October 13, 2026

വിമാനത്തിനകത്തുവച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് ദാരുണാന്ത്യം

കൊച്ചി: വിമാനത്തിനകത്തുവച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം സ്വദേശിയായ സുമേഷ് ജോര്‍ജ് (43) ആണ് മരിച്ചത്. ഇന്നലെ രാത്രി എയര്‍ അറേബ്യ വിമാനത്തില്‍ ബഹ്റൈനില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടതും തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതിന് ശേഷം അങ്കമാലിയിലെ അശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. Also Read; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ നിര്‍ണായക നീക്കം

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ നിര്‍ണായക നീക്കം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ നിര്‍ണായക നീക്കം. പ്രധാന കേസും ക്രൈംബ്രാഞ്ചിന് കൈമാറാനാണ് തീരുമാനമായിരിക്കുന്നത്. മ്യൂസിയം പോലീസ് അന്വേഷിക്കുന്ന കേസ് ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറും. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷന്‍ ഉള്‍പ്പെടെ ഏഴുപേരാണ് കേസിലെ പ്രതികള്‍. Also Read; രാമന്റെയോ മറ്റ് ദൈവങ്ങളുടെയോ അവകാശം ബിജെപിക്കാണെന്ന് ഞാന്‍ കരുതുന്നില്ലെന്ന് ശശി തരൂര്‍ എംപി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ മുഖ്യകണ്ണി എം ജെ രഞ്ജു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. പത്തനംതിട്ട കേന്ദ്രീകരിച്ച് […]

രാമന്റെയോ മറ്റ് ദൈവങ്ങളുടെയോ അവകാശം ബിജെപിക്കാണെന്ന് ഞാന്‍ കരുതുന്നില്ലെന്ന് ശശി തരൂര്‍ എംപി

ന്യൂഡല്‍ഹി: കുട്ടിക്കാലം മുതല്‍ ആരാധിക്കുന്ന ഒരു ഭക്തനെന്ന നിലയില്‍ തന്റെ രാമനെ ബിജെപിക്ക് വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശശി തരൂര്‍ എംപി. ഏതെങ്കിലുമൊരു ദൈവത്തിനുമേല്‍ ബിജെപിക്ക് പ്രത്യേക അവകാശമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി. ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചോദ്യത്തിനും തരൂര്‍ മറുപടി നല്‍കി. ഇപ്പോള്‍ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളിലേക്കാണ് അല്ലാതെ വ്യക്തികളിലല്ല ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്തെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. Also Read; ആലപ്പുഴയിലും കണ്ണൂരിലും കോണ്‍ഗ്രസിന് […]

ആലപ്പുഴയിലും കണ്ണൂരിലും കോണ്‍ഗ്രസിന് പുതിയ സ്ഥാനാര്‍ത്ഥികള്‍

തൃശ്ശൂര്‍: കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം തൃശ്ശൂരില്‍ ചേര്‍ന്നു. സമിതിയുടെ പ്രഥമയോഗത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നു. ആലപ്പുഴ കണ്ണൂര്‍ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാണ് തീരുമാനിച്ചിരിക്കുന്നത്. Also Read ;അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ മുസ്ലിം ലീഗിനെ വെട്ടിലാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആലപ്പുഴയില്‍ പരാജയപ്പെട്ടിരുന്നു. കൂടാതെ കണ്ണൂരില്‍ സിറ്റിങ്ങ് എംപിയായ കെ സുധാകരന്‍ മത്സരിക്കുന്നില്ലെന്നും തീരുമാനിച്ചിരുന്നു. അതിനാലാണ് ഇരുമണ്ഡലങ്ങളിലും പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ തീരുമാനിച്ചത്. […]

അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ മുസ്ലിം ലീഗിനെ വെട്ടിലാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ മുസ്ലിം ലീഗിനെ വെട്ടിലാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. രാമക്ഷേത്ര നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ പ്രസംഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണ് രാമക്ഷേത്രമെന്നും ബഹുസ്വര സമൂഹത്തില്‍ അത് അംഗീകരിക്കപ്പെടേണ്ടതാണ് എന്നുമാണ് അദ്ദേഹം പൊതുവേദിയില്‍ പറഞ്ഞത്. Also Read ; ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം; പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍ അയോധ്യയിലെ രാമക്ഷേത്രവും മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തും. കോടതി വിധിയനുസരിച്ച് നിര്‍മ്മിച്ചതാണ് രാമക്ഷേത്രമെന്നും കോടതി വിധിയനുസരിച്ച് ഇനി നിര്‍മ്മിക്കാനിരിക്കുന്നതാണ് മസ്ജിദെന്നും ഇത് രണ്ടും […]

ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം; പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിക്കെതിരെ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ശ്രീകുമാരന്‍ തമ്പി പറഞ്ഞത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹത്തെ നേരിട്ടുകണ്ട് സംസാരിച്ച് സ്തുതകള്‍ മനസ്സിലാക്കി പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. Also Read ; തണ്ണീര്‍ക്കൊമ്പന്റെ ശരീരത്തില്‍ പെല്ലെറ്റുകള്‍ ഏറ്റതിന്റെ പാടുകള്‍ കണ്ടെത്തി അതേസമയം, ശ്രീകുമാരന്‍ തമ്പിയുടെ പാട്ടില്‍ തീരുമാനമായിട്ടില്ലെന്നാണ് സാഹിത്യ അക്കാദമിയുടെ പ്രതികരണം. കമ്മിറ്റി രൂപീകരിച്ച് യോഗങ്ങള്‍ ചേരുന്നതേയുള്ളൂ എന്ന് അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ പ്രതികരിച്ചു. ശ്രീകുമാരന്‍ […]

തണ്ണീര്‍ക്കൊമ്പന്റെ ശരീരത്തില്‍ പെല്ലെറ്റുകള്‍ ഏറ്റതിന്റെ പാടുകള്‍ കണ്ടെത്തി

മാനന്തവാടി: കഴിഞ്ഞ ദിവസം ചെരിഞ്ഞ ‘ തണ്ണീര്‍ക്കൊമ്പന്‍ ‘ എന്നറിയപ്പെട്ടിരുന്ന കാട്ടാനയുടെ ശരീരത്തില്‍ പെല്ലെറ്റുകള്‍ ഏറ്റതിന്റെ നിരവധി പാടുകള്‍ കണ്ടെത്തി. ഇത് എങ്ങനെ ഉണ്ടായതാണ് എന്ന കാര്യത്തില്‍ ഇതുവരെ ശരിയായ ഒരു സ്ഥിരീകരണമില്ല. Also Read; കോണ്‍ഗ്രസിന്റെ മഹാജന സഭ ഇന്ന് തൃശ്ശൂരില്‍; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പങ്കെടുക്കും കാട്ടിലേക്ക് പോകാന്‍ മടിയായിരുന്നു ഈ തണ്ണീര്‍ക്കൊമ്പന്. അതുകൊണ്ട് തന്നെ കര്‍ണാടകയിലെ ഹാസനിലെ കാപ്പിത്തോട്ടങ്ങളിലായിരുന്നു ആനയുടെ വിഹരകേന്ത്രം. തോട്ടങ്ങളില്‍ കറങ്ങിനടക്കുമ്പോള്‍ ആനയെ ഓടിക്കാനായി അവിടെയുള്ളവര്‍ എയര്‍ഗണ്ണോ മറ്റോ ഉപയോഗിച്ച് വെടിവെച്ചപ്പോഴാകും പെല്ലെറ്റ് […]

കോണ്‍ഗ്രസിന്റെ മഹാജന സഭ ഇന്ന് തൃശ്ശൂരില്‍; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പങ്കെടുക്കും

തൃശ്ശൂര്‍: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്ന മഹാജന സഭ ഇന്ന് തൃശ്ശൂരില്‍. ഒരുലക്ഷം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള കോണ്‍ഗ്രസിന്റെ മഹാജന സഭ സമ്മേളനം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തുടക്കമാകും. ബൂത്ത് പ്രസിഡന്റുമാര്‍ മുതല്‍ എഐസിസി അംഗങ്ങള്‍ വരെ പങ്കെടുക്കുന്ന മഹാജന സഭ സമ്മേളനം നടക്കുന്നത് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്താണ്. കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രഥമ യോഗവും ഇന്ന് തൃശൂരില്‍ ചേരും. സംസ്ഥാനത്തെ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക യോഗത്തില്‍ തയാറാക്കിയേക്കുമെന്നാണ് […]

കരുവന്നൂര്‍പുഴയില്‍ ചാടിയ ഡോക്ടര്‍ മരിച്ചു

തൃശ്ശൂര്‍: കരുവന്നൂര്‍പുഴയില്‍ ചാടിയ ഡോക്ടര്‍ മരിച്ചു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പുഴയില്‍ ചാടിയ ആയൂര്‍വേദ ഡോക്ടറാണ് മരിച്ചത്. തൃശ്ശൂര്‍ അശ്വിനി ആശുപത്രിക്കു സമീപം ഫ്‌ലാറ്റില്‍ താമസിക്കുന കരോട്ടുവീട്ടില്‍ വര്‍ഗീസിന്റെയും ജെസിയുടെയും മകള്‍ ഡോ ട്രേസി വര്‍ഗീസ് 26 ആണ് മരിച്ചത്. ചെറിയ പാലം ഭാഗത്ത് നിന്ന് നടന്നുവന്ന ട്രേസി വലിയ പാലത്തിന്റെ നടുവിലെത്തി കൈവരിയുടെ മുകളിലൂടെ പൂഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. Also Read: എല്‍.കെ.അഡ്വാനിക്ക് ഭാരതരത്ന; അനുമോദിച്ച് പ്രധാനമന്ത്രി സംഭവമറിഞ്ഞ് ഇരിങ്ങാലക്കുട ചേര്‍പ്പ് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. […]

എല്‍.കെ.അഡ്വാനിക്ക് ഭാരതരത്ന; അനുമോദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ.അഡ്വാനിക്ക് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണു വിവരം പങ്കുവച്ചത്. അഡ്വാനിക്ക് ആശംസനേര്‍ന്നതായും അദ്ദേഹത്തോട് സംസാരിച്ചതായും നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. Also Read ; ക്ഷേത്രങ്ങളില്‍ നടക്കിരുത്താന്‍ ഇനി റോബോട്ടിക് ആനകള്‍ ‘നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ആദരണീയനായ രാഷ്ട്രീയപ്രവര്‍ത്തകനാണ് അഡ്വാനി. ഇന്ത്യയുടെ വികസനത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ വലുതാണ്. താഴെത്തട്ടില്‍നിന്നും പ്രവര്‍ത്തനം ആരംഭിച്ച് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് അഡ്വാനി”എന്നാണ് പ്രധാനമന്ത്രി കുറിച്ചത്. ആഭ്യന്തര മന്ത്രിയായും […]