October 14, 2026

ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: സൗത്ത് കൊടുവളളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ നാലരയോടുകൂടി നടന്ന അപകടത്തില്‍ ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. Also Read ; സിദ്ധാര്‍ത്ഥന്റെ മരണം; കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ വേണമെന്ന് സുരേഷ് ഗോപി സംഭവസ്ഥലത്ത് നിന്ന് യുവാക്കളെ ആശുപത്രിയിലെത്തിക്കുന്ന അതേ സമയത്ത് ഒരാള്‍ മരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വലിയ ശബ്ദം കേട്ടാണ് അപകടസ്ഥലത്തേക്ക് ഓടിയെത്തിയതെന്നും തുടര്‍ന്ന് കെഎസ്ഇബിയിലും ഫയര്‍ സ്റ്റേഷനിലും പോലീസ് സ്റ്റേഷനിലും വിളിച്ച് വിവരമറിയിക്കുകയായിരുന്നുവെന്ന് പ്രദേശവാസി വ്യക്തമാക്കി. മൃതദേഹങ്ങള്‍ […]

സിദ്ധാര്‍ത്ഥന്റെ മരണം; കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ വേണമെന്ന് സുരേഷ് ഗോപി

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ വേണമെന്ന് സുരേഷ്‌ഗോപി. നെടുമങ്ങാട്ട് സിദ്ധാര്‍ഥന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ആഘാതമേറ്റത് ആ കുടുംബത്തിന് മാത്രമല്ല, മക്കളുള്ള എല്ലാവര്‍ക്കുമാണെന്നും സംസ്ഥാന സര്‍ക്കാരിന് ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വഷിപ്പിക്കണമെന്നും സുരേഷ്‌ഗോപി ആവശ്യപ്പെട്ടു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

195 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി ജെ പി; മോദി വാരണാസിയില്‍, തൃശൂരില്‍ സുരേഷ് ഗോപി, ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്‍, പത്തനംതിട്ടയില്‍ അനില്‍ ആന്റണി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുന്‍പേ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടി പുറത്തുവിട്ട് ബി ജെ പി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചു. പട്ടികയില്‍ 28 വനിതാ സ്ഥാനാര്‍ഥികളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് ജനവിധി തേടും. മൂന്നാം തവണയാണ് മോദി ഇവിടെ നിന്ന് മത്സരിക്കുന്നത്. കേരളത്തിലെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. അതേസമയം, തമിഴ്‌നാട്ടിലെ ഒരു മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ […]

മുബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍ അസം ചീമ മരിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മുബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനും, ലക്ഷ്‌കറെ തയിബയുടെ ഇന്റലിജന്‍സ് മേധാവിയുമായ അസം ചീമ മരിച്ചതായി റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനിലെ ഫൈസലാബാദിലായിരുന്നു അന്ത്യം. എന്നാല്‍ ചീമയുടെ മരണം സംബന്ധിച്ച് ദുരൂഹതയും ചര്‍ച്ചയായിട്ടുണ്ട്. മുംബൈ ഭീകരാക്രമണം, 2006 ജൂലൈയിലെ മുംബൈ ട്രെയിന്‍ സ്ഫോടനം തുടങ്ങിയ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത മുഖ്യ സൂത്രധാരന്‍ ചീമയാണ്. Also Read  :രാമേശ്വരം കഫേയിലെ സ്‌ഫോടനം; പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് കഴിഞ്ഞ മാസങ്ങളില്‍ നിരവധി ലഷ്‌കറെ ഭീകരര്‍ […]

രാമേശ്വരം കഫേയിലെ സ്‌ഫോടനം; പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ബംഗളൂരു: രാമേശ്വരം കഫേയിലെ സ്‌ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന വിധത്തില്‍ ഒരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തൊപ്പിയും ബാഗും ധരിച്ച് ഒരാള്‍ നടന്നുപോകുന്നതായാണ് ദൃശ്യങ്ങള്‍. കൂടാതെ മുഖം മറയ്ക്കുന്ന രീതിയില്‍ തൊപ്പിയും മാസ്‌കും കണ്ണാടിയും ഇയാള്‍ വച്ചിട്ടുണ്ട്. പ്രതി തന്റെ കൈയിലെ ബാഗ് കഫേയില്‍ വച്ച ശേഷം സ്‌ഫോടനത്തിന് മുന്‍മ്പ് അവിടെ നിന്ന് പോയെന്നാണ് പോലീസിന്റെ നിഗമനം. പ്രതിക്കൊപ്പം കണ്ട മറ്റൊരു വ്യക്തിയെ ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അറിയിച്ചു. […]

സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണെന്ന് വെളിപ്പെടുത്തി കെ മുരളീധരന്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം ഞെട്ടിക്കുന്നതെന്ന് വെളിപ്പെടുത്തി കെ മുരളീധരന്‍ എംപി. സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകം തന്നെയാണെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും മൃഗങ്ങളെ പോലും ഞെട്ടിപ്പിക്കുന്ന കാര്യമാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്റെയും സഹപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്നും ഉണ്ടായതെന്നും ടി പി കേസ് ചര്‍ച്ചയാവുന്ന സമയത്താണ് ഒരു വിദ്യാര്‍ത്ഥി ക്രൂരമായി കൊല ചെയ്യപ്പെടുന്നതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. Also Read ;സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നാല് പ്രതികള്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ് അയച്ച് പോലീസ് കോണ്‍ഗ്രസും എംഎസ്എഫുമെല്ലാം […]

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നാല് പ്രതികള്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ് അയച്ച് പോലീസ്

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നാല് പ്രതികള്‍ക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. സൗദ് റിഷാല്‍, കാശിനാഥന്‍, അജയ് കുമാര്‍, സിന്‍ജോ ജോണ്‍സണ്‍ എന്നിവര്‍ക്കാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. ഇവര്‍ നാലുപേരും ആദ്യ പ്രതിപ്പട്ടികയില്‍ ഉള്ളവരായിരുന്നു. ഒളിവില്‍ കഴിയുന്ന പ്രതി സിന്‍ജോ സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്നായിരുന്നു കണ്ടെത്തല്‍ .അതിനാല്‍ സിന്‍ജോ ജോണ്‍സണെ അന്വേഷിച്ച് പോലീസ് കൊല്ലത്തെത്തിയിട്ടുണ്ട്. Also Read ; കോഴിക്കോട് എന്‍ ഐ ടിയില്‍ പ്രൊഫസര്‍ക്ക് കുത്തേറ്റു; പ്രതി പിടിയില്‍ […]

കോഴിക്കോട് എന്‍ ഐ ടിയില്‍ പ്രൊഫസര്‍ക്ക് കുത്തേറ്റു; പ്രതി പിടിയില്‍

കോഴിക്കോട് : മുക്കം എന്‍ഐടിയില്‍ പ്രൊഫസര്‍ക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്‌നാട് സേലം സ്വദേശി വിനോദാണ് അധ്യാപകനെ ആക്രമിച്ചത്. പ്രതിയെ കുന്നമംഗല പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജയചന്ദ്രനെ ഇപ്പോള്‍ കെ എം സി ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Also Read ;ദേശീയ ഗാനം തെറ്റിച്ച് പാടി പാലോട് രവി; പാടല്ലേ സി.ഡി ഇടാമെന്ന് ടി സിദ്ദിഖ് പിടിയിലായ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പോലീസിനോട് പറയുന്നത്. […]

ദേശീയ ഗാനം തെറ്റിച്ച് പാടി പാലോട് രവി; പാടല്ലേ സി.ഡി ഇടാമെന്ന് ടി സിദ്ദിഖ്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ‘സമരാഗ്‌നി’ പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തില്‍ ദേശീയഗാനം തെറ്റിച്ച് പാടി ഡിസിസി അധ്യക്ഷന്‍ പാലോട് രവി. ടി. സിദ്ദിഖ് എം.എല്‍.എ അമളി പറ്റിയത് ഉടന്‍ തിരിച്ചറിഞ്ഞ് ‘പാടല്ലേ’ എന്ന് പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിച്ച സമരാഗ്നി പ്രക്ഷോഭയാത്രയുടെ തിരുവനന്തപുരത്ത് നടന്ന സമാപന ചടങ്ങിലായിരുന്നു സംഭവം. Also Read ; ഭാരത് അരിക്കുപുറമെ ഭാരത് പരിപ്പും എത്തുന്നു ദേശീയഗാനം പാടാനായി മൈക്കിനടുത്തേക്ക് വന്ന് അത് തെറ്റിച്ച് പാടുന്ന പാലോട് രവിയുടെ വീഡിയോ […]

ഭാരത് അരിക്കുപുറമെ ഭാരത് പരിപ്പും എത്തുന്നു

ന്യൂഡല്‍ഹി: ഭാരത് അരിക്കും, ആട്ടയ്ക്കും പിന്നാലെ ഇപ്പോള്‍ ഭാരത് പരിപ്പും എത്തുന്നു. കിലോയ്ക്ക് ഏകദേശം 89 രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിലോയ്ക്ക് 93.5 രൂപ വിലമതിക്കുന്ന ചുവന്ന പരിപ്പായിരിക്കും നാല് രൂപയുടെ ഡിസ്‌കൗണ്ടില്‍ ലഭിക്കുന്നത്. കേന്ദ്രീയ ഭണ്ഡാര്‍, റേഷന്‍ കടകള്‍ മുഖേനയായിരിക്കും വില്‍പ്പന നടക്കുക. ‘ആദ്യ ഘട്ടത്തില്‍, എന്‍എഎഫ്ഇഡിയും, എന്‍സിസിഎഫും സംയുക്തമായി രാജ്യത്തുടനീളം കേന്ദ്രീയ ഭണ്ഡാര്‍ വഴി വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. Also Read ; പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയില്‍ വരും ദിവസങ്ങളില്‍ ഭാരത് […]