പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അബുദാബിയിലെത്തും
അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അബുദാബിയിലെത്തി പ്രവാസികളെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചു. ഫെബ്രുവരി 13ന് അബുദാബിയിലെ സായിദ് സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ‘അഹ്ലന്‍ മോദി’ എന്ന് പരിപാടിയിലാണ് മോദി പങ്കെടുക്കുക. ഈ പരിപാടിയില്‍ പങ്കെടുക്കാനായി നിരവധി പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തതായും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ഇതിനോടകം https://ahlanmodi.ae/. എന്ന ഈ വെബ്‌സൈറ്റ് വഴി 20,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച ദുബായില്‍ നടന്ന ഇന്ത്യാ ക്ലബ്ബിന്റെ പരിപാടിക്കിടെയാണ് ‘അഹ്ലന്‍ മോദി’ എന്ന പരിപാടിയുടെ പ്രഖ്യാപനം നടന്നത്. […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































