October 11, 2026

മൂന്ന് വയസ്സുകാരിയുടെ കൊലപാതകം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസുകാരി കല്യാണിയുടെ മരണത്തില്‍ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. കുട്ടിയെ അമ്മ സന്ധ്യ എന്തിന് കൊലപ്പെടുത്തി എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങളില്‍ അടക്കം വ്യക്തത തേടി പോലീസ് സന്ധ്യയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സന്ധ്യയുടെ അറസ്റ്റ് പോലീസ് ഉടന്‍ രേഖപ്പെടുത്തും. Also Read; ആശാ വര്‍ക്കര്‍മാരുടെ സമരം ഇന്ന് നൂറാം ദിനത്തിലേക്ക് സന്ധ്യ കുട്ടിയെ മുന്‍പും അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ സന്ധ്യ ഭര്‍തൃവീട്ടില്‍ പീഡനം […]

ആശാ വര്‍ക്കര്‍മാരുടെ സമരം ഇന്ന് നൂറാം ദിനത്തിലേക്ക്

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സഹനസമരം ഇന്ന് നൂറാം നാളിലേക്ക്. സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നില്‍ തുടരുന്ന സമരത്തിന് പുറമെ കേരളമാകെ സഞ്ചരിച്ചുള്ള രാപ്പകല്‍ സമരയാത്ര പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാരിന്റെ പിടിവാശിക്കെതിരെ സ്ത്രീ തൊഴിലാളികള്‍ നടത്തുന്ന പോരാട്ടം കേരളത്തിലെ സമരചരിത്രത്തിന്റെ ഭാഗമാകുകയാണ്. സര്‍ക്കാര്‍ ആഘോഷത്തോടെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ആശമാരുടെ സമരം നൂറ് നാള്‍ പിന്നിടുന്നത്. Joinw with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം, അനിശ്ചിതകാല നിരാഹാരസമരം, […]

മോഷണക്കുറ്റം ചുമത്തി ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവം; പേരൂര്‍ക്കട എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പോലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെ പേരൂര്‍ക്കട സ്റ്റേഷനിലെ എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. കന്റോണ്‍മെന്റ് എസിപിയുടെ വിശദമായ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. ജോലി ചെയ്യുന്ന വീട്ടില്‍നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ച് കഴിഞ്ഞ മാസം 23 നാണ് പേരൂര്‍ക്കട സ്വദേശി ബിന്ദുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് പോലീസുകാരുടെ കാലുപിടിച്ചു […]

പരാതി വാങ്ങി മേശപ്പുറത്തിട്ടു; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ദളിത് യുവതി

തിരുവനന്തപുരം: പേരൂര്‍ക്കട പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിയ ദളിത് യുവതിയെ അവഹേളിച്ചെന്ന് ആരോപണം. അഭിഭാഷകനൊപ്പം ഓഫീസില്‍ പോയ പനവൂര്‍ ഇരുമരം സ്വദേശിനി ബിന്ദുവിനാണ് (36) മോശം അനുഭവം ഉണ്ടായത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പരാതി വായിച്ചുനോക്കിയില്ലെന്നും കോടതിയില്‍ പോകാന്‍ പറഞ്ഞതായും യുവതി ഒരു വെളിപ്പെടുത്തി. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ പോലീസ് തന്നെ 20 മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചെന്നാണ് ബിന്ദുവിന്റെ പരാതി. പരാതി വാങ്ങി പി ശശി മേശപ്പുറത്തേക്കിട്ടു, വായിച്ച് […]

കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിലുണ്ടായ തീപിടിത്തം: ശരി തെറ്റുകള്‍ അന്വേഷിക്കണമെന്ന് മേയര്‍ ബീന ഫിലിപ്പ്

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിലെ തീപിടിത്തം ഉണ്ടായ സ്ഥലം സന്ദര്‍ശിച്ച് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. സംഭവത്തിലെ ശരി തെറ്റുകള്‍ അന്വേഷിക്കണമെന്നും വിദഗ്ധമായ പരിശോശന നടത്തിയാല്‍ മാത്രമേ തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമാവുകയുള്ളൂ എന്നും മേയര്‍ പ്രതികരിച്ചു. ഇന്നലെയാണ് കോഴിക്കോട് വ്യാപാര സമുച്ചയത്തില്‍ തീപിടിത്തം ഉണ്ടായത്. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് എല്ലാ കെട്ടിടത്തിലും ഫയര്‍ ഓഡിറ്റിങ് നടത്തുമെന്നും ഇന്ന് അടിയന്തര കോര്‍പറേഷന്‍ സ്റ്റിയറിങ്ങ് കമ്മിറ്റി ചേര്‍ന്ന് സംഭവം പരിശോധിക്കും […]

മുക്കുപണ്ടം പണയം വെച്ച് സ്വന്തം മരണവാര്‍ത്ത നല്‍കി മുങ്ങിയയാള്‍ പിടിയില്‍

കോട്ടയം: മുക്കുപണ്ടം പണയം വെച്ച ശേഷം മരിച്ചെന്ന് സ്വയം വാര്‍ത്ത നല്‍കി മുങ്ങിയയാള്‍ പിടിയില്‍. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശി സജീവ് എം ആറിനെയാണ് ഗാന്ധിനഗര്‍ പോലീസ് പിടികൂടിയത്. 2024ലെ കേസിലാണ് ഗാന്ധിനഗര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. Also Read; എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെകട്ടറി കോട്ടയം കുമാരനെല്ലൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് നാലു തവണയായി സ്വര്‍ണ്ണം പണയം വെച്ച് നാലു ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം രൂപയാണ് പ്രതി വാങ്ങിയത്. പിന്നീട് […]

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെകട്ടറി

തിരുവനന്തപുരം: കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെകട്ടറി. പ്രദീപ് കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ മുഖ്യമന്ത്രി ഉത്തരവ് നല്‍കി. കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്നാണ് പ്രദീപ് കുമാറിനെ നിയമിച്ചിരിക്കുന്നത്. Also Read; മഴ കനക്കും; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ഡിവൈഎഫ്ഐ നേതാവായാണ് പ്രദീപ് കുമാര്‍ രാഷ്ട്രീയത്തില്‍ സജീവമായത്. പിന്നീട് ജനപ്രതിനിധിയായ ശേഷം പ്രദീപ് കുമാര്‍ […]

മഴ കനക്കും; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിങ്കളാഴ്ചയോടെ മഴ ശക്തമാകുമെന്നാണ് അറിയിപ്പ്. തിങ്കളാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. Also Read; തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന കേസ്; ജി സുധാകരന്റെ മൊഴി രേഖപ്പെടുത്തും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തെക്കന്‍ ബംഗാള്‍ […]

തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന കേസ്; ജി സുധാകരന്റെ മൊഴി രേഖപ്പെടുത്തും

ആലപ്പുഴ: തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ കേസെടുത്ത പോലീസ് ഇന്ന് മൊഴി രേഖപ്പെടുത്തിയേക്കും. ആലപ്പുഴ സൗത്ത് പോലീസാണ് ജില്ലാ വരണാധികാരിയായ കളക്ടറുടെ പരാതിയില്‍ കേസെടുത്തത്. ബൂത്ത് പിടിച്ചെടുത്തത് മുതല്‍ വ്യാജരേഖ ചമച്ചത് വരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആറിട്ടിട്ടുള്ളത്. അതേസമയം പോലീസ് തിടുക്കത്തില്‍ നടപടികളിലേക്ക് കടന്നതില്‍ ജി സുധാകരന് അസ്വസ്ഥതയുണ്ട്. നിയമോപദേശം ലഭിച്ച് മിനുട്ടുകള്‍ക്കകം എഫ്ഐആര്‍ പുറത്ത് വന്നു. ഇതില്‍ ഉന്നതതല ഇടപെടല്‍ ഉണ്ടായതായാണ് സുധാകരനുമായുള്ള അടുത്ത വൃത്തങ്ങള്‍ കരുതുന്നത്. പ്രശ്നം സജീവമായി […]

കാമുകിക്ക് പരാതി സമര്‍പ്പിക്കാനായി വെബ്‌സൈറ്റ് നിര്‍മിച്ച് കാമുകന്‍

പണ്ടുകാലത്തെയും ഇപ്പോഴത്തെയും പ്രണയത്തില്‍ കാഴ്ചപ്പാടുകളും, ബന്ധങ്ങളുടെ നിര്‍വചനവവുമെല്ലാം വ്യത്യസ്തമാണ്. അത്തരത്തില്‍ വളരെയധികം വ്യത്യസ്തമായ ഒരു കാമുകിയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം പരാതികള്‍ സമര്‍പ്പിക്കാന്‍ കാമുകന്‍ യുവതിക്കുവേണ്ടി മാത്രം ഒരു വ്യക്തിഗത പരാതി വെബ് പോര്‍ട്ടല്‍ നിര്‍മിച്ചുനല്‍കിയെന്നതാണ് പോസ്റ്റ്. Also Read; മൂന്ന് ദിവസത്തെ ഇടിവിനുശേഷം വര്‍ധിച്ച് സ്വര്‍ണവില സെഹജ് എന്ന യുവതിയാണ് തന്റെ കാമുകന്‍ ഇഷാന്‍ നിര്‍മിച്ച പോര്‍ട്ടലിനെ കുറിച്ച് കുറിപ്പ് പങ്കുവെച്ചത്. ഒപ്പം ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഗയ്‌സ്, എന്റെ […]