October 15, 2026

പയ്യോളിയില്‍ പിതാവും രണ്ട് പെണ്‍മക്കളും മരിച്ചനിലയില്‍

കോഴിക്കോട്: പയ്യോളിയില്‍ പിതാവിനെയും രണ്ടു പെണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം പുതിയോട്ടില്‍ (വള്ളില്‍) സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. Also Read; നിലമ്പൂരില്‍ കാട്ടാന ആക്രമണം; കാട്ടില്‍ തേനെടുക്കാന്‍ പോയ സ്ത്രീ കൊല്ലപ്പെട്ടു പെണ്‍കുട്ടികള്‍ വീടിനകത്ത് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും സുരേഷ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്ന് […]

നിലമ്പൂരില്‍ കാട്ടാന ആക്രമണം; കാട്ടില്‍ തേനെടുക്കാന്‍ പോയ സ്ത്രീ കൊല്ലപ്പെട്ടു

നിലമ്പൂര്‍: വയനാട്-മലപ്പുറം അതിര്‍ത്തി വനമേഖലയില്‍ തേനെടുക്കാന്‍ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പന്‍പാറ കോളനിയിലെ മിനിയാണ് കൊല്ലപ്പെട്ടത്. ഉള്‍വനത്തിലാണ് സംഭവം. നിലമ്പൂര്‍ വാണിയമ്പാറ സ്റ്റേഷനിലെ വനപാലകര്‍ കാട്ടിലേക്ക് തിരിച്ചു. മിനിക്ക് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സുരേഷിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. Also Read; ആത്മഹത്യയ്ക്കു ശ്രമിച്ച ഈറോഡ് എംപി എ ഗണേശമൂര്‍ത്തി അന്തരിച്ചു

ആത്മഹത്യയ്ക്കു ശ്രമിച്ച ഈറോഡ് എംപി എ ഗണേശമൂര്‍ത്തി അന്തരിച്ചു

കോയമ്പത്തൂര്‍: ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലായിരുന്ന ഈറോഡ് എംപി എ ഗണേശമൂര്‍ത്തി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. എംഡിഎംകെ നേതാവായ ഗണേശമൂര്‍ത്തിയ്ക്ക് ഇത്തവണ സീറ്റ് ലഭിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെ 2:30നാണ് ഗണേശമൂര്‍ത്തിയെ റൂമില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റുകയുമായിരുന്നു അതിനാല്‍ ചികിത്സയിലിരിക്കേയാണ് അദ്ദേഹത്തിന്റെ അന്ത്യം. എംഡിഎംകെ പാര്‍ട്ടി നേതാവായ ഗണേശമൂര്‍ത്തി കഴിഞ്ഞതവണ ഡിഎംകെ ചിഹ്നത്തില്‍ മത്സരിച്ചാണ് വിജയിച്ചത്. ഇത്തവണ മണ്ഡലത്തില്‍ ഇന്ത്യ മുന്നണിയുടെ […]

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

തിരുവനന്തപുരം: രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ നാല് വരെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 98 മണ്ഡലങ്ങളില്‍ ഏപ്രില്‍ 26 ന് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് ആരംഭിക്കും. ഈ മാസം 30 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ആദ്യഘട്ടത്തില്‍ 102 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. […]

മമതാ ബാനര്‍ജിക്കെതിരെ അധിക്ഷേപ പരാമര്‍ശത്തില്‍ ദിലീപ് ഘോഷിനെതിരെ കേസ്

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി എംപി ദിലീപ് ഘോഷിനെതിരെ കേസ്. പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂര്‍ പോലീസാണ് കേസെടുത്തത്. Also Read; പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍ നിരക്കില്‍ വര്‍ദ്ധനവ് ത്രിപുരയില്‍ പോയാല്‍ ത്രിപുരയുടെ മകളാണെന്നും ഗോവയില്‍ പോയാല്‍ ഗോവയുടെ മകളാണെന്നും പറയും. ദീദി ആദ്യം അച്ഛനാരാണെന്ന് ഉറപ്പിക്കട്ടെ’ എന്നായിരുന്നു ഘോഷിന്റെ പരാമര്‍ശം. കൂടാതെ പരാമര്‍ശത്തില്‍ ബിജെപി നേതൃത്വം ദിലീപ് ഘോഷില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. അതിനാല്‍ ദേശീയ അധ്യക്ഷന്‍ ജെ […]

പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍ നിരക്കില്‍ വര്‍ദ്ധനവ്

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍ നിരക്കില്‍ വര്‍ദ്ധന ഏര്‍പ്പെടുത്തും. ഒറ്റയാത്രയ്ക്കും മടക്കയാത്ര ചേര്‍ത്തുളള യാത്രയ്ക്കും മാസപ്പാസിനും നിരക്ക് ഉയരും. പണികള്‍ പൂര്‍ത്തിയാക്കാതെ അമിത ടോള്‍ ഈടാക്കുന്നുവെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഇതേത്തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കാനാണ് പ്രാദേശിക സംഘടനകള്‍ തീരുമാനിച്ചിട്ടുള്ളത്. Also Read; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു കുതിരാന്‍ തുരങ്കത്തിന്റെ പണി പൂര്‍ത്തിയാകാത്തതിലെ പ്രതിഷേധം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ടോള്‍ ഉയര്‍ത്താന്‍ തീരുമാനമായിട്ടുള്ളത്. തുരങ്കത്തിലൂടെ കടന്ന് പോകാനാണ് ടോള്‍ തുകയുടെ 60 ശതമാനവും. ടോളിന് സമീപത്തെ പഞ്ചായത്തുകളിലെ […]

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: കിളിമാനൂര്‍ പുളിമാത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കമുകിന്‍കുഴി സ്വദേശി എസ് സുജിത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്നും വെട്ടേറ്റത് എന്നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം. ഡിവൈഎഫ്‌ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗമാണ് സുജിത്ത്. തിരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിക്കുന്നതിലെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

വോട്ടഭ്യര്‍ഥിച്ച് കോളജിലെത്തിയ കൃഷ്ണകുമാറിനെ എസ് എഫ് ഐ തടഞ്ഞു

കൊല്ലം: കോളേജില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ തടഞ്ഞത് എസ്എഫ്ഐയുടെ ഫാസിസം ആണെന്ന് കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍. ഇന്ന് കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയപ്പോഴായിരുന്നു കൃഷ്ണകുമാറിനെ തടഞ്ഞത്. തുടര്‍ന്ന് എസ്എഫ്ഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തേയും പിടിച്ചുമാറ്റിയത്. Also Read; മാസപ്പടി വിവാദത്തില്‍ കേസെടുത്ത് ഇ ഡി; വീണയെ അറസ്റ്റ് ചെയ്യുമോ? ‘വോട്ടഭ്യര്‍ത്ഥിച്ച് പലസ്ഥലത്തും പോയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് കോളേജില്‍ എത്തിയത്. തൊട്ടുമുന്‍പ് മുകേഷും പ്രേമചന്ദ്രനും കോളേജിലെത്തി വോട്ടഭ്യര്‍ത്ഥിച്ച് മടങ്ങിയതാണ്. എന്നാല്‍ ഞങ്ങള്‍ വരുമ്പോള്‍ […]

മാസപ്പടി വിവാദത്തില്‍ കേസെടുത്ത് ഇ ഡി; വീണയെ അറസ്റ്റ് ചെയ്യുമോ?

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറകട്രേറ്റ്. ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇഡി കൊച്ചി യൂണിറ്റ് ആണ് കേസെടുത്തത്. കേസില്‍ എസ്എഫ്ഐഒ അന്വേഷണം തുടരുന്നതിനിടെയാണ് ഇഡി നടപടി. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്. Also Read; ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സിഐടിയു അതേസമയം മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും. കേസ് തള്ളണമെന്ന […]

ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സിഐടിയു

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരമാരംഭിച്ച് സിഐടിയു. ഡ്രൈവിങ് സ്‌കൂളുകാരോട് മന്ത്രി ശത്രുതയോടെ പെരുമാറുന്നുവെന്നും ഇത്തരം ഡ്രൈവിങ് സ്‌കൂള്‍ പരിഷ്‌കാരങ്ങള്‍ അനുവദിക്കാനാവില്ലെന്നും സിഐടിയു പറഞ്ഞു. ഇടതു മന്ത്രിസഭയിലെ അംഗമാണെന്ന് ഗണേഷ് കുമാര്‍ ഓര്‍മിക്കണമെന്ന് മുന്‍ എംഎല്‍എയും എകെഡിഎസ്ഡബ്ല്യു പ്രസിഡന്റുമായ കെ കെ ദിവാകരന്‍ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ‘ഡ്രൈവിങ് സ്‌കൂളുകാരോട് മന്ത്രി ശത്രുതയോടെ പെരുമാറുകയാണ്. എല്‍ഡിഎഫിലെ മന്ത്രിയാണെന്ന കാര്യം […]