October 12, 2026

അധ്യാപകന്റെ കൈവെട്ടിയ കേസ്; പ്രാദേശിക എസ്ഡിപിഐ പ്രവര്‍ത്തകര്‍ എന്‍ഐഎ നിരീക്ഷണത്തില്‍

മട്ടന്നൂര്‍: പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയായ സവാദിന് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയവരെ അന്വേഷിച്ച് എന്‍ഐഎ. അന്വേഷണസംഘം പ്രതിയെ പിടികൂടിയ മട്ടന്നൂര്‍ ബേരത്ത് വീണ്ടുമെത്തി. സവാദ് അറസ്റ്റിലായതോടെ ഒളിവിലായ സഹായി റിയാസിനെയും പ്രാദേശിക എസ്ഡിപിഐ നേതാക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സവാദ് മട്ടന്നൂരിലെത്തുന്നതിന് മുന്‍പ് താമസിച്ച വളപട്ടണത്തും വിളക്കോടും പ്രാദേശിക സഹായം നല്‍കിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. Also Read ;ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് തുടങ്ങും […]

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് തുടങ്ങും

ദില്ലി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് ആരംഭിക്കും. പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര 66 ദിവസം നീണ്ടുനില്‍ക്കുന്നതാണ്. ഇന്ത്യയുടെ കിഴക്കു മുതല്‍ പടിഞ്ഞാറ് വരെയാണ് രാഹുലിന്റെ യാത്ര. ഇംഫാലില്‍ രാവിലെ പതിനൊന്നോടെ എത്തുന്ന രാഹുല്‍ കൊങ്‌ജോമിലെ യുദ്ധസ്മാരകത്തില്‍ ആദരവ് അര്‍പ്പിച്ച ശേഷം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനാല്‍ യാത്രയുടെ ഉദ്ഘാടന പരിപാടി നടക്കുക ഥൗബലില്‍ ആയിരിക്കും. മല്ലികാര്‍ജുന്‍ […]

ഗ്യാലറിയില്‍ നിന്നും ചിത്രം എടുത്ത് നേരിട്ട് സ്റ്റിക്കറാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഗ്യാലറിയില്‍ നിന്നും ചിത്രം എടുത്ത് നേരിട്ട് സ്റ്റിക്കറാക്കാന്‍ പറ്റുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്പ്. ഇത് വാട്‌സ്ആപ്പിലെ മെസേജിങ് അനുഭവം മികച്ചതാക്കുന്നതിനായുള്ള പുതിയ ചവടുവെപ്പാണ്. ഐഒഎസ് വേര്‍ഷനില്‍ ഇങ്ങനെ സ്റ്റിക്കറുകള്‍ നിര്‍മിക്കാനും എഡിറ്റ് ചെയ്യാനും അയക്കാനും സാധിക്കുന്ന ഫീച്ചര്‍ വ്യാഴാഴ്ച തന്നെ നിലവില്‍ വന്നു കഴിഞ്ഞു. ആപ്ലിക്കേഷനില്‍ നിന്ന് പുറത്ത് പോവാതെ തന്നെ സ്റ്റിക്കറുകള്‍ നിര്‍മിക്കാനും പങ്കുവെക്കാനും ഇതുവഴി സാധിക്കും. Also Read ; റേഷന്‍ വിതരണക്കാരുടെ പണിമുടക്ക് റേഷന്‍ വിതരണത്തെ ബാധിക്കില്ലെന്ന് ജിആര്‍ അനില്‍ ചാറ്റുകളെ കുടുതല്‍ രസകരമാക്കി […]

റേഷന്‍ വിതരണക്കാരുടെ പണിമുടക്ക് റേഷന്‍ വിതരണത്തെ ബാധിക്കില്ലെന്ന് ജിആര്‍ അനില്‍

തിരുവനന്തപുരം: റേഷന്‍ വിതരണക്കാരുടെ പണിമുടക്ക് സംസ്ഥാനത്തെ റേഷന്‍ വിതരണത്തെ ബാധിക്കില്ലെന്നും കരാറുകാരുടെ കുടിശിക ബുധനാഴ്ചയോടെ വിതരണം ചെയ്യുമെന്നും ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. എന്നാല്‍ കുടിശിക തുക അക്കൗണ്ടില്‍ എത്താതെ സമരം പിന്‍വലിക്കില്ലെന്നാണ് ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ നിലപാട്. കുടിശിക മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ശനിയാഴ്ച മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതോടെ റേഷന്‍ കടകളിലേക്ക് സാധനം എത്താതിരുന്നാല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം സ്തംഭിക്കുമെന്ന് റേഷന്‍ വ്യാപാരികളും അറിയിച്ചു. Also Read ; ഡ്രൈവിംഗ് ലൈസന്‍സ് ഇനി എളുപ്പമല്ല; […]

ഡ്രൈവിംഗ് ലൈസന്‍സ് ഇനി എളുപ്പമല്ല; മാറ്റങ്ങള്‍ അറിയിച്ച് ഗണേഷ് കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടിയില്‍ സമഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഗണേഷ് കുമാര്‍. ലേണേഴ്‌സ് ടെസ്റ്റില്‍ വലിയ രീതിയില്‍ മാറ്റമുണ്ടാകും ചോദ്യങ്ങളുടെ എണ്ണം 20ല്‍ നിന്ന് 30 ആക്കി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു. 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിന് ശരിയുത്തരം എഴുതിയാല്‍ മാത്രമാണ് പരീക്ഷ പാസാകൂവെന്നും ഇതോടൊപ്പം ഒരു ദിവസം 20ല്‍ കൂടുതല്‍ ലൈസന്‍സ് ഓഫീസില്‍ നിന്ന് അനുവദിക്കരുതെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. Also Read ; കാറിന് തീപിടിത്തം ; കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി പോലീസ് […]

കാറിന് തീപിടിത്തം ; കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി പോലീസ്

കോഴിക്കോട്: തീപിടിച്ച കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി പോലീസ്. കാര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു. കോഴിക്കോട് പുന്നക്കല്‍ ചപ്പാത്ത് കടവില്‍ അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. കാറിലെ ഡ്രൈവിംഗ് സീറ്റിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പുന്നക്കല്‍ സ്വദേശി താഴത്ത് പറമ്പില്‍ അഗസ്ത്യന്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്. മൃതദേഹം ആരുടെതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതവന്നിട്ടില്ല. രാത്രി 12 മണിക്ക് ഇതുവഴി പോയ ബൈക്ക് യാത്രികന്‍ കാര്‍ കത്തുന്നത് കണുകയും ഉടനെ പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. Also Read ;വീണാ വിജയന്റെ […]

വീണാ വിജയന്റെ മാസപ്പടി വിവാദം സിപിഎം നിലപാടെന്തന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാടെന്തെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പിലെ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം മാദ്ധ്യമങ്ങളോട് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ രണ്ട് കമ്പനികള്‍ തമ്മിലുളള സുതാര്യമായ ഇടപാടായതുകൊണ്ട് തെറ്റായി ഒന്നുംതന്നെയില്ലെന്നായിരുന്നു പത്രക്കുറിപ്പിലൂടെ സിപിഎം പറഞ്ഞിരുന്നത്. Also Read ; ആംബുലന്‍സ് കുഴിയില്‍ വീണു; മൃതദേഹത്തിന് ജീവന്‍ തിരിച്ചു കിട്ടി

ആംബുലന്‍സ് കുഴിയില്‍ വീണു; മൃതദേഹത്തിന് ജീവന്‍ തിരിച്ചു കിട്ടി

ചണ്ഡീഗഢ്: മൃതദേഹം കൊണ്ടുപോകവെ ആംബുലന്‍സ് കുഴിയില്‍ വീണ് 80കാരന് ജീവന്‍ തിരിച്ചുകിട്ടി. ദര്‍ശന്‍ സിംഗ് ബ്രാറിനാണ് റോഡിലെ കുഴി രക്ഷയായി മാറിയത്. മൃതദേഹം പട്യാലയില്‍ നിന്ന് കര്‍ണലിനടുത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. Also Read ; സമസ്തയെ തൊട്ടാൽ കൈവെട്ടും; തലയും വാലും തീരുമാനിക്കുന്ന സാദിഖലി തങ്ങൾക്ക് മുന്നറിയിപ്പ്..! ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്ന ചെറുമകനാണ് ദര്‍ശന്‍ കൈ ചലിപ്പിക്കുന്നത് കണ്ടത്. തുടര്‍ന്ന് ഹൃദയമിടിപ്പ് പരിശോധിക്കുകയും ആംബുലന്‍സ് ഡ്രൈവറോട് അടുത്തുള്ള ആശുപത്രിയിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും പരിശോധിച്ചപ്പോള്‍ ദര്‍ശന്‍ സിംഗ് മരിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ […]

സമസ്തയെ തൊട്ടാൽ കൈവെട്ടും; തലയും വാലും തീരുമാനിക്കുന്ന സാദിഖലി തങ്ങൾക്ക് മുന്നറിയിപ്പ്..!

മുസ്ലീം ലീഗിനെ അടുപ്പിക്കാന്‍ സി പി എമ്മിന്റെ ശ്രമങ്ങള്‍ ഒരുഭാഗത്ത് നടക്കുമ്പോള്‍, മുസ്ലീം ലീഗും സമസ്താ നേതൃത്വവുമായുള്ള ഭിന്നത പുതിയ തലത്തിലേക്ക് മാറുന്നു. സമസ്തയുടെ പണ്ഡിതന്‍മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടുമെന്ന് എസ് കെ എസ് എസ് എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ പ്രസംഗിച്ചത് വലിയ വിവാദമായിരിക്കുകയാണ്. സത്താര്‍ പന്തല്ലൂരിനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. മുസ്ലീം ലീഗിലും ഈ പ്രസ്താവന ഗൗരവമായ ചര്‍ച്ചയായിട്ടുണ്ട്. Also Read ; ട്യൂഷന് പോകുമ്പോൾ തലയ്ക്കടിച്ച് ആഭരണം കവർന്നു  എസ് കെ […]

ട്യൂഷന് പോകുമ്പോൾ തലയ്ക്കടിച്ച് ആഭരണം കവർന്നു 

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ ആഭരണം കവർന്നു. ട്യൂഷന് പോകും വഴിയാണ് സംഭവം ഉണ്ടായത്. കൊട്ടാരക്കര ഗവ.ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് ആക്രമം ഉണ്ടായത്. വിദ്യാർത്ഥിനിയുടെ രണ്ട് കമ്മലും അക്രമികൾ കവർന്നു. ഓയൂർ കുരിശുംമൂട്ടിലാണ് സംഭവമുണ്ടായത്. പരാതിയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. Also Read ; അച്ഛനെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍