October 15, 2026

സ്വര്‍ണമേ എങ്ങോട്ടാണീ പോക്ക്? നാല്‍പ്പത് ദിവസത്തിനിടെ കൂടിയത് 6,440 രൂപ

കോഴിക്കോട്: ഇന്നും പുതിയ റെക്കോഡിലേക്ക് കടന്ന് സ്വര്‍ണവില. പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 52,520 രൂപയും ഗ്രാമിന് 6,565 രൂപയുമായി. ഇതോടെ 40 ദിവസത്തിനിടെ ഒരു പവന് 6,440 രൂപയാണ് കൂടിയത്. ഫെബ്രുവരി 29ന് 46080 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അടിക്കടി വിലകൂടുകയും അല്‍പം കുറയുകയും ചെയ്‌തെങ്കിലും, പിന്നീട് ഈ വിലയിലേക്ക് ഇതുവരെ താഴ്ന്നിട്ടില്ല. Also Read ; പൂക്കോട് വെറ്റിനറി സര്‍വകലാശാല സിദ്ധാര്‍ത്ഥന്റെ മരണം ; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വയനാട്ടിലേക്ക് […]

പൂക്കോട് വെറ്റിനറി സര്‍വകലാശാല സിദ്ധാര്‍ത്ഥന്റെ മരണം ; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വയനാട്ടിലേക്ക്

കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വയനാട്ടിലേക്ക്. മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ എത്തിയേക്കും. കേസ് ഏറ്റെടുത്ത സിബിഐ, കോളേജില്‍ പ്രാഥമിക പരിശോധന നടത്തി. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച മുറിയും ഹോസ്റ്റലും പരിശോധിച്ചു. സിബിഐയുടെ എഫ്‌ഐആറില്‍ കൂടുതല്‍ പ്രതികളുടെ പേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. നാളെ സിദ്ധാര്‍ത്ഥന്റെ പിതാവിന്റെ മൊഴിയെടുക്കും. Also Read ;ബെല്ലാരിയില്‍ കോടികളുടെ സ്വര്‍ണ പണ വേട്ട സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശിനോട് മൊഴിയെടുക്കാന്‍ വയനാട്ടിലെത്താനാണ് […]

ബെല്ലാരിയില്‍ കോടികളുടെ സ്വര്‍ണ പണ വേട്ട

ബെംഗളൂരു: ബെല്ലാരിയില്‍ വന്‍ സ്വര്‍ണ പണ വേട്ട. 1.9 കോടി വില മതിക്കുന്ന സ്വര്‍ണവും പണവുമാണ് പിടിച്ചെടുത്തത്. 5.6 കോടി രൂപയും 3 കിലോ സ്വര്‍ണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. കാംബാലി ബസാര്‍ എന്നയിടത്തുള്ള സ്വര്‍ണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടില്‍ ആണ് റെയ്ഡ് നടത്തിയത്. ബ്രൂസ്‌പേട്ട് എന്ന സ്ഥലത്തെ ഇയാളുടെ വീട്ടിലാണ് ഇത്രയധികം പണവും സ്വര്‍ണവും വെള്ളിയും സൂക്ഷിച്ചിരുന്നത്. ഇത് എന്തിന് വേണ്ടി സൂക്ഷിച്ച പണമാണെന്ന് വ്യക്തമാക്കാനോ കണക്ക് കാണിക്കാനോ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. […]

‘ഇത് അദ്ദേഹത്തിനുള്ള എന്റെ ട്രിബ്യൂട്ട്’; ഞെട്ടിക്കുന്ന ലുക്കില്‍ ആടുജീവിതത്തിലെ ഗോകുല്‍

ആടുജീവിതത്തിലെ ഹക്കീം ആയി പ്രേക്ഷകരെ ഞെട്ടിച്ച യുവതാരമാണ് കെആര്‍ ഗോകുല്‍. പൃഥ്വിരാജിനൊപ്പം ഗോകുലും വലിയ രീതിയില്‍ ശരീര ഭാരം കുറച്ചിരുന്നു. ഇപ്പോള്‍ ശരീര ഭാരം കുറച്ച സമയത്തെ ഞെട്ടിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗോകുല്‍. ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ബെയ്ല്‍ ആണ് തനിക്ക് പ്രചോദനമായത് എന്നാണ് ഗോകുല്‍ കുറിക്കുന്നത്. Also Read ; ക്ഷേമപെന്‍ഷന്‍ രണ്ടുഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും; ഇനി കുടിശ്ശിക അഞ്ച് ഗഡു ‘ആടുജീവിതത്തിലെ ഹക്കീം ആകാന്‍ എനിക്കു പ്രചോദനമായത് ക്രിസ്റ്റ്യന്‍ ബെയ്ലിന്റെ ആത്മസമര്‍പ്പണമാണ്. 2004ല്‍ […]

ക്ഷേമപെന്‍ഷന്‍ രണ്ടുഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും; ഇനി കുടിശ്ശിക അഞ്ച് ഗഡു

തിരുവനന്തപുരം: നേരത്തെ പ്രഖ്യാപിച്ച സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. 3200 രൂപവീതമാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു. Also Read ; ഡ്രൈവിങ് സീറ്റില്‍ മഞ്ജു വാര്യര്‍; വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ച് ഫ്‌ലയിങ് സ്‌ക്വാഡ്; ആളുകള്‍ കൂടി പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്രസര്‍ക്കാര്‍ വിഹിതവും സംസ്ഥാനം […]

ഡ്രൈവിങ് സീറ്റില്‍ മഞ്ജു വാര്യര്‍; വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ച് ഫ്‌ലയിങ് സ്‌ക്വാഡ്; ആളുകള്‍ കൂടി

ചെന്നൈ: നടി മഞ്ജു വാര്യരുടെ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ച് തമിഴ്‌നാട് ഫ്‌ലയിങ് സ്‌ക്വാഡ്. തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്‌നാട്ടില്‍ വ്യാപകമായി നടത്തുന്ന പരിശോധനയ്ക്കിടെയാണ് ഫ്‌ലയിങ് സ്‌ക്വാഡ് മഞ്ജുവിന്റെ കാറിലും പരിശോധന നടത്തിയത്. Also Read ;ഭക്ഷണം കഴിച്ച് പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു ചിദംബരം-തിരുച്ചിറപ്പള്ളി റോഡില്‍ ലാല്‍ഗുഡിക്ക് സമീപത്തുവച്ചാണ് വണ്ടി പരിശോധിച്ചത്. മഞ്ജു തന്നെയാണ് വണ്ടി ഓടിച്ചിരുന്നത്. അപ്രതീക്ഷിതമായി സിനിമാതാരത്തെ റോഡില്‍ കണ്ടതോടെ ആള് കൂടുകയായിരുന്നു. സെല്‍ഫിയെടുക്കാന്‍ കാറിനടുത്ത് എത്തിയവര്‍ക്കൊപ്പം താരം ഫോട്ടോയ്ക്ക് പോസ് […]

ഭക്ഷണം കഴിച്ച് പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

തൊടുപുഴ: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തോപ്രാംകുടി സ്‌കൂള്‍ സിറ്റി മങ്ങാട്ടുകുന്നേല്‍ പരേതനായ സിബിയുടെ മകള്‍ ശ്രീലക്ഷ്മി(14) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം  

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സംസ്ഥാനത്ത് 20മണ്ഡലങ്ങളിലായി 204 സ്ഥാനാര്‍ത്ഥികളാണ് നിലവിലുള്ളത്. മുമ്പ് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ 86 പേരുടെ പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന സമയപരിധി. സമയപരിധി കഴിയുന്നതോടെ അന്തിമ തിരെഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. Also Read ;ഡല്‍ഹി മദ്യനയ അഴിമതി: കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷയില്‍ വിധി ഇന്ന് അപരന്മാരുടെ പത്രികകള്‍ പിന്‍വലിപ്പിക്കാന്‍ മുന്നണികള്‍ […]

ഡല്‍ഹി മദ്യനയ അഴിമതി: കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷയില്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി ഇന്ന് വിധി പറയും. മകന്റെ പരീക്ഷയടക്കം ചൂണ്ടിക്കാട്ടിയാണ് കവിത കോടതിയെ സമീപിച്ചത്. Also Read ;നിക്ഷേപിച്ച പണം തിരിച്ചുനല്‍കിയില്ല; സി.പി.എം. സഹകരണ സംഘത്തിനെതിരേ സി.പി.ഐ. എം.പി.യുടെ സഹോദരി കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് കവിതയ്ക്ക് വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നത്. കവിതയ്ക്ക് ജാമ്യം നല്‍കുന്നത് നിലവില്‍ നടക്കുന്ന അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് […]

നിക്ഷേപിച്ച പണം തിരിച്ചുനല്‍കിയില്ല; സി.പി.എം. സഹകരണ സംഘത്തിനെതിരേ സി.പി.ഐ. എം.പി.യുടെ സഹോദരി

ഇരിട്ടി: സി.പി.എം. നിയന്ത്രണത്തിലുള്ള ഇരിട്ടിയിലെ വനിതാ സഹകരണ സംഘത്തില്‍ രണ്ടു ഘട്ടങ്ങളിലായി നിക്ഷേപിച്ച 18 ലക്ഷംരൂപ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുകിട്ടാതെ സി.പി.ഐ. നേതാവും രാജ്യസഭാംഗവുമായ പി. സന്തോഷ്‌കുമാറിന്റെ സഹോദരിയും അധ്യാപികയുമായ പെരുംപറമ്പിലെ ഷീജ വലയുന്നു. കീഴൂര്‍ ചാവശ്ശേരി വനിതാ സഹകരണ സംഘത്തിനെതിരേയാണ് ഈ പരാതി. Also Read ;തിരുവനന്തപുരത്ത് അമിതവേഗത്തിലെത്തിയ ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ച് അപകടം; രണ്ട് മരണം പലിശയടക്കം 20 ലക്ഷംരൂപയാണ് സൊസൈറ്റി ഷീജക്ക് നല്‍കാനുള്ളത്. കഴിഞ്ഞ ജൂലായ് മുതല്‍ സ്ഥാപനത്തെ സമീപിച്ചെങ്കിലും അവധി പറഞ്ഞ് […]