October 13, 2026

ജാതി അധിക്ഷേപം; കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ഭര്‍തൃവീട്ടില്‍ കൊല്ലപ്പെട്ടതാണെന്ന് ആരോപണം

കണ്ണൂര്‍: പഴയങ്ങാടിയില്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി പിതവ്. എസ് ബി ഐ മാടായി കോഴിബസാര്‍ ശാഖയിലെ ജീവനക്കാരി ടി കെ ദിവ്യയെ (37) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പിതാവ് എം ശങ്കരന്‍ കൊലപാതക ആരോപണവുമായി രംഗത്തെത്തിയത്. Also Read; ആലത്തൂരില്‍ ബാറില്‍ വെടിവയ്പ്; മാനേജര്‍ക്ക് നട്ടെല്ലിന് വെടിയേറ്റു, അഞ്ച് പേര്‍ കസ്റ്റഡിയില്‍ ദിവ്യ, ജാതി അധിക്ഷേപവും നേരിട്ടിരുന്നതായി പിതാവ് വെളിപ്പെടുത്തി. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ ഇക്കഴിഞ്ഞവ്യാഴാഴ്ചയാണ് ദിവ്യയെ […]

ആലത്തൂരില്‍ ബാറില്‍ വെടിവയ്പ്; മാനേജര്‍ക്ക് നട്ടെല്ലിന് വെടിയേറ്റു, അഞ്ച് പേര്‍ കസ്റ്റഡിയില്‍

പാലക്കാട്: ആലത്തൂരില്‍ കാവശേരിയില്‍ ബാറില്‍ വെടിവെയ്പ്, ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ മാനേജര്‍ രഘുനന്ദന് വെടിയേറ്റു. ബാറിലെ സര്‍വീസ് മോശമാണെന്ന് പറഞ്ഞുണ്ടായ തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചത്. ആറ് മാസം മുന്‍പ് തുറന്നതാണ് ഈ ബാര്‍. ഇന്നലെ രാത്രിയോടെ ബാറിലെത്തിയ അഞ്ചംഗ സംഘം സര്‍വീസ് മോശമാണെന്ന് പറഞ്ഞ് തര്‍ക്കിക്കുകയായിരുന്നു. തുടര്‍ന്നാണ് വെടിവെയ്പ്. ബാര്‍ ജീവനക്കാര്‍ ഉടന്‍തന്നെ വിവരം പോലീസിനെ അറിയിച്ചു. അഞ്ച് പേരെയും കസ്റ്റഡിയില്‍ എടുത്തു. കഞ്ചിക്കോട് സ്വദേശികളായ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. നട്ടെല്ലിന് വെടിയേറ്റ രഘുനന്ദന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. […]

എം എല്‍ എമാരെ നഷ്ടമായതിന്റെ വേദനയില്‍ എന്ത് തോന്നുന്നു? തേജസ്വി യാദവിനെ പരിഹസിച്ച് ഒവൈസി

പറ്റ്‌ന: ജെഡിയു നേതാവ് നിതീഷ് കുമാര്‍ മുന്നണി മാറിയതിന് പിന്നാലെ മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജ്വസി യാദവിനെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. നേരത്തെ ഒവൈസിയുടെ പാര്‍ട്ടിയിലെ നാല് എംഎല്‍എമാര്‍ ആര്‍ജെഡിയില്‍ ചേര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നിതീഷ് മുന്നണി വിട്ടതിനെ ഒവൈസി വിമര്‍ശിച്ചത്. 2022 ജൂണിലായിരുന്നു എഐഎംഐഎമ്മിന്റെ നാല് എംഎല്‍എമാര്‍ ആര്‍ജെഡിയില്‍ ചേര്‍ന്നത്. 2020ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകളിലാണ് ഒവൈസിയുടെ പാര്‍ട്ടി വിജയിച്ചത്. രണ്ടുവര്‍ഷത്തിന് ശേഷം ഇവര്‍ ആര്‍ജെഡിയിലേക്ക് ചേക്കേറി. ഇതോടെ […]

കെ പി സി സി മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം; സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

തിരുവനന്തപുരം: കെപിസിസി മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടി. കെ മുരളീധരന്‍ എം പി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് നടപടി. 15 ദിവസത്തിനകം വിശദീകരണം സ്പീക്കര്‍ക്ക് കൈമാറണമെന്നാണ് നിര്‍ദേശം. ഇക്കഴിഞ്ഞ ഡിസംബര്‍ 23ന് തിരുവനന്തപുരത്ത് കെപിസിസി നടത്തിയ മാര്‍ച്ചിനുനേരെയാണ് പൊലീസ് നടപടി. ഈ വിഷയത്തില്‍ ഡിസംബര്‍ 28നാണ് കെ മുരളീധരന്‍ എം പി താനടക്കമുള്ള ജനപ്രതിനിധികള്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമങ്ങള്‍ ചൂണ്ടികാണിച്ച് കത്തയച്ചത്. […]

ഗംഭീര തിരിച്ചുവരവില്‍ യാനിക് സിന്നര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവ്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ട് ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍. കടുത്ത പോരാട്ടത്തിനൊടുക്കം റഷ്യയുടെ ഡാനില്‍ മെദവദേവിനെ പരാജയപ്പെടുത്തിയാണ് സിന്നര്‍ ജേതാവായത്. ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായ സിന്നറിന്റെ ശക്തമായ തിരിച്ചുവരവിനാണ് മെല്‍ബണ്‍ റോഡ് ലേവര്‍ അരീന സാക്ഷ്യം വഹിച്ചത്. ഒടുക്കം അഞ്ചാം സെറ്റും സ്വന്തമാക്കിയ സിന്നര്‍ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാമും നേടി. സ്‌കോര്‍ : 3-6, 3-6, 6-4, 6-4, 6-3. Also Read; കരുവന്നൂരിന് സമാനമായ തട്ടിപ്പ് കണ്ണൂര്‍ സഹകരണ ബാങ്കിലും; […]

കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ്; അഞ്ച് ജില്ലകളില്‍ ഇ ഡി റെയ്ഡ്, തട്ടിപ്പ് കരുവന്നൂരിന് സമാനം

കണ്ണൂര്‍: കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചു ജില്ലകളില്‍ ഇ ഡി റെയ്ഡ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. രാവിലെ ഒമ്പതുമണിയോടെയാണ് പരിശോധന നടത്തുന്നത്. കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതിനുപുറമെയാണ് ഇഡിയും അന്വേഷണം നടത്തുന്നത്. കരുവന്നൂരിന് സമാനമായ തട്ടിപ്പാണ് കണ്ണൂരിലും നടന്നതെന്നാണ് പരാതി ഉയര്‍ന്നത്. Also Read; ശോഭ സുരേന്ദ്രന്‍ വോട്ട് വാരിയെടുത്ത മണ്ഡലം, ആറ്റിങ്ങലില്‍ മത്സരിക്കുമെന്ന സൂചന നല്‍കി വി മുരളീധരന്‍, പ്രവര്‍ത്തനം […]

ശോഭ സുരേന്ദ്രന്‍ വോട്ട് വാരിയെടുത്ത മണ്ഡലം, ആറ്റിങ്ങലില്‍ മത്സരിക്കുമെന്ന സൂചന നല്‍കി വി മുരളീധരന്‍, പ്രവര്‍ത്തനം തുടങ്ങാന്‍ മോദി നിര്‍ദേശം നല്‍കിയെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന ശക്തമായ സൂചന നല്‍കി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ആറ്റിങ്ങലില്‍ പ്രവര്‍ത്തിച്ചു വരികയാണെന്ന് സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. Also Read;നടന്‍ രാജേഷ് മാധവനും ദീപ്തി കാരാട്ടും വിവാഹിതരാകുന്നു, പ്രണയസാഫല്യത്തിന് ആശംസയറിയിച്ച് സിനിമാലോകം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കുറച്ചു നാളായി ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെത്തുമ്പോള്‍ വി മുരളീധരന്‍ ആറ്റിങ്ങലിലെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും പങ്കെടുത്തുവരുന്നുണ്ട്. നിലവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള […]

നടന്‍ രാജേഷ് മാധവനും ദീപ്തി കാരാട്ടും വിവാഹിതരാകുന്നു, പ്രണയസാഫല്യത്തിന് ആശംസയറിയിച്ച് സിനിമാലോകം

നടനും കാസ്റ്റിങ് ഡയറക്ടറും സംവിധായകനുമായ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു. ദീപ്തി കാരാട്ട് ആണ് വധു. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ദീപ്തി. ദീപ്തിക്കും രാജേഷിനും ആശംസകള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലെത്തി. Also Read ; ചാക്കിൽ കെട്ടി കൈക്കൂലിപ്പണം: മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ പിടിയിൽ കാസര്‍ഗോഡ് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. ടെലിവിഷന്‍ പരിപാടികളുടെ പ്രൊഡ്യൂസറായി കരിയര്‍ ആരംഭിച്ച രാജേഷ് അപ്രതീക്ഷിതമായാണ് സിനിമാ അഭിനയത്തിലെത്തുന്നത്. സനല്‍ അമന്റെ […]

ചാക്കിൽ കെട്ടി കൈക്കൂലിപ്പണം: മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ പിടിയിൽ

കോഴിക്കോട് : ചാക്കിൽ കെട്ടി അടുക്കളയിൽ സൂക്ഷിച്ച കൈക്കൂലിപ്പണവുമായി മോട്ടോർ വാഹന വകുപ്പു ദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് സബ് ആർ ടി. ഓഫീസിലെ എം വി ഐ അബ്ദുൾ ജലീലാണ് പിടിയിലായത്. Also Read : ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരായി ഫറോക്കിലെ പുകപരിശോധനാ കേന്ദ്രമുടമയിൽ നിന്ന് പതിനായിരം രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതിനു വേണ്ടി സ്ഥാപനത്തിൻ്റ ഐഡി ഇയാൾ ബ്ലോക്ക് ചെയ്യുകയും പുന:സ്ഥാപിക്കാനായി പണംആവശ്യപ്പെടുകയുമായിരുന്നു. ഈ വിവരം പരാതിക്കാരൻ വിജിലൻസിനെ […]

ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരായി

നടന്‍ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷന്‍ താരം ഗോപിക അനിലും വിവാഹിതരായി. വിവാഹചിത്രങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ ഗോവിന്ദ് പത്മസൂര്യ പങ്കുവെച്ചിട്ടുമുണ്ട്. ശ്രീ വടക്കുംനാഥന്റെ സന്നിധിയില്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കേരളീയത്തനിമയില്‍ അണിഞ്ഞൊരുങ്ങിയാണ് ഇരുവരും ചടങ്ങിനെത്തിയത്. കസവുസാരി ധരിച്ച് പരമ്പരാഗതശൈലിയിലുള്ള ആഭരണങ്ങളണിഞ്ഞ് ഗോപിക എത്തിയപ്പോള്‍ കസവുമുണ്ടും മേല്‍മുണ്ടും ധരിച്ച് ജി.പി.യും എത്തി. തുളസീമാലകള്‍ അണിഞ്ഞുള്ള ചിത്രങ്ങളില്‍ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണാം. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം