October 12, 2026

75 ലക്ഷം ലോട്ടറിയടിച്ചപ്പോള്‍ ഭയന്നു പോയി; ബംഗാളി പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി

മലപ്പുറം: സംസ്ഥാന വിന്‍വിന്‍ ഭാഗ്യക്കുറിയുടെ തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിലെ ഭാഗ്യവാന്‍ ബംഗാള്‍ ്സ്വദേശി അശോക്. 75 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം നേടിയ വിവരം അറിഞ്ഞ് ഭയന്നുപോയ അശോക് സമ്മാനാര്‍ഹമായ ടിക്കറ്റുമായി പെരിന്തല്‍മണ്ണ പോലീസ് സ്‌റ്റേഷനിലെത്തി. Also Read ; മുറിയില്‍ ഉറങ്ങിക്കിടന്ന അഞ്ചുകുട്ടികള്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍ പെരിന്തല്‍മണ്ണ പുലാമന്തോളില്‍ കഴിഞ്ഞ കുറേ മാസങ്ങളായി വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇയാള്‍ താമസം. പുലാമന്തോളിലെ ഇന്ത്യന്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് […]

മുറിയില്‍ ഉറങ്ങിക്കിടന്ന അഞ്ചുകുട്ടികള്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍

ലക്നൗ: ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ മുറിയില്‍ ഉറങ്ങിക്കിടന്ന അഞ്ചുകുട്ടികള്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഗുരുതരാവസ്ഥയിലായ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അടച്ചിട്ട മുറിക്കുള്ളില്‍ കത്തിച്ചുവച്ചിരുന്ന കല്‍ക്കരി അടുപ്പിലെ പുക ശ്വസിച്ചതാണ് ദുരന്തത്തിനിടയാക്കിയത്. മുറിയില്‍ ഓക്‌സിജന്‍ കുറഞ്ഞതും ദുരന്തത്തിന് ഇടയാക്കി. റഹീസുദ്ദീന്‍ എന്നയാളുടെ മൂന്ന് കുട്ടികളും ഇയാളുടെ ബന്ധുവിന്റെ രണ്ട് കുട്ടികളുമാണ് മരിച്ചത്. റഹീസുദ്ദീന്റെ ഭാര്യയും സഹോദരിയുമാണ് ഗുരുതരാവസ്ഥയിലുള്ളത്. Also Read ; നരേന്ദ്രമോദി അടുത്തയാഴ്ച വീണ്ടും കേരളത്തിലെത്തും തിങ്കളാഴ്ച രാത്രിയോടെ ഒരുമുറിയില്‍ ഉറങ്ങാന്‍പോയ ഏഴുപേര്‍ […]

നരേന്ദ്രമോദി അടുത്തയാഴ്ച വീണ്ടും കേരളത്തിലെത്തും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച വീണ്ടും രണ്ട് ദിവസത്തേക്ക് കേരളത്തിലെത്തും. ജനുവരി 16,17 തീയതികളിലാണ് മോദിയെത്തുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മോദി കൊച്ചിയിലെ റോഡ് ഷോയില്‍ പങ്കെടുക്കും. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് ഗുരുവായൂരില്‍ എത്തുന്ന മോദി ക്ഷേത്രദര്‍ശനവും നടത്തി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളില്‍ പങ്കെടുക്കും. കൊച്ചിയില്‍ നടക്കുന്ന പാര്‍ട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്ത് ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി തിരികെ മടങ്ങും. Also […]

സംവിധായകന്‍ വിനു കോയമ്പത്തൂരില്‍ അന്തരിച്ചു

കൊച്ചി: മലയാള സിനിമ സംവിധായകന്‍ വിനു അന്തരിച്ചു. സുരേഷ്-വിനു കൂട്ടുകെട്ടിലെ വിനുവാണ് അന്തരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കുസൃതിക്കാറ്റ്, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, ആയുഷ്മാന്‍ ഭവ എന്ന ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു. 2008 ല്‍ കണിച്ചുകുളങ്ങരയില്‍ സി ബി ഐ എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ വിനു ഏറെ നാളായി കോയമ്പത്തൂരിലായിരുന്നു Also Read ; ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസ്;13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാം പ്രതി പിടിയില്‍

ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസ്;13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാം പ്രതി പിടിയില്‍

കൊച്ചി: അധ്യാപകനായ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) കണ്ണൂരില്‍ പിടിയില്‍. ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ചാണ് സവാദ് 2010 ജൂലൈ 4ന് തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈ വെട്ടിയത്. അന്ന് തന്നെ സവാദ് ബെംഗളുരുവിലേക്ക് കടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ 13 വര്‍ഷം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ അന്വേഷണത്തിലും കണ്ടെത്താനാവാത്ത സവാദിനെ ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ) പിടികൂടിയത്. Also Read ; മകനെ കൊലപ്പെടുത്തി […]

മകനെ കൊലപ്പെടുത്തി ബാഗിലാക്കിയ അമ്മ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബംഗളൂരു: നാലു വയസുകാരനായ മകനെ ഗോവയിലെ ഹോട്ടലില്‍ കൊലപ്പെടുത്തി ബാഗിലാക്കിയ അമ്മയെ കര്‍ണാടക പോലീസ് കസ്റ്റടിയില്‍ എടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെട്ടെന്നുള്ള ദേഷ്യത്തിലാണ് കുട്ടിയുടെ മുഖത്ത് തലയിണ വച്ച് അമര്‍ത്തിയതെന്നും മകന്‍ മരിച്ചെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരിഭ്രാന്തയായെന്നും തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്നും സുചന പോലീസിന് മൊഴി നല്‍കി. ബംഗളൂരുവിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ മൈന്‍ഡ്ഫുള്‍ എ.ഐ ലാബിന്റെ സി.ഇ.ഒയും പശ്ചിമ ബംഗാള്‍ സ്വദേശിയുമായ സുചന സേത്ത് (39) ആയിരുന്നു ഇന്നലെ പോലീസിന്റെ പിടിയിലായത്. കൊലയ്ക്ക് പിന്നാലെ […]

‘പിണറായി ഭരിക്കുമ്പോള്‍ എന്ത് പ്രോട്ടോക്കോള്‍’, കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ എന്‍ കെ പ്രേമചന്ദ്രന്‍ എം പി

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ നിന്ന് തന്നെ ബോധപൂര്‍വം ഒഴിവാക്കിയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം ഒഴിവാക്കി എന്നാണ് സ്വീകരണ കമ്മിറ്റിയിലെ ഒരാള്‍ അറിയിച്ചത്. പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ എന്ത് പ്രോട്ടോക്കോളും എന്ത് നീതിയുമെന്ന് പ്രേമചന്ദ്രന്‍ ചോദിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിക്കുന്ന ഘട്ടം മുതല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ വിജയത്തിന് വേണ്ടി അര്‍പ്പണബോധത്തോടെ നിന്ന് പ്രവര്‍ത്തിച്ച ഒരു ജനപ്രതിനിധിയാണ് ഞാന്‍. കലോത്സവം […]

വേഗത്തില്‍ കൊഴുപ്പ് ഉരുക്കാം പ്രത്യേക കറുവാപ്പട്ട വെള്ളം…..

  തടി എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അത് കുറയ്ക്കാന്‍ സഹായിക്കുന്ന വഴികള്‍ പലതുമുണ്ട്. അതില്‍ ചില വീട്ടുവൈദ്യങ്ങളും ഇതിനായുണ്ട്. വീട്ടുവൈദ്യങ്ങള്‍ കൊണ്ടു മാത്രം തടി കുറയ്ക്കാന്‍ സാധിക്കില്ല, ഒപ്പം വ്യായാമവും ഭക്ഷണ നിയന്ത്രണവുമുണ്ടെങ്കില്‍ ഇതൊന്നും അത്ര പ്രശ്‌നമുള്ള കാര്യവുമല്ല. യാതൊരു ദോഷവും വരുത്താത്ത ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. ഇവ പരീക്ഷിക്കുന്നത് നമ്മുക്ക് ഏറെ ഗുണം നല്‍കും. പ്രത്യേകിച്ചും ഇവ കോമ്പോ ആയി ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ പെട്ടെന്നു കൊഴുപ്പു കുറയ്ക്കുന്നവയെ ഒന്ന് പരിചയപ്പെടാം കറുവാപ്പട്ട   കറുവാപ്പട്ട […]

ജാമ്യമില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്; 22 വരെ റിമാന്‍ഡില്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ച് കോടതി. ജനുവരി 22 വരെ രാഹുലിനെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു രാഹുലിന്റെ അറസ്റ്റ്. Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം  

രാഹുല്‍ മാങ്കൂട്ടത്തിന് വിശദമായ മെഡിക്കല്‍ പരിശോധന നടത്താന്‍ കോടതി നിര്‍ദേശം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കല്‍ പരിശോധന നടത്താന്‍ കോടതി നിര്‍ദേശം. വിശദമായ മെഡിക്കല്‍ പരിശോധന നടത്താനാണ് കോടതി നിര്‍ദേശിച്ചത്. ആദ്യം ജനറല്‍ ഹോസ്പിറ്റലില്‍ വെച്ചാണ് പരിശോധന നടത്തിയത്. ജാമ്യം നല്‍കുന്നതില്‍ മെഡിക്കല്‍ പരിശോധന നിര്‍ണായകമാണ്. രാവിലത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട് അനുസരിച്ച് രാഹുല്‍ ഫിറ്റ് ആണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത് Also Read; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍ മത്സരിക്കും: അഹമ്മദ് ദേവര്‍കോവില്‍