October 14, 2026

വെയിലത്ത് ഓടിച്ചു, അസഭ്യം പറഞ്ഞു; വണങ്കാനില്‍ നടന്‍ സൂര്യക്ക് സംഭവിച്ചത്..

ബാല സംവിധാനം ചെയ്ത വണങ്കാനില്‍ നിന്ന് നടന്‍ സൂര്യ പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി മാധ്യമ പ്രവര്‍ത്തകന്‍ ബാലു. നാല്‍പത് ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയായിതിന് ശേഷമാണ് സിനിമയുടെ നിര്‍മാതാവ് കൂടിയായ സൂര്യ ഈ പ്രോജക്ട് വേണ്ടെന്നു വയ്ക്കുന്നത്. ബാലയുമായി ഒരുതരത്തിലും ഒത്തുപോകാന്‍ സാധിക്കാതെ വന്നതോടെയായിരുന്നു ഇത്. സെറ്റില്‍ വെച്ച് ബാല സൂര്യയെ തല്ലിയതാണ് കാരണമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ ബാലു അതിന്റെ കാരണം വ്യക്തമാക്കി രംഗത്ത് വന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ”തന്റെ സിനിമയില്‍ അഭിനയിക്കുന്ന താരങ്ങളുടെ വലുപ്പച്ചെറുപ്പം […]

കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ പാമ്പ്; കടിയേറ്റ് വീട്ടമ്മ മരിച്ചു

അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. ആഴീക്കല്‍ ബോട്ടു പാലത്തിനു സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയില്‍ ഭക്ഷണം പാകം ചെയ്യാന്‍ പുറമെ നിന്നു വിറകെടുത്തു അടക്കളയിലേക്ക് തിരികെ പോകുമ്പോഴാണ് സംഭവം. Also Read; പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെച്ചു വാതിലിനരികില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ പാമ്പ് കയറിക്കൂടിയത് ഇവര്‍ അറിഞ്ഞില്ല. ഇതറിയാതെ കാല്‍ തുടയ്ക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നു. ഉടന്‍ […]

പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി: പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെച്ചു. വിദേശനാണയ വിനിമയ ചട്ടലംഘനം നടത്തിയെന്ന് കാണിച്ച് ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാനുള്ള ആര്‍ബിഐ നിര്‍ദേശത്തിന് പിന്നാലെയാണ് വിജയ് ശേഖര്‍ ശര്‍മ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നും രാജി വെച്ചത്. മാര്‍ച്ച് 15നകം എല്ലാ ഇടപാടുകളും നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ആര്‍ബിഐ പേടിഎമ്മിന് നിര്‍ദേശം നല്‍കിയത്. കൂടാതെ മാര്‍ച്ച് 15നു ശേഷം പേടിഎം ബാങ്കിന്റെ സേവിങ്സ് / കറന്റ് അക്കൗണ്ടുകള്‍, വാലറ്റ്, ഫാസ്ടാഗ്, നാഷനല്‍ […]

ഗഗന്‍യാന്‍: പ്രധാനമന്ത്രി തിരുവനന്തപുരത്ത്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെത്തി. രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന്റെ തയ്യാറെടുപ്പുകളുടെ വിശകലനത്തിനും ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യാനുമായാണ് പ്രധാനമന്ത്രി സ്‌പേസ് സെന്ററിലെത്തിയത്. ഗഗന്‍യാന്‍ പദ്ധതിയില്‍ ബഹിരാകാശത്തേക്കയക്കുന്ന യാത്രികര്‍ ആരൊക്കെയെന്നത് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കും. രാവിലെ 11 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മന്ത്രി ജി.ആര്‍ അനില്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ സ്വീകരിച്ചു. Also Read; കണ്ണൂര്‍ ലോക്സഭാ സീറ്റില്‍ കെ സുധാകരന്‍ തന്നെ മത്സരിക്കും ഗഗന്‍യാന്‍ യാത്രികരില്‍ ഒരു […]

വസ്ത്രത്തില്‍ അറബി വാക്യങ്ങള്‍ യുവതിയെ ആക്രമിച്ച് ആള്‍ക്കൂട്ടം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ലാഹോറില്‍ വസ്ത്രത്തില്‍ അറബി വാക്യങ്ങള്‍ പ്രിന്റ് ചെയ്തതില്‍ യുവതിയെ ആക്രമിച്ച് ആള്‍ക്കൂട്ടം. വസ്ത്രത്തിലെ അറബി വാക്യങ്ങള്‍ ഖുറാനില്‍ നിന്നുള്ളതാണെന്നെന്നു ആരോപിച്ചായിരുന്നു യുവതിയെ ആക്രമിച്ചത്. അറബ് ഭാഷ പ്രിന്റു ചെയ്ത കുര്‍ത്തി ധരിച്ച് ഭര്‍ത്താവിനൊപ്പം ലാഹോറിലെ ഒരു റസ്റ്റോറന്റില്‍ എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. Also Read; ഒരു വര്‍ഷത്തിലധികമായി നാലുയുവാക്കള്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്നു വെളിപ്പെടുത്തി 14 കാരി കുര്‍ത്തിയിലുള്ള അറബി വാക്യങ്ങള്‍ ഖൂറാനില്‍ ഉള്ളതാണെന്നും ഇത് ഖുറാനിനോടുള്ള അനാദരവാണെന്നുമാണ് ആള്‍ക്കൂട്ടം ആരോപിച്ചത്. പിന്നാലെ റസ്റ്റോറന്റിലുണ്ടായിരുന്നവര്‍ […]

ഒരു വര്‍ഷത്തിലധികമായി നാലുയുവാക്കള്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്നു വെളിപ്പെടുത്തി 14 കാരി

ഇടുക്കി: മൂന്നാര്‍ പൂപ്പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡപ്പിച്ച നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നാല് യുവാക്കള്‍ ചേര്‍ന്നാണ് 14കാരിയെ ബലാത്സംഗം ചെയ്തത്. കേസില്‍ പൂപ്പാറ സ്വദേശികളായ രാം കുമാര്‍, വിഗ്‌നേഷ്, ജയ്സണ്‍ എന്നിവരാണ് പിടിയിലായത്. തമിഴ്നാട് സ്വദേശിയായ ഒരു പ്രതികൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. Also Read; കണ്ണൂര്‍ ലോക്സഭാ സീറ്റില്‍ കെ സുധാകരന്‍ തന്നെ മത്സരിക്കും സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനത്തിനിരയായ വിവരം പുറത്ത് പറയുന്നത്. കൗണ്‍സിലിംഗിനിടെ പൊട്ടിക്കരഞ്ഞ കുട്ടി താന്‍ നേരിട്ട ക്രൂരതകളെല്ലാം […]

കണ്ണൂര്‍ ലോക്സഭാ സീറ്റില്‍ കെ സുധാകരന്‍ തന്നെ മത്സരിക്കും

കണ്ണൂര്‍: കെപിസിസി അധ്യക്ഷനും സിറ്റിംഗ് എംപിയുമായ കെ സുധാകരന്‍ തന്നെ കണ്ണൂര്‍ ലോക്സഭാ സീറ്റില്‍ മത്സരിക്കും. ഇത് സംബന്ധിച്ച നിര്‍ദേശം എഐസിസി കെ സുധാകരന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ മത്സരത്തിനില്ലെന്ന് കെ സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് മത്സരരംഗത്തുള്ളത്. ഈ സാഹചര്യത്തിലാണ് കെ സുധാകരന്‍ തന്നെ മത്സരിക്കട്ടെയെന്ന തീരുമാനത്തില്‍ യുഡിഎഫ് എത്തിയത്. കണ്ണൂരില്‍ സുധാകരന്‍ അല്ലെങ്കില്‍ യുഡിഎഫിന് വിജയസാധ്യത കുറവെന്നാണ് എഐസിസിയെ അറിയിച്ചിരിക്കുന്നത്. Also Read; ലോക്സഭാ […]

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് ഇന്നും നാളെയും

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും. സിപിഐ സ്ഥാനാര്‍ത്ഥികളെ ഇന്നത്തെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ശേഷമായിരിക്കും അറിയാന്‍ സാധിക്കുക. രാവിലെ സംസ്ഥാന എക്സിക്യൂട്ടീവും, സംസ്ഥാന കൗണ്‍സിലും ചേരര്‍ന്ന് സി.പി.ഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയായിരിക്കും ഇന്ന് പ്രഖ്യാപിക്കുക. കൂടാതെ സി.പി.എം മത്സരിക്കുന്ന 15 ഇടങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നാളെയും പ്രഖ്യാപിക്കും. കാസര്‍ഗോഡ് എംവി ബാലകൃഷ്ണന്‍, കണ്ണൂരില്‍ എംവി ജയരാജന്‍, വടകരയില്‍ കെകെ ശൈലജ, വയനാട്ടില്‍ ആനി രാജ, കോഴിക്കോട് എളമരം കരീം, മലപ്പുറത്ത് വി വസീഫ്, പൊന്നാനിയില്‍ […]

മദ്യലഹരിയില്‍ സഹോദരങ്ങളായ സൈനികര്‍ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മര്‍ദ്ദിച്ചു

ആലപ്പുഴ: മദ്യലഹരിയില്‍ ഇരട്ട സഹോദരങ്ങളായ സൈനികര്‍ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മര്‍ദ്ദിച്ചു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തന്‍, ജയന്തന്‍ എന്നിവരാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി നങ്ങ്യാര്‍കുളങ്ങര കവലയില്‍ വെച്ച് ഇവര്‍ ഓടിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസെത്തി സഹോദരങ്ങളെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു പിന്നീട് ആശുപത്രിയിലെ പരിശോധനയ്ക്കിടയില്‍ ഇരുവരും പരാക്രമം കാട്ടി ഇവര്‍ ആശുപത്രിയുടെ വാതിലും തകര്‍ത്തു. Also Read; ‘എന്റെ കയ്യിലുള്ളത് ആറ്റം ബോംബാണ് മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും എനിക്കറിയാം’ മുന്നറിയിപ്പ് […]

‘എന്റെ കയ്യിലുള്ളത് ആറ്റം ബോംബാണ് മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും എനിക്കറിയാം’ മുന്നറിയിപ്പ് നല്‍കി സാബു എം ജേക്കബ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. കേസില്‍ കുടുക്കി തന്നെ അറസ്റ്റ് ചെയ്താല്‍ ഒരാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രിയെ അകത്താക്കുമെന്നാണ് സാബു വെല്ലുവിളിച്ചതിരിക്കുന്നത്. കിഴക്കമ്പലത്ത് നടന്ന ട്വന്റി 20 പാര്‍ട്ടിയുടെ മഹാസംഗമത്തിലായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. ‘എന്റെ കയ്യിലുള്ളത് ആറ്റം ബോംബാണ്. മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും എനിക്കറിയാം. അതുകൊണ്ട് തന്നെ എതിര്‍ക്കുന്ന എംഎല്‍എയും പാര്‍ട്ടി പ്രവര്‍ത്തകരും സൂക്ഷിക്കണം’- സാബു മുന്നറിയിപ്പ് നല്‍കി. ‘എന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ […]