October 9, 2026

തകര്‍ന്ന റോഡ് ശരിയാക്കിയിട്ട് ടോള്‍ പിരിക്കാം; പാലിയേക്കരയില്‍ ടോള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാതെ ഹൈക്കോടതി

കൊച്ചി: തൃശ്ശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ടോള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഹര്‍ജികള്‍ വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. തകര്‍ന്ന റോഡ് നന്നാക്കിയിട്ട് വരൂ എന്ന് ഹൈക്കോടതി പറഞ്ഞു. മുരിങ്ങൂരിലെ സര്‍വീസ് റോഡ് തകര്‍ന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഈ നടപടി. ജിഎസ്ടി 2.0; ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വില കുറയും ചില വ്യവസ്ഥകളോടെ ടോള്‍ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. ഗതാഗതക്കുരുക്ക് […]

ജിഎസ്ടി 2.0; ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വില കുറയും

ന്യൂഡല്‍ഹി: പുതിയ ജിഎഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍. രാജ്യത്ത് 5,18 സ്ലാബുകളിലാണ് പരിഷ്‌കരണം. ജിഎസ്ടി നിരക്ക് കുറച്ചതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഒപ്പം ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വില കുറയും. കാന്‍സര്‍, ഹീമോഫീലിയ, സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി, മാരക ശ്വാസകോശ രോഗങ്ങള്‍ എന്നിവക്കടക്കമുള്ള 36 മരുന്നുകളുടെമേല്‍ ചുമത്തിയിരുന്ന ജി.എസ്.ടിയാണ് പൂര്‍ണമായി ഇല്ലാതായി. രക്ത സമ്മര്‍ദം, കൊളസ്‌ട്രോള്‍, നാഡി ഞരമ്പ് രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും വില കുറയും. ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റര്‍ തുടങ്ങിയവയ്ക്കും വില കുറയും. രാഹുലിനെതിരായ ലൈംഗികാതിക്രമ കേസ്; ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളും […]

രാഹുലിനെതിരായ ലൈംഗികാതിക്രമ കേസ്; ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ നടപടിയുമായി ക്രൈംബ്രാഞ്ച്. രാഹുലിന്റെ ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളുമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചു. പരാതിക്കാരുടെയടക്കം മൊഴിയെടുക്കലും ക്രൈംബ്രാഞ്ച് വേഗത്തിലാക്കി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇരയുമായി കൂടിക്കാഴ്ച്ച നടത്തിയ മാധ്യമപ്രവര്‍ത്തകയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. രാഹുല്‍ അശ്ലീല സന്ദേശം അയച്ചുവെച്ച് ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജിന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതികളുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം ശ്രമം നടത്തുന്നുണ്ട്. […]

അഭിമാനകരമായ നേട്ടം; മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്. 2023 ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്. സെപ്തംബര്‍ 23 നടക്കുന്ന ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍. ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിയ്ക്കാണ് കഴിഞ്ഞ തവണ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചത്. തദ്ദേശ പൊതുതിരഞ്ഞെടുപ്പ്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ചു നടനും സംവിധായകനും നിര്‍മാതാവുമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ […]

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ചു

തിരുവനന്തപുരം: തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. 2025 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. ആക്ഷേപങ്ങള്‍, വിജഞാപന തീയതി മുതല്‍ 15 ദിവസത്തിനകം കമ്മിഷന്‍ സെക്രട്ടറിക്ക് രേഖാമൂലം സമര്‍പ്പിക്കാം. കരട് വിജ്ഞാപനം www.sec.kerala.gov.in വെബ് സൈറ്റില്‍ പരിശോധിക്കാം. 4600 ആളുകള്‍ പങ്കെടുത്തത് പോരെ ? ഒഴിഞ്ഞ കസേരകള്‍ എഐ ദൃശ്യങ്ങള്‍; അയ്യപ്പസംഗമത്തിന് ആളുകള്‍ കുറവെന്ന വാദത്തെ തള്ളി എംവി ഗോവിന്ദന്‍ ഒന്നാം […]

4600 ആളുകള്‍ പങ്കെടുത്തത് പോരെ ? ഒഴിഞ്ഞ കസേരകള്‍ എഐ ദൃശ്യങ്ങള്‍; അയ്യപ്പസംഗമത്തിന് ആളുകള്‍ കുറവെന്ന വാദത്തെ തള്ളി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് ആളുകള്‍ കുറവായിരുന്നുവെന്ന് വാദത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കളവ് പ്രചരിപ്പിക്കുന്നതിനും അടിസ്ഥാനം വേണം. കള്ളപ്രചരണം നടത്തുന്ന മാധ്യമങ്ങളുണ്ട്. ശുദ്ധ അസംബന്ധമാണ്. നാണവും മാനവും ഇല്ലാതെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. കോണ്‍ഗ്രസ് ആണ് പ്രചരിപ്പിക്കുന്നത്. 600 ആളുകള്‍ പങ്കെടുത്താല്‍ പോരെയെന്ന് അദ്ദേഹം ചോദിച്ചു. ലോകപ്രശസ്തമായ വിജയമാണ് സംഗമത്തിന്റേത്. ഒഴിഞ്ഞ കസേരകള്‍ എഐ ദൃശ്യങ്ങളാവുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ […]

ഇന്ത്യയ്ക്ക് തിരിച്ചടി; എച്ച്1ബി വിസ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വന്‍ തിരിച്ചടിയായി എച്ച്1ബി വിസ അപേക്ഷ ഫീസ് കുത്തനെ വര്‍ധിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിലവില്‍ 1700നും 4500 ഡോളറിനും ഇടയിലാണ് ഫീസ്. അത് ഒരു ലക്ഷം ഡോളര്‍ ആയാണ് ഉയര്‍ത്തിയത്. ടെക്‌നോളജി രംഗത്ത് അമേരിക്കക്കാര്‍ക്ക് അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നടപടിയാണിതെന്ന് ട്രംപ് വ്യക്തമാക്കി. തീരുമാനം മാറ്റി; രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് പാലക്കാട് എത്തിയേക്കില്ല മൂന്ന് വര്‍ഷത്തെ കാലാവധിയാണ് എച്ച്1ബി വിസയ്ക്കുള്ളത്. ഇത് നീട്ടാന്‍ സാധിക്കും. എച്ച്1ബി വിസകള്‍ ഏറ്റവും കൂടുതല്‍ കിട്ടുന്നത് ഇന്ത്യക്കാര്‍ക്ക് […]

തീരുമാനം മാറ്റി; രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് പാലക്കാട് എത്തിയേക്കില്ല

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് പാലക്കാട് എത്തില്ല. ഇന്ന് പാലക്കാട് എത്തി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനായിരുന്നു തീരുമാനം. എന്നാല്‍ നിയമസഭ കഴിഞ്ഞ് മണ്ഡലത്തില്‍ എത്തിയാല്‍ മതിയെന്ന് ഇപ്പോള്‍ ധാരണയായി. ശബരിമല അയ്യപ്പ സംഗമം ഇന്ന്; 3,500 പ്രതിനിധികള്‍ പങ്കെടുക്കും രാഹുല്‍ പാലക്കാടെത്തിയാല്‍, നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ ഗൗരവത്തിലെത്തില്ലെന്നും രാഹുലിലേക്ക് വാര്‍ത്തകള്‍ ചുരുങ്ങുമെന്നും വിലയിരുത്തലുണ്ടായി. ഇതോടെയാണ് തീരുമാനം മാറ്റിയത്. ശനി,ഞായര്‍,തിങ്കള്‍ ദിവസങ്ങളിലായി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായിരുന്നു രാഹുലിന്റെ തീരുമാനം.

ശബരിമല അയ്യപ്പ സംഗമം ഇന്ന്; 3,500 പ്രതിനിധികള്‍ പങ്കെടുക്കും

പമ്പ: തിരുവിതാംകൂര്‍ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പാ മണപ്പുറത്ത് നടക്കും. സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ശബരിമല അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാത്രി തന്നെ പമ്പയില്‍ എത്തി. അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രി മടങ്ങുക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അയ്യപ്പസംഗമത്തിനായി പമ്പാതീരത്ത് 3,500 പേര്‍ക്ക് ഇരിക്കാവുന്ന പ്രധാനവേദി 3 തട്ടായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ […]

പാലിയേക്കരയില്‍ തിങ്കളാഴ്ച മുതല്‍ ടോള്‍പിരിവ്; ഉപാധികള്‍ ഏര്‍പ്പെടുത്തുമെന്ന്  ഹൈക്കോടതി

കൊച്ചി: നിര്‍ത്തി വച്ചിരുന്ന പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍രംഭിക്കും. ടോള്‍ പിരിവ് ഉപാകളോടെ നടത്താമെന്ന് ഹൈക്കോടതി അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കാമെന്നും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. പാലിയേക്കരയില്‍ ടോള്‍ നിരക്ക് പരിഷ്‌കരിച്ചതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഇനി മുതല്‍ പുതുക്കിയ ടോള്‍ ആയിരിക്കുമോ എന്നത് ഉത്തരവിന് ശേഷമെ വ്യക്തമാകുകയുള്ളൂ. ദേശീയപാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 6 […]