October 9, 2026

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും

ഛണ്ഡീഗഡ്: ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയായി തുടരും. രാജക്ക് മാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഡോ. കെ നാരായണ അറിയിച്ചു. 75 വയസുള്ള മറ്റ് അംഗങ്ങള്‍ വിരമിക്കും. പ്രായപരിധി മുന്‍നിര്‍ത്തി ഡോ. കെ നാരായണ, പല്ലഭ് സെന്‍ ഗുപ്ത, സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓജ എന്നിവരെ ഒഴിവാക്കും. ദേശീയ എക്സിക്യൂട്ടീവില്‍ പ്രായപരിധിയെ ചൂണ്ടികാണിച്ച് തര്‍ക്കമുണ്ടായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 75 വയസ്സ് […]

സംസ്ഥാന പദവി: ലഡാക്കില്‍ പ്രതിഷേധാഗ്‌നി, ബി ജെ പി ഓഫീസ് കത്തിച്ച് യുവജനങ്ങള്‍

ലേ: സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. ലേ മേഖലയില്‍ നടന്ന പ്രകടനത്തിനിടെ പ്രക്ഷോഭകര്‍ ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും ബിജെപി ഓഫീസ് കത്തിക്കുകയും ചെയ്തു. ലഡാക്കില്‍ സമ്പൂര്‍ണ്ണ ബന്ദ് അഹ്വാനം ചെയ്യാനാണ് പ്രതിഷേധക്കാരുടെ നീക്കം. പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും നിരവധി പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. മലമ്പുഴ യക്ഷിയെ സാരി ധരിപ്പിച്ചു; പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയതിന് പിന്നാലെ ട്രോളുകളും സൈബര്‍ ആക്രമണവും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക്കിന് […]

മലമ്പുഴ യക്ഷിയെ സാരി ധരിപ്പിച്ചു; പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയതിന് പിന്നാലെ ട്രോളുകളും സൈബര്‍ ആക്രമണവും

പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങളെത്തുടര്‍ന്ന് ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ പാലക്കാട് മണ്ഡലത്തില്‍ തിരിച്ചെത്തിയതോടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പ്രതിഷേധവും ട്രോളും കടുപ്പിച്ച് സി പി ഐ എം. ബിനീഷ് കോടിയേരി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത സാരി ധരിപ്പിച്ച മലമ്പുഴ യക്ഷിയുടെ ഫോട്ടോ വലിയ ചര്‍ച്ചക്ക് നിദാനമായി. ഒരു മണിക്കൂറിനുള്ളില്‍ 240 ഷെയറുകളാണ് നടന്നത്. മൂവായിരത്തിലേറെ പേര്‍ ലൈക്ക് ചെയ്ത ഫോട്ടോയ്ക്ക് താഴെ നാനൂറിലേറെ പേര്‍ കമെന്റുകള്‍ ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലിന് […]

തമിഴ്‌നാട് സര്‍ക്കാരിന്റെ എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരം യേശുദാസിന്

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരം ഗായകന്‍ കെ.ജെ.യേശുദാസിന്.സംഗീത മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം സമ്മാനിക്കുന്നത്. ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി കലൈ മാമണി പുരസ്‌കാരത്തിന് ഗായിക ശ്വേത മോഹനും നടി സായ് പല്ലവിയും അര്‍ഹരായി. 2021ലെ കലൈ മാമണി പുരസ്‌കാരമാണ് സായ് പല്ലവിക്ക് ലഭിച്ചത്. 2023 ലെ കലൈമാമണി പുരസ്‌കാരം ആണ് ശ്വേതയ്ക്ക് നല്‍കുന്നത്. ഒക്ടോബറില്‍ ആയിരിക്കും പുരസ്‌കാര വിതരണം.  

ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി

തിരുവനന്തപുരം: പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തില്‍ ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി. ജനാധിപത്യം; ഒരു ഇന്ത്യന്‍ അനുഭവം’ എന്ന പാഠഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ നാമമാത്ര തലവനെന്ന് പാഠഭാഗത്ത് വ്യക്തമാക്കുന്നുണ്ട്. ഗവര്‍ണറുടെ പ്രധാന അധികാരങ്ങളും ചുമതലകളും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി യഥാര്‍ത്ഥ കാര്യനിര്‍വഹണ അധികാരം നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലാണെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. ഗവര്‍ണര്‍ അധികാരങ്ങള്‍ നിര്‍വഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ്. ഗവര്‍ണര്‍മാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ നിയന്ത്രിക്കുന്ന അധികാരികളല്ല. […]

വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി

പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ പാലക്കാടെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 38 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ മണ്ഡലത്തിലെത്തുന്നത്. മുന്‍ മണ്ഡലം പ്രസിഡന്റ് സേവ്യരുടെ വീട്ടിലാണ് എംഎല്‍എ എത്തിയത്. രാവിലെ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചു. ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തത് മറ്റൊരാളുടെ പേരില്‍, സമന്‍സ് നല്‍കും ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് അടൂരിലുള്ള വീട്ടില്‍ നിന്ന് രാഹുല്‍ പാലക്കാടേക്ക് തിരിച്ചത്. രാഹുലിന്റെ വരവ് കണക്കിലെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ എംഎല്‍എ ഓഫീസിന് സമീപമെത്തിയിരുന്നു. പ്രതിഷേദമുണ്ടായേക്കുമെന്ന […]

ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തത് മറ്റൊരാളുടെ പേരില്‍, സമന്‍സ് നല്‍കും

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരില്‍. വാഹനത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും നടപടിയുണ്ടാകും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദുല്‍ഖര്‍ സല്‍മാന് കസ്റ്റംസ് ഇന്ന് സമന്‍സ് നല്‍കും. വാഹനത്തിന്റെ രജിസ്ട്രേഷന്‍ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ […]

ഓപ്പറേഷന്‍ നംഖോര്‍; ഭൂട്ടാന്‍ പട്ടാളം വിറ്റ കാറുകള്‍ കേരളത്തിലും, ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

കൊച്ചി: ഭൂട്ടാന്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയില്‍ എത്തിക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഓപ്പറേഷന്‍ നംഖൂര്‍ എന്ന പേരില്‍ രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ്. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്ടിലും ദുല്‍ഖര്‍ സല്‍മാന്റെ പനമ്പിള്ളി നഗറിലുള്ള വീട്ടിലും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. നടന്മാരുടെ വീടുകളിലടക്കം കേരളത്തില്‍ മുപ്പതിടങ്ങളിലാണ് കസ്റ്റംസ് ഇന്ന് പരിശോധന നടത്തുന്നത്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കസ്റ്റംസ് സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങള്‍ […]

അനിശ്ചിതത്വത്തിന് അവസാനം; അര്‍ജന്റീനയ്ക്ക് കേരളത്തില്‍ എതിരാളികള്‍ ഓസ്‌ട്രേലിയ

കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റുനോക്കിയിരുന്ന മെസിയുടെയും സംഘത്തിന്റെയും കേരള സൗഹൃദ മത്സരത്തിന് കളമൊരുങ്ങുന്നു. കേരളത്തില്‍ അര്‍ജന്റീനയ്‌ക്കൊപ്പം കളിക്കുക ഓസ്‌ട്രേലിയ ആണെന്നാണ് വിവരം. ഓസ്‌ട്രേലിയയും സ്‌പോണ്‍സറും കരട് കരാര്‍ കൈമാറിയതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമായത്. ലോക റാങ്കിംഗില്‍ 25-ാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയാണ് അര്‍ജന്റീനയുടെ എതിരാളിയാകാന്‍ സാധ്യത ഏറെ. പാലിയേക്കര ടോള്‍പിരിവ് വിലക്കില്‍ ലാഭം കൊയ്ത് കെഎസ്ആര്‍ടിസി ഈ രണ്ട് ടീമുകളും ഖത്തര്‍ ലോകകപ്പില്‍ ഏറ്റുമുട്ടിയിരുന്നു. മത്സരവുമായുള്ള നിര്‍ണായക ചര്‍ച്ചയ്ക്കായി അര്‍ജന്റീന ടീം മാനേജന്‍ ഇന്ന് കൊച്ചിയില്‍ എത്തും. വിമാനത്താവളത്തിലെത്തുന്ന […]

പാലിയേക്കര ടോള്‍പിരിവ് വിലക്കില്‍ ലാഭം കൊയ്ത് കെഎസ്ആര്‍ടിസി

തൃശ്ശൂര്‍: ഒക്ടോബര്‍ ആറിന് തുടങ്ങിയ ടോള്‍ പിരിവ് വിലക്കില്‍ ഒരു കോടി ലാഭവുമായി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിക്ക് പ്രതിമാസം നിശ്ചിത തുകയാണ് ടോള്‍നിരക്ക്. മാസംതോറും 1050 ആയിരുന്നത് കുത്തനെ ഉയര്‍ത്തിയിരുന്നു. ടോള്‍ നല്‍കാതെ പ്രതിദിനം ശരാശരി 800 ബസുകള്‍വീതമാണ് ഇതുവഴി കടന്നുപോകുന്നത്. പാലിയേക്കര വഴി കടന്നുപോകണമെങ്കില്‍ ഒരു ബസിനു മാസം 7310 രൂപ ടോള്‍ അടയ്ക്കണം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പ്രതിദിനം കടന്നുപോകുന്ന ബസുകളില്‍ 20 ശതമാനത്തില്‍ത്താഴെ മാത്രമാണ് ഒന്നിലേറെ […]