October 14, 2026

“ഒരു സര്‍ക്കാര്‍ ഉത്പന്നം” സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു

ഒരു സര്‍ക്കാര്‍ ഉത്പന്നം സിനിമയുടെ തിരക്കഥാകൃത്തായ നിസാം റാവുത്തര്‍ അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അദ്ദേഹത്തിന് 49 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ പുതിയ സിനിമയായ ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന സിനിമ ഈ മാസം എട്ടിനാണ് തീയറ്ററുകളിലെത്തുന്നത് ഇതിനിടെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. Also Read ; ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂർഖനെ തോളിലിട്ട് അഭ്യാസപ്രകടനം; യുവാവിന് പാമ്പുകടിയേറ്റു ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന പേരില്‍ […]

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂർഖനെ തോളിലിട്ട് അഭ്യാസപ്രകടനം; യുവാവിന് പാമ്പുകടിയേറ്റു

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ മൂര്‍ഖന്‍ പാമ്പിനെ തോളിലിട്ട് സാഹസത്തിന് മുതിര്‍ന്ന യുവാവിന് പാമ്പ് കടിയേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കൊല്ലം പാരിപ്പള്ളി സ്വദേശി സുനില്‍ കുമാറിനാണ് കടിയേറ്റത്. വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി ക്യാബിന് സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെ പാമ്പിനെ കണ്ടെത്തുകയായിരുന്നു. പിന്നീട് സുരക്ഷ ജീവനക്കാരും പോലീസും ചേര്‍ന്ന് പാമ്പിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചുവിട്ടു. Also Read ;ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ എലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് നാരായണാലയം ഭാഗത്തേക്ക് ഇഴഞ്ഞുനീങ്ങിയ […]

ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ എലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക്

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ആദ്യമായി ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ എലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തിങ്കളാഴ്ച ടെസ്വ ഇന്‍കോര്‍പ്പറേറ്റിലെ ഓഹരികള്‍ 7.2 ശതമാനമായി ഇടിഞ്ഞതാണ് മസ്‌കിന് ഒന്നാം സ്ഥാനം നഷ്ടമാവാന്‍ പ്രധാന കാരണം. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം ഇപ്പോള്‍ 60കാരനായ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ് ലോകത്തിലെ സമ്പന്നരില്‍ ഒന്നാമന്‍. Also Read ; കോട്ടയത്ത് താന്‍ മത്സരിക്കും, ഇടുക്കി, മാവേലിക്കര സീറ്റുകളും ബി.ഡി.ജെ.എസിന്: തുഷാര്‍ വെള്ളാപ്പള്ളി മസ്‌കിന്റെ ഇപ്പോഴത്തെ ആസ്തി 197.7 ബില്യണ്‍ […]

കോട്ടയത്ത് താന്‍ മത്സരിക്കും, ഇടുക്കി, മാവേലിക്കര സീറ്റുകളും ബി.ഡി.ജെ.എസിന്: തുഷാര്‍ വെള്ളാപ്പള്ളി

ന്യൂഡല്‍ഹി: കേരളത്തില്‍ ബി.ജെ.പിയുമായുള്ള സഖ്യ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയെന്നും കോട്ടയം, ഇടുക്കി, മാവേലിക്കര സീറ്റുകള്‍ ബി.ഡി.ജെ.എസിന് നല്‍കാന്‍ ധാരണയായെന്നും പാര്‍ട്ടി നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. കോട്ടയത്ത് താന്‍ മത്സരിക്കും. ഒരു സീറ്റില്‍ കൂടി ചര്‍ച്ച പൂര്‍ത്തിയാകാനുണ്ട്. ചാലക്കുടിയോ എറണാകുളമോ ആയിരിക്കും അതെന്നും തുഷാര്‍ ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പി.സി. ജോര്‍ജിനെതിരെ താന്‍ ബി.ജെ.പിക്ക് പരാതി നല്‍കിയിട്ടില്ലെന്നും സീറ്റ് കിട്ടാത്തതില്‍ താനുമായി ചേര്‍ത്ത് അദ്ദേഹം ഉന്നയിച്ച ആരോപണം വസ്തുതാരഹിതമാണെന്നും തുഷാര്‍ പറഞ്ഞു. Also Read ; ദുര്‍ബല സ്ഥാനാര്‍ഥികളെ […]

ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് സിപിഐഎമ്മിന് വോട്ടു മറിക്കാനാണെന്ന് കെ മുരളിധരന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദുര്‍ബല സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത് സി.പിഐഎമ്മിന് വോട്ട് മറിക്കാനാണെന്ന ആരോപണവുമായി കെ മുരളിധരന്‍ എം.പി. വടകര മണ്ഡലത്തില്‍ ഉള്‍പ്പടെ വോട്ടു കച്ചവടം ലക്ഷ്യമിട്ടിട്ടുള്ളതാണ്. അതുപോലെതന്നെ മുരളിധരന്റെ പ്രതികരണം തോല്‍വി ഭയം കാരണമാണെന്ന് കെ.കെ ശൈലജയും മുരളീധരന്‍ വാ പോയ കോടാലിയാണെന്ന് പ്രഫുല്‍ കൃഷ്ണയും തിരിച്ചടിച്ചു. Also Read ; സ്മാര്‍ട്ടായി ദേവസ്വം ഗസ്റ്റ്ഹൗസുകള്‍ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ കെ മുരളീധരന്റെ ആരോപണം. പ്രഖ്യാപിച്ച 12 മണ്ഡലങ്ങളില്‍ എട്ടിടത്തും ദുര്‍ബല സ്ഥാനാര്‍ഥികളാണെന്നും രാജീവ് ചന്ദ്രശേഖരന്‍ […]

സ്മാര്‍ട്ടായി ദേവസ്വം ഗസ്റ്റ്ഹൗസുകള്‍

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗസ്റ്റ് ഹൗസുകളെല്ലാം സമാര്‍ട്ടാകുന്നു. പാഞ്ചജന്യത്തില്‍നിന്നാണ് തുടക്കംകുറിക്കുന്നത്. പാഞ്ചജന്യത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതിനാല്‍ ഇനി പുതുമോടിയോടെ താമസിക്കാം. ചൊവ്വാഴ്ച്ച മുതല്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം.ശ്രീവത്സം ഗസ്റ്റ് ഹൗസും കൗസ്തുഭവും എത്രയും പ്പെട്ടന്ന് തന്നെ ഓണ്‍ലൈന്‍ ആവുമെന്നാണ് റിപ്പോര്‍ട്ട്. ഗുരുവായൂരില്‍ വരുന്ന ഭക്തര്‍ക്ക് ചുരുങ്ങിയ നിരക്കില്‍ താമസിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ശ്രീവത്സം വി ഐപികള്‍ക്കുള്ളതാണെങ്കില്‍ പാഞ്ചജന്യവും കൗസ്തുഭവും സാധാരണക്കാരായ ഭക്തര്‍ക്കുള്ളതാണ്. Also Read ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച: […]

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച: സുരേഷ് ഗോപി

തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച നല്‍കുമെന്ന് നടനും ബിജെപി സ്ഥാനാര്‍ഥിയുമായ സൂരേഷ് ഗോപി. സുരേഷ് ഗോപി ലൂര്‍ദ് മാതാവിന് സമര്‍പ്പിച്ച കിരീടം സ്വര്‍ണമല്ലെന്ന് വ്യാപകമായി പ്രചാരണം നടക്കുന്നതിനുപിന്നാലെയാണ് പ്രതികരണവുമായി സുരേഷ്‌ഗോപിയെത്തിയത്. Also Read ; സിദ്ധാര്‍ഥിന്റെ മരണം; സാംസ്‌കാരിക കേരളത്തെ പരിഹസിച്ച് റഫീഖ് അഹമ്മദ് ”നേര്‍ച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആള്‍ക്കാര്‍ എന്നെ നയിക്കുകയാണ്. കിരീടം പണിയാന്‍ കൊടുത്ത സ്വര്‍ണത്തില്‍ പകുതിയും പണിതയാള്‍ തിരിച്ചുനല്‍കി. […]

സിദ്ധാര്‍ഥിന്റെ മരണം; സാംസ്‌കാരിക കേരളത്തെ പരിഹസിച്ച് റഫീഖ് അഹമ്മദ്

തൃശൂര്‍: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. സാംസ്‌കാരിക കേരളത്തെ പരിഹസിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ പങ്കുവച്ചാണ് സമൂഹമാധ്യമത്തില്‍ റഫീഖിന്റെ പോസ്റ്റ്. ‘സിദ്ധാര്‍ഥ്.. മാപ്പ്’ എന്ന കുറിപ്പ് സഹിതമാണ് കാര്‍ട്ടൂണ്‍ പങ്കുവച്ചത്. Also Read ; റമദാന്‍ മാസത്തില്‍ ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി യുഎഇ കഴിഞ്ഞ മാസം 18 നായിരുന്നു ഹോസ്റ്റലില്‍ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ സിദ്ധാര്‍ഥിനെ കണ്ടെത്തിയിരുന്നത്. ഫെബ്രുവരി 14ന്, കോളജിലെ പരിപാടിക്കിടെ […]

റമദാന്‍ മാസത്തില്‍ ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി യുഎഇ

ദുബായ്: വിശുദ്ധ റമദാന്‍ മാസത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം. പുണ്യമാസത്തില്‍ ജോലി സമയം രണ്ട് മണിക്കൂറോളം കുറയ്ക്കാനാണ് തീരുമാനം. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് തീരുമാനം അറിയിച്ചത്. ദൈനംദിന പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളില്‍, അവരുടെ ജോലിയുടെ സ്വഭാവത്തിന് അനുസൃതമായി, ഫ്ളെക്‌സിബിള്‍ അല്ലെങ്കില്‍ റിമോട്ട് വര്‍ക്ക് ഷെഡ്യൂളുകള്‍ നടപ്പിലാക്കാന്‍ കമ്പനികള്‍ക്ക് അവസരമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. Also Read ; എട്ട് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന […]

എട്ട് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ഇന്ന് 2 മുതല്‍ 4 വരെ താപനില ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 വരെയും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 വരെയും വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ട്. Also Read ; കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍ പകല്‍ ചൂടിനൊപ്പം […]