October 13, 2026

ബംഗാളി നടി ശ്രീലാ മജുംദാര്‍ അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി നടി ശ്രീലാ മജുംദാര്‍(65) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നുവര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. മൃണാള്‍ സെന്‍, ശ്യാം ബെനഗല്‍, പ്രകാശ് ഝാ തുടങ്ങിയ സംവിധായകരുടെ പ്രിയപ്പെട്ട നടി കൂടിയായിരുന്നു ശ്രീലാ മജുംദാര്‍. 43 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് Also Read ; കൈമടക്ക് കൊടുത്തില്ലെങ്കിൽ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന് മുൻമന്ത്രി ജി.സുധാകരൻ ബംഗാളി സിനിമയ്ക്ക് കനത്ത നഷ്ടമാണ് ശ്രീലയുടെ വിയോഗത്തോടെയുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു. ശക്തയായ അഭിനേതാവായിരുന്നു അവര്‍. ശ്രദ്ധേയമായ പല ഇന്ത്യന്‍ […]

കൈമടക്ക് കൊടുത്തില്ലെങ്കിൽ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന് മുൻമന്ത്രി ജി.സുധാകരൻ

ആലപ്പുഴ:  സ്വന്തം പാർട്ടിയായാലും മുഖം നോക്കാതെ വിമർശിക്കുന്നതിൽ എന്നും മുന്നിൽ തന്നെയാണ് മുൻമന്ത്രിയും സി.പി.എം നേതാവുമായ ജി.സുധാകരൻ. അദ്ദേഹത്തിൻ്റെ തുറന്ന് പറച്ചിലുകൾ പലപ്പോഴും സി.പി.എമ്മിന് തലവേദന സൃഷ്ടിക്കാറുമുണ്ട്. ആലപ്പുഴയിലെ ഒരു പൊതു ചടങ്ങിലാണ് ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡണ്ടുമാരെ സുധാകരൻ നിശിതമായി കടന്നാക്രമിച്ചത്. Also Read ; അച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ അറസ്റ്റില്‍ ‘ഞാൻ തമ്പുരാനും മറ്റുള്ളവർ മലപ്പുലയനുമാണെന്ന ചിന്ത വെച്ചു പുലർത്തുന്നവർ ഇവിടെ ഇപ്പോഴുമുണ്ട്. ഇവരെയൊന്നും ഇടതുപക്ഷക്കാർ എന്ന് വിളിക്കാനാവില്ല. കൈമടക്ക് കൊടുത്തില്ലെങ്കിൽ സംസ്ഥാനത്ത് ഒന്നുംനടക്കില്ല […]

അച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

മലപ്പുറം: വണ്ടൂര്‍ തിരുവാലി നടുവത്ത് അച്ഛനെ മകന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. നടുവത്ത് പൊട്ടിപ്പാറയില്‍ താമസിക്കുന്ന നെല്ലേങ്ങര വാസുദേവനെ (65) മകന്‍ സുദേവ് കാറിലെത്തി ഇടിച്ചിട്ടുവെന്നാണ് കേസ്. വധശ്രമത്തിന് കേസെടുത്ത പോലീസ് ഇയാളെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. Also Read ; ഇടുക്കി പൂപ്പാറയിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് നടുവത്ത് പുന്നപ്പാല സഹകരണബാങ്കിന് മുന്‍വശത്തുവച്ചാണ് സംഭവം നടന്നത്. കുടുംബവഴക്കാണ് കാരണമായി പറയുന്നത്. വാസുദേവന്‍ റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് കാര്‍ ഇടിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ […]

ഇടുക്കി പൂപ്പാറയിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഇടുക്കി പൂപ്പാറയിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി. പുഴ, റോഡ്, പുറമ്പോക്കു ഭൂമി എന്നിവ കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെയാണ് നടപടി. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. Also Read ; കുട്ടികള്‍ക്ക് അപൂര്‍വ രോഗം, ചെലവുകള്‍ക്കും ബുദ്ധിമുട്ട്: ദയാവധത്തിന് അനുമതി തേടി കുടുംബം 2022 ബിജെപി പ്രാദേശിക നേതൃത്വം മേഖലയിലെ രണ്ട് കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സംഭവത്തില്‍ ജില്ലാ കലക്ടറോട് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ […]

കുട്ടികള്‍ക്ക് അപൂര്‍വ രോഗം, ചെലവുകള്‍ക്കും ബുദ്ധിമുട്ട്: ദയാവധത്തിന് അനുമതി തേടി കുടുംബം

കോട്ടയം: ജീവിക്കാന്‍ മാര്‍ഗങ്ങളില്ലാത്തതിനാല്‍ ദയാവധത്തിനു കോടതിയില്‍ അനുമതി തേടി കൊഴുവനാല്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ സ്മിത ആന്റണിയും ഭര്‍ത്താവു മനുവും മൂന്നു മക്കളുമടങ്ങുന്ന കുടുംബം. സ്മിതയുടെ ഇളയ രണ്ടു കുട്ടികളായ സാന്‍ട്രിന്‍, സാന്റിനോ എന്നിവര്‍ അപൂര്‍വ രോഗത്തിന് ഉടമകളാണ്. Alsp Read ; സമസ്തയുടെ നൂറാം വാര്‍ഷികം; ഉദ്ഘാടന സമ്മേളനം ഇന്ന് ബെംഗളുരു പാലസ് ഗ്രൗണ്ടില്‍ ഡല്‍ഹിയില്‍ നഴ്സുമാരായി ജോലി ചെയ്തിരുന്ന സ്മിതയും ഭര്‍ത്താവും കുട്ടികളില്‍ അപൂര്‍വരോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. വീടും സ്ഥലവും ഈട് വച്ചു […]

സമസ്തയുടെ നൂറാം വാര്‍ഷികം; ഉദ്ഘാടന സമ്മേളനം ഇന്ന് ബെംഗളുരു പാലസ് ഗ്രൗണ്ടില്‍

ബെംഗളൂരു: സമസ്തയുടെ നൂറാംവാര്‍ഷിക ഉദ്ഘാടനസമ്മേളനം ഇന്ന് ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കും. രാവിലെ 10-ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാകയുയര്‍ത്തും. വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്യും. Also Read ; BREAKING : മഹാസഖ്യം വിട്ട് ബി ജെ പിക്കൊപ്പം നിതീഷ്; ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി 2026-ല്‍ നടക്കുന്ന സമസ്ത വാര്‍ഷിക മഹാസമ്മേളനത്തിന്റെ തീയതി ഉദ്ഘാടനസമ്മേളനത്തില്‍ പ്രഖ്യാപിക്കും. രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് […]

BREAKING : മഹാസഖ്യം വിട്ട് ബി ജെ പിക്കൊപ്പം നിതീഷ്; ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജവെച്ചു. രാജ്ഭവനില്‍ എത്തിയ നിതീഷ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. ജെ ഡി യു-ആര്‍ ജെ ഡി- കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ മുന്നണി സര്‍ക്കാര്‍ ബി ജെ പി- ജെ ഡി യു സഖ്യസര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ഇന്ന് വൈകീട്ടോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബി ജെ പിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരും സ്പീക്കറുമെന്നതാണ് പുതിയ സഖ്യത്തിലെ ധാരണയെന്നാണ് വിവരം. ജെ ഡി യു എം എല്‍ എമാരെ നിയമസഭാകക്ഷി യോഗം […]

അനധികൃത കാറ്റാടി ഭൂമി തിരിച്ച് പിടിക്കാന്‍ റവന്യൂവകുപ്പിന്റെ നീക്കം

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ഭൂമികൈയ്യേറി കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചവരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു. സാര്‍ജന്റ് റിയാലിറ്റീസ് എന്ന കമ്പനി അനധികൃതമായി കൈയ്യേറിയ ഭൂമി തിരിച്ച് പിടിക്കാനുള്ള നീക്കങ്ങളാണ് പാലക്കാട് കലക്ടര്‍ ഡോ. എസ്. ചിത്രയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്. Also Read ; നയപ്രഖ്യാപനം നടത്താന്‍ നേരമില്ലാത്ത ഗവര്‍ണര്‍ക്ക് റോഡില്‍ കുത്തിയിരിക്കാന്‍ നേരമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 1977 ജനുവരി ഒന്നിന് മുമ്പ് ഭൂമി കൈവശം വെച്ച് വരുന്നത്, ക്രമവത്ക്കരിക്കണമെന്നുള്ള മറ്റൊരു ഉത്തരവും ഇതിന് അനുബന്ധമായി പുറപ്പെടുവിച്ചിട്ടുണ്ട്. ആദിവാസികളെആസൂത്രിതമായി കബളിപ്പിച്ച് […]

നയപ്രഖ്യാപനം നടത്താന്‍ നേരമില്ലാത്ത ഗവര്‍ണര്‍ക്ക് റോഡില്‍ കുത്തിയിരിക്കാന്‍ നേരമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍ നിന്നുമിറങ്ങി, റോഡരികിലിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍, ഗവര്‍ണര്‍ പോര് രൂക്ഷമായിരിക്കെ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ ഈവിധം പ്രതികരണങ്ങള്‍ Also Read ; മുഖ്യമന്ത്രിയുടെ മുഖാമുഖ പരിപാടി തുടരും, ആദ്യഘട്ടം ഫെബ്രുവരി 18 മുതല്‍ പത്ത് കേന്ദ്രങ്ങളില്‍ ‘നയപ്രഖ്യാപനം നടത്താന്‍ നേരമില്ലാത്ത ഗവര്‍ണര്‍ക്ക്‌റോഡില്‍ ഒന്നരമണിക്കൂര്‍ കുത്തിയിരിക്കാന്‍ നേരമുണ്ട്. ഗവര്‍ണര്‍ ഇപ്പോള്‍ കാണിച്ചത് അസാധാരണ നിലപാടാണ് ഗവര്‍ണരുടെ യാത്രക്ക് സൗകര്യമൊരുക്കുക എന്ന ഡ്യൂട്ടിയാണ് പോലീസ് ചെയ്യേണ്ടത്, അതവര്‍ ചെയ്തിട്ടുമുണ്ട്. […]

മുഖ്യമന്ത്രിയുടെ മുഖാമുഖ പരിപാടി തുടരും, ആദ്യഘട്ടം ഫെബ്രുവരി 18 മുതല്‍ പത്ത് കേന്ദ്രങ്ങളില്‍

തിരുവനന്തപുരം: ജനകീയ സംവാദങ്ങളും മുഖാമുഖ ചര്‍ച്ചകളും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ ഘട്ടത്തില്‍ 10 കേന്ദ്രങ്ങളില്‍ മുഖാമുഖ പരിപാടി നടത്തും. കേരളത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി സര്‍ക്കാരിനൊപ്പം ഉണ്ട് എന്ന ജനങ്ങളുടെ പ്രഖ്യാപനമായി നവകേരള സദസ്സ് മാറി. അതിന്റെ ഭാഗമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ വ്യത്യസ്ത മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരെ പ്രത്യേകമായി വിളിച്ച് ചേര്‍ക്കും. ആദ്യഘട്ടമെന്ന നിലയില്‍ പത്തു കേന്ദ്രങ്ങളില്‍ വ്യത്യസ്ത മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി മുഖാമുഖ പരിപാടി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. Also Read ; വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കുടുംബത്തിന്റെ […]