October 13, 2026

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

ഡെല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടക്കാല ബജറ്റ് ആണ് അവതരിപ്പിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബജറ്റില്‍ 2014 മുതലുള്ള ഭരണ നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടും. ആദായ നികുതിയിളവ്, കര്‍ഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ എന്നിവയടക്കം ഇടക്കാല ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. Also Read; ഭാരത് ജോഡോ ന്യായ് യാത്ര ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വരുമോ എന്ന് ആശങ്ക  

ഭാരത് ജോഡോ ന്യായ് യാത്ര ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വരുമോ എന്ന് ആശങ്ക

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര രാഷ്ട്രീയമായി കോണ്‍ഗ്രസിനു ഗുണം ചെയ്യുമോയെന്ന കാര്യത്തില്‍ ആശങ്ക. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വ്യത്യസ്ത അഭിപ്രായമാണുള്ളത്. രാഹുല്‍ ഗാന്ധി യാത്ര നടത്താന്‍ തീരുമാനിച്ച സമയം ശരിയല്ലെന്ന വാദമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. സംഘടനാതലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന യാത്ര ഏതാനും മാസം മുന്‍പെങ്കിലും നടത്തേണ്ടിയിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം. Also Read ;രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം, സഖ്യങ്ങള്‍, തന്ത്രരൂപീകരണം എന്നിവയടക്കമുള്ള […]

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 15 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന് 1769.50 രൂപയാണ് വില. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. Also Read; രാമനെപ്പറ്റി വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ്: പി ബാലചന്ദ്രന്‍ എം എല്‍ എക്ക് പരസ്യശാസന  

രാമനെപ്പറ്റി വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ്: പി ബാലചന്ദ്രന്‍ എം എല്‍ എക്ക് പരസ്യശാസന

തൃശൂര്‍: രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട പി ബാലചന്ദ്രന്‍ എം എല്‍ എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പാര്‍ട്ടിയുടെ അച്ചടക്ക നടപടി. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട നടപടി ഗുരുതരമായ അച്ചടക്കലംഘനമായി സി പി ഐ വിലയിരുത്തി. ഇത്തരം പ്രവര്‍ത്തനം നടത്തിയതിന് അച്ചടക്ക നടപടിയുടെ ഭാഗമായി പരസ്യമായി ശാസിക്കാന്‍ പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് എം എല്‍ എ ഖേദപ്രകടനം നടത്തിയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയും ജനപ്രതിനിധിയുമായ പി ബാലചന്ദ്രന്റെ ഭാഗത്തുനിന്ന് പാര്‍ട്ടി […]

ഗ്യാന്‍വ്യാപി മസ്ജിദ്: കോടതി വിധി ആശങ്കാജനകം- ഐ എന്‍ എല്‍

കോഴിക്കോട്: ആരാധനാലയ സംരക്ഷണാര്‍ത്ഥം പാര്‍ലമെന്റ് പാസ്സാക്കിയ ശക്തമായ നിയമം( ആരാധനാലയ സംരക്ഷണനിയമം 1991) രാജ്യത്ത് നിലവിലുണ്ടായിരിക്കെ ഗ്യാന്‍ വ്യാപി മസ്ജിദ് ഹിന്ദുക്കള്‍ക്ക് ആരാധനക്ക് തുറന്നു കൊടുക്കണമെന്ന വാരാണസി കോടതി വിധി ആശങ്കജനകമാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ പി ഇസ്മായിലും ഓര്‍ഗാനൈസിംഗ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസും പ്രസ്താവനയില്‍ പറഞ്ഞു. പ്രസ്തുത വിധി കോടതിയുടെ അമിതാധികാര പ്രയോഗവും ജുഡീഷ്യല്‍ ആക്റ്റീവിസവുമാണ് . രാജ്യത്തെ ജനത വൈകാരിമായി കാണുന്ന തും സമാധാന ലംഘന […]

ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താം; ഹിന്ദു വിഭാഗത്തിന് അനുമതി നല്‍കി കോടതി

ലഖ്‌നൗ: ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു വിഭാഗത്തിന് ആരാധനയ്ക്ക് അനുമതി. വാരാണസി ജില്ലാ കോടതിയാണ് അനുമതി നല്‍കിയത്. ഏഴ് ദിവസത്തിനകം ജില്ലാ ഭരണകൂടം ക്രമീകരണമൊരുക്കണമെന്നും നിര്‍ദേശമുണ്ട്. ഗ്യാന്‍വാപി പള്ളിയിലെ തെക്ക് ഭാഗത്തെ നിലവറയില്‍ പൂജ നടത്താനാണ് അനുമതി. പള്ളിയുടെ നിലവറയിലേക്ക് ഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് ബാരിക്കേഡുകള്‍ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി. Also Read ; അനധികൃത സമ്പാദ്യം: കെ ബാബുവിന്റെ 25.82 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ സര്‍വേക്കായി സുപ്രീം കോടതി നിര്‍ദേശപ്രകാരം സീല്‍ […]

അനധികൃത സമ്പാദ്യം: കെ ബാബുവിന്റെ 25.82 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും എം എല്‍ എയുമായ കെ ബാബുവിന്റെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. 2007 മുതല്‍ 2016 വരെ കെ ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി കെ ബാബുവിനെ ഇ ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതേ സംഭവത്തില്‍ വിജിലന്‍സും ബാബുവിനെതിരെ കേസെടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. Join with […]

കടലില്‍ പോകാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം; ലംഘിച്ചാല്‍ പിഴ ഈടാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. കടലില്‍ പോകുന്ന തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെന്ന് ബോട്ട് ഉടമ ഉറപ്പാക്കണമെന്നും ഇത് ലംഘിക്കുന്നവര്‍ക്ക് ആയിരം രൂപ പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ കെകെ രമയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും ഇതിനായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. Join with metro post : വാർത്തകളറിയാൻ Metro […]

മാലെദ്വീപ് പ്രോസിക്യൂട്ടര്‍ ജനറലിനെ അജ്ഞാതസംഘം കുത്തിപ്പരിക്കേല്‍പിച്ചു

മാലെ: മാലെദ്വീപിന്റെ പ്രോസിക്യൂട്ടര്‍ ജനറല്‍ ഹുസൈന്‍ ഷമീമിനെ അജ്ഞാത അക്രമിസംഘം കുത്തിപ്പരിക്കേല്‍പിച്ചു. രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി കടുക്കുന്നതിനിടെ നൂര്‍ മോസ്‌കിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. Also Read ;പി സി ജോര്‍ജ് ബി ജെ പിയില്‍ ചേര്‍ന്നു; കേരള ജനപക്ഷം സെക്കുലര്‍ ലയിച്ചു ബുധനാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഹുസൈനിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. അതേസമയം മൂര്‍ച്ചയേറിയ ആയുധം കൊണ്ടായിരുന്നില്ല ആക്രമണം എന്നാണ് മാലെദ്വീപ് പോലീസ് അറിയിക്കുന്നത്. ഹുസൈനെ പ്രോസിക്യൂട്ടര്‍ ജനറലായി നിയമിച്ചത് നവംബര്‍ […]

പി സി ജോര്‍ജ് ബി ജെ പിയില്‍ ചേര്‍ന്നു; കേരള ജനപക്ഷം സെക്കുലര്‍ ലയിച്ചു

ന്യൂഡല്‍ഹി: കേരള ജനപക്ഷം സെക്കുലര്‍ നേതാവ് പി സി ജോര്‍ജ് ബി ജെ പിയില്‍ ചേര്‍ന്നു.ഇതോടെ, കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി ബെ ജി പിയില്‍ ലയിച്ചു. ബി ജെ പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി മുരളീധരനും രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തിന്റെ ചുമതലയുള്ള രാധാമോഹന്‍ദാസ് അഗര്‍വാളും ചേര്‍ന്ന് പി സി ജോര്‍ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പി സി ജോര്‍ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ജോര്‍ജും അംഗത്വം സ്വീകരിച്ചു. Join with […]