October 12, 2026

പിണറായി വിജയനെകുറിച്ചുള്ള സ്തുതിഗീതത്തെ തള്ളാതെ ഇ.പി ജയരാജന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതിഗീതത്തെ തള്ളാതെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. അദ്ദേഹത്തെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോള്‍ അയാളേക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതില്‍ തെറ്റില്ലെന്നും പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള വീഡിയോ ഗാനം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ജയരാജന്‍ പറഞ്ഞു. ഇതുപോലെതന്നെ ഇ.പി ജയരാജനെ സമാന വിഷയത്തില്‍ ശാസിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അത് പഴയ ചരിത്രമാണെന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു ഇ.പി.യുടെ പ്രതികരണം. Also Read; പതിനെട്ടാംപടി കയറുന്നതിനിടെ പോലീസ് മര്‍ദ്ദിച്ചെന്നു പരാതി ഗവര്‍ണര്‍ക്ക് എവിടെയും പോകാനുള്ള […]

പതിനെട്ടാംപടി കയറുന്നതിനിടെ പോലീസ് മര്‍ദ്ദിച്ചെന്നു പരാതി

ശബരിമല: ബെംഗളുരു സ്വദേശിയായ തീര്‍ത്ഥാടകനെ പതിനെട്ടാംപടി കയറുന്നതിനിടെ പോലീസ് മര്‍ദ്ദിച്ചെന്ന് പരാതി. ബെംഗളൂരു മൈസുരു റോഡ് ടോള്‍ ഗേറ്റ് കസ്തൂരി വൈ നഗറില്‍ എസ്.രാജേഷിനാണ്(30) മര്‍ദ്ദനമേറ്റ്ത്.പലതവണ അടിച്ചതിനാല്‍ പുറത്ത് ചുവന്ന പാടുണ്ട്.വൈകിട്ടായിരുന്നു സംഭവം ശേഷം സന്നിധാനം ഗവ. ആശുപത്രിയില്‍ രാജേഷിനെ പ്രവേശിപ്പിച്ചിട്ടുണ്ട്. ‘ബെംഗളൂരുവില്‍ നിന്ന് 22 അംഗ സംഘത്തോടൊപ്പമാണ് എത്തിയത്. സംഘാംഗമായ മുരളിയുടെ മകന്‍ 6 വയസ്സുകാരനെ പിടിച്ചുകൊണ്ടാണ് പതിനെട്ടാംപടി ചവിട്ടിയത്. കുട്ടി ഉള്ളതിനാല്‍ വേഗം കുറവായിരുന്നു. നാലാമത്തെ പടി എത്തിയപ്പോള്‍ പോലീസുകാരന്‍ പുറത്തു കൈകൊണ്ട് ആഞ്ഞടിച്ചു. […]

മോദിക്കെതിരെ പരാമര്‍ശം: മൂന്ന് മന്ത്രിമാരെ പുറത്താക്കി മാലദ്വീപ്, ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. മാലദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബ് വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ വിവാദമായതോടെ മൂന്ന് മന്ത്രിമാരെ മാലദ്വീപ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇതിന് പിന്നാലെയാണ് ഹൈക്കമ്മീഷണറെ ഇന്ന് രാവിലെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്. അതിരുകടന്ന പരാമര്‍ശങ്ങള്‍… പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മന്ത്രിമാര്‍ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മാലദ്വീപ് സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. […]

മാദ്ധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മാദ്ധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് എഫ്ഐആര്‍ ചുമത്തിയതിന് പിന്നാലെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കരുവുന്നൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമായതെന്നും പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാദ്ധ്യമപ്രവര്‍ത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. Also Read; മോദിയെ കോമാളിയെന്ന് വിളിച്ചധിക്ഷേപിച്ചു, സല്‍മാന്‍ ഖാനും സച്ചിനും അക്ഷയ്കുമാറും മാലദ്വീപിനെ ബഹിഷ്‌കരിക്കാനുള്ള […]

മോദിയെ കോമാളിയെന്ന് വിളിച്ചധിക്ഷേപിച്ചു, സല്‍മാന്‍ ഖാനും സച്ചിനും അക്ഷയ്കുമാറും മാലദ്വീപിനെ ബഹിഷ്‌കരിക്കാനുള്ള പോസ്റ്റിട്ടു..! ഇനി ലക്ഷദ്വീപിന്റെ നല്ലകാലം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മന്ത്രിമാര്‍ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മാലദ്വീപ് സര്‍ക്കാര്‍. വിദേശ നേതാക്കള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും സര്‍ക്കാരിന്റെ നിലപാടല്ലെന്നും മാലദ്വീപ് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. മാലദ്വീപ് മന്ത്രിമാരായ മറിയം ഷിവുന, അബ്ദുല്ല മഹ്‌സൂം മാജിദ് എന്നിവരാണ് മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയത്. സംഭവത്തില്‍ ഇന്ത്യ മാലദ്വീപിനെ അതൃപ്തി അറിയിച്ചിരുന്നു. ഇസ്രയേലിന്റെ പാവ മിസ്റ്റര്‍ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു, എന്തൊരു കോമാളി – […]

ഇരട്ടസെഞ്ചുറി, സെലക്ടര്‍മാരോടുള്ള കലിപ്പ് തീര്‍ത്ത് ചേതേശ്വര്‍ പുജാര

രാജ്‌കോട്ട്: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് പരിഗണന ലഭിക്കാത്തതിന്റെ കലിപ്പ് ചേതേശ്വര്‍ പൂജാര തീര്‍ത്തു. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയോടെയാണ് പുജാര ദേശീയ ടീം സെലക്ടര്‍മാര്‍ക്ക് മറുപടി നല്‍കിയത്. ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ പുറത്താകാതെ 243 റണ്‍സാണ് സൗരാഷ്ട്ര താരം അടിച്ചുകൂട്ടിയത്. 356 പന്തുകള്‍ നേരിട്ട് 30 ഫോറുകള്‍ നേടിയാണ് പൂജാരയുടെ നേട്ടം. ആഭ്യന്തര ക്രിക്കറ്റിലെ പൂജാരയുടെ 17-ാമത്തെ ഇരട്ട സെഞ്ച്വറിയാണിത്. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേട്ടത്തില്‍ നാലാം സ്ഥാനത്ത് […]

ഇന്ത്യക്കാരുടെ വിസ ആപ്ലിക്കേഷന്‍ കൂട്ടത്തോടെ നിരസിച്ച് കാനഡ, വഴി അടയ്ക്കുകയാണോ?

ഇന്ത്യയില്‍ നിന്നുള്ള നാല്‍പത് ശതമാനം വിസ ആപ്ലിക്കേഷനുകളും കാനഡ നിരസിച്ചുവെന്ന് റിപ്പോര്‍ട്ട്. കാനഡ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാരണങ്ങള്‍ വ്യക്തമാക്കാതെഅപേക്ഷ തള്ളിയത്. പബ്ലിക് സര്‍വകലാശാലകളെ അപേക്ഷിച്ച് പബ്ലിക് കോളജുകള്‍ സ്വീകരിച്ച അപേക്ഷകളാണ് കൂടുതലായി നിരസിക്കപ്പെട്ടത്. Also Read; മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ പിടികൂടി ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ ഉപരിപഠനത്തിനായി പോകുന്ന വിദേശ രാജ്യമാണ് കാനഡ. കുറഞ്ഞ ഫീസില്‍ മികച്ച വിദ്യാഭ്യാസവും നല്ല ജോലിയുമാണ് കാനഡ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, പുതിയ […]

മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ പിടികൂടി

കല്‍പ്പറ്റ: പന്തല്ലൂരില്‍ മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇന്നു രാവിലെ എട്ടോടെയാണു പുലിയെ കണ്ടെത്തിയത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലിയെ മയക്കുവെടിവെച്ച് പിടികൂടിയത്. രണ്ടു ഡോസ് മയക്കുവെടിവച്ചാണു പുലിയെ നിയന്ത്രണത്തിലാക്കിയത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എന്നാല്‍ ഒരു പുലിയെ പിടിച്ചത് കൊണ്ട് പ്രശ്‌നപരിഹാരമായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പുലിയെ കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. കൂടുതല്‍ പുലികളുടെ സാന്നിധ്യമുണ്ടെന്നും […]

ടി.എന്‍ പ്രതാപന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം; ആരോപണത്തിലുറച്ച് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: എം.പി ടി.എന്‍ പ്രതാപന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണത്തിലുറച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പി.എഫ്.ഐ ബന്ധം തെളിയിക്കാനുള്ള ടി.എന്‍ പ്രതാപന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും വേണ്ടി വന്നാല്‍ ഫോട്ടോ സഹിതം പുറത്തുവിടുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പി.എഫ്.ഐക്കാരനായ അബ്ദുല്‍ ഹമീദ് ആണ് ടി.എന്‍ പ്രതാപന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത് എന്നും പുന്ന നൗഷാദ് കൊലക്കേസിലെ പ്രതികളായ പി.എഫ്.ഐക്കാരെ സംരക്ഷിച്ചത് പ്രതാപനാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. Also Read; ഭൂട്ടാനില്‍ അനധികൃത നിര്‍മ്മാണവുമായി ചൈന

ഭൂട്ടാനില്‍ അനധികൃത നിര്‍മ്മാണവുമായി ചൈന

ന്യൂഡല്‍ഹി: ഭൂട്ടാനില്‍ അനധികൃത നിര്‍മ്മാണവുമായി ചൈന. പുതുതായി ലഭിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് ഭൂട്ടാനിലെ രാജകുടുംബത്തിന്റെ ഭൂസ്വത്തുക്കള്‍ വരെ ചൈന കയ്യേറിയതായി വ്യക്തമാകുന്നത്. ചൈനയുടെ അതിവേഗ ടൗണ്‍ഷിപ്പ് നിര്‍മ്മാണം നടക്കുന്നത് ഭൂട്ടാനിലെ ഏറെ ചരിത്രപ്രാധാന്യമുള്ള ബേയുല്‍ ഖെന്‍പജോങ്ങിലെ നദീതീരത്താണ്. വടക്കു കിഴക്കന്‍ ഭൂട്ടാനിലേക്ക് ചൈന അനധികൃതമായി കടന്നു കയറുന്നതിന്റെ വിവരങ്ങളാണ് പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാക്കുന്നത്. ഇരുനൂറിലേറെ കെട്ടിടങ്ങളാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നതെന്നും നിലവില്‍ നിര്‍മ്മാണം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ അന്തിമമായി ഇതിന്റെ കണക്കുകള്‍ പറയാന്‍ സാധിക്കില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. Join […]