October 9, 2026

പത്താംക്ലാസുകാരന്റെ കര്‍ണപുടം അടിച്ചുപൊട്ടിച്ച് സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കാസര്‍കോട്: കാസര്‍കോട് കുണ്ടംകുഴി സ്‌കൂളില്‍ പത്താം ക്ലാസുകാരനെ കരണത്തടിച്ച് കര്‍ണ്ണപുടം പൊട്ടിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ ബിഎന്‍എസ് 126(2), 115(2), എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ബേഡകം പോലീസ് കേസെടുത്തത്. വിഷയത്തില്‍ സ്വമോധയാ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി തെളിവെടുക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് […]

സാങ്കേതിക സര്‍വകലാശാല വിസി നിയമനം; റിട്ട. ജഡ്ജി സുധാംശു ധൂലിയയെ സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണാക്കി ഉത്തരവിട്ട് സുപ്രീം കോടതി

ഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്‌സണാക്കി ഉത്തരവിട്ട് സുപ്രീം കോടതി. ജഡ്ജിയെ സെര്‍ച്ച് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ആക്കണമെന്ന് കോടതിയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയിയിരുന്നു. സ്ഥിരം വിസി നിയമനത്തിന് സംസ്ഥാനവും ഗവര്‍ണറും നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ കമ്മറ്റി രൂപീകരിക്കുമെന്നും രണ്ടുപേര്‍ ചാന്‍സിലറുടെ നോമിനി, രണ്ടുപേര്‍ സംസ്ഥാനത്തിന്റെ നോമിനി എന്ന നിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളില്‍ സമിതി രൂപീകരിക്കണം. […]

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; ഐഇഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു

ബിജാപ്പൂര്‍: ഛത്തീസ്ഗഡിലെ ബിജാപ്പൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. മൂന്ന് പേര്‍ക്ക് പരിക്ക്. ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാന് ജീവന്‍ നഷ്ടമായത്. ഡിആര്‍ജി സംഘം ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളില്‍ നക്സല്‍ വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയായിരുന്നു ഇന്ന് രാവിലെ സ്ഫോടനമുണ്ടായത്. ഞായറാഴ്ച്ചയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. Also Read; തൃശൂര്‍ – എറണാകുളം ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു നിഗേഷ് നാഗ് എന്ന ജവാനാണ് ജീവന്‍ നഷ്ടമായത് എന്ന് തിരിച്ചറിഞ്ഞു. […]

തൃശൂര്‍ – എറണാകുളം ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു

തൃശൂര്‍: തൃശൂര്‍ – എറണാകുളം ദേശീയപാതയില്‍ മുരിങ്ങൂര്‍, ചാലക്കുടി ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് മൂലം വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു. കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്ക് 18 മണിക്കൂര്‍ ആണ് നീണ്ടുനിന്നത്. വാഹനങ്ങള്‍ നിയന്ത്രിക്കാനായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വലിയ വാഹനങ്ങള്‍ ഒഴികെയുള്ളവ ചെറിയ റോഡിലൂടെ കടത്തിവിടുകയാണ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മുരിങ്ങൂര്‍ പാലം കയറുന്നതിനുമുന്‍പ് കാടുകുറ്റി അത്താണി വഴി എയര്‍പോര്‍ട്ട് ജംക്ഷനു മുന്നിലുള്ള സിഗ്‌നലിലേക്കാണ് ചെറിയ വാഹനങ്ങളെ എത്തിക്കുന്നത്. വലിയ വാഹനങ്ങള്‍ […]

റാപ്പര്‍ വേടനെതിരെ ലൈംഗികാതിക്രമ പരാതിയുമായി രണ്ട് യുവതികള്‍ കൂടി രംഗത്ത്

കൊച്ചി: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ റാപ്പര്‍ വേടനെതിരെ കൂടുതല്‍ പരാതികള്‍ ഉയരുന്നു. വേടന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാന്‍ രണ്ടു യുവതികളും സമയം തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി യുവതികള്‍ ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കും. ദളിത് സംഗീതത്തില്‍ ഗവേഷണം നടത്താനായി വേടനെ ഫോണില്‍ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആദ്യ പരാതി. എതിര്‍ത്തപ്പോള്‍ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് പരാതിയിലുണ്ട്. Join […]

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുപോലെ: വോട്ടര്‍ പട്ടിക വിവാദത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടന അനുസരിച്ച്, 18 വയസ്സ് തികഞ്ഞ ഓരോ ഇന്ത്യന്‍ പൗരനും വോട്ടര്‍മാരാകുകയും വോട്ട് ചെയ്യുകയും വേണം. നിയമപ്രകാരം, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനില്‍ റജിസ്റ്റര്‍ ചെയ്യുന്നതിലൂടെയാണ് ജനിക്കുന്നത്. പിന്നെ എങ്ങനെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കാണിക്കാന്‍ കഴിയുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. Also Read: സവര്‍ക്കറെ രാഷ്ട്രപിതാവാക്കാന്‍ ശ്രമം: നാഷണല്‍ ലീഗ് ബിഹാറില്‍ സമഗ്രവോട്ടര്‍ പട്ടിക പരിഷ്‌കാരം (എസ്‌ഐആര്‍) സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര […]

സവര്‍ക്കറെ രാഷ്ട്രപിതാവാക്കാന്‍ ശ്രമം: നാഷണല്‍ ലീഗ്

തൃശ്ശൂര്‍ : കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാശംസ പോസ്റ്ററില്‍ മഹാത്മാഗാന്ധിക്ക് മേലെ സവര്‍ക്കറുടെ ചിത്രം ചേര്‍ത്തത് പ്രതിഷേധാര്‍ഹമാണെന്ന് നാഷണല്‍ ലീഗ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി. സവര്‍ക്കറെ രാഷ്ട്രപിതാവായി പ്രതിഷ്ഠിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് ഇതെന്നും നാഷണല്‍ ലീഗ് പറഞ്ഞു. രാഷ്ട്രപിതാവിനെ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി ഭരണഘടനയോടും രാജ്യത്തോടുമുള്ള വെല്ലുവിളിയാണെന്നും വകുപ്പ് സഹമന്ത്രിയായ സുരേഷ് ഗോപിയുടെ മൗനം ഈ നീക്കത്തിനുള്ള പിന്തുണയാണെന്നും നാഷണല്‍ ലീഗ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ […]

2026 ഹജ്ജ്; തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡു 20നകം അടയ്ക്കണം

കരിപ്പൂര്‍: 2026 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യഗഡു 1,52,300 രൂപ ഇരുപതാം തീയതിയ്ക്കകം അടയ്ക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേയ്‌മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടയ്ക്കാം. ഓണ്‍ലൈന്‍ ആയും പണമടയ്ക്കാനാകും. Also Read: വിദേശികള്‍ക്ക് കൗതുകമായി കോവളത്ത് വലയില്‍ കുടുങ്ങിയ മൂര്‍ഖന്‍ ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറന്‍സ് നമ്പറും പേരും രേഖപ്പെടുത്തിയ പേയ്മെന്റ് സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. പണമടച്ച […]

വിദേശികള്‍ക്ക് കൗതുകമായി കോവളത്ത് വലയില്‍ കുടുങ്ങിയ മൂര്‍ഖന്‍

തിരുവനന്തപുരം: കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ തീരം കാണാനെത്തിയ വിദേശികള്‍ക്ക് കൗതുകമായി വലയില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പ്. വിവരം നാട്ടുകാര്‍ ആദ്യം ഫയര്‍ഫോഴ്‌സിനെയാണ് അറിയിച്ചത്. നിയമം പറഞ്ഞ് ഫയര്‍ഫോഴ്‌സ് നിസഹായാവസ്ഥ അറിയിച്ചപ്പോള്‍ വനം വകുപ്പിനെ അറിയിച്ചു. Also Read: അമ്മ തിരഞ്ഞെടുപ്പ്; ‘കുപ്പി പുതിയത് ;പക്ഷേ വീഞ്ഞ് പഴയതു തന്നെ’: ശ്രീകുമാരന്‍ തമ്പി വനം വകുപ്പിലെ സര്‍പ്പ വിംഗില്‍ നിന്ന് ദീപു, സജീവ് എന്നിവര്‍ എത്തി മൂര്‍ഖനെ വലയില്‍ നിന്ന് രക്ഷപ്പെടുത്തി. ഒരു മണിക്കൂറോളം ശ്രമിച്ചാണ് വലയുടെ കണ്ണികള്‍ […]

അമ്മ തിരഞ്ഞെടുപ്പ്; ‘കുപ്പി പുതിയത് ;പക്ഷേ വീഞ്ഞ് പഴയതു തന്നെ’: ശ്രീകുമാരന്‍ തമ്പി

കൊച്ചി: അമ്മ സംഘടനയുടെ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. അമ്മ സംഘടനയുടെ നേതൃസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് അവസരം ലഭിച്ചത് നിസാര കാര്യമല്ലെന്നും പക്ഷെ എന്നാല്‍ അമ്മ ചരിത്രം മാറ്റിയെഴുതി എന്ന് തനിക്ക് അഭിപ്രായമില്ല. രാജിവെച്ച മോഹന്‍ലാല്‍ അടക്കമുള്ളവരുടെ അനുഗ്രഹാശിസ്സുകളോടെ വന്നവരാണ് ഈ നടിമാര്‍ എന്ന പരമാര്‍ത്ഥം എല്ലാവര്‍ക്കും അറിയാം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതുകൊണ്ടുതന്നെ ”കുപ്പി പുതിയത് ;പക്ഷേ വീഞ്ഞ് പഴയതു തന്നെ” എന്നു മറ്റുള്ളവര്‍ […]