October 9, 2026

തൃശൂര്‍ വോട്ടര്‍പട്ടിക വിവാദം; ചില വാനരന്മാര്‍ ഇവിടെ ‘ഉന്നയിക്കലുമായി’ ഇറങ്ങിയിട്ടുണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി

തൃശൂര്‍: തൃശൂര്‍ വോട്ടര്‍ പട്ടിക വിവാദത്തില്‍ ഒടുവില്‍ സുരേഷ് ഗോപി. താന്‍ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം കാണിച്ചുവെന്നും, വോട്ടര്‍ പട്ടിക ആരോപണങ്ങില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി നല്‍കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര മന്ത്രിയായതിനാലാണ് പ്രതികരിക്കാത്തത്. ചില വാനരന്മാര്‍ ഇവിടെ നിന്ന് ‘ഉന്നയിക്കലുമായി’ഇറങ്ങിയിട്ടുണ്ടായിരുന്നല്ലോയെന്നും സുരേഷ് ഗോപി പരിഹസിച്ചു. അക്കരെയും ഇക്കരയുമൊക്കെ ഇറങ്ങിയിട്ടുണ്ടല്ലോ. അവര്‍ കോടതിയില്‍ പോകട്ടെ. കോടതി അവര്‍ക്ക് മറുപടി കൊടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. Also Read: എസ്. ഹരീഷ് പോറ്റി ശബരിമല കീഴ്ശാന്തി എല്ലാവരെയും പരിഹസിച്ചുകൊണ്ടായിരുന്നു […]

എസ്. ഹരീഷ് പോറ്റി ശബരിമല കീഴ്ശാന്തി

ശബരിമല: എസ്. ഹരീഷ് പോറ്റിയെ ശബരിമല കീഴ്ശാന്തിയായി തിരഞ്ഞെടുത്തു. പാറശാല ദേവസ്വം മേല്‍ശാന്തിയായിരുന്നു അദ്ദേഹം. ഉഷഃപൂജയ്ക്ക് ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് എസ്. ഹരീഷ് പോറ്റിയെ ശബരിമല കീഴ്ശാന്തിയായി തിരഞ്ഞെടുത്തത്. പുനലൂര്‍ സ്വദേശി ദീക്ഷിത് എന്ന ആണ്‍കുട്ടിയാണ് നറുക്കെടുപ്പ് നടത്തിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം, ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20 ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. […]

താമരശ്ശേരിയിലെ 9 വയസ്സുകാരിയുടെ മരണം; അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സ്ഥിരീകരണം

താമരശ്ശേരി: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. താമരശ്ശേരി ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ(9) ആണ് രോഗം ബാധിച്ച് വ്യാഴാഴ്ച മരിച്ചത്. പനി, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചത്. വീടിനടുത്തുള്ള കുളത്തില്‍ നിന്ന് കുട്ടി കുളിക്കാറുണ്ടായിരുന്നുവെന്ന് സമീപവാസി പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് കുളത്തില്‍ വന്ന് കുളിച്ചതെന്നും അവര്‍ പറഞ്ഞു. Also Read; കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം […]

കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ഓഗസ്റ്റ് 16) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. […]

ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസ് ഗൂഢാലോചന, ഫ്‌ലാറ്റ് മറിച്ചു വിറ്റ് ലാഭം നേടിയിട്ടില്ല: അജിത് കുമാര്‍

തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസില്‍ തന്നെ ഗൂഢാലോചനയാണെന്ന് എഡിജിപി എം.ആര്‍ അജിത്കുമാര്‍. വ്യാജരേഖകള്‍ ചമച്ചതും പൊലീസില്‍ നിന്നാണെന്നും അജിത് കുമാര്‍ മൊഴി നല്‍കി. നധികൃതസ്വത്തു സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് അജിത്കുമാര്‍ നല്‍കിയ മൊഴിയിലാണ് പൊലീസിലെ കൂട്ടാളികള്‍ക്കെതിരായ വിമര്‍ശനം. മുന്‍ എംഎല്‍എ പി.വി.അന്‍വറിനു വഴങ്ങാത്തതാണ് ആരോപണങ്ങള്‍ക്ക് കാരണമെന്നും മൊഴിയില്‍ പറയുന്നു. Also Read: കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും മുഖ്യമന്ത്രി വിജിലന്‍സ് തലവന്‍ ആണെങ്കിലും അത് ഭരണകാര്യം മാത്രം’ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശ പ്രകാരമാണ് […]

ശമ്പളം ലഭിച്ചില്ലെന്ന് ആരോഗ്യമന്ത്രിയോട് പരാതിപ്പെട്ട മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്കെതിരെ കേസ്

മലപ്പുറം: ശമ്പളം ലഭിച്ചില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജിനോട് പരാതിപ്പെട്ട മെഡിക്കല്‍ കോളജ് താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ കേസെടുത്തതായി ആരോപണം. മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാനത്തിനെത്തിയ മന്ത്രി വീണ ജോര്‍ജിനോട് രണ്ടു മാസമായി ശമ്പളം ലഭിക്കാനുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നു. Also Read; കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും ജീവനക്കാര്‍ മന്ത്രിയെ കാണാന്‍ ശ്രമിച്ചത് സംഘര്‍ഷ സാധ്യതയുണ്ടാക്കി എന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ജീവനക്കാര്‍ മന്ത്രിയെ കാണാന്‍ ശ്രമിച്ചപ്പോള്‍ സി.പി.എം നേതാക്കള്‍ തടഞ്ഞത് വലിയ ബഹളത്തിനിടയാക്കിയിരുന്നു. കോളജ് […]

കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും

കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും. ഇരിണാവിലെ പൊങ്കാരന്‍ സച്ചിന്‍ എന്ന 31 കാരനാണ് മരിച്ചത്. മൂന്ന് വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന സച്ചിന്‍ ഏതാനും മാസം മുന്‍പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. വ്യാജമദ്യ ദുരന്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 13 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. Also Read; അമ്മ തിരഞ്ഞെടുപ്പ് ആരംഭിച്ചു; 4 മണിയോടെ ഫലപ്രഖ്യാപനം, മമ്മൂട്ടി വോട്ട് ചെയ്യാനെത്തില്ല മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. നിരവധി പേര്‍ ഇപ്പോഴും […]

അമ്മ തിരഞ്ഞെടുപ്പ് ആരംഭിച്ചു; 4 മണിയോടെ ഫലപ്രഖ്യാപനം, മമ്മൂട്ടി വോട്ട് ചെയ്യാനെത്തില്ല

കൊച്ചി: വിവാദങ്ങള്‍ക്കിടെ താരസംഘടന അമ്മയുടെ തിരഞ്ഞെടുപ്പ് തുടങ്ങി. ഇന്ന് രാവിലെ 10 മണിക്കാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. ഉച്ചയ്ക്ക് 1 മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ്. 507 അംഗങ്ങള്‍ക്കാണ് വോട്ടവകാശം ഉള്ളത്. മമ്മൂട്ടി ചെന്നൈയിലായത് കാരണം വോട്ട് ചെയ്യാനെത്തില്ല. മറ്റ് പ്രമുഖ താരങ്ങളെല്ലാം വോട്ട് ചെയ്യാനെത്തും. Also Read: ആണവായുധം കാട്ടി വിരട്ടേണ്ട, ഏത് ഭീഷണിയെയും നേരിടാന്‍ സജ്ജം; സ്വാതന്ത്ര്യ ദിനത്തില്‍ മോദി ദേവനും ശ്വേത മേനോനുമാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കുക്കു […]

ആണവായുധം കാട്ടി വിരട്ടേണ്ട, ഏത് ഭീഷണിയെയും നേരിടാന്‍ സജ്ജം; സ്വാതന്ത്ര്യ ദിനത്തില്‍ മോദി

ന്യൂഡല്‍ഹി: രാജ്യം സ്വയം പര്യാപ്തത നേടി, ആണവായുധം കാണിച്ച് വിരട്ടേണ്ടെന്ന് പാക്കിസ്ഥാനോട് പ്രധാനമന്ത്രി നരേന്ദ്രമോദി. 79-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഏത് ഭീഷണിയെയും നേരിടാന്‍ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. Also Read: ജമ്മു കശ്മീരിലെ മിന്നല്‍ പ്രളയം; മരണ സംഖ്യ 50 ആയി, ഇരുന്നൂറിലേറെപ്പേരെ കാണാനില്ല സിന്ധുനദി ജല കരാറില്‍ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഓര്‍മിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് ഇന്ത്യയുടെ രോഷത്തിന്റെ […]

ജമ്മു കശ്മീരിലെ മിന്നല്‍ പ്രളയം; മരണ സംഖ്യ 50 ആയി, ഇരുന്നൂറിലേറെപ്പേരെ കാണാനില്ല

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 50 ആയി. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ ഇരുന്നൂറിലേറെപ്പേരെ കാണാതായി എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും സുരക്ഷാ സേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ജമ്മു കശ്മീര്‍ മിന്നല്‍ പ്രളയത്തില്‍ ദുരന്തബാധിതര്‍ക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ രംഗത്തെത്തിയിരുന്നു. ഇന്ത്യയ്ക്കൊപ്പമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. […]