October 12, 2026

ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. ഇന്ന് വൈകിട്ട് 4.55ന് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. Also Read; ആന എഴുന്നള്ളത്ത് സംസ്‌കാരത്തിന്റെ ഭാഗം; ഹൈക്കോടതി ഇടക്കാല ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

ആന എഴുന്നള്ളത്ത് സംസ്‌കാരത്തിന്റെ ഭാഗം; ഹൈക്കോടതി ഇടക്കാല ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാട്ടാനകളുടെ സര്‍വ്വേ നടത്തണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. തെരുവ് നായ്ക്കളുടെ വിഷയം പരിഗണിക്കാനായി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. ഇത് എങ്ങനെ നാട്ടാന പരിപാലനത്തിലേക്ക് എത്തിയെന്നും സുപ്രീം കോടതി ചോദിച്ചു. ആന എഴുന്നള്ളത്ത് ചരിത്രപരമായി സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് അവസാനിപ്പിക്കാനുള്ള നീക്കമാണ് ഹൈക്കോടതിയില്‍ നടക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ആനകള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്നും […]

മൂന്നാംഘട്ട സമരം പ്രഖ്യാപിച്ച് ആശമാര്‍; ഈ മാസം 20 മുതല്‍ നിരാഹാര സമരം

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശമാര്‍ മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ചു. ഈ മാസം 20 മുതല്‍ . സമരം ചെയ്യുന്ന മൂന്ന് മുന്‍നിര നേതാക്കള്‍ അനിശ്ചിത കാലത്തേക്ക് നിരാഹാര സമരമിരിക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ആശ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം തുടരുകയാണ്. ഇതിനിടെ ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ ഉള്‍പ്പെടെ ഓണറേറിയത്തില്‍ നിന്ന് തുക പിടിക്കുന്ന തരത്തിലുള്ള കടുത്ത മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്ന് […]

ഇന്ത്യയാണോ പാകിസ്താനാണോ മികച്ച ക്രിക്കറ്റ് ടീമെന്ന് ചോദ്യം; താന്‍ ക്രിക്കറ്റ് വിദഗ്ധനല്ലെന്ന് മോദി

ക്രിക്കറ്റിലെ ഇന്ത്യ-പാക് മത്സരം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആവേശമാണ്. ഇതില്‍ ഇന്ത്യയാണോ പാകിസ്താനാണോ മികച്ച ടീമെന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഉത്തരമാണ് ചര്‍ച്ചയാവുന്നത്. ഏതാണ് മികച്ച ടീമെന്ന ചോദ്യത്തിന് താന്‍ ക്രിക്കറ്റ് വിദഗ്ധനല്ലെന്ന മറുപടിയാണ് മോദി നല്‍കിയത്. ലെക്സ് ഫ്രിഡ്മാനുമൊത്തുള്ള പോഡ്കാസ്റ്റ് സംഭാഷണത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ക്രിക്കറ്റ് കളിയുടെ സാങ്കേതികകാര്യങ്ങളിലേക്ക് വന്നാല്‍ ഞാനതില്‍ ഒരു വിദഗ്ധനല്ല. അതില്‍ വിദഗ്ധരായവര്‍ക്ക് മാത്രമേ ഇക്കാര്യം പറയാനാകൂ. അവര്‍ക്ക് മാത്രമേ ഏത് ടീമാണ് മികച്ചതെന്നും ഏതൊക്കെ താരങ്ങളാണ് മികച്ചുനില്‍ക്കുന്നതെന്നും […]

ഗ്രാമ്പിയില്‍ മയക്കുവെടിവെച്ച കടുവ ചത്തു

ഇടുക്കി: വണ്ടിപ്പെരിയാറിലെ ഗ്രാമ്പിയില്‍ ജനവാസമേഖലയിലിറങ്ങി ഭീതിപരത്തിയതിനാല്‍ മയക്കുവെടിവെച്ച കടുവ ചത്തു. പ്രദേശത്തെ തേയിലത്തോട്ടത്തിനുള്ളിലായിരുന്ന കടുവയെ വെറ്റിനറി ഡോക്ടര്‍മാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. ആദ്യം മയങ്ങിവീണ കടുവയെ രണ്ടാമതും മയക്കുവെടി വെച്ചപ്പോഴാണ് കടുവ ദൗത്യസംഘത്തിനുനേരെ ചാടിവീണത്. ദൗത്യസംഘത്തില്‍പെട്ട് മനുവിനു നേരെയാണ് ആറടി ഉയരത്തില്‍നിന്ന് കടുവ ചാടിവീണത്. ഇതിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം ദൗത്യസംഘം വെടിവെച്ച് വീഴ്ത്തുകയായിരുന്നു. Also Read; ‘ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവര്‍; പരിഹരിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍’; എം വി ഗോവിന്ദന്‍ എന്നാല്‍, […]

‘ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവര്‍; പരിഹരിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍’; എം വി ഗോവിന്ദന്‍

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, എസ് യു സി ഐ തുടങ്ങിയവരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആശാവര്‍ക്കര്‍മാരോട് വിരോധമില്ലെന്നും ആശ വര്‍ക്കര്‍മാരുടെ സമരമല്ല, സമരം ഏകോപിപ്പിക്കുന്ന ആള്‍ക്കാരാണ് പ്രശ്‌നമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കൂടാതെ ഈ സമരത്തിന് പരിഹാരം കണ്ടെത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Also Read; സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാര്‍; കനത്ത സുരക്ഷയൊരുക്കി പോലീസ് അതേസമയം സെക്രട്ടറിയേറ്റ് ഉപരോധിച്ച് ആശ വര്‍ക്കേഴ്സ് സമരം ശക്തമാക്കിയിരിക്കുകയാണ്. നടുറോഡില്‍ ഇരുന്നും കിടന്നും ആശമാര്‍ പ്രതിഷേധിക്കുകയാണ്. […]

കിടപ്പുരോഗിയായ അമ്മയെ മകന്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതി; പോലീസ് കേസെടുത്തു

തിരുവനന്തപുരം: പള്ളിക്കലില്‍ കിടപ്പുരോഗിയായ അമ്മയെ മകന്‍ ബലാത്സംഗം ചെയ്തതായി പരാതി. നാല്‍പ്പത്തിയഞ്ചുകാരനായ മകന്‍ കിടപ്പുരോഗിയായ എഴുപത്തി രണ്ടുകാരിയെയാണ് ബലാത്സംഗത്തിനിരയാക്കിയത്. പ്രതി മദ്യലഹരിയിലായിരുന്നു. വയോധികയുടെ മകളുടെ പരാതിയില്‍ പള്ളിക്കല്‍ പോലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. Also Read; സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാര്‍; കനത്ത സുരക്ഷയൊരുക്കി പോലീസ് കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഈ സമയത്ത് വീട്ടില്‍ മറ്റാരുമില്ലായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് മകള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Join with […]

സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാര്‍; കനത്ത സുരക്ഷയൊരുക്കി പോലീസ്

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. രാപകല്‍ സമരത്തിന്റെ തുടര്‍ച്ചയായാണ് സെക്രട്ടേറിയറ്റ് ഉപരോധം. സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളെല്ലാം പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്. അതേസമയം ഗേറ്റുകളെല്ലാം അടച്ചുപൂട്ടിയ പോലീസ്, കനത്ത സുരക്ഷയാണ് സെക്രട്ടേറിയറ്റിന് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്. Also Read; മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കി ഹൈക്കോടതി സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനാ പ്രതിനിധികളും ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്. രാപകല്‍ സമരത്തിന്റെ 36-ാം ദിവസത്തിലാണ് പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ സെക്രട്ടേറിയറ്റ് ഉപരോധത്തിലേക്ക് ആശാവര്‍ക്കര്‍മാര്‍ കടന്നത്. രാവിലെ ഒന്‍പതു മുതല്‍ ആരംഭിച്ച സമരം വൈകുന്നേരം […]

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കി ഹൈക്കോടതി. ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് വിധി പറഞ്ഞത്. വഖഫ് സ്വത്തുക്കള്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിഷന്‍ നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയിലാണ് വിധി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കൂടാതെ സര്‍ക്കാരിന് മുനമ്പത്ത് […]

സംസ്ഥാന കമ്മിറ്റിയിലെടുക്കാത്തതിന് പ്രതിഷേധിച്ച പത്മകുമാറിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താന്‍ ധാരണ

പത്തനംതിട്ട: സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തില്‍ പരസ്യപ്രതികരണങ്ങള്‍ നടത്തിയ സിപിഐഎം നേതാവ് പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി ജില്ലാ നേതൃത്വം. പത്മകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനാണ് ധാരണ. പത്തനംതിട്ട ജില്ല സെക്രട്ടേറിയേറ്റില്‍ പത്മകുമാറിനെ ഉള്‍പ്പെടുത്തില്ലെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ചെന്നൈയില്‍ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമായിരിക്കും നടപടി. പത്മകുമാറിനെതിരെ നടപടി വേണമെന്ന് പത്തനംതിട്ട ജില്ല കമ്മിറ്റി ആവശ്യപ്പെട്ടതിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തിന് ശേഷമാണ് പത്മകുമാര്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. ആരോഗ്യ വകുപ്പ് […]