October 12, 2026

ഭാഷാ തര്‍ക്കത്തിനിടെ രൂപയുടെ ചിഹ്നം മാറ്റി തമിഴ്‌നാട്

ചെന്നൈ: ഭാഷാ തര്‍ക്കം തുടരുന്നതിനിടെ രൂപയുടെ ചിഹ്നം മാറ്റി തമിഴ്നാട്. സംസ്ഥാന ബജറ്റിന്റെ പോസ്റ്ററുകളിലാണ് രൂപയുടെ ചിഹ്നം തമിഴില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദേവനാഗരി ലിപിയിലെ ‘ര’ എന്ന അക്ഷരമാണ് തമിഴ് ലിപിയിലേക്ക് മാറ്റിയത് . മാറ്റം ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ , ദേശീയ വിദ്യാഭ്യാസ നയം എന്നിവക്കെതിരെ കേന്ദ്ര സര്‍ക്കാരുമായുള്ള കൊമ്പുകോര്‍ക്കലിനിടെയാണ് എന്നതാണ് ശ്രദ്ധേയം. ഈ പുതിയ മാറ്റം പലരീതിയിലുള്ള പ്രതികരണങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ചിലര്‍ തമിഴിനെ ഔദ്യോഗിക ഭാഷയായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായി ഇതിനെ കാണുന്നു, മറ്റുള്ളവര്‍ ഇതിനെ ഒരു […]

മരുന്ന് മാറിനല്‍കി എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍; ചോദിച്ചപ്പോള്‍ ഫാര്‍മസിക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് കുട്ടിയുടെ പിതൃസഹോദരന്‍

പഴയങ്ങാടി: മരുന്ന് മാറി നല്‍കി എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന സംഭവത്തില്‍ ഫാര്‍മസി ജീവനക്കാര്‍ക്കെതിരെ കുട്ടിയുടെ പിതൃസഹോദരന്‍ ഇ.പി.അഷ്‌റഫ്. കുഞ്ഞിനെ ഗുരുതരാവസ്ഥയിലാക്കിയത് ഫാര്‍മസി ജീവനക്കാരാണ്. പനി ബാധിച്ചു ചികിത്സയ്ക്ക് എത്തിയ കുട്ടിക്ക് ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നല്ല നല്‍കിയത്. ചോദിച്ചപ്പോള്‍ ‘എന്നാ പോയി കേസ് കൊടുക്ക്’ എന്ന് ഭീഷണിപ്പെടുത്തിയതായും അഷ്‌റഫ് പറഞ്ഞു. മരുന്നു മാറി നല്‍കിയ പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കല്‍സിനെതിരെ പോലിസീല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അഷ്‌റഫ് പറഞ്ഞു. Also Read; മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍; […]

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍; സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു

മലപ്പുറം: മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തില്‍ തമ്പടിച്ചവയില്‍ 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത്. ഇവ അപ്രതീക്ഷിതമായി ചത്തുവീണതിന്റെ കാരണം കണ്ടെത്താന്‍ വവ്വാലുകളുടെ സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി ആരോഗ്യ വകുപ്പ് അയച്ചിട്ടുണ്ട്. Also Read; ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക് കഴിഞ്ഞ ദിവസമാണ് വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത് വീണത്. ചിലത് മരക്കൊമ്പുകളില്‍ തൂങ്ങികിടക്കുകയും ചെയ്തു. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി […]

ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ കള്ള് ചെത്ത് തൊഴിലാളിയായ ചെടിക്കുളം സ്വദേശി ടികെ പ്രസാദ് (50)ന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പ്രസാദിനെ കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫാമിലെ മൂന്നാം ബ്ലോക്കില്‍ വെച്ചാണ് സംഭവം. Also Read; സുനിത വില്ല്യംസിന്റെയും സംഘത്തിന്റേയും ഭൂമിയിലേക്കുള്ള മടക്കയാത്രാ തീയതി പ്രഖ്യാപിച്ച് നാസ  

സുനിത വില്ല്യംസിന്റെയും സംഘത്തിന്റേയും ഭൂമിയിലേക്കുള്ള മടക്കയാത്രാ തീയതി പ്രഖ്യാപിച്ച് നാസ

കാലിഫോര്‍ണിയ: സുനിത വില്ല്യംസിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്രാ തീയതി പ്രഖ്യാപിച്ച് നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കാനുള്ള യാത്രാ തീയതിയാണ് നാസ പ്രഖ്യാപിച്ചിരിക്കുന്നത്. പതിനേഴാം തീയതി തിങ്കളാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6.35നാകും സുനിത കൂടി ഇപ്പോള്‍ ഭാഗമായ ക്രൂ 9 ദൗത്യ സംഘം നിലയത്തില്‍ നിന്ന് പുറപ്പെടുക. Also Read; സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ പൊങ്കാലയുമായി ആശാ വര്‍ക്കര്‍മാര്‍ കാലാവസ്ഥ സാഹചര്യമനുസരിച്ച് ഈ സമയത്തിലും തീയതിയിലും മാറ്റം […]

സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ പൊങ്കാലയുമായി ആശാ വര്‍ക്കര്‍മാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ പൊങ്കാലയുമായി ആശാ വര്‍ക്കര്‍മാര്‍. ആറ്റുകാല്‍ ദേവിക്ക് ഭക്തജനലക്ഷങ്ങള്‍ ഇന്ന് പൊങ്കാല അര്‍പ്പിക്കുമ്പോള്‍ പ്രതിഷേധ സൂചകമായാണ് ആശാവര്‍ക്കര്‍മാര്‍ പൊങ്കാലയിടുന്നത്. ഒരു മാസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരാണ് ഇന്ന് പ്രതിഷേധ പൊങ്കാലയിട്ട് സമരം നടത്തുന്നത്. സര്‍ക്കാരിന്റെ കനിവ് തേടിയുള്ള പൊങ്കാലയാണ് ഇടുന്നതെന്ന് ആശാ വര്‍ക്കര്‍ പ്രതികരിച്ചു. ഞങ്ങളുടെ 32 ദിനരാത്രിങ്ങളുടെ വ്രതമാണ് നേര്‍ച്ചയായി സമര്‍പ്പിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷയെന്നും ആശമാര്‍ പറയുന്നു. Join with […]

കഴക പ്രവര്‍ത്തിയില്‍ നിന്നൊഴിവാക്കണം; ഓഫീസ് ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് അപേക്ഷ നല്‍കി ബാലു

തൃശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക പ്രവര്‍ത്തിയില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലു അപേക്ഷ നല്‍കി. മാനേജിങ് കമ്മിറ്റിക്കാണ് അഡ്മിനിസ്‌ട്രേറ്റര്‍ മുഖേന ബാലു അപേക്ഷ നല്‍കിയിരിക്കുന്നത്. നിലവിലെ ഓഫീസ് ജോലി തുടരാന്‍ അനുവദിക്കണമെന്നും താല്‍ക്കാലിക സംവിധാനം തുടരണമെന്നുമാണ് അപേക്ഷയിലുള്ളതെന്നും ബാലു പറഞ്ഞു. Also Read; നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുമെന്ന് പറഞ്ഞ ചക്കിട്ടപ്പാറ പഞ്ചായത്തിനെതിരെ നടപടിയുമായി വനംവകുപ്പ് എന്നാല്‍ ബാലുവിന്റെ കത്ത് ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ചെയര്‍മാന്‍ സി കെ ഗോപി പറഞ്ഞു. കത്ത് ലഭിച്ചാല്‍ മാനേജിങ് കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കമ്മിറ്റി […]

നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുമെന്ന് പറഞ്ഞ ചക്കിട്ടപ്പാറ പഞ്ചായത്തിനെതിരെ നടപടിയുമായി വനംവകുപ്പ്

കോഴിക്കോട്: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ വനംവകുപ്പ് രംഗത്ത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അധികാരം റദ്ദാക്കാന്‍ വനം വകുപ്പ് ശുപാര്‍ശ ചെയ്തു. പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്നാണ് വനം വകുപ്പിന്റെ നിലപാട്. Also Read; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണെന്നും വനം വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് ഈ വിഷയത്തില്‍ വനം വകുപ്പ് ചര്‍ച്ച നടത്തണമെന്നും […]

സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടോ? ബെറ്റിംഗ് ആപ്പുകളിലേക്ക് ഡയറക്ട് ചെയ്യുന്നതിന് പിറകില്‍ ആര് ?

കൊച്ചി: സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ തുറക്കാന്‍ ശ്രമിച്ചാല്‍ എത്തുന്നത് ബെറ്റിംഗ് ആപ്പുകളുടെ ഇന്റര്‍ഫേസുകളിലേക്കെന്ന് പരാതി. മൊബൈല്‍ ഫോണില്‍ സര്‍ക്കാര്‍ വെബ്സൈറ്റ് സെര്‍ച്ച് ചെയ്താല്‍ പോകുന്നത് ബെറ്റിംഗ് ആപ്പുകളിലേക്കാണ്. ഗൂഗിള്‍ ഡോക്സ് ഉപയോഗിച്ച് സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ സെര്‍ച്ച് ചെയ്യുമ്പോഴാണ് ബെറ്റിംഗ് ആപ്പിലേയ്ക്ക് പോകുന്നത്. Also Read; ഇളവ് പിണറായിക്ക് മാത്രം; കേന്ദ്രതലത്തിലും പ്രായ പരിധി കര്‍ശനമാക്കാനുള്ള തീരുമാനവുമായി സിപിഎം സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത് ബെറ്റിംഗ് ആപ്പ് സൈറ്റുകള്‍ക്ക് ആക്സസ് നല്‍കിയെന്നാണ് സൂചന. വിജിലന്‍സ്, റവന്യൂ വകുപ്പുകളുടെ വെബ്സൈറ്റുകളിലാണ് ബെറ്റിംഗ് ആപ്പുകള്‍. […]

ഇളവ് പിണറായിക്ക് മാത്രം; കേന്ദ്രതലത്തിലും പ്രായ പരിധി കര്‍ശനമാക്കാനുള്ള തീരുമാനവുമായി സിപിഎം

ഡല്‍ഹി: കേന്ദ്രതലത്തിലും പ്രായപരിധി കര്‍ശനമായി പാലിക്കാനുള്ള തീരുമാനവുമായി സിപിഎം. പിണറായിക്ക് മാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം കാലം പിബിയില്‍ നിലനിര്‍ത്തും. എന്നാല്‍ പ്രായപരിധിയില്‍ ഇളവിനുള്ള നിര്‍ദ്ദേശം സംഘടനാ റിപ്പോര്‍ട്ടിലില്ല. അതേസമയം, പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ പിബിയില്‍ നിന്ന് ഒഴിവാകും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ തുടങ്ങിയില്ലെന്ന് നേതാക്കള്‍ പറയുന്നു. അടുത്ത കേന്ദ്ര കമ്മിറ്റി കഴിഞ്ഞേ ആലോചനകള്‍ തുടങ്ങൂ. എംഎ ബേബി, […]