October 9, 2026

ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ക്ക് നിരോധനം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ നിര്‍ത്തലാക്കാനുള്ള ബില്ലിന് രാഷ്ട്രപതി മുര്‍മുവിന്റെ അംഗീകാരം. കഴിഞ്ഞ ദിവസം ലോക്‌സഭയിലും രാജ്യസഭയിലും ബില്‍ പാസാക്കിയിരുന്നു. പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതാണ് ദ് പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍. Also Read: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം; ഹൈക്കമാന്‍ഡിന് വീണ്ടും പരാതികള്‍ പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിങ്ങിന് മൂന്നുവര്‍ഷം തടവോ ഒരു കോടി രൂപ വരെ പിഴയോ ഏര്‍പ്പെടുത്തണമെന്നും ബില്ലില്‍ പറയുന്നു. […]

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം; ഹൈക്കമാന്‍ഡിന് വീണ്ടും പരാതികള്‍

ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യം. ഹൈക്കമാന്‍ഡിന് വീണ്ടും പരാതികള്‍ ലഭിച്ചു. എംഎല്‍എയായതിന് ശേഷമുള്ള സാമ്പത്തിക വളര്‍ച്ച ദുരൂഹമാണ് എന്നും ഇടപാടുകള്‍ക്ക് പിന്നില്‍ ഷാഫി പറമ്പിലിനും പങ്കുണ്ടെന്നുമാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. എം എല്‍എ സ്ഥാനത്ത് നിന്നും കെപിസിസി അംഗത്വത്തില്‍ നിന്നും രാഹുലിനെ മാറ്റണമെന്നും പരാതികളില്‍ ആവശ്യപ്പെടുന്നു. Also Read: അഭ്യൂഹങ്ങള്‍ക്ക് വിരാമം; മെസി കേരളത്തിലേക്ക്, സ്ഥിരീകരണവുമായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ അതേസമയം, സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ […]

അഭ്യൂഹങ്ങള്‍ക്ക് വിരാമം; മെസി കേരളത്തിലേക്ക്, സ്ഥിരീകരണവുമായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍

തിരുവനന്തപുരം: ഒരുപാട് വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇനി ഫുള്‍സ്റ്റോപ്പ്. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സംഘവും കേരളത്തില്‍ എത്തും. ഇതുസംബന്ധിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക സ്ഥിരീകരണമെത്തി. സാമൂഹികമാധ്യമങ്ങള്‍ വഴി ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള വിവരമാണ് എഎഫ്എ പുറത്തുവിട്ടു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… നവംബറില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്ന് എഎഫ്എ അറിയിച്ചു. കേരളത്തിന് പുറമേ അംഗോളയിലും അര്‍ജന്റീനയ്ക്ക് മത്സരമുണ്ട്. നവംബര്‍ 10 മുതല്‍ […]

ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കും: വെളിപ്പെടുത്തലുമായി ബി.ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ സുരേഷ് ഗോപി വിജയത്തില്‍ കള്ളവോട്ട് നടന്നെന്ന യുഡിഎഫ്-എല്‍ഡിഎഫ് ആരോപണത്തോട് പ്രതികരിച്ച് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. Also Read: സ്‌കൂള്‍ അവധിമാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കാന്തപുരം, എല്ലാം കൂടിയാലോചനയിലൂടെ മാത്രമേ നടപ്പിലാക്കൂവെന്ന് വിദ്യാഭ്യാസ മന്ത്രി ‘ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍നിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് ഇനിയും ചെയ്യിക്കും.’ ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. […]

സ്‌കൂള്‍ അവധിമാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കാന്തപുരം, എല്ലാം കൂടിയാലോചനയിലൂടെ മാത്രമേ നടപ്പിലാക്കൂവെന്ന് വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: സ്‌കൂള്‍ അവധിമാറ്റുന്നതില്‍ വിദ്യാഭ്യാസ മന്ത്രിയെ അനുകൂലിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. നല്ല ചൂടുള്ള മെയ് മാസവും മഴയുള്ള ജൂണ്‍ മാസവും ചേര്‍ത്ത് കുട്ടികള്‍ക്ക് അവധി കൊടുക്കുന്നതാണ് നല്ലതെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു. എല്ലാം കൂടിയാലോചിച്ച് ചെയ്യുന്നതിലൂടെ തര്‍ക്കവും സമരവും ഒഴിവാക്കാമെന്നും കാന്തപുരം പറഞ്ഞു. കാരന്തൂര്‍ മര്‍കസില്‍ മര്‍കസ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും സയന്‍സ് ലബോറട്ടറിയുടെയും ഉദ്ഘാടനത്തിന് എത്തിയ മന്ത്രി ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കാന്തപുരം സ്‌കൂള്‍ അവധിമാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ചത്. Also Read: നടുറോഡില്‍ […]

നടുറോഡില്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം; കേസെടുക്കാതെ വിട്ടയച്ചു

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം. ശാസ്തമംഗലത്ത് വാഹനം വഴിമാറ്റുന്നതിനെ ചൊല്ലിയാണ് വിനോദ് കൃഷ്ണയുമായി വാക്കുതര്‍ക്കമുണ്ടായത്. Also read: ഏതു ചീഞ്ഞുനാറിയ കഥകള്‍ക്കൊപ്പവും ചേര്‍ത്ത് അപഹസിക്കാനുള്ളതല്ല എന്റെ ജിവിതം; പരാതി നല്‍കി ടി. സിദ്ദിഖിന്റെ ഭാര്യ ഇന്നലെ രാത്രി 11 മണിയ്ക്കായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള തര്‍ക്കം 15 മിനിറ്റ് നീണ്ടപ്പോള്‍, മാധവിനെ പൊലീസ് കൊണ്ടുപോവുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. മാധവ് സുരേഷ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. രണ്ടുപേര്‍ക്കുമെതിരെ […]

ഏതു ചീഞ്ഞുനാറിയ കഥകള്‍ക്കൊപ്പവും ചേര്‍ത്ത് അപഹസിക്കാനുള്ളതല്ല എന്റെ ജിവിതം; പരാതി നല്‍കി ടി. സിദ്ദിഖിന്റെ ഭാര്യ

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ക്കു പിന്നാലെ സമൂഹ മാധ്യമങ്ങള്‍ വഴി അപമാനിക്കുന്നതായി ചൂണ്ടിക്കാട്ടി ടി. സിദ്ദിഖ് എംഎല്‍എയുടെ ഭാര്യ ഷറഫുനീസ. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സിദ്ദിഖും ഷറഫുനീസയും മകനും ഇരിക്കുന്ന ഫോട്ടോ മോശമായി ചിത്രീകരിച്ചതിനെതിരെ കോഴിക്കോട് പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി. ശശികല റഹീം, കെ.കെ ലതിക, ബിവിജ കാലിക്കറ്റ് എന്നീ പ്രൊഫൈലുകള്‍ക്ക് എതിരെയാണ് പരാതി. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സമൂഹമാധ്യമത്തിലൂടെ തന്നെ അപമാനിക്കുന്നുവെന്ന കാര്യം ഷറഫുനീസ പറഞ്ഞത്. Also Read: മാങ്കൂട്ടത്തിലിനെതിരായ ആരോപണം; അന്വേഷണത്തിന് കെപിസിസി […]

മാങ്കൂട്ടത്തിലിനെതിരായ ആരോപണം; അന്വേഷണത്തിന് കെപിസിസി നേതൃത്വം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങളില്‍ നടപടിയെടുക്കാന്‍ തയ്യാറായി കെപിസിസി. അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് കെപിസിസി നേതൃത്വം. പാര്‍ട്ടിക്ക് ലഭിച്ച പരാതികളും നേതൃത്വം പരിശോധിക്കും. സമിതി രൂപീകരിച്ച് ആരോപണത്തില്‍ അന്വേഷണം നടത്താനാണ് നീക്കം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അശ്ലീല സന്ദേശം അയച്ചതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കും. പാര്‍ട്ടിക്ക് ലഭിച്ച മറ്റു പരാതികളും പരിശോധിക്കും. കോണ്‍ഗ്രസ് ഹൈക്കമാന്റിന് ഉള്‍പ്പെടെ രാഹുലിനെതിരെ പരാതികള്‍ ലഭിച്ചിരുന്നു. പരാതികള്‍ അവഗണിച്ചതോടെയാണ് നടി റിനി ഉള്‍പ്പെടെയുള്ള […]

പരിപാടിയുടെ ശോഭ കെടും; ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനോട് പാലക്കാട് നഗരസഭ

പാലക്കാട്: ഉദ്ഘാടന ചടങ്ങില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ വിലക്കി പാലക്കാട് നഗരസഭ. നാളെ നടക്കുന്ന മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് പാലക്കാട് നഗരസഭ കത്തയച്ചു. ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ പങ്കെടുത്താല്‍ പ്രതിഷേധം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഇത് പരിപാടിയുടെ ശോഭ കെടുത്തുമെന്നും എംഎല്‍എയ്ക്ക് നല്‍കിയ കത്തില്‍ പാലക്കാട് നഗരസഭ വ്യക്തമാക്കി. പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. ഇ കൃഷ്ണദാസാണ് കത്ത് കൈമാറിയത്. Also Read: ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടറെ കാണേണ്ടതില്ല, വേറെ മരുന്നുണ്ട് […]

ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടറെ കാണേണ്ടതില്ല, വേറെ മരുന്നുണ്ട് ; യുവതിയുമായുള്ള രാഹുലിന്റെ ചാറ്റ് വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവതിയുമായി രാഹുല്‍ നടത്തിയ വാട്ട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടറെ കാണേണ്ടതില്ലെന്നും അതിനൊക്കെയുളള മരുന്നുണ്ടെന്നും ഉള്‍പ്പെടെ യുവതിയോട് രാഹുല്‍ പറയുന്നുണ്ട്. അമിത രക്തസ്രാവവും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുമെന്ന് യുവതി പറഞ്ഞപ്പോള്‍ ഡോക്ടറുടെ നിരീക്ഷണത്തില്‍ തന്നെയാണ് എന്നാണ് രാഹുല്‍ പറഞ്ഞത്. എന്റെ തലയില്‍ ഇട്ടിട്ട് ഒഴിഞ്ഞുമാറുകയാണോ എന്നും കേറിചെന്ന ഉടന്‍ ഡോക്ടര്‍മാര്‍ മരുന്ന് നല്‍കില്ലെന്നും എത്രനാള്‍ ഇത് മൂടിവെച്ച് താന്‍ നടക്കുമെന്നും യുവതി […]