October 15, 2026

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം

കോഴിക്കോട്: മാവൂരില്‍ വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍ വീട്ടുപകരണങ്ങളും വീട്ടിനുളളില്‍ സൂക്ഷിച്ചിരുന്ന പണവും പൂര്‍ണമായി കത്തിനശിച്ചു. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വീട്ടുകാര്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി. വീടിന് തൊട്ടടുത്തുളള തെങ്ങിനും തീപിടിത്തം ഉണ്ടായിട്ടുണ്ട്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

വീരപ്പന്റെ മകള്‍ കൃഷ്ണഗിരിയില്‍ സ്ഥാനാര്‍ഥി ,ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും

ചെന്നൈ : വനം കൊള്ളക്കാരന്‍ വീരപ്പന്റെ മകള്‍ വിദ്യാറാണി (വിദ്യ) കൃഷ്ണഗിരിയില്‍ നാം തമിഴര്‍ കക്ഷി (എന്‍ടികെ) സ്ഥാനാര്‍ഥിയായി മത്സരിക്കും. അഭിഭാഷകയായ വിദ്യാറാണി 2020ല്‍ ബിജെപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. Also Read ; നരേന്ദ്രമോദിക്കെതിരായ അസഭ്യ പരാമര്‍ശം; തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്തു പാര്‍ട്ടി യുവജന വിഭാഗത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ രാജിവച്ച് എന്‍ടികെയില്‍ ചേരുകയായിരുന്നു. കൃഷ്ണഗിരിയില്‍ സ്‌കൂള്‍ നടത്തുന്ന വിദ്യാറാണിക്ക് പ്രദേശവാസികള്‍ക്കിടയില്‍ സ്വാധീനമുണ്ട്. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിലേക്ക് വിദ്യ ഉള്‍പ്പെടെ 20 വനിതാ സ്ഥാനാര്‍ഥികളെയാണ് എന്‍ടികെ […]

നരേന്ദ്രമോദിക്കെതിരായ അസഭ്യ പരാമര്‍ശം; തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്തു

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അസഭ്യ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്തു. തൂത്തുക്കൂടി പോലീസാണ് ഡിഎംകെ നേതാവിനെതിരെ കേസെടുത്തത്. 294(ബി) പൊതുസ്ഥലത്ത് അസഭ്യം പറയല്‍ വകുപ്പ് പ്രകാരം ബിജെപി ജില്ലാ പ്രസിഡന്റിന്റെ പരാതിയിന്മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. Also Read ; വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ തൂത്തുക്കുടിയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി കനിമൊഴിയുടെ പ്രചാരണ യോഗത്തിലാണ് ജില്ലയുടെ ചുമതലയുള്ള മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിത രാധാകൃഷ്ണന്‍ അസഭ്യപരാമര്‍ശം നടത്തിയത്. സേലത്തെ പൊതുയോഗത്തില്‍ കാമരാജിനെ പ്രശംസിച്ച നരേന്ദ്ര മോദിയെ […]

വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ

മൂന്നാര്‍: വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ. കുമളി മൂന്നാര്‍ സംസ്ഥാന പാതയില്‍ ലോക്കാട് എസ്റ്റേറ്റിന് സമീപം നിലയുറപ്പിച്ച് ആന ഗതാഗത തടസ്സമുണ്ടാക്കുകയും കെ.എസ്.ആര്‍.ടി.സി. ബസിനുള്ളിലേക്ക് തുമ്പികൈയിടുകയും ചെയ്തിരുന്നു. റാപ്പിഡ് ആക്ഷന്‍ ടീം സ്ഥലത്തെത്തി ജനവാസ മേഖലയില്‍ നിന്ന് ആനയെ തുരത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 6.45 ഓടെ ലോക്കാട് ടോള്‍ പോസ്റ്റിന് സമീപമാണ് ആന നിലയുറപ്പിച്ചത്. ചിന്നക്കനാലില്‍ നിന്നുമെത്തിയ ആര്‍.ആര്‍.ടി സംഘം ആനയെ ചൊക്കനാട് ഭാഗത്തേക്ക് തുരത്തി ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി മദപ്പാടിലായിരുന്ന പടയപ്പ വാഹനങ്ങള്‍ […]

കേരളത്തില്‍ MES കോളേജില്‍ ജോലി ഒഴിവുകള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. മുസ്ലിം എജ്യുക്കേഷണല്‍ സൊസൈറ്റി (എംഇഎസ്) ഇപ്പോള്‍ ക്ലര്‍ക്ക്, എല്‍ഡി കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, യുജിസി ലൈബ്രേറിയന്‍, മെക്കാനിക്ക്, എല്‍ഡി സ്റ്റോര്‍ കീപ്പര്‍, ഹെര്‍ബേറിയം കീപ്പര്‍, ഗാര്‍ഡനര്‍, ഓഫീസ് അറ്റന്‍ഡന്റ് (OA) * തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസ്സായവര്‍ക്ക് കേരളത്തില്‍ MES കോളേജില്‍ മൊത്തം 68 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. ഈ ജോലിക്ക് തപാല്‍ […]

വോട്ടര്‍ ഐഡി കാര്‍ഡ് എടുക്കാന്‍ മറന്നാലും ഇനി വോട്ട് ചെയ്യാം; എല്ലാം ഓണ്‍ലൈനാണ്!

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ 13 തിരിച്ചറിയല്‍ രേഖകള്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ക്ക് ഇനി ഉപയോഗിക്കാം എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ഫോട്ടോ പതിച്ച വോട്ടര്‍ ഐഡി കാര്‍ഡാണ് (ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്). Also Read ;‘നീതി കിട്ടുമോ എന്ന് സംശയം, സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് പ്രതിഷേധം ഒഴിവാക്കാന്‍’ ; ആരോപണവുമായി സിദ്ധാര്‍ത്ഥന്റെ കുടുംബം പോളിംഗ് ബൂത്തിലെത്തുമ്പോള്‍ വോട്ടര്‍ ഐഡി കാര്‍ഡ് എടുക്കാന്‍ മറന്നു എന്നുതന്നെയിരിക്കട്ടെ. എങ്കിലും നിങ്ങള്‍ക്ക് വോട്ട് […]

‘നീതി കിട്ടുമോ എന്ന് സംശയം, സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് പ്രതിഷേധം ഒഴിവാക്കാന്‍’ ; ആരോപണവുമായി സിദ്ധാര്‍ത്ഥന്റെ കുടുംബം

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തിന് പിന്നാലെ സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ നീതികിട്ടുമോ എന്ന ആശങ്കപ്രകടിപ്പിച്ച് കുടുംബം. സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മകന് നീതി കിട്ടുമോ എന്ന് സംശയിക്കുന്നതായി അച്ഛന്‍ ജയപ്രകാശ് പ്രതികരിച്ചു. കേസിലെ തെളിവുകള്‍ തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നതായും സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തത് ഇതിന്റെ ഭാഗമാണെന്നും കുടുംബം ആരോപിച്ചു. Also Read ;ആടുജീവിതം പുറത്തിറങ്ങുന്നതിന് മുമ്പ് നജീബിന് ദുഃഖവാര്‍ത്ത; നജീബിന്റെ കൊച്ചുമകള്‍ മരിച്ചു ‘പെട്ടന്ന് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിലും സംശയമുണ്ട്. […]

ആടുജീവിതം പുറത്തിറങ്ങുന്നതിന് മുമ്പ് നജീബിന് ദുഃഖവാര്‍ത്ത; നജീബിന്റെ കൊച്ചുമകള്‍ മരിച്ചു

മുതുകുളം(ആലപ്പുഴ) : ആറാട്ടുപുഴ സ്വദേശി നജീബ് അനുഭവിച്ച ദുരിതജീവിതം ‘ആടുജീവിതം’ എന്ന സിനിമയായി ദിവസങ്ങള്‍ക്കകം പുറത്തിറങ്ങാനിരിക്കെ നജീബിന്റെ ജീവിതത്തില്‍ വീണ്ടും ദുഃഖം നിറച്ച് കൊച്ചുമകളുടെ മരണം. ഇന്നലെ വൈകിട്ടാണ് ആറാട്ടുപുഴ പത്തിശേരില്‍ തറയില്‍ നജീബിന്റെ മകന്‍ സഫീറിന്റെയും മുബീനയുടെയും ഒന്നര വയസ്സുള്ള മകള്‍ സഫ മറിയം മരിച്ചത്. ജന്മനാ രോഗബാധിതയായ കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കബറടക്കം ഇന്ന് ആറാട്ടുപുഴ പടിഞ്ഞാറ് ജമാഅത്ത് പള്ളിയില്‍ നടക്കും. Join with metro post : വാർത്തകളറിയാൻ Metro Post […]

മൊബൈല്‍നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളില്‍ മാറ്റംവരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: സിം കാര്‍ഡുകള്‍ അടിക്കടി പോര്‍ട്ട് ചെയ്ത് സാമ്പത്തികത്തട്ടിപ്പുകള്‍ കൂടിയ സാഹചര്യം കണക്കിലെടുത്ത് മൊബൈല്‍നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളില്‍ മാറ്റംവരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ . സിം കാര്‍ഡ് മാറ്റിയുള്ള തട്ടിപ്പുകള്‍ തടയാന്‍ ലക്ഷമിട്ടാണ് കേന്ദ്ര ടെലികോം മന്ത്രാലയം നടപടിയെടുക്കുന്നത്. പുതിയ നിബന്ധനപ്രകാരം മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ സിം കാര്‍ഡിലെ നമ്പര്‍ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷന്‍ മറ്റൊരു സേവനദാതാവിലേക്കു മാറ്റുന്നതിന് ഏഴുദിവസം കാത്തിരിക്കണം. ഇത് ജൂലായ് ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരിക. മൊബൈല്‍ നമ്പര്‍ […]

മാസപ്പടി വിവാദം; വീണ വിജയനെ ഉടന്‍ ചോദ്യം ചെയ്യില്ലെന്ന് എസ്എഫ്‌ഐഒ

കൊച്ചി: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ എസ്എഫ്‌ഐഒ ഉടന്‍ ചോദ്യം ചെയ്‌തേക്കില്ലെന്ന് റിപ്പോര്‍ട്ട്. വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്ക് മുഖേന നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും വിശദവിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം മാത്രമേ വീണാവിജയനെ ചോദ്യം ചെയ്യുകയുളളൂ. കമ്പനിയുമായി സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ സ്ഥാപനങ്ങളുടെ മേധാവികളെ എസ്എഫ്‌ഐഒ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ട്. കൂടാതെ എക്‌സാലോജിക് 12 സ്ഥാപനങ്ങളുമായി നടത്തിയ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ എസ്എഫ്‌ഐഒ ഇതിനകം തന്നെ ശേഖരിച്ചിട്ടുണ്ട്. […]