October 23, 2026

ഇന്ത്യയില്‍ തിരിച്ചെത്തിയ വിനേഷ് ഫോഗട്ടിന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണം

ഡല്‍ഹി: ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. പാരീസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ട് തിരിച്ചെത്തിയ വിനേഷ് ഫോഗട്ടിന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. സാക്ഷി മാലിക്ക്, ബജ്റംഗ് പൂനിയ തുടങ്ങിയവര്‍ താരത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സ്വീകരണത്തിനിടെ വികാരാധീനയായ വിനേഷ് എല്ലാവരോടും നന്ദി പറഞ്ഞു. ഇത്തരത്തിലൊരു പിന്തുണ ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും വിനേഷ് വ്യക്തമാക്കി. രാജ്യം നല്‍കിയത് സ്വര്‍ണ മെഡലിനേക്കാള്‍ ആദരവെന്ന് വിനേഷിന്റെ അമ്മയും പറഞ്ഞു. Also Read; ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; രണ്ട് […]

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

തൃശൂര്‍: ബൈക്കും,സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തൃശൂര്‍ വെള്ളറക്കാടാണ് സംഭവം. സ്‌കൂട്ടര്‍ യാത്രക്കാരായ മരത്തംകോട് ചിറപ്പുറത്ത് ആശാരി വീട്ടില്‍ ആനന്ദന്‍,ഇയാളുടെ സഹോദര പുത്രന്‍ പ്രവീണ്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന പ്രണവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ബൈക്ക് യാത്രക്കാരനായ എരുമപ്പെട്ടി യഹിയക്കും ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. Also Read ; പത്താംക്ലാസുകാരനെ സഹപാഠി കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം ; ഉദയ്പൂരില്‍ നിരോധനാജ്ഞ, 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധിച്ചു വെള്ളിയാഴ്ച രാത്രി പത്തരയോടെ വെള്ളറക്കാട് മാത്തൂര്‍ പാടത്തിന് സമീപത്തായിരുന്നു അപകടം. […]

പത്താംക്ലാസുകാരനെ സഹപാഠി കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം ; ഉദയ്പൂരില്‍ നിരോധനാജ്ഞ, 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

ജയ്പൂര്‍: പത്താംക്ലാസുകാരനെ സഹപാഠി കുത്തിപ്പരിക്കേല്‍പ്പിച്ചതിന് പിന്നാലെയുണ്ടായ സംഘര്‍ഷം ഉദയ്പൂരില്‍ ചേരി തിരിഞ്ഞുള്ള ആക്രമണങ്ങളിലേക്ക് മാറി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സാമുദായിക സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജസ്ഥാനിലെ ഉദയ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഇന്നലെ രാത്രി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്ക് പ്രദേശത്ത് ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭാട്ടിയനി ചോട്ട പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു സംഭവം. Also Read ; ഓട്ടോറിക്ഷയില്‍ ഇനി കേരളം മുഴുവന്‍ കറങ്ങാം ; ‘ഓട്ടോറിക്ഷ ഇന്‍ ദ സ്‌റ്റേറ്റ്’ എന്ന പെര്‍മിറ്റിലേക്ക് മാറും സംഭവസ്ഥലത്ത് പ്രതിഷേധക്കാര്‍ പൊതുമുതല്‍ […]

ഓട്ടോറിക്ഷയില്‍ ഇനി കേരളം മുഴുവന്‍ കറങ്ങാം ; ‘ഓട്ടോറിക്ഷ ഇന്‍ ദ സ്‌റ്റേറ്റ്’ എന്ന പെര്‍മിറ്റിലേക്ക് മാറും

തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് ഇനി മുതല്‍ കേരളം മുഴുവന്‍ സര്‍വീസ് നടത്താം. സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെര്‍മിറ്റില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ഈ വിഷയത്തില്‍ തീരുമാനമുണ്ടായത്. ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു കണ്ണൂര്‍ മാടായി ഏര്യാ കമ്മിറ്റി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പെര്‍മിറ്റിലെ ഇളവ്. Also Read ; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ താല്കാലികമായി അവസാനിപ്പിച്ചു ; ഡ്രഡ്ജര്‍ എത്തിച്ച ശേഷം തിരച്ചില്‍ തുടരും പെര്‍മിറ്റില്‍ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റ് ആയി രജിസ്ട്രര്‍ ചെയ്യണം. […]

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ താല്കാലികമായി അവസാനിപ്പിച്ചു ; ഡ്രഡ്ജര്‍ എത്തിച്ച ശേഷം തിരച്ചില്‍ തുടരും

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ട്രക്ക് കണ്ടെത്താനുള്ള തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുന്നത് വരെ തിരച്ചില്‍ നടത്തില്ലെന്നാണ് വിവരം. ഡ്രഡ്ജര്‍ എത്തിക്കാന്‍ ഒരാഴ്ച സമയമെടുക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തിവെച്ച കാര്യം അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനോട് മഞ്ചേശ്വരം എംഎല്‍എ കെഎം അഷറഫ് അറിയിച്ചു. Also Read ; വനിതാ ഡോക്ടറുടെ കൊലപാതകം ; ഐഎംഎയുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു ഗംഗാവലി പുഴയിലെ സീറോ വിസിബിലിറ്റിയും പ്രതികൂല […]

വനിതാ ഡോക്ടറുടെ കൊലപാതകം ; ഐഎംഎയുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ 24 മണിക്കൂര്‍ സമരം ആരംഭിച്ചു. വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. ശനിയാഴ്ച രാവിലെ 6 മണിക്കാരംഭിച്ച സമരം ഞായറാഴ്ച രാവിലെ 6 മണിക്കാണ് അവസാനിക്കുക. സര്‍ക്കാര്‍ ആശുപത്രികളിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. Also Read ; റോഡപകടം സംഭവിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തടയാനാകില്ലെന്ന് ഹൈക്കോടതി പ്രധാനമായും മൂന്ന് ആവശ്യങ്ങള്‍ […]

റോഡപകടം സംഭവിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തടയാനാകില്ലെന്ന് ഹൈക്കോടതി

ബെംഗളുരു: റോഡപകടം സംഭവിച്ചാല്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തടയാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഹെല്‍മറ്റ് ധരിക്കാത്തത് നിയമലംഘനമാണെങ്കിലും അത് നഷ്ടപരിഹാരം ലഭിക്കുന്നതില്‍ നിന്ന് ഒരാളെ അയോഗ്യനാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സാദത്ത് അലി ഖാന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ജസ്റ്റിസ് കെ സോമശേഖര്‍, ജസ്റ്റിസ് ചില്ലക്കൂര്‍ സുമലത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. Also Read; ഇന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടില്ല 2016 മാര്‍ച്ച് അഞ്ചിന് ബംഗളുരു-മൈസുരു റോഡില്‍ വെച്ച് സാദത്ത് അലി ഖാന്‍ […]

ഇന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടില്ല

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ലെന്ന് സാംസ്‌കാരിക വകുപ്പ് അറിയിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. രഞ്ജിനിയുടെ ഹര്‍ജിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് രാവിലെ 11 മണിക്ക് പുറത്തുവിടും എന്നായിരുന്നു സംസ്‌കാരിക വകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നത്. 300 പേജുള്ള റിപ്പോര്‍ട്ടിലെ വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കി 233 പേജ് […]

ജമ്മുകാശ്മീരും ഹരിയാനയും പോളിങ് ബൂത്തിലേക്ക് ; തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ജമ്മുകാശ്മീരും ഹരിയാനയും പോളിങ് ബൂത്തിലേക്ക്. രണ്ട് സംസ്ഥാമങ്ങളിലേയും വോട്ടെടുപ്പ് തിയതി പ്രഖ്യാപിച്ചു. ജമ്മുകാശ്മീരില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജീവ് കുമാര്‍ അറിയിച്ചു. സെപ്റ്റംബര്‍ 18ന് ആണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഹരിയാന ഒക്ടോബര്‍ ഒന്നിന് വിധി എഴുതും. രണ്ട് സംസ്ഥാനങ്ങളിലും ഫലം ഒക്ടോബര്‍ നാലിന് പുറത്തുവരും. അതേസമയം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. Also […]

ഇടുക്കിയില്‍ മുത്തശ്ശിയോടൊപ്പം കാണാതായ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി

നെടുങ്കണ്ടം :  ഇടുക്കി ഉടുമ്പന്‍ചോലയില്‍ നിന്നും മുത്തശ്ശിയോടൊപ്പം കാണാതായ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്‍ചോല പുത്തുപുരയ്ക്കല്‍ ചിഞ്ചു,സിജോ ദമ്പതികളുടെ രണ്ടുമാസം പ്രായമായ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ജാന്‍സിയേയും കുഞ്ഞിനേയും കാണാതാകുന്നത്. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ വീടിന് സമീപമുള്ള തോട്ടുവക്കത്ത് കുഞ്ഞിനേയും മുത്തശ്ശിയേയും കണ്ടെത്തുകയായിരുന്നു. Also Read ; എനിക്ക് ലഭിച്ച പുരസ്‌കാരത്തേക്കാള്‍ ബ്ലെസിയുടെ അധ്വാനത്തിന് അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ട് – പൃഥ്വിരാജ് […]