October 13, 2026

രഞ്ജിത്ത് ശ്രീനിവാസന്‍ കേസ്; എല്ലാ പ്രതികള്‍ക്കും വധശിക്ഷ

ആലപ്പുഴ: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന മുന്‍ സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ എല്ലാം പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. എല്ലാവര്‍ക്കും ജീവപര്യന്തം തടവും പിഴയും വിധിച്ചിട്ടുണ്ട്. നേരത്തെ കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റേയും എസ്ഡിപിഐയുടേയും പ്രവര്‍ത്തകരാണ് പ്രതികള്‍ എല്ലാവരും. മാവേലിക്കര അഡീ. സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് […]

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാതെ പോലീസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാതെ പോലീസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലെ കേസുകള്‍ മാത്രമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അതേസമയം മ്യൂസിയം പോലീസ് സ്റ്റേഷനിലെ പ്രധാന കേസുകളൊന്നും കൈമാറിയിട്ടില്ല. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മ്യൂസിയം പോലീസ് അന്വേഷിക്കുന്ന കേസില്‍ ആറ് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കേസ് കൈമാറിയില്ലെങ്കില്‍ ക്രൈംബ്രാഞ്ച് തുടക്കം മുതല്‍ അന്വേഷിക്കേണ്ടതായി വരും. കേസ് സംസ്ഥാന ഏജന്‍സി അന്വേഷിക്കണമെന്ന പ്രോസിക്യൂട്ടര്‍ […]

സിമി നിരോധനം കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി; രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിമി ഇപ്പോഴും തുടരുന്നുവെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നിരോധനം കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. യു എ പി എ നിയമപ്രകാരമുള്ള നിരോധനമാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിമി പ്രവര്‍ത്തകര്‍ ഇപ്പോഴും നടത്തുന്നുണ്ടെന്നും നിരോധനം പെട്ടെന്ന് നീക്കിയാല്‍ രാജ്യത്ത് വീണ്ടും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്തംബര്‍ 11 ആക്രമണത്തെ തുടര്‍ന്ന് 2001 […]

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസ്: അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത് സ്‌കൂള്‍ മാനേജ്മെന്റ്

കോഴിക്കോട് : ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അധ്യാപകനെ സ്‌കൂളില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. ബിജോ മാത്യുവിനെയാണ് 15 ദിവസത്തേക്ക് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതെന്ന് കോര്‍പ്പറേറ്റ് മാനേജര്‍ അറിയിച്ചു. അധ്യാപകനെതിരെ പെരുവണ്ണാമുഴി പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയ വിദ്യാര്‍ഥിനി, ഡോക്ടറോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഡോക്ടര്‍ പൊലീസിനെയും ചൈല്‍ഡ് ഹെല്‍പ് ലൈനെയും വിവരമറിയിക്കുകയായിരുന്നു. Also Read ; നഗ്നതാപ്രദര്‍ശനം,ബ്ലാക്ക്‌മെയില്‍: അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുത്; മുന്നറിയിപ്പുമായി പോലീസ് ഈ […]

നഗ്നതാപ്രദര്‍ശനം,ബ്ലാക്ക്‌മെയില്‍: അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുത്; മുന്നറിയിപ്പുമായി പോലീസ്

കൊച്ചി: അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. വീഡിയോ കോള്‍ ചെയ്യുന്നയാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും പിന്നീട് ഇവ വീഡിയോ കോളിന്റെ മറുവശത്തുള്ള ആളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് നഗ്നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പമുള്ള ചിത്രം എടുക്കുകയും പിന്നീട് പണം കിട്ടുന്നതിനായി ചിത്രങ്ങള്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും കേരള പോലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. Also  Read ; സി ആര്‍ പി എഫിന്റെ കൈയ്യിലുള്ളത് കളിത്തോക്കല്ലെന്ന് എം വി ഗോവിന്ദന്‍ ഓര്‍ക്കണം: […]

സി ആര്‍ പി എഫിന്റെ കൈയ്യിലുള്ളത് കളിത്തോക്കല്ലെന്ന് എം വി ഗോവിന്ദന്‍ ഓര്‍ക്കണം: കെ സുരേന്ദ്രന്‍

കണ്ണൂര്‍: സിആര്‍പിഎഫ് വന്നാലും ഗവര്‍ണറെ വിടില്ലെന്നാണ് ഗോവിന്ദന്‍ പറയുന്നത്. ഗവര്‍ണറെ ആക്രമിക്കാന്‍ വന്നാല്‍ എന്താ നടക്കുകയെന്ന് പോലും ഗോവിന്ദന് അറിയില്ലേ? സിആര്‍പിഎഫിന്റെ അടുത്തുള്ളത് കളിത്തോക്കല്ലെന്ന് ഗോവിന്ദന്‍ ഓര്‍ത്താല്‍ നല്ലതാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ അഴിമതിയും ഭരണസ്തംഭനവും മറയ്ക്കാനാണ് സിപിഎം ഗവര്‍ണറെ ആക്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ കണ്ണൂരില്‍ അവര്‍ രാഷട്രീയ മൂല്യച്ച്യുതി നേരിടുകയാണ്. ഗവര്‍ണറെ ആക്രമിക്കാനുള്ള അവസരമുണ്ടാക്കുന്നത് പോലീസാണെന്നും അതാണ് കേന്ദ്രം സിആര്‍പിഎഫ് സുരക്ഷ അനുവദിച്ചതെന്നും കെ സുരേന്ദ്രന്‍ […]

വയനാട്ടില്‍ പിടികൂടുന്ന കടുവകളെ പാര്‍പ്പിക്കാന്‍ സ്ഥലമില്ല; വനംവകുപ്പ് പ്രതിസന്ധിയില്‍

കല്‍പറ്റ: ജനവാസകേന്ദ്രങ്ങളിലിറങ്ങി ഭീതിപരത്തുന്ന കടുവകളെ കൂടുവെച്ചും മയക്കുവെടിവെച്ചും പിടികൂടുന്ന കടുവകളെ പാര്‍പ്പിക്കാന്‍ സ്ഥലമില്ലാത്തത് വനംവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു. വനംവകുപ്പിന് കീഴിലുള്ള ബത്തേരി കുപ്പാടി പച്ചാടി വന്യജീവി സങ്കേതത്തില്‍ ആനിമല്‍ ഹോസ്പെയ്സ് സെന്റര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടുത്തെ സ്ഥലപരിമിതിയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജനവാസകേന്ദ്രത്തിലിറങ്ങുന്നവയെയും പ്രായാധിക്യത്താല്‍ പരിക്കുപറ്റി ഇര തേടാന്‍ കഴിയാത്തതുമായ കടുവകളെയും പുലികളെയും പിടികൂടി പരിപാലിക്കുന്നതിനായാണ് ഈ കേന്ദ്രം സ്ഥാപിച്ചത്. ആദ്യഘട്ടത്തില്‍ നാല് കടുവകളെ പരിപാലിക്കുന്നതിനുള്ള സൗകര്യം മാത്രമെ ഇവിടെ ഒരുക്കിയിരുന്നുള്ളു. നിലവില്‍ ഏഴ് കടുവകളാണ് ഇവിടെയുള്ളത്. ഇപ്പോഴും പലയിടത്തും ജനവാസകേന്ദ്രങ്ങളിലിറങ്ങി […]

ലൈംഗിക പീഡനക്കേസ്: ഗവ. പ്ലീഡർ കുടുങ്ങിയതോ ? കുടുക്കിയതോ?

എറണാകുളം : ലൈംഗിക പീഡന ക്കേസിൽ ഹൈക്കോടതി മുൻ ഗവ .പ്ലീഡർ പി.ജി. മനുവിന് തിരിച്ചടി. മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സുപ്രീംകോടതി പത്ത് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നും നിർദ്ദേശിച്ചു. Also Read ;ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പി.ജി. മനുവുമായി ബന്ധപ്പെട്ടുയർന്ന ലൈംഗിക പീഡനാരോപണം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. 2018 ലായിരുന്നു കേസിന് ആധാരമായ സംഭവം. നിയമസഹായം തേടിയെത്തിയ യുവതിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ഗവ. പ്ലീഡർ […]

ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിലെ ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം സർക്കാരിനെതിരെ വിമർശനമുയർത്തിയത്. “പലആശുപത്രികളിലും കാലാവധി കഴിഞ്ഞ മ രുന്നുകൾ രോഗികൾക്ക് നൽകുന്നുണ്ട്. സി.എ.ജി. റിപ്പോർട്ട് ഇത് ശരിവെക്കുന്നുമുണ്ട്. ‘ Also Read ; ഇരുട്ടത്ത് ആനയെ കണ്ടില്ല, വിദ്യാര്‍ഥിയെ തൂക്കിയെറിഞ്ഞു, വയനാട്ടില്‍ വീണ്ടും കാട്ടാനയാക്രമണം സർക്കാർ ആശുപത്രികളിൽ സുപ്രധാനമായ പല മരുന്നുകൾക്കും കടുത്ത ക്ഷാമമാണ് ‘ മരുന്നില്ലെന്ന വാർത്തകൾ പുറത്ത് വരുമ്പോൾ ആരോഗ്യമന്ത്രി ക്ഷുഭിതയായിട്ട് കാര്യമില്ല. ‘കാരണം അതാണ് […]

ഇരുട്ടത്ത് ആനയെ കണ്ടില്ല, വിദ്യാര്‍ഥിയെ തൂക്കിയെറിഞ്ഞു, വയനാട്ടില്‍ വീണ്ടും കാട്ടാനയാക്രമണം

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ വീണ്ടും കാട്ടാനാക്രമണം. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ ആന ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. പുല്‍പ്പള്ളി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്. പാക്കം കാരയില്‍ക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ വിജയന്‍ – കമലാക്ഷി ദമ്പതികളുടെ മകന്‍ പതിനാലുകാരനായ ശരത്താണ് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. Also Read ; ജാതി അധിക്ഷേപം; കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ഭര്‍തൃവീട്ടില്‍ കൊല്ലപ്പെട്ടതാണെന്ന് ആരോപണം ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കോളനിയില്‍നിന്ന് […]