October 15, 2026

ബന്ധുവീട്ടിലെത്തിയ യുവതിയെ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: ബന്ധുവീട്ടിലെത്തിയ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ തിരുവില്വാമല കൂത്താംപിള്ളി കൊടപ്പനാംകുന്നേല്‍ കെ.ജെ.റോമിയുടെ ഭാര്യ ആല്‍ഫി (32) ആണ് മരിച്ചത്. ഭര്‍ത്താവിന്റെ ബന്ധുവീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. Also Read ; സുരേഷ് ഗോപിയ്ക്കു വേണ്ടി മതവിശ്വാസത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് എ.പി. അബ്ദുള്ളക്കുട്ടി റോമിക്കൊപ്പമാണ് ആല്‍ഫി ബന്ധുവീട്ടിലെത്തിയിരുന്നത്. ഞായറാഴ്ച വൈകിട്ടാണ് ആല്‍ഫിയെ തൂങ്ങിമരിച്ച നിലയില്‍ കാണ്ടെത്തിയിരുന്നത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. എന്നാല്‍ തൂങ്ങി മരിച്ചതായി തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. […]

സുരേഷ് ഗോപിയ്ക്കു വേണ്ടി മതവിശ്വാസത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് എ.പി. അബ്ദുള്ളക്കുട്ടി

തൃശൂര്‍: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്ക്കു വേണ്ടി ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി മതവിശ്വാസത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ഇത് സംബന്ധിച്ച് പരാതിയാണ് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിട്ടുണ്ട്. Also Read ; കരുവന്നൂരില്‍ ഇ ഡി അറസ്റ്റ് വന്നാല്‍ നേരിടുമെന്ന് സിപിഎം നേതാവ് എംകെ കണ്ണന്‍ ‘ശ്രീരാമഭഗവാനെ മനസില്‍ ധ്യാനിച്ച് സുരേഷ്ഗോപിയ്ക്ക് വോട്ട് ചെയ്യണം’ എന്നായിരുന്നു അബ്ദുള്ളക്കുട്ടി അഭ്യര്‍ത്ഥിച്ചത്. മാര്‍ച്ച് 30 ന് വൈകിട്ട് ഇരിങ്ങാലക്കുട ഠാണാ പൂതംകുളം മൈതാനിയില്‍ പ്രചരണത്തിന്റെ ഭാഗമായി […]

കരുവന്നൂരില്‍ ഇ ഡി അറസ്റ്റ് വന്നാല്‍ നേരിടുമെന്ന് സിപിഎം നേതാവ് എംകെ കണ്ണന്‍

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി നോട്ടീസ് വന്ന സാഹചര്യത്തില്‍ ധൈര്യമായി നേരിടുമെന്ന് കേസില്‍ ആരോപണവിധേയനായ സിപിഎം നേതാവ് എംകെ കണ്ണന്‍. ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും അറസ്റ്റ് വന്നാല്‍ നേരിടുമെന്നും എംകെ കണ്ണന്‍ പറഞ്ഞു. ഇപ്പോള്‍ കേസില്‍ സജീവമാകുന്ന ഇഡി നീക്കം രാഷ്ട്രീയ വിരോധമാണെന്നും തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് ഇത് ഗുണം ചെയ്യില്ല, ഇപ്പോള്‍ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും എംകെ കണ്ണന്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ അഴിമതി നടത്തിയത് ബിജെപിയാണ്, അതാണ് ഇലക്ട്രല്‍ ബോണ്ട് […]

‘ടിക്കറ്റെടുക്കാന്‍ പണമില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്, ബോണ്ട് വഴിലഭിച്ച 2000 കോടി എവിടെപ്പോയി?’

കോഴിക്കോട്: കൃത്യമായി കണക്കുകള്‍ സമര്‍പ്പിക്കുന്നവരാണ് രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഒരു കണക്കും നല്‍കാത്തത് ബി.ജെ.പിയാണ്. ആദായനികുതി നിയമങ്ങളൊന്നും അവര്‍ക്ക് ബാധകമല്ലെന്നും കോഴിക്കോട് എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. Also Read ; കാട്ടാന ആക്രമണം; പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം മുമ്പ് സി.പി.എമ്മിന് 15 കോടി രൂപയുടെ നോട്ടീസ് ആദായ നികുതി വകുപ്പില്‍നിന്ന് മുന്‍പ് ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കും പിരിച്ചെടുത്ത കണക്കും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആ നോട്ടീസ്. […]

കാട്ടാന ആക്രമണം; പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ പത്തനംതിട്ട തുലാപ്പള്ളി പുളിയന്‍കുന്നുമല സ്വദേശി ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ കണമല വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് പേര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയായിരുന്നു. പേടിയില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന ആവശ്യവുമായാണ് വനംവകുപ്പിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നത്. Also Read; മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ […]

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇതോടെ കേജ്രിവാളിനെ ജയിലിലടക്കും. ‘മോദി ഇപ്പോള്‍ ചെയ്യുന്നത് രാജ്യത്തിന് നന്നല്ല.’ എന്ന് കോടതിയില്‍ ഹാജരാക്കും വഴി കേജ്രിവാള്‍ പ്രതികരിക്കുകയുണ്ടായി. Also Read; പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആശ്വാസം; നികുതി കുടിശ്ശിക ഉടന്‍ പിരിക്കില്ലെന്ന് ആദായനികുതി വകുപ്പ് ഏഴ് ദിവസം കൂടി കേജ്രിവാളിനെ തങ്ങളുടെ കസ്റ്റഡിയില്‍ നല്‍കണമെന്നായിരുന്നു അന്വേഷണ ഏജന്‍സിയായ ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇ.ഡിയുടെ കേസിന്റെ ലക്ഷ്യം […]

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആശ്വാസം; നികുതി കുടിശ്ശിക ഉടന്‍ പിരിക്കില്ലെന്ന് ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നും നികുതി കുടിശ്ശിക ഉടന്‍ പിരിക്കില്ലെന്ന് ആദായനികുതി വകുപ്പ്. ആദായനികുതി വകുപ്പിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സുപ്രീംകോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ യാതൊരു നടപടിയും ഉണ്ടാവില്ലെന്നും തുഷാര്‍ മേത്ത അറിയിച്ചു. Also Read ;ഭാര്യയെയും രണ്ട് മക്കളെയും കൊന്ന ശേഷം മൃതദേഹങ്ങള്‍ക്കരികെ യുവാവ് കഴിഞ്ഞത് മൂന്നുദിവസം പാര്‍ട്ടിയുടെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് 135 കോടിരൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ബി.വി നാഗരത്‌ന, അഗസ്റ്റിന്‍ […]

ഭാര്യയെയും രണ്ട് മക്കളെയും കൊന്ന ശേഷം മൃതദേഹങ്ങള്‍ക്കരികെ യുവാവ് കഴിഞ്ഞത് മൂന്നുദിവസം

ലക്നൗ: ഭാര്യയെയും രണ്ട് മക്കളെയും കൊന്ന ശേഷം മൃതദേഹങ്ങള്‍ക്കരികെ യുവാവ് കഴിഞ്ഞത് മൂന്നുദിവസം. ലക്നൗ സ്വദേശി റാം ലഗന്‍ (32) ആണ് ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ കുട്ടികളുടെ മുമ്പില്‍ വെച്ച് ഭാര്യയെ ഷാള്‍ കഴുത്തില്‍ച്ചുറ്റി കൊലപ്പെടുത്തിയത്. റാം ലഗന്റെ ഭാര്യ ജോതി (30), മക്കള്‍ പായല്‍ (6), ആനന്ദ്(3) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം കണ്ടുനിന്ന കൂട്ടികള്‍ വിവരം പുറത്തുപറയാതിരിക്കാനാണ് കുട്ടികളെയും കൊലപ്പെടുത്തിയതെന്നാണ് വിവരം. Also Read ; ഇന്‍ഡ്യ റാലിയെ പ്രശംസിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും മുഖ്യമന്ത്രി രംഗത്ത് […]

ഇന്‍ഡ്യ റാലിയെ പ്രശംസിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും മുഖ്യമന്ത്രി രംഗത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍ഡ്യ റാലിയെ പ്രശംസിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും രംഗത്ത്. ഡല്‍ഹിയില്‍ ഇന്നലെ നടന്ന ഇന്‍ഡ്യ റാലിക്ക് പ്രാധാന്യമേറെയാണ്. വലിയ രീതിയില്‍ ജനപങ്കാളിത്തമുണ്ടായ റാലി ബിജെപിക്ക് നല്‍കുന്നത് ശക്തമായ മുന്നറിയിപ്പാണ്. ബിജെപിയുടെ നിയമവിരുദ്ധ നടപടിക്കുളള താക്കീതാണ് ഈ ജനപങ്കാളിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെജ്രിവാളിനെതിരായ ഇഡി നീക്കത്തിന് തുടക്കമിട്ടത് കോണ്‍ഗ്രസാണെന്നും മദ്യനയ അഴിമതി ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് മുന്നില്‍ ഉണ്ടായിരുന്നെന്നും അതിനാലാണ് അന്ന് കോണ്‍ഗ്രസ് ബിജെപിക്കൊപ്പം നിന്നതെന്നും കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു അന്നത്തെ പരാതി. കോണ്‍ഗ്രസിതര പാര്‍ട്ടി […]

കടമെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഹര്‍ജി സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു

ഡല്‍ഹി: കേന്ദ്രസര്‍ക്കാരില്‍ നിന്ന് അധിക കടമെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. കടമെടുപ്പ് പരിധിയില്‍ നിയമപരമായ റിവ്യൂ സാധ്യമാകുമോ എന്നും ചീഫ് ജസ്റ്റിസ് പരിശോധിക്കുന്നതാണ്. കേരളം ഉന്നയിച്ചത് ഭരണഘടനാ വിഷയമെന്ന് രണ്ടംഗ ബെഞ്ച് വിലയിരുത്തിയിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പു പരിധി ഉയര്‍ത്താനുള്ള വിഷയത്തില്‍ കോടതി നിര്‍ദ്ദേശം അനുസരിച്ചു ചര്‍ച്ച നടന്നിരുന്നുവെങ്കിലും കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ധാരണയായിരുന്നില്ല. കേരളത്തിന് ഇടക്കാലാശ്വാസം നല്‍കിയെന്നും 13608 കോടി രൂപ ലഭിച്ചെന്നും സുപ്രീം കോടതി […]