October 14, 2026

സിദ്ധാര്‍ത്ഥന്റെ ദൂരൂഹമരണം; പുറത്ത് പറഞ്ഞാല്‍ തലയുണ്ടാവില്ലെന്ന് ഭീഷണി

കല്‍പ്പറ്റ: ആള്‍ക്കൂട്ടവിചാരണയ്ക്കിരയായി ജീവനൊടുക്കിയ പൂക്കോട് ഗവ. വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥനെ മര്‍ദിച്ച സംഭവം പുറത്തുപറഞ്ഞാല്‍ തലയുണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ഥികള്‍. ഹോസ്റ്റല്‍ മുറിയില്‍ കയറിയാണ് സംഭവത്തില്‍ ഉള്‍പ്പെട്ട സിന്‍ജോ ജോണ്‍സന്‍ ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അതുകൊണ്ടാണ് കുട്ടികളാരും ഇതുസംബന്ധിച്ച വിവരം പുറത്തുപറയാതിരുന്നത്. ആക്രമിക്കപ്പെടുമെന്ന് ഭയന്ന് മര്‍ദനവിവരം പുറത്തറിയിച്ച ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ അവധിയില്‍ പോയിരിക്കുകയാണ്. Also Read ; അശ്ലീല ആംഗ്യം കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷന്‍ കോളേജ് ഹോസ്റ്റലില്‍ പലപ്പോഴും അടിപിടിയുണ്ടാകാറുണ്ട്. കോളേജില്‍ നടക്കുന്നത് അവിടെ തീരണമെന്നാണ് അലിഖിത […]

അശ്ലീല ആംഗ്യം കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷന്‍

റിയാദ്: സൗദി ഫുട്ബോള്‍ പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷന്‍. അല്‍ നസ്ര്‍ ക്ലബിന്റെ താരമായ റൊണാള്‍ഡോയ്ക്ക് സൗദി പ്രോ ലീഗില്‍ ഒരു കളിയിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ 30,000 സൗദി റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്. ക്രിസ്റ്റ്യാനോയ്ക്ക് നടപടിയിന്മേല്‍ അപ്പീല്‍ നല്‍കാന്‍ അവസരമില്ലെന്നും സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കി. Also Read ; ബിജെപിയെ പരിഹസിച്ച് ശശി തരൂര്‍ എംപി കളിക്കിടെ ‘മെസി മെസി’ എന്ന് ആര്‍ത്തുവിളിച്ച […]

ബിജെപിയെ പരിഹസിച്ച് ശശി തരൂര്‍ എംപി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നില മെച്ചപ്പെടുത്തുമെന്ന് പറഞ്ഞ ബിജെപിയെ പരിഹസിച്ച് ശശി തരൂര്‍ എംപി. രണ്ട് പൂജ്യങ്ങളാണെങ്കില്‍ മാത്രമേ ബിജെപിക്ക് കേരളത്തില്‍ രണ്ട് അക്കങ്ങള്‍ ലഭിക്കൂ എന്ന് താന്‍ ഭയപ്പെടുന്നതായി ശശി തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കേരള പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിനാണ് ശശി തരൂരിന്റെ പരിഹാസം. Also Read  ;വന്ദേഭാരതില്‍ പുകവലിച്ചതിന് യുവാവില്‍ നിന്നും ഭീമമായ തുക പിഴ ഈടാക്കി റെയില്‍വേ […]

വന്ദേഭാരതില്‍ പുകവലിച്ചതിന് യുവാവില്‍ നിന്നും ഭീമമായ തുക പിഴ ഈടാക്കി റെയില്‍വേ

തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടു. വന്ദേഭാരത് ട്രെയിനിലെ സി5 കോച്ചിലാണ് സ്മോക്ക് അലാറം മുഴങ്ങിയത്. കളമശേരിക്കും ആലുവയ്ക്കും ഇടയില്‍വെച്ചാണ് പുക കണ്ടത്. Also Read ;ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ലെന്ന് വി ഡി സതീശന്‍ രാവിലെ 9 മണിയോടെയായിരുന്നു പുക ഉയര്‍ന്നിരുന്നത്. തുടര്‍ന്ന് സ്മോക്ക് അലാറം മുഴങ്ങി. ലോക്കോ പൈലറ്റ് ഉടന്‍ ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. ട്രെയനില്‍ നടത്തിയ പരിശോധനയില്‍ നിന്ന് പുക വലിച്ചതെന്ന് കണ്ടെത്തിയത്. ട്രെയിനുള്ളിലെ […]

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് സതീശന്‍ ലീഗിനെ അറിയിച്ചു. പകരം ലീഗിന് രാജ്യസഭാ സീറ്റ് നല്‍കും. ഈ ഫോര്‍മുല ലീഗ് അംഗീകരിച്ചെന്നും യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും വി ഡി സതീശന്‍ അറിയിച്ചു. ജൂലൈയില്‍ ഒഴിവുവരുന്ന സീറ്റ് ലീഗിന് നല്‍കും. രാജ്യസഭയില്‍ ലീഗിന് 2 സീറ്റ് ഉറപ്പാക്കുമെന്നാണ് ധാരണയെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. Also Read ; പോപ്പുലര്‍ ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും […]

പോപ്പുലര്‍ ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും വോട്ട് തങ്ങള്‍ക്ക് വേണ്ടെന്ന് ടി എന്‍ പ്രതാപന്‍ എംപി

തൃശൂര്‍: സുനില്‍ കുമാറുമായി സൗഹൃദ മത്സരത്തിനാണ് തയാറെടുക്കുന്നതെന്ന് ടി എന്‍ പ്രതാപന്‍ എംപി. പോപ്പുലര്‍ ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും വോട്ട് തങ്ങള്‍ക്ക് വേണ്ടെന്നും പ്രതാപന്‍ പറഞ്ഞു. Also Read ; കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക് ‘അന്ധമായ കമ്മ്യൂണിസ്റ്റ് വിധോരമുള്ള ഒരാളല്ല ഞാന്‍. തൃശൂരിലെ നല്ല കമ്യൂണിസ്റ്റുകാര്‍ ഇന്ത്യയില്‍ ആര്‍എസ്എസും സംഘപരിവാറും വരാതിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഞാന്‍ സ്ഥാനാര്‍ത്ഥിയായിരുന്നപ്പോഴാണ് ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ബിജെപിയെ തോല്‍പ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും വോട്ട് തൃശൂരില്‍ നിന്നും വേണ്ടെന്ന നിലപാട് ഞങ്ങള്‍ക്കുണ്ട്. മഹാത്മാഗാന്ധിയെ […]

കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

കൊച്ചി പള്ളുരുത്തിയില്‍ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കുത്തേറ്റ ഇരുവരും ലഹരി കേസുകളിലെ പ്രതികളാണ്. പള്ളുരുത്തി കച്ചേരിപ്പടി ആയുര്‍വേദ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലഹരി മാഫിയ സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. Also Read ; രാജീവ് ഗാന്ധി വധകേസില്‍ ജയില്‍ മോചിതനായ ശാന്തന്‍ അന്തരിച്ചു കച്ചേരിപ്പടി സ്വദേശി ലാല്‍ജു ആണ് മരണത്തിനിരയായത്. 2021 ലെ ലാസര്‍ കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് ലാല്‍ജു. Join with metro […]

രാജീവ് ഗാന്ധി വധകേസില്‍ ജയില്‍ മോചിതനായ ശാന്തന്‍ അന്തരിച്ചു

രാജീവ് ഗാന്ധി വധകേസില്‍ ജയില്‍ മോചിതനായ ശാന്തന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. 55 വയസായിരുന്നു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. 2022 മെയ് മാസത്തിലാണ് സുപ്രിം കോടതി ശിക്ഷാ കാലയളവ് പൂര്‍ത്തിയാകും മുന്‍പ് രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ മോചിപ്പിച്ചത്. ജയില്‍ മോചിതനായ ശേഷം ട്രിച്ചിയിലെ സ്‌പെഷ്യല്‍ ക്യാംപില്‍ കഴിയുകയായിരുന്നു ശാന്തന്‍. Also Read ; മുഖത്ത് മുളകുപൊടി കലര്‍ന്ന മിശ്രിതമൊഴിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍ രാജീവ് ഗാന്ധി വധക്കേസില്‍ […]

മുഖത്ത് മുളകുപൊടി കലര്‍ന്ന മിശ്രിതമൊഴിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ചിട്ടിസ്ഥാപന ഉടമയെ ആക്രമിച്ച് മുഖത്ത് മുളകുപൊടി കലര്‍ന്ന മിശ്രിതമൊഴിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതില്‍ ഫസീലയെയാണ് (36) ഹില്‍പാലസ് പോലീസ് അറസ്റ്റുചെയ്തത്. Also Read ; ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഇല്ല കഴിഞ്ഞ 21ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. സ്ഥാപനത്തില്‍ മറ്റാരുമുണ്ടായിരുന്നില്ല ഈ സമയത്താണ് പര്‍ദ്ദ ധരിച്ചെത്തിയ ഫസീല പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ സാന്‍പ്രീമിയര്‍ചിട്ടി സ്ഥാപന ഉടമ കീഴത്തുവീട്ടില്‍ കെ.എന്‍. […]

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഇല്ല

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഇല്ല ജീവപര്യന്തം തടവ്. ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാം പ്രതിയുടെയും ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തി. ഇവര്‍ക്ക് 20 വര്‍ഷത്തേയ്ക്ക് പരോളോ ശിക്ഷാ ഇളവോ ലഭിക്കില്ല. ഹൈക്കോടതി വിധി പ്രകാരം 2044 വരെ ഇവര്‍ക്ക് ജയിലിന് പുറത്തിങ്ങാന്‍ കഴിയില്ല. കൂടാതെ ഹൈക്കോടതി പുതിയതായി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയ കെ.കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]