October 18, 2026

നാട്ടികയിലെ അപകടം ; ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: തൃശൂര്‍ നാട്ടികയിലുണ്ടായ ദാരുണമായ അപകടത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ അഞ്ച് പേരുടെ ജീവനാണ് നഷ്ടമായത്. നാട്ടിക അപകടം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. സംഭവത്തില്‍ ഗതാഗത കമീഷണറുടെ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടി. മദ്യ ലഹരിയിലാണ് ക്ലീനര്‍ വണ്ടി ഓടിച്ചത്. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വാഹനത്തിന്റെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു. Also Read ; ഭരണഘടന സമൂഹത്തിന്റെ […]

ഭരണഘടന സമൂഹത്തിന്റെ നെടും തൂണാണെന്ന് രാഷ്ട്രപതി ; രാജ്യം ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷനിറവില്‍

ഡല്‍ഹി : ഇന്ത്യന്‍ ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സമ്മേളനം അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഭരണഘടനാ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്നും ഭരണഘടന സാമൂഹിക രാഷട്രീയ മേഖലകളുടെ ആധാരശിലയാണെന്നും രാഷ്ട്രപതി പറഞ്ഞു. Also Read ; പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട് പണിയായി ; റിപ്പോര്‍ട്ട് തേടി എഡിജിപി അവകാശങ്ങളുടെ കാവലാളാണ് ഭരണഘടന. സമൂഹത്തിന്റെ […]

പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട് പണിയായി ; റിപ്പോര്‍ട്ട് തേടി എഡിജിപി

പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് വിവാദമാകുന്നു. പതിനെട്ടാം പടിയില്‍ പോലീസുകാര്‍ എടുത്ത ഫോട്ടോഷൂട്ടാണ് വിവാദമാവുന്നത്. സംഭവം വിവാദമായതോടെ എഡിജിപി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറോടാണ് എഡിജിപി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ശബരിമല സന്നിധാനത്തെ ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പോലീസുകാരാണ് പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചതോടെയാണ് വിവാദമായത്. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ എഡിജിപി ഇടപെടുന്നത്.   Join with metropost : ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ ; ചോദ്യങ്ങള്‍ […]

ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ ; ചോദ്യങ്ങള്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനം

തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന രീതി പ്രാവര്‍ത്തിമാക്കാന്‍ തീരുമാനം. ഇത്തവണ കണക്ക് പരീക്ഷയ്ക്കാകും പുതിയ രീതി. പുതിയ രീതിയുടെ പ്രാവര്‍ത്തികമാക്കുന്നതിന് മുന്നോടിയായി പിഴവുകള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള പരീക്ഷകള്‍ ഈ വര്‍ഷം ഡിസംബറിലോ അടുത്ത വര്‍ഷം ജനുവരിയിലോ നടത്തുമെന്നും ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. കെ മാണിക്യരാജ് അറിയിച്ചു. വരുംവര്‍ഷങ്ങളില്‍ കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടന്‍സി എന്നിവയുടെ പ്രാക്ടിക്കല്‍ പരീക്ഷയും ഈ രീതിയിലാക്കാനാണു തീരുമാനം. […]

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോല്‍വിക്ക് കാരണം പൊളിറ്റിക്കല്‍ ഇസ്‌ലാം; സുരേന്ദ്രന് പിന്തുണയുമായി പി.സി ജോര്‍ജ്

കോട്ടയം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തോല്‍വിക്ക് കാരണം പൊളിറ്റിക്കല്‍ ഇസ്‌ലാമാണെന്ന് വിമര്‍ശിച്ച് പി.സി ജോര്‍ജ്. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് പാലക്കാട് നഗരസഭയില്‍ ഉണ്ടായിരുന്ന അതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. പാലക്കാട് സ്ഥാനാര്‍ഥികളാകാന്‍ മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്രനേതൃത്വത്തിന് നല്‍കിയത്. അതില്‍ നിന്നും ഒരു പേര് തെരഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. Also Read; സന്നിധാനത്തെ പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡ് പൂക്കളും ഇലകളും വേണ്ട, പകരം ആചാരപ്രകാരമുള്ള പുഷ്പങ്ങള്‍ ഉപയോഗിക്കണം : ഹൈക്കോടതി അതേസമയം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനേയും പിസി ജോര്‍ജ് പിന്തുണച്ചു. […]

സന്നിധാനത്തെ പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡ് പൂക്കളും ഇലകളും വേണ്ട, പകരം ആചാരപ്രകാരമുള്ള പുഷ്പങ്ങള്‍ ഉപയോഗിക്കണം : ഹൈക്കോടതി

കൊച്ചി : ശബരിമല സന്നിധാനത്ത് പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡ് പൂക്കളും ഇലകളും വേണ്ടെന്നും പകരം ആചാരപ്രകാരമുള്ള പുഷ്പങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കൂടാതെ ഓരോ ദിവസവും പുഷ്പങ്ങള്‍ മാറ്റണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, മുരളീ കൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. അതേസമയം കോടതി നോട്ടീസിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തന്നെ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡും ശബരിമല സ്‌പെഷല്‍ കമ്മിഷണറും കോടതിയെ അറിയിച്ചു. Also Read […]

കെ സുരേന്ദ്രന്‍, വി മുരളീധരന്‍, പി രഘുനാഥ് എന്നിവര്‍ ബിജെപിയിലെ കുറുവ സംഘമെന്ന് പോസ്റ്റര്‍

കോഴിക്കോട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോഴിക്കോട് ബിജെപി നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍. കെ സുരേന്ദ്രന്‍, വി മുരളീധരന്‍, പി രഘുനാഥ് എന്നിവര്‍ ബിജെപിയിലെ കുറുവ സംഘമാണെന്നും ഇവരെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ എന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. Also Read; ആത്മകഥ വിവാദം: താന്‍ ആരെയും കരാര്‍ ഏല്‍പ്പിച്ചിട്ടില്ല,ഗൂഢാലോചനയുണ്ട്: ഇപി ജയരാജന്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ സാഹചര്യത്തില്‍ വി മുരളീധരന് വേണ്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചരടുവലികള്‍ ബിജെപിയില്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷ […]

ആത്മകഥ വിവാദം: താന്‍ ആരെയും കരാര്‍ ഏല്‍പ്പിച്ചിട്ടില്ല,ഗൂഢാലോചനയുണ്ട്: ഇപി ജയരാജന്‍

തിരുവനന്തപുരം: ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജന്‍. ‘താനൊരു കരാറും ആരേയും ഏല്‍പ്പിച്ചിട്ടില്ല. ഒരു കോപ്പിയും ആര്‍ക്കും നല്‍കിയിട്ടില്ല. സാധാരണ പ്രസാധകന്‍മാര്‍ പാലിക്കേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ട്. ഇതിലൊരു നടപടിയും ഡിസി ബുക്‌സ് സ്വീകരിച്ചിട്ടില്ല. പുസ്തകത്തിന്റെ പ്രകാശനം ഡിസിയുടെ ഫേസ്ബുക്കില്‍ വന്നത് പോലും ഞാനറിയാതെയാണ്. ഇതില്‍ ഗൂഢാലോചനയുണ്ടെന്നും’ ഇപി ജയരാജന്‍ പറഞ്ഞു. Also Read; ശബരിമലയിലെത്തുന്ന ഭക്തരെ കൊടിമരച്ചുവട്ടിലൂടെ നേരെ ദര്‍ശനത്തിന് കയറ്റുന്നത് പരിഗണനയില്‍ ‘ഇത് ബോധപൂര്‍വ്വമായ നടപടിയാണ്. പുസ്തകത്തിന്റെ കോപ്പി വാട്‌സ്ആപ്പിലുള്‍പ്പെടെ പിഡിഎഫ് ഫോര്‍മാറ്റിലാണ് അവര്‍ […]

ശബരിമലയിലെത്തുന്ന ഭക്തരെ കൊടിമരച്ചുവട്ടിലൂടെ നേരെ ദര്‍ശനത്തിന് കയറ്റുന്നത് പരിഗണനയില്‍

ശബരിമല: പതിനെട്ടാംപടി ചവിട്ടിയെത്തുന്ന ഭക്തരെ കൊടിമരച്ചുവട്ടിലൂടെ നേരെ സോപാനത്തിലേക്ക് കയറ്റി ദര്‍ശനം നല്‍കുന്നത് പരിഗണനയില്‍. നിലവില്‍ പടികയറി വരുന്നവരെ മേല്‍പ്പാലത്തിലൂടെ കയറ്റി ശ്രീകോവിലിന്റെ വടക്കു ഭാഗത്തുകൂടി കൊണ്ടുവന്നാണ് ഇപ്പോള്‍ ദര്‍ശനം  അനുവദിക്കുന്നത്. ദര്‍ശനസമയത്ത് ശ്രീകോവിലിന് കുറുകെയാണ് തീര്‍ഥാടകര്‍ നടക്കുക. ഇങ്ങനെയാകുമ്പോള്‍ തിരക്ക് സമയങ്ങളില്‍ മൂന്നു സെക്കന്റ് മാത്രമേ ഒരാള്‍ക്ക് ദര്‍ശനം കിട്ടൂ.ഇതുസംബന്ധിച്ച് ഇതരസംസ്ഥാന തീര്‍ഥാടകരില്‍നിന്നടക്കം ഒട്ടേറെ പരാതികള്‍ ദേവസ്വംബോര്‍ഡിന് നേരിട്ടും ഇ-മെയില്‍ വഴിയും ലഭിച്ചിട്ടുണ്ട്. ഇതിനുള്ള പരിഹാരമായാണ് പുതിയ രീതി പരീക്ഷിക്കാനൊരുങ്ങുന്നത്. ഗുരുവായൂരിലും മറ്റുമുള്ള ഈ മാതൃക […]

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത ദിവസം ഇത് വടക്കുപടിഞ്ഞാറ് സഞ്ചരിച്ച് തമിഴ്നാട് ശ്രീലങ്ക തീരത്ത് എത്തുമെന്നാണ് പ്രവചനം. മഴയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിങ്ങനെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Also Read; തൃശൂര്‍ നാട്ടികയില്‍ തടി […]