October 9, 2026

പാലക്കാട്ടെ പ്രൊഫഷണല്‍ കോണ്‍ഗ്രസ് മീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ക്ഷണമില്ല

പാലക്കാട്: പ്രൊഫഷണല്‍ കോണ്‍ഗ്രസ് മീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ക്ഷണമില്ല.വിവാദങ്ങള്‍ക്കിടെ രാഹുല്‍ മണ്ഡലത്തില്‍ സജീവമാകാന്‍ ശ്രമിക്കുന്നതിനിനെയാണ് ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത്. വി കെ ശ്രീകണ്ഠന്‍ എം പി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. നിയമസഭയില്‍ ചോദ്യോത്തരവേളയല്‍ സംസാരിക്കവെ മന്ത്രി വി ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം യുവതികളുടെ ലൈംഗികാരോപണ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും പാര്‍ലമെന്റി പാര്‍ട്ടിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.

നിയമസഭയില്‍ ചോദ്യോത്തരവേളയല്‍ സംസാരിക്കവെ മന്ത്രി വി ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായതിനെ തുര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. നിയമസഭയ്ക്കുള്ളില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയ്ക്ക് മറ്റ് ആരോഗ്യപ്രസ്‌നങ്ങളില്ലെന്ന് മന്ത്യുടെ ഓഫീസ് അറിയിച്ചു.    

തമിഴ് ഹാസ്യനടന്‍ റോബോ ശങ്കര്‍ അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ (46) അന്തരിച്ചു. വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടിയ്ക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റോബോ ശങ്കറിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. പിന്നാലെ രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നുവെങ്കിലും ഇന്‌ലെ രാത്രി മരണത്തിന് കീഴങ്ങുകയായിരുന്നു. മൃതദേഹം ചെന്നൈയിലെ വളസവാത്തുള്ള വീട്ടില്‍ ഇന്നലെ എത്തിച്ചു. സംസ്‌കാരം ഇന്ന് നടക്കും. എഫ്‌ഐആര്‍ കോപ്പിയ്ക്ക് ഇനി പൊലീസ് സ്റ്റേഷനില്‍ പോകേണ്ട; ചെയ്യേണ്ടത് ഇത്രമാത്രം അടുത്തിടെ മഞ്ഞപ്പിത്തം ബാധിച്ച റോബോ ശങ്കറിന്റെ ശരീരഭാരം നന്നായി കുറഞ്ഞിരുന്നു. […]

എഫ്‌ഐആര്‍ കോപ്പിയ്ക്ക് ഇനി പൊലീസ് സ്റ്റേഷനില്‍ പോകേണ്ട; ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പ് വഴി പൊലീ കേസുകളുടെ എഫ്‌ഐആര്‍ പകര്‍പ്പ് വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കി. പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയാണ് എഫ്‌ഐആര്‍ ഡൗണ്‍ലോഡ് ചെയ്യാമാകുക. ഈ സൗകര്യം കേരള പൊലീസിന്റെ വെബ്‌സൈറ്റിലും തുണ വെബ് പോര്‍ട്ടലിലും ലഭിക്കും. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും പേര് നിയമപരമായി വെളിപ്പെടുത്താന്‍ ആവാത്ത കേസുകള്‍ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്‌ഐആര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണെന്ന് കേരള പൊലീസ് അറിയിച്ചു. Join with metro post: വാര്‍ത്തകള്‍ […]

മാതൃകാ വാടക നിയമം കേരളത്തിലും ഉടന്‍ നടപ്പിലാക്കണമെന്ന് കമ്മേര്‍ഷ്യല്‍ ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി

കോഴിക്കോട് : 2020 ല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച മാതൃകാ വാടക നിയമം കേരളത്തിലും ഉടന്‍ നടപ്പിലാക്കണമെന്ന് കമ്മേര്‍ഷ്യല്‍ ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതിനകം പതിനഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ നിയമം. ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതുകാരണം കേരളത്തിലെ മിക്ക കോടതികളിലും തീര്‍പ്പാകാതെ കിടക്കുന്ന വാടകസംബന്ധമായ കേസുകളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. മാതൃകാ വാടക നിയമം വാടക കുടിയാന്മാര്‍ക്ക് എതിരാണെന്ന പ്രചരണം വസ്തുതാപരമായി തെറ്റാണെന്നും, ഫലത്തില്‍ അത് […]

മുത്തങ്ങയില്‍ മാപ്പില്ല; എകെ ആന്റണിക്ക് മറുപടിയുമായി സികെ ജാനു

കല്‍പ്പറ്റ: മുത്തങ്ങയിലെ പൊലീസ് മര്‍ദനത്തില്‍ മാപ്പില്ലെന്ന് ആദിവാസി നേതാവ് സികെ ജാനു.മുത്തങ്ങ സംഭവത്തില്‍ ഖേദമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ജാനു. മുത്തങ്ങയില്‍ വെടിവെപ്പ് ഒഴിവാക്കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. അറസ്റ്റ് വരിക്കാന്‍ എല്ലാവരും തയ്യാറായിരുന്നു. എന്നാല്‍ അത് ചെയ്യാതെ വെടിവെപ്പിലേക്ക് സര്‍ക്കാര്‍ പോയി. അന്നത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങള്‍ക്ക് എതിരായിരുന്നു. വോട്ട് ചോരികളെ സംരക്ഷിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുല്‍ ഗാന്ധി സമരം ചെയ്തപ്പോള്‍ ഒരു കരാര്‍ ഉണ്ടാക്കുന്നതും ഭൂമി […]

വോട്ട് ചോരികളെ സംരക്ഷിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്, തെളിവ് ഞാന്‍ കാണിക്കാമെന്നും വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ ഒഴിവാകയാണെന്നും രാഹുല്‍ ആരോപിച്ചു. അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാന്‍ അധികാരം നല്‍കുന്ന ബില്‍ നിയമസഭയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുല്‍ കര്‍ണ്ണാടകത്തിലെ അലന്ത് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ ഒഴിവാക്കി. ഇതേ കുറിച്ച് അന്വേഷണം നടത്തി. വോട്ടര്‍മാര്‍ക്ക് യാതൊരു […]

അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാന്‍ അധികാരം നല്‍കുന്ന ബില്‍ നിയമസഭയില്‍

തിരുവനന്തപുരം: ജനവാസ മേഖലകളിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ നടപടികള്‍ക്കു കാത്തുനില്‍ക്കാതെ വെടിവച്ച് കൊല്ലാന്‍ അടക്കമുള്ള അധികാരം നല്‍കുന്ന ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലും കേരള വന (ഭേദഗതി) ബില്ലും അവതരിപ്പിച്ച ശേഷം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു കൈമാറും. ഇതിനു ശേഷം ഭേദഗതികളോടെ അവതരിപ്പിക്കുന്ന ബില്ലിന്‍മേല്‍ വിശദ ചര്‍ച്ച നടക്കും. ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയില്‍ 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ് കേരളം ഭേദഗതി വരുത്തുന്നത്. അക്രമകാരികളായ വന്യമൃഗങ്ങളെ […]

ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയില്‍

പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശബരിമലയിലെത്തി. പുലര്‍ച്ചെ നട തുറന്നപ്പോഴുള്ള നിര്‍മാല്യം തൊഴുത്, 7.30ന്റെ ഉഷപൂജയിലും പങ്കെടുത്തു. അടൂരിലെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ നിന്ന് കെട്ട്‌നിറച്ചാണ് രാഹുല്‍ ശബരിമലയിലേയ്ക്ക് പോയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം, ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം നിയമസഭ സമ്മേളനത്തിന്റെ ആദ്യ ദിവസത്തില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഷനിലായ രാഹുല്‍ പ്രത്യേക ബ്ലോക്കായാണ് ഇരുന്നത്. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഭയിലെത്തിയില്ല.  

വാഹനാപകടത്തില്‍ സിറാജ് സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീം മരിച്ചു

കോഴിക്കോട്: വാഹനാപകടത്തില്‍ സിറാജ് പത്രത്തിന്റെ സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീം (33) കൊല്ലപ്പെട്ടു. കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂല സ്വദേശിയാണ് ജാഫര്‍ അബ്ദുര്‍റഹീം. കോഴിക്കോട് വയനാട് ദേശീയ പാതയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.50നായിരുന്നു അപകടം. സിറാജ് ഓഫീസിന് മുന്നില്‍ വെച്ച് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; പരാതിയുമായി ഗര്‍ഭിണിയായ യുവതി, സൈനികനായ ഭര്‍ത്താവിനെതിരെ കേസ് ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് […]