October 23, 2026

എനിക്ക് ലഭിച്ച പുരസ്‌കാരത്തേക്കാള്‍ ബ്ലെസിയുടെ അധ്വാനത്തിന് അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ട് – പൃഥ്വിരാജ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ഒരുപാട് പുരസ്‌കാരങ്ങള്‍ ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് നടന്‍ പൃഥ്വിരാജ്. തനിക്ക് കിട്ടിയ അംഗീകാരത്തേക്കാള്‍ ബ്ലെസിയുടെ അധ്വാനത്തിന് ലഭിച്ച അംഗീകാരത്തിനാണെന്നും പൃഥ്വിരാജ് പറഞ്ഞു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന് പിന്നാലെയായിരുന്നു പൃഥ്വിയുടെ പ്രതികരണം. Also Read ; സംസ്ഥാന,ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മമ്മൂട്ടിയുടെ പോസ്റ്റ് ‘ഒരുപാട് സന്തോഷമുണ്ട്, മികച്ച നടനുള്ള അംഗീകാരം എനിക്ക് ലഭിച്ചു എന്നുള്ളതിനൊപ്പം തന്നെ ആ സിനിമയ്ക്ക് ഇത്രയും അംഗീകാരം കിട്ടിയതില്‍ സന്തോഷമുണ്ട്. ഈ അംഗീകാരങ്ങള്‍ക്ക് ഒപ്പം തന്നെ […]

സംസ്ഥാന,ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മമ്മൂട്ടിയുടെ പോസ്റ്റ്

ദേശീയ,സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ ജേതാക്കളെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പ് പങ്കുവെച്ചായിരുന്നു അഭിനന്ദനം അറിയിച്ചത്. ഇന്ന് പ്രഖ്യാപിച്ച ദേശീയ,സംസ്ഥാന പുരസ്‌കാരങ്ങള്‍ക്കായുള്ള മത്സരത്തില്‍ മമ്മൂട്ടിയും ഉണ്ടായിരുന്നു. എന്നാല്‍ ഫല പ്രഖ്യാപനം ഉണ്ടായപ്പോള്‍ മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചിരുന്നില്ല. Also Read ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ; മികച്ച നടന്‍ പ്രിഥ്വിരാജ്, മികച്ച നടിമാര്‍ ഉര്‍വശി, ബീന ആര്‍ ചന്ദ്രന്‍, പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ആടുജീവിതം ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്നാണ് മമ്മൂട്ടി […]

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ; മികച്ച നടന്‍ പ്രിഥ്വിരാജ്, മികച്ച നടിമാര്‍ ഉര്‍വശി, ബീന ആര്‍ ചന്ദ്രന്‍, പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ആടുജീവിതം

തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകന്‍ പ്രിയനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. Also Read ; ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ റിഷഭ് ഷെട്ടി, മികച്ച നടിമാരായി നിത്യാ മേനോനും മാനസി പരേഖും മികച്ച […]

ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ റിഷഭ് ഷെട്ടി, മികച്ച നടിമാരായി നിത്യാ മേനോനും മാനസി പരേഖും

ന്യൂഡല്‍ഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. 2022 ലെ മികച്ച ദേശീയ നടനുള്ള പുരസ്‌കാരം കന്നഡ താരം റിഷഭ് ഷെട്ടി സ്വന്തമാക്കി. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നിത്യാ മേനോനും,മാനസി പരേഖും പങ്കിട്ടു. മികച്ച  ചിത്രമായി ആട്ടം തിരഞ്ഞെടുക്കപ്പെട്ടു. Also Read ; മമ്മൂട്ടിയോ, റിഷഭ് ഷെട്ടിയോ? ദേശീയ ചലചിത്രപുരസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് നടന്‍ – […]

മമ്മൂട്ടിയോ, റിഷഭ് ഷെട്ടിയോ? ദേശീയ ചലചിത്രപുരസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന്

എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. മമ്മൂട്ടിയും കന്നഡ താരം റിഷഭ് ഷെട്ടിയുമാണ് മികച്ച നടനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച നന്‍പകല്‍നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലാണ് മമ്മൂട്ടി മത്സരിക്കുന്നത്. കാന്താര എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലാണ് റിഷഭ് ഷെട്ടി മത്സരിക്കുന്നത്. കേരളത്തിലടക്കം വലിയ വിജയം കൈവരിച്ച ചിത്രം സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലുള്ള […]

യുവതിക്ക് മറ്റൊരാളുമായി അടുപ്പമെന്ന് സംശയം, 22 കാരിയെ കൊലപ്പെടുത്തി ;ആണ്‍സുഹൃത്ത് അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ 22 കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. രാജ എന്ന യുവാവാണ് സംഭവത്തില്‍ അറസ്റ്റിലായത്. കൊല്ലപ്പെട്ട പെണ്‍കുട്ടി കഴിഞ്ഞ കുറച്ചു നാളുകളായി ബോണ്ട്‌സിയിലുള്ള സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. പെണ്‍കുട്ടിയും ആണ്‍സുഹൃത്തുമായി കുറെ നാളായി പ്രണയത്തിലായിരുന്നെന്നും എന്നാല്‍ അടുത്തിടെ പെണ്‍കുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ഇയാള്‍ സംശയിച്ചിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നുമാണ് പോലീസ് പറയുന്നത്. Also Read ; ഒരു മാസമായി അര്‍ജുന്‍ കാണാമറയത്ത്; ലോറിയുടെ കയര്‍ കിട്ടിയ സ്ഥലത്ത് തിരച്ചില്‍ തുടരും ഗുര്‍ഗാവിലെ ഗംറോജ് ടോള്‍ പ്ലാസയ്ക്കരികിലായുള്ള […]

ഒരു മാസമായി അര്‍ജുന്‍ കാണാമറയത്ത്; ലോറിയുടെ കയര്‍ കിട്ടിയ സ്ഥലത്ത് തിരച്ചില്‍ തുടരും

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് അര്‍ജുനെ കാണാതായിട്ട് ഒരുമാസമാകുമ്പോഴും ഗംഗാവലി പുഴയിലെ തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച ഡ്രഡ്ജര്‍ എത്തിക്കുന്നത് വരെ മുങ്ങല്‍ വിദഗ്ധരായിരിക്കും തിരച്ചില്‍ നടത്തുക. അനുമതി ലഭിച്ചാല്‍ നേവിയും തിരച്ചിലിനെത്തും. അര്‍ജുന്‍ ഓടിച്ച ലോറിയുടെ കയര്‍ കിട്ടിയ ഭാഗത്താണ് പരിശോധന നടത്തുക. Also Read; കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ – എംഎസ്എഫ് സംഘര്‍ഷം ; പോലീസ് എത്തി ഇരുവിഭാഗങ്ങളേയും മാറ്റി രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച തിരച്ചിലില്‍ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുടെ സംഘാംഗങ്ങള്‍, എന്‍ഡിആര്‍എഫ്, […]

കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ – എംഎസ്എഫ് സംഘര്‍ഷം ; പോലീസ് എത്തി ഇരുവിഭാഗങ്ങളേയും മാറ്റി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ – എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇന്ന് പുലര്‍ച്ചെയാണ് സംഘര്‍ഷമുണ്ടായത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്. പോലീസ് എത്തി ഇരുവിഭാഗത്തേയും സ്ഥലത്ത് നിന്നും മാറ്റി. സംഘര്‍ഷത്തിന് പിന്നാലെ ഇരുവിഭാഗങ്ങളും വടികള്‍ അടക്കമുള്ള ആയുധങ്ങളുമായി പ്രകടനം നടത്തി. Also Read ; തലസ്ഥാനത്ത് വീണ്ടും കൊലപാതകം ; കൊല്ലപ്പെട്ടത് ക്രിമിനല്‍ കേസ് പ്രതി ഷിബിലി ഏഴ് വര്‍ഷത്തിന് ശേഷമാണ് സര്‍വകലാശാല യൂണിയന്‍ യുഡിഎസ്എഫ് പിടിച്ചെടുക്കുന്നത്. ഇന്നലെയും […]

തലസ്ഥാനത്ത് വീണ്ടും കൊലപാതകം ; കൊല്ലപ്പെട്ടത് ക്രിമിനല്‍ കേസ് പ്രതി ഷിബിലി

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും അരുംകൊല. തിരുവനന്തപുരം ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു.വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. പോലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഷിബിലിയാണ് കൊല്ലപ്പെട്ടത്. ഗുണ്ടാപകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. തലസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ അരുംകൊലയാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയിയെ നടുറോഡില്‍ വെട്ടികൊലപ്പടുത്തിയത്. വെള്ളിയാഴ്ച രാത്രിയോടെ വെട്ടേറ്റ ജോയി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്. വെട്ടേറ്റ് മൂന്ന് മണിക്കൂറോളം […]

കോട്ടയം നഗരമധ്യത്തില്‍ കഞ്ചാവുമായി പിടിയിലായ ആള്‍ ജയിലില്‍ കുഴഞ്ഞുവീണു മരിച്ചു

കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ നിന്നും ആറരക്കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി ജയിലില്‍ കുഴഞ്ഞുവീണു മരിച്ചു. കേസിലെ പ്രതിയായ ഒഡീഷ സ്വദേശി ഉപേന്ദ്രനായിക് (35) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് നഗരമധ്യത്തില്‍ ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടില്‍ നിന്നും ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും സന്തോഷ്‌കുമാര്‍ നായികിനെയും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പോലീസും അറസ്റ്റ് ചെയ്യുന്നത്. ഇയാളെ നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് […]