണി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് യുവമോര്‍ച്ച പ്രകടനം നടത്തിയത്. […]

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; പ്രത്യേക സമ്മര്‍ താരിഫും പരിഗണനയില്‍: വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ആഭ്യന്തര ഉല്‍പാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. അതിനാല്‍ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. Also Read; സംസ്ഥാനത്ത് മഴ തുടരുന്നു; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് ‘നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കെഎസ്ഇബിക്ക് റിപ്പോര്‍ട്ട് നല്‍കിയാല്‍ സര്‍ക്കാരുമായും ഉപഭോക്താക്കളുമായും ചര്‍ച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കള്‍ക്ക് പോറലേല്‍ക്കാതെയായിരിക്കും നിരക്കുവര്‍ധനവ് ഉണ്ടാകുക. സമ്മര്‍ താരിഫും […]

സംസ്ഥാനത്ത് മഴ തുടരുന്നു; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മഴയെത്തുടര്‍ന്ന് ഇന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി […]