October 12, 2026

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍ മത്സരിക്കും: അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്: ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍ മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ അഹ്‌മദ് ദേവര്‍കോവില്‍. ഇടതുമുന്നണിയില്‍ സീറ്റ് ആവശ്യപ്പെടുമെന്നും എവിടെ മത്സരിക്കണമെന്നത് ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന ഐ.എന്‍.എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് അഹമ്മദ് ദേവര്‍കോവില്‍ ഇക്കാര്യം അറിയിച്ചത്. Also Read ;ഡോ. വന്ദന ദാസിന്റെ കൊലപാതക കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ‘രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് […]

ഡോ. വന്ദന ദാസിന്റെ കൊലപാതക കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സര്‍ക്കാര്‍

കൊച്ചി: ഡോ. വന്ദന ദാസിന്റെ കൊലപാതക കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സര്‍ക്കാര്‍. മാതാപിതാക്കളോട് താല്‍പര്യമുള്ള അഭിഭാഷകന്റെ പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രവും നല്‍കിയിട്ടുണ്ട്. വന്ദനയുടെ മാതാപിതാക്കള്‍ക്ക് എന്ത് പറയാനുണ്ടെങ്കിലും കേള്‍ക്കാന്‍ സംസ്ഥാന പൊലീസ് മേധാവി തയ്യാറാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കി. […]

ശബരിമല തിരക്ക്; സന്നിധാനത്ത് കൈവരി തകര്‍ന്ന നിലയില്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കൈവരി തകര്‍ന്ന നിലയില്‍ ശ്രീകോവിലിന് അടുത്തുണ്ടായ തിരക്കിനിടെയാണ് സംഭവം നടന്നിരിക്കുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സോപാനത്ത് ഫ്‌ളൈ ഓവറില്‍ നിന്ന് ശ്രീകോവിലിലേയ്ക്ക് ഇറങ്ങുന്ന ഭാഗത്താണ് കൈവരി തകര്‍ന്നുവീണത്. ഇത് നേരത്തെതന്നെ അപകടം ഉണ്ടാകാവുന്ന അവസ്ഥയിലായിരുന്നു. ദേവസ്വം ബോര്‍ഡ് വെല്‍ഡ് ചെയ്ത് വച്ചിരിക്കുകയായിരുന്ന കൈവരിയാണ് തകര്‍ന്നത്. സംഭവസമയം സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നതിനാലാണ് അപകടം ഉണ്ടായത്. Also Read; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നാലും തീര്‍ത്ഥാടകര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്ന് […]

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ സംസ്ഥാന വ്യാപക പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വിവിധയിടങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പലയിടങ്ങളിലും പോലീസുമായി ഉന്തും തള്ളുമുണ്ടായി. വനിതാ നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേരാണ് പ്രകടനങ്ങളില്‍ പങ്കെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പോലീസ് വാഹനം തടഞ്ഞ പ്രവര്‍ത്തകരെ പിന്നീട് ബലം പ്രയോഗിച്ചാണ് നീക്കിയത്. Also Read; ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്താന്‍ […]

ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്താന്‍ ഒരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: പുതുവര്‍ഷത്തിന് ശേഷം അഞ്ച് ദിവസത്തിനിടെയുണ്ടായ വിവിധ നിയമലംഘനത്തിന്റെ പേരില്‍ ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്താനാണ് കുവൈത്ത് തീരുമാനിച്ചിരിക്കുന്നത്. തൊഴില്‍, താമസ നിയമ ലംഘനം നടത്തിയ പ്രവാസികളെയാണ് നാടുകടത്തുന്നത്. ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയിരിക്കുന്നത്. നിയമപരമായ തൊഴില്‍ സമ്പ്രദായങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതിന് വേണ്ടിയാണ് ഇത്തരം പരിശോധനകള്‍ രാജ്യത്ത് നടപ്പാക്കുന്നതെന്ന് ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് നിയമലംഘനത്തിന്റെ […]

പോലീസ് പട്ടാളക്കാരന്റെ കാലൊടിച്ചെന്ന് പരാതി ,സൈനിക ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: പോലീസ് മര്‍ദനത്താല്‍ കാല്‍ ഒടിഞ്ഞു എന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജവാനെ കണ്ണൂര്‍ സൈനിക ആശുപത്രിയിലേക്ക് സൈന്യം ഏറ്റെടുത്ത് മാറ്റി. മേജര്‍ മനു അശോകിന്റെ നേതൃത്വതില്‍ ഉത്തര്‍പ്രദേശിലെ 301 ലൈറ്റ് റെജിമെന്റില്‍ ഇ.എ.ഇ വിഭാഗത്തിലെ ലാന്‍സ് നായക് പുല്‍പ്പളളി വടനക്കാവല സ്വദേശി പഴയംപ്ലാത്ത് അജിത്തിനെയാണ് കോഴിക്കോട് വെസ്റ്റ്ഹില്‍ ബാരക്സിലെ മുപ്പതോളം പട്ടാളക്കാര്‍ ഏറ്റെടുത്ത് ആദ്യം ബീരക്സിലേക്കും പിന്നീട് കണ്ണുര്‍ സൈനിക ആശുപത്രിയിലേക്കും മാറ്റിയത്. അജിത്ത് ജോലിചെയ്യുന്ന ഉത്തര്‍പ്രദേശ് 301 ലൈറ്റ് റെജിമെന്റില്‍ ജവാനെ്റ […]

ഗവര്‍ണര്‍ക്കുനേരെ കരിങ്കൊടി കാണിച്ച് പ്രവര്‍ത്തകര്‍

ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി കാണിച്ച് ഡി വൈ എഫ് ഐ, എസ് എഫ് ഐ, യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍. ഇടുക്കി തൊടുപുഴയിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ എത്തിയത്. ഭൂപതിവ് നിയമഭേദഗതിബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ എല്‍ ഡി എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഇവിടെ എത്തിയത്. Also Read; വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് യോഗത്തില്‍ […]

വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

തൃശ്ശൂര്‍: കൊരട്ടിയില്‍ അധ്യാപിക യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. രമ്യ ജോസ് (41) ആണ് മരിച്ചത്. എല്‍എഫ്‌സി എച്എസ്എസിലെ പ്ലസ് ടു സയന്‍സ് ക്ലാസുകള്‍ അവസാനിച്ചതിനെ തുടര്‍ന്നു വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. 2012 മുതല്‍ പ്ലസ് ടു മാത്സ് അധ്യാപികയാണ് രമ്യ. Also Read; ജഡ്ജിയാണെന്ന് പറഞ്ഞ് പോലീസ് വാഹനത്തില്‍ യാത്ര; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍ ജീവിതത്തില്‍ ശരിയും തെറ്റും സ്വയം കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയണം. തിരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. ആരും […]

ജഡ്ജിയാണെന്ന് പറഞ്ഞ് പോലീസ് വാഹനത്തില്‍ യാത്ര; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

കാസര്‍ഗോഡ്: പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോസ്ദുര്‍ഗ് പോലീസിനെ കബളിപ്പിച്ച തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്ത് പിടിയില്‍. ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവം. പത്തനംതിട്ട ജഡ്ജിയാണെന്നും തന്റെ വാഹനം കേടായതുകൊണ്ട് കാഞ്ഞങ്ങാട് നില്‍ക്കുകയാണെന്നും ഇയാള്‍ പോലീസിനെ വിളിച്ചറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ ഹോട്ടലിലെത്തിച്ചു. പിന്നാലെ താന്‍ ഭീഷണിയുള്ള ജഡ്ജാണെന്ന് കൂടി അറിയിച്ചതോടെ പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തി. കുറച്ച് കഴിഞ്ഞ് പോകേണ്ടതുണ്ടെന്നറിയിച്ചതോടെ ഇയാളെ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചു. ആ സമയത്ത് അവിടെ നിന്നും ട്രെയിനില്ലാത്തതിനാല്‍ നീലേശ്വരത്തേക്ക് […]

നാല് വയസുകാരനായ മകനെ കൊന്ന് ബാഗിലാക്കിയ സ്ത്രീ കസ്റ്റഡിയില്‍

പനാജി: നാല് വയസുകാരനായ മകനെ കൊന്ന് ബാഗിലാക്കിയ വ്യവസായി സ്ത്രീ പോലീസ് കസ്റ്റഡിയില്‍. 39കാരിയായ സുചന സേത്ത് ആണ് പോലീസിന്റെ പിടിയിലായത്. മൃതദേഹമടങ്ങിയ ബാഗുമായി നോര്‍ത്ത് ഗോവയില്‍ നിന്ന് ബംഗളൂരുവിലേയ്ക്ക് ടാക്സിയില്‍ മടങ്ങവെയായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്തത്. Also Read ; ഭീകരവാദിയെപ്പോലെ വീടുവളഞ്ഞുള്ള അറസ്റ്റ് അംഗീകരിക്കാനാവില്ല: ഷാഫി പറമ്പില്‍ ഇന്നലെ രാവിലെയാണ് ഇവര്‍ ഗോവയില്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് ചെക്കൗട്ട് ചെയ്തത്. കുഞ്ഞിനൊപ്പം ശനിയാഴ്ച എത്തിയ ഇവര്‍ ഒറ്റയ്ക്ക് മടങ്ങുന്നത് കണുകയും മാത്രമല്ല, ഫ്‌ലൈറ്റ് ടിക്കറ്റ് കുറഞ്ഞ ചെലവില്‍ […]