October 12, 2026

ഉത്സവ പരിപാടിയില്‍ വിപ്ലവ ഗാനം പാടിയ സംഭവം; നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ്

Incident of singing revolutionary song at festival program; Devaswom Board says action will be taken കൊല്ലം: ഉത്സവ പരിപാടിയില്‍ വിപ്ലവ ഗാനം പാടിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്ര ഉപദേശ സമിതിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടാല്‍ കൃത്യമായ നടപടി ഉണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രശാന്ത് പറഞ്ഞു. Also Read; ലഹരി ഇല്ലാതാക്കല്‍ അല്ല, എസ്എഫ്‌ഐയെ ഇല്ലാതാക്കലാണ് ചിലരുടെ […]

ലഹരി ഇല്ലാതാക്കല്‍ അല്ല, എസ്എഫ്‌ഐയെ ഇല്ലാതാക്കലാണ് ചിലരുടെ ശ്രമമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: കളമശ്ശേരി പോളിടെക്നികിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും ലഹരി പിടിച്ചെടുത്ത സംഭവത്തില്‍ എസ്എഫ്ഐയെ പ്രതികൂട്ടിലാക്കുന്ന നിലപാടിനെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ്. ചിലരുടെ താല്‍പര്യം ലഹരി ഇല്ലാതാക്കലാണോ അതോ എസ്എഫ്ഐയെ ഇല്ലാതാക്കലാണോയെന്ന് സംശയിക്കുന്നു. അത്തരമൊരു അജണ്ടവെച്ച് ആരെങ്കിലും പ്രതികരിച്ചാല്‍ അത് ജനം മനസ്സിലാക്കുമെന്നും മന്ത്രി പറഞ്ഞു. Also Read; 13 വയസ്സുകാരന് കാറോടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസെടുത്ത് പോലീസ് എല്ലാ രാഷ്ട്രീയക്കാരും ലഹരിക്കെതിരെ നിലപാട് സ്വീകരിക്കുന്നവരാണ്. ഇവിടെയാകെ ലഹരി വ്യാപിക്കണമെന്ന് ഒരു മുന്നണിയും ആഗ്രഹിക്കുന്നില്ല. യുവജന വിദ്യാര്‍ത്ഥി […]

13 വയസ്സുകാരന് കാറോടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: 13 വയസ്സുകാരന് കാറോടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസെടുത്ത് പോലീസ്. ചെക്യാട് സ്വദേശി നൗഷാദിനെതിരെയാണ് കേസെടുത്തത്. കോഴിക്കോട് വളയം പോലീസ് കാറും കസ്റ്റഡിയിലെടുത്തു. വാഹനം ഓടിക്കുന്നതിന്റെ റീല്‍സ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശുഭയാത്ര പോര്‍ട്ടലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസെടുത്തത്. Also Read; സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച് സര്‍ക്കാര്‍

സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച് സര്‍ക്കാര്‍. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ആറ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിധിന്‍ അഗര്‍വാള്‍, റാവഡാ ചന്ദ്രശേഖര്‍, യോഗേഷ്ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ്, എം ആര്‍ അജിത് കുമാര്‍ എന്നീ ഉദ്യോഗസ്ഥരുടെ വിശദാംശമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്നത് ജൂണ്‍ 30 നാണ്. Also Read; കളമശ്ശേരി പോളിയിലെ കഞ്ചാവ് കേസ്; ഒരാള്‍ കൂടി […]

കളമശ്ശേരി പോളിയിലെ കഞ്ചാവ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: കളമശ്ശേരി പോളിടെക്നിക് കോളേജിലെ ബോയ്സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പൂര്‍വ വിദ്യാര്‍ഥി ആഷിക്കാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ ആകാശിന് കഞ്ചാവ് കൈമാറിയത് ആഷിക്കാണ്. വ്യാഴാഴ്ച 8 മണിയോടെയാണ് ആഷിക്ക് കഞ്ചാവ് കൈമാറിയത്. കോളേജിന് പുറത്തുള്ളവരാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കേസില്‍ പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജ്, ആദിത്യന്‍ എന്നിവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. Also […]

മത്സരയോട്ടത്തിനിടെ ബസുകള്‍ക്കിടയില്‍പെട്ട് ബൈക്ക് യാത്രിക മരിച്ചു; ഭര്‍ത്താവിന് ഗുരുതര പരിക്ക്

കൊച്ചി: എറണാകുളം മേനക ജങ്ഷനില്‍ ബസുകളുടെ മത്സരയോട്ടത്തിനിടയില്‍പെട്ട് ബൈക്ക് യാത്രിക മരിച്ചു. തോപ്പുംപടി സ്വദേശിയായ സനിത (36) ആണ് മരിച്ചത്. ഭര്‍ത്താവിനും ഗുരുതരപരിക്കാണുള്ളത്. സനിതയും ഭര്‍ത്താവും സഞ്ചരിച്ച ബൈക്കില്‍ പുറകില്‍ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. ഒരേ ഉടമയുടെ രണ്ട് ബസുകളാണ് മത്സരയോട്ടം നടത്തിയത്. പരുക്കേറ്റ ഇരുവരെയും ഉടനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സനിതയെ രക്ഷിക്കാനായില്ല. Also Read; പവന് 65000 കടന്ന് സ്വര്‍ണവില

പവന് 65000 കടന്ന് സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ആദ്യമായി പവന്റെ വില 65000 കടന്നു. പവന് 880 രൂപയും ഗ്രാമിന് 110 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 65840 രൂപയാണ്. Also Read; കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടികൂടി സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 71500 രൂപയോളം നല്‍കേണ്ടിവരും. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2990 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.98 […]

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടികൂടി

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടികൂടി. പിടികൂടിയവരിലൊരാള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനാണ്. എസ്എഫ്‌ഐ യൂണിയന്‍ ജനറല്‍ സെക്രട്ടറി കരുനാഗപ്പള്ളി സ്വദേശി അഭിരാജ്, മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ഹരിപ്പാട് സ്വദേശി ആദിത്യന്‍, കുളത്തൂപ്പുഴ സ്വദേശി ആകാശ് എന്നിവരെയാണ് കഞ്ചാവുമായി പോലീസ് പിടികൂടിയത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഇതില്‍ അഭിരാജിനും ആദിത്യനും ജാമ്യം ലഭിച്ചു. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച റെയ്ഡ് ഇന്ന് പുലര്‍ച്ചെ വരെയാണ് നീണ്ടുനിന്നത്. […]

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കെ.രാധാകൃഷ്ണന്‍ എംപിയെ ഇ ഡി ചോദ്യം ചെയ്യും

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണനെ ഉടന്‍ ഇ ഡി ചോദ്യം ചെയ്യും. രാധാകൃഷ്ണനെ ഈ മാസം പതിനേഴിന് ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് ഇ ഡി. ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് ഇ ഡി രാധാകൃഷ്ണന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് രാധാകൃഷ്ണന്‍ ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് പോയതായിരുന്നു. Also Read; കൊല്ലത്തുനിന്നും കാണാതായ 13 കാരിയെ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തി ഇന്നലെ ചേലക്കരയില്‍ എത്തിയപ്പോള്‍ മാത്രമാണ് […]

കൊല്ലത്തുനിന്നും കാണാതായ 13 കാരിയെ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തി

കൊല്ലം: ആവണീശ്വരത്ത് നിന്ന് കാണാതായ 13 കാരിയെ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തി. കുട്ടി തന്നെയാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വീട്ടുകാരെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചത്. റെയില്‍വേ പോലീസിനൊപ്പം സുരക്ഷിതയാണെന്ന് പെണ്‍കുട്ടി പറഞ്ഞതായി കുടുംബം അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതലാണ് 13കാരിയെ കാണാതായത്. അമ്മ ശകാരിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി പോയത്. വൈകീട്ട് ആറരയോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടി താന്‍ തിരൂരിലെത്തിയെന്ന വിവരം […]