October 14, 2026

അനിശ്ചിതത്വം മാറാതെ ആര്‍സി, ലൈസന്‍സ് പ്രിന്റിങ്

തിരുവനന്തപുരം: വാഹന റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി), ഡ്രൈവിങ് ലൈസന്‍സ് പ്രിന്റിങ് സംബന്ധിച്ച അനിശ്ചിതാവസ്ഥ മാറിയില്ല. ഇതുവരെ പ്രിന്റ് ചെയ്തതിന്റെ പണം നല്‍കാമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതിന്റെ അടിസ്ഥാനത്തില്‍ 15 കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെ കൈമാറിയിട്ടില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന്റെ കാലതാമസമാണുള്ളത്. Also Read ; ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി 10 ലക്ഷത്തിലേറെ ആര്‍സിയും ലൈസന്‍സുമാണ് അച്ചടിക്കാനുള്ളത്. നവംബര്‍ 27 നു മുടങ്ങിയതാണ് പ്രിന്റിങ്. നിലവില്‍ മോട്ടര്‍ വാഹന വകുപ്പ് ഓഫിസില്‍ ഫെസിലിറ്റി മാനേജ്‌മെന്റ് സേവനങ്ങള്‍ ചെയ്യുന്ന സിഡിറ്റിനു […]

ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി

വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് നാളത്തെ സാംപിള്‍ വെടിക്കെട്ടിനും ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ പൂരം വെടിക്കെട്ടിനും നിയന്ത്രണങ്ങളോടെ ജില്ലാ ഭരണകൂടം അനുമതി നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നല്‍കിയ സമാന അനുമതിയാണ് ഈ വര്‍ഷവും നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങും. നാളെ വൈകീട്ട് 7.30നുള്ള സാംപിള്‍ വെടിക്കെട്ട് വടക്കാഞ്ചേരി ദേശവും പൂര ദിവസമായ ചൊവ്വാഴ്ച വൈകീട്ട് 7.30നുള്ള വെടിക്കെട്ട് എങ്കക്കാട് ദേശവും ബുധനാഴ്ച പുലര്‍ച്ചെയുള്ള വെടിക്കെട്ട് കുമരനെല്ലൂര്‍ ദേശവുമാണ് നടത്തുക. വെടിക്കെട്ടിന് അനുമതി നല്‍കാന്‍ ധാരണയായെന്ന് ജില്ലാ […]

സ്ഥാനാര്‍ഥിയാകാനില്ലെന്ന് ശോഭന, ബി ജെ പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാര്‍ഥിയായി നടി ശോഭനയെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ താന്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് താരം രംഗത്ത് വന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ച ശോഭന ആവശ്യമെങ്കില്‍ പ്രചാരണ രംഗത്തിറങ്ങാമെന്ന് സമ്മതിച്ചിട്ടുണ്ട്. സുരേഷ് ഗോപി വഴിയാണ് നടി ശോഭനയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതിനെ കുറിച്ച് ബി ജെ പിയില്‍ ആലോചനകള്‍ നടന്നത്. Also Read ; ഇയാള്‍ എന്ത്…(തെറി)..! സതീശനെ പച്ചത്തെറി വിളിച്ച് സുധാകരന്‍, മൈക്കിന് മുന്നില്‍ വീണ്ടും നിലമറന്ന് കെ പി സി സി […]

ഇയാള്‍ എന്ത്…(തെറി)..! സതീശനെ പച്ചത്തെറി വിളിച്ച് സുധാകരന്‍, മൈക്കിന് മുന്നില്‍ വീണ്ടും നിലമറന്ന് കെ പി സി സി അധ്യക്ഷന്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തെറിവാക്ക് പ്രയോഗിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. സമരാഗ്നിയുടെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനായി സതീശന്‍ എത്താന്‍ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. മൈക്ക് ഓണാണെന്നും കാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാന്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. Also Read ; സംസ്ഥാനത്ത് മണല്‍ വാരല്‍ ഉടന്‍ തുടങ്ങും മന്ത്രി കെ രാജന്‍ സമരാഗ്നിയുടെ ഭാഗമായി വാര്‍ത്താ സമ്മേളനം നടത്താനെത്തിയതായിരുന്നു സുധാകരന്‍. ഡി സി സി […]

സംസ്ഥാനത്ത് മണല്‍ വാരല്‍ ഉടന്‍ തുടങ്ങും മന്ത്രി കെ രാജന്‍

സംസ്ഥാനത്ത് മണല്‍ വാരല്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. 32 നദികളില്‍ സാന്‍ഡ് ഓഡിറ്റിങ് നടത്തുകയും 8 ജില്ലകളില്‍ ഖനന സ്ഥലങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ആദ്യ അനുമതി മലപ്പുറത്ത്. കടലുണ്ടി ചാലിയാര്‍ പുഴകളില്‍ മാര്‍ച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി. Also Read ; ഉയര്‍ന്ന ചൂട്; പൊങ്കാലയിടുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 8 ജില്ലകളില്‍ ഒന്നേമുക്കാല്‍ കോടിയോളം മെട്രിക് ടണ്‍ മണല്‍ ഇവിടങ്ങളില്‍ നിന്ന് ഖനനം ചെയ്യാമെന്നാണ് സാന്‍ഡ് ഓഡിറ്റിംഗില്‍ കണ്ടെത്തിയിരിക്കുന്നത്. […]

ഉയര്‍ന്ന ചൂട്; പൊങ്കാലയിടുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. Also Read ; തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പിന്റെ ഫലം വന്നുതുടങ്ങി തലകറക്കം, ക്ഷീണം, തലവേദന, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ദിശ […]

തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പിന്റെ ഫലം വന്നുതുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിലായി 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പിന്റെ ഫലം വന്നുതുടങ്ങി. ആറിടത്താണ് എല്‍എഡിഎഫ് അട്ടിമറി വിജയം നടന്നത്. തിരുവനന്തപുരത്തെ ഒറ്റശേഖരമംഗലത്തും വെള്ളാറിലും ബിജെപിയെ അട്ടിമറിച്ച് എല്‍ഡിഎഫ് വിജയം കൈവരിച്ചിട്ടുണ്ട്. Also Read ; തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നത് ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് റായ് നെടുമ്പാശേരിയിലും മുല്ലശേരിയിലും യുഡിഎഫിനെ അട്ടിമറിച്ച് സീറ്റ് നേടിയത് എല്‍ഡിഎഫ് . കണ്ണൂര്‍ മുഴപ്പിലങ്ങാട് അഞ്ചാം വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. കൂടാതെ തിരുവനന്തപുരം പഴയകുന്നുമ്മല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തിയിട്ടുണ്ട്. […]

തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നത് ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് റായ്

ലഖ്നൗ: 2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നത് ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് റായ്. വാരണാസിയില്‍ മോദിക്കെതിരെ ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസ് 17 സ്ഥാനാര്‍ത്ഥികളെയാണ് കണ്ടെത്തിയിരിക്കുന്നത്. അവസാന ഘട്ടത്തില്‍ തിരഞ്ഞെടുത്ത ഒമ്പത് സ്ഥാനാര്‍ത്ഥികളില്‍ നിന്നാണ് അജയ് റായിക്ക് നറുക്ക് വീണത്. എന്നാല്‍ പാര്‍ട്ടി സ്ഥനാര്‍ത്ഥിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. Also Read ; കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു രാജ്യസഭാംഗമായതോടെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി മത്സരിച്ചിരുന്ന റായ്ബറേലിയില്‍ ആര് […]

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു

ആലപ്പുഴ: കായംകുളത്ത് ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ച നിലയില്‍. കായംകുളത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസാണ് കത്തിനശിച്ചത്. എം എസ് എം കോളേജിന് സമീപത്തെത്തിയപ്പോള്‍ ബസില്‍ നിന്ന് രൂക്ഷമായ ഗന്ധം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാര്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ തീപിടിത്തമുണ്ടാവുകയായിരുന്നു എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. Join with […]

ലൈസന്‍സെടുക്കാന്‍ കടമ്പകളേറെ; മേയ് 1 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും

തിരുവനന്തപുരം: ഇനി വണ്ടി നല്ലതുപോലെ ഒടിക്കാനറിഞ്ഞാലേ ലൈസന്‍സ് കിട്ടൂ. എളുപ്പത്തില്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടാത്ത രീതിയിലാണ് പുതിയ പരിഷ്‌കാരങ്ങള്‍. മേയ് 1 മുതല്‍ ഇത് നടപ്പിലാക്കും. എച്ചിനു പകരം സങ്കീര്‍ണമായ രീതിയിലുള്ള പരിഷ്‌കാരങ്ങളാണ് ലൈസന്‍സ് എടുക്കാനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. Also Read ; ആലുവ മോഷണ കേസ്; നിര്‍ണായകമായത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അതേസമയം ‘മോട്ടര്‍ സൈക്കിള്‍ വിത്ത് ഗിയര്‍’ വിഭാഗത്തില്‍ ഇനി ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാല്‍ പാദം കൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സിലക്ഷന്‍ സംവിധാനമുള്ളതും 95 സിസിക്കു […]