October 15, 2026

തമിഴ് നടന്‍ ഡാനിയേല്‍ ബാലാജി അന്തരിച്ചു

ചെന്നൈ : പ്രശസ്ത തമിഴ് സിനിമാ നടന്‍ ഡാനിയേല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരയിലിലൂടെയാണ് ബാലാജിയുടെ അഭിനയജീവിതത്തിന്റെ തുടക്കം. Also Read ; കെ സുരേന്ദ്രനെതിരെയുള്ളത് 242 ക്രിമിനല്‍ കേസുകള്‍; കൂടുതലും ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് തമിഴിലെ സൂപ്പര്‍ ഹിറ്റ് സീരിയല്‍ ചിത്തിയിലാണ് ആദ്യമായി വേഷമിട്ടത്. ഡാനിയേല്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. 2002-ലെ തമിഴ് റൊമാന്റിക് […]

കെ സുരേന്ദ്രനെതിരെയുള്ളത് 242 ക്രിമിനല്‍ കേസുകള്‍; കൂടുതലും ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രനെതിരെ 242 ക്രിമിനല്‍ കേസുകള്‍. അതില്‍ 2018ല്‍ നടന്ന ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകളാണ് ഭൂരിഭാഗവും കോടതിയിലുള്ളതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. Also Read ; ISRO ക്ക് കീഴില്‍ സ്ഥിര ജോലി ;ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം അഞ്ച് കേസുകള്‍ കേരളത്തിലെ വിവിധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തതാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള കേരള […]

ISRO ക്ക് കീഴില്‍ സ്ഥിര ജോലി ;ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ISRO ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി ഇപ്പോള്‍ അസിസ്റ്റന്റ്, ജൂനിയര്‍ പേഴ്സണല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഫിസിക്കല്‍ റിസേര്‍ച്ച് ലബോറട്ടറിയില്‍ മൊത്തം 16 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഫിസിക്കല്‍ റിസേര്‍ച്ച് ലബോറട്ടറിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ […]

അച്ഛനെയും മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: പയ്യോളി അയനിക്കാടില്‍ അച്ഛനെയും മക്കളും മരിച്ചനിലയില്‍. പുതിയോട്ടില്‍ സുമേഷ് (42), മക്കളായ ഗോപിക(15), ജ്യോതിക(10) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സുമേഷിനെ ട്രെയിന്‍ തട്ടിയ നിലയിലും മക്കളെ വീടിനകത്തുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. Also Read ;ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്ന ആരോപണം;മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ് മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം സുമേഷ് ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. വ്യാഴാഴ്ച രാവിലെ 8.30-നുള്ള പരശുറാം എക്‌സ്പ്രസ് കടന്നുപോയതിന് ശേഷമാണ് യുവാവിന്റെ മൃതദേഹം […]

ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്ന ആരോപണം;മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്

ലഖ്നൗ: ഗുണ്ടാത്തലവനും മുന്‍എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്. മൂന്നംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്‍സാരിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. Also Read ; ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമം; പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു ജയിലിലായിരിക്കെയാണ് അന്‍സാരിയുടെ മരണം. തുടര്‍ന്ന് മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാന്ദ ജയിലിലുള്ളപ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. […]

ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമം; പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

ചങ്ങനാശ്ശേരി : ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമം ഇത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ കാരപ്പുഴ മാന്താറ്റ് രമേശനെ (65) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന ചിങ്ങവനം സ്റ്റേഷനിലെ പോലീസുകാരന്‍ ജയനാണ് വെട്ടേറ്റത്. Also Read ; അടൂരിലെ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചസംഭവം; ആത്മഹത്യയെന്ന് സൂചന ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ഒരു കേസില്‍ പ്രതിയായിരുന്ന രമേശന്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ തേടില്‍ കോടതിയിലെത്തുകയും രാവിലത്തെ സിറ്റിങ് അവസാനിച്ചപ്പോള്‍ കോടതിയില്‍ […]

അടൂരിലെ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചസംഭവം; ആത്മഹത്യയെന്ന് സൂചന

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവരാണ് മരിച്ചത്. അനുജയും ഹാഷിമും അടുത്തസുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച രാത്രി പത്തരയോടെ അടൂരില്‍നിന്ന് പത്തനാപുരത്തേക്കുള്ള വഴിയിലാണ് കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറിയത്. ഹാഷിമും അനുജയും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബപ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. Also Read […]

രാജ്യത്തെ മൊത്തം ശതകോടീശ്വരന്‍മാരുടെ എണ്ണം 271

രാജ്യത്തെ മൊത്തം ശതകോടീശ്വരന്‍മാരുടെ എണ്ണം 271 ആയി ഉയര്‍ന്നു. അതില്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് 94 പുതിയ ശതകോടീശ്വരന്‍ അവരുടെ മൊത്തം സമ്പത്ത് ഒരു ലക്ഷം കോടി ഡോളറും. ഹുറൂണ്‍ ഇന്ത്യയാണ് ശതകോടീശ്വരന്‍മാരുടെ ഇപ്പോഴത്തെ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ലോകത്തെ ഏറ്റവും വലിയ പത്ത് സമ്പന്നരില്‍ ഒരാള്‍ അതായത് സമ്പത്തില്‍ 40 ശതമാനമാണ് വര്‍ധന. Also Read ; അരലക്ഷം കടന്ന് സ്വര്‍ണവില; ഞെട്ടലില്‍ ഉപഭോക്താക്കള്‍ കൂടാതെ […]

അരലക്ഷം കടന്ന് സ്വര്‍ണവില; ഞെട്ടലില്‍ ഉപഭോക്താക്കള്‍

തിരുവനന്തപുരം: സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്ന് സ്വര്‍ണവില. പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നിരിക്കുകയാണിപ്പോള്‍. 50,400 രൂപയാണ് നിലവിലെ സ്വര്‍ണ വില. Also Read ; നെയ്യാറ്റിന്‍കര കൊലക്കേസ് പ്രതികള്‍ ഉപയോഗിച്ച കാറുടമയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി ഒരു ഗ്രാമിന് 6,300 ആണ്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് കേരളത്തിലും വില കൂടാനുള്ള പ്രധാന കാരണം. എപ്പോള്‍ വേണമെങ്കിലും പവന് അമ്പതിനായിരം കടക്കാമെന്ന നില നേരത്തെ തന്നെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം നാല്‍പത്തിയൊമ്പതിനായിരത്തില്‍ എത്തിയിരുന്നു. മാര്‍ച്ച് 1 ന് രേഖപ്പെടുത്തിയ […]

നെയ്യാറ്റിന്‍കര കൊലക്കേസ് പ്രതികള്‍ ഉപയോഗിച്ച കാറുടമയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ നടുറോഡില്‍ ഊരുട്ടുകാല സ്വദേശി ആദിത്യനെ (23) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഉപയോഗിച്ച കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാറിന്റെ ഉടമ അച്ചൂവിന്റെ പിതാവ് ഡ്രൈവര്‍ സുരേഷിനെ ഇന്നു രാവിലെയാണ് ജോലിസ്ഥലമായ ഓലത്തന്നിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ്.വാഹന ഉടമയ്ക്കു കൊലപാതകത്തില്‍ പങ്കുണ്ടോ എന്നു പോലീസ് പരിശോധിച്ചു വരികയാണ്. Also Read; പയ്യോളിയില്‍ പിതാവും രണ്ട് പെണ്‍മക്കളും മരിച്ചനിലയില്‍ ഇന്നലെ രാത്രിയോടെയാണ് ആദിത്യനെ വെട്ടിക്കൊലപ്പെടുത്തിയത്. വെള്ള കാറിലെത്തിയ സംഘമാണ് ആദിത്യനെ തടഞ്ഞുനിര്‍ത്തി […]