October 12, 2026

ഓട്ടോ ഡ്രൈവറുടെ മരണം; നരഹത്യാ കുറ്റം ചുമത്തി ബസ് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം: ബസ് സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റിയെന്നാരോപിച്ച് മര്‍ദിച്ചതിന് പിന്നാലെ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ തിരൂര്‍ – മഞ്ചേരി റൂട്ടിലോടുന്ന പി.ടി.ബി ബസിലെ മൂന്ന് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി. നിഷാദ്, സിജു, സുജീഷ് എന്നിവര്‍ക്കെതിരെ നരഹത്യാകുറ്റം ചുമത്തിയാണ് അറസ്റ്റ്. മാണൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനത്തിന് പിന്നാലെയുണ്ടായ മാനസിക സംഘര്‍ഷം ഹൃദയാഘാതത്തിന് വഴിവെച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. Also Read; സിപിഎം സമ്മേളനത്തിനെത്തി മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് മുകേഷ് ഇന്നലെ രാവിലെ 10.30ഓടെ […]

സിപിഎം സമ്മേളനത്തിനെത്തി മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് മുകേഷ്

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിവസം സമ്മേളന നഗരയിലെത്തി മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് നടനും എം.എല്‍.എയുമായ മുകേഷ്. സ്വന്തം മണ്ഡലത്തില്‍ സംസ്ഥാന സമ്മേളനം നടക്കുമ്പോഴും മുകേഷ് എം.എല്‍.എയുടെ അസാന്നിധ്യം ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ചും വിമര്‍ശിച്ചുമാണ് മുകേഷ് ആദ്യം പ്രതികരിച്ചത്. കൊല്ലത്ത് പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ സ്ഥലം എം.എല്‍.എയുടെ അസാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. Also Read; താനൂരിലെ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം; സഹായിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു ‘രണ്ട് ദിവസം ഞാന്‍ സ്ഥലത്തില്ലായിരുന്നു. നിയമസഭ ഇല്ലാത്ത സമയം […]

താനൂരിലെ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം; സഹായിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു

മലപ്പുറം: താനൂരില്‍ രണ്ട് പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍. എടവണ്ണ സ്വദേശി റഹിം അസ്‌ലമാണ് പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ചത് മുംബയിലുണ്ടായിരുന്ന ഇയാളാണ്. മുംബയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ ഇയാളെ തിരൂരില്‍ നിന്ന് താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. Also Read; രാജ്യ ചരിത്രത്തിലാദ്യം; വനിതാ ദിനത്തില്‍ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത് വനിതകള്‍ അതേസമയം, പൂനെയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളുമായി അന്വേഷണസംഘം ഇന്ന് കേരളത്തിലെത്തും. ഇന്നലെ വൈകിട്ടോടെ ഗരീബ് രാഥ് എക്‌സ്പ്രസിലാണ് കുട്ടികളുമായി പോലീസ് യാത്ര തിരിച്ചത്. ഇന്ന് […]

രാജ്യ ചരിത്രത്തിലാദ്യം; വനിതാ ദിനത്തില്‍ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത് വനിതകള്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ നവസാരിയില്‍ ലഖ്പതി ദീദി സമ്മേളനത്തില്‍ പങ്കെടുക്കും. ഇതിലൂടെ വനിത സംരംഭ ഗ്രൂപ്പുകള്‍ക്കുള്ള 450 കോടിയുടെ ധനസഹായം മോദി പ്രഖ്യാപിക്കും. ശേഷം തിരഞ്ഞെടുക്കപ്പെട്ട 10 വനിത സംരംഭകരുമായി മോദി സംവദിക്കും. വനിത ദിനമായതുകൊണ്ടുതന്നെ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത് വനിത സുരക്ഷ ഉദ്യോഗസ്ഥരാണ്. 87 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 61 പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, 16 ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാര്‍, അഞ്ച് എസ്പിമാര്‍, ഒരു ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് […]

സമരം 27-ാം ദിനത്തിലേക്ക്; വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍

തിരുവനന്തപുരം: വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍. സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയിലേക്ക് കേരളത്തിലെമ്പാടുമുള്ള സ്ത്രീകളെ ആശാ വര്‍ക്കര്‍മാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. സമരത്തിന്റെ ഇരുപത്തിയേഴാം ദിവസമാണ് ഇന്ന്. മഹാസംഗമത്തിന് പിന്തുണയറിയിച്ച് അരുന്ധതി റോയിയും, ദിവ്യപ്രഭയും, കനി കുസൃതിയും, റിമാകല്ലിങ്കലും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. വിവിധ വനിതാ സംഘടനകളില്‍ നിന്നടക്കമുള്ള പ്രതിനിധികള്‍ ഇന്ന് സമരവേദിയില്‍ എത്തും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതേസമയം സമരം ശക്തമായി തുടരുമ്പോഴും ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് […]

ഏഴാം ക്ലാസുകാരിയുടെ സമ്മതമില്ലാതെ വിവാഹം; രക്ഷപ്പെടാന്‍ നോക്കിയ പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എടുത്തുകൊണ്ടുപോകുന്ന വീഡിയോ വൈറല്‍

ബെംഗളൂരു: കര്‍ണാടകയിലെ ഹൊസൂരില്‍ നിര്‍ബന്ധിത ബാലവിവാഹം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. പെണ്‍കുട്ടിയെ വിവാഹം കഴിച്ച വ്യക്തിയുടെ അടുക്കലേക്ക് വീട്ടുകാര്‍ പിടിച്ചുവലിച്ചു കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. തിമ്മത്തൂരില്‍ നിന്നുള്ള 14-കാരിയായ പെണ്‍കുട്ടിയെയാണ് സമീപ ഗ്രാമത്തിലെ യുവാവ് വിവാഹം ചെയ്തത്. മാര്‍ച്ച് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 29 കാരനായ യുവാവുമായി ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ സമ്മതമില്ലാതെ വിവാഹം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ സമ്മതപ്രകാരമായിരുന്നു വിവാഹം. പെണ്‍കുട്ടി എതിര്‍പ്പ് പറഞ്ഞെങ്കിലും ആരും തന്നെ പരിഗണിച്ചില്ല. […]

പി വി അന്‍വറിന്റെ ഗുരുതര ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന എസ് പി സുജിത് ദാസിനെ സര്‍വീസില്‍ തിരിച്ചെടുത്തു

മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ ഗുരുതര ആരോപണത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന പത്തനംതിട്ട മുന്‍ എസ് പി സുജിത് ദാസിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സുജിത് ദാസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശിപാര്‍ശ നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് തിരിച്ചെടുക്കല്‍ നടപടി. Also Read; സിപിഎമ്മിന്റെ കൊടിയും ഫ്‌ളക്‌സും സ്ഥാപിച്ചു; മൂന്നര ലക്ഷം പിഴയടയ്ക്കണമെന്ന് നോട്ടീസ് നല്‍കി കൊല്ലം കോര്‍പ്പറേഷന്‍ പി വി അന്‍വറുമായുള്ള വിവാദ ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയാണ് സുജിത് […]

സിപിഎമ്മിന്റെ കൊടിയും ഫ്‌ളക്‌സും സ്ഥാപിച്ചു; മൂന്നര ലക്ഷം പിഴയടയ്ക്കണമെന്ന് നോട്ടീസ് നല്‍കി കൊല്ലം കോര്‍പ്പറേഷന്‍

കൊല്ലം: കൊല്ലം നഗരത്തില്‍ സിപിഎമ്മിന്റെ കൊടിയും ഫ്‌ളക്‌സും സ്ഥാപിച്ചതിന് കോര്‍പ്പറേഷന്‍ പിഴയിട്ടു. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി സിപിഎം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി. സിപിഎം സംസ്ഥാന സമ്മേളനത്തിനായി 20 ഫ്‌ളക്‌സ് ബോര്‍ഡുകളും 2500 കൊടിയും കെട്ടിയതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. ഫീസ് അടച്ച് നിയമാനുസൃതം ഫ്‌ളക്‌സ് സ്ഥാപിക്കാന്‍ സിപിഎം അനുമതി തേടിയിരുന്നു. സിപിഎം നേതൃത്വം അപേക്ഷ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ കോര്‍പ്പറേഷന്‍ തീരുമാനമെടുത്തില്ല. കാഴ്ച മറയ്ക്കാതെയും ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയും ഫ്‌ളക്‌സ് ബോര്‍ഡുകളും […]

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട് പ്രഖ്യാപിച്ചു. 2 മുതല്‍ 3 °C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പിലുള്ളത്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ദുരന്ത നിവാരണ […]

താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ പൂനെയിലെത്തിച്ചു; ഇവരെ കെയര്‍ ഹോമിലേക്ക് മാറ്റും

കൊച്ചി: മലപ്പുറം താനൂരില്‍ നിന്ന് കാണാതാവുകയും തിരച്ചിലിനൊടുവില്‍ മുംബൈയില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ പൂനെയിലെത്തിച്ചു. താനൂര്‍ പോലീസ് മുംബൈയില്‍ എത്തിയ ശേഷം പെണ്‍കുട്ടികളെ കൈമാറും. താനൂര്‍ സ്റ്റേഷനിലെ എസ്ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടികളെ കൊണ്ടുവരുന്നതിനായി പൂനെയിലേക്ക് തിരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇവരെ കെയര്‍ ഹോമിലേക്ക് മാറ്റും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കുട്ടികള്‍ക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. മുംബൈ-ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ മുംബൈയിലെ പുനെയ്ക്ക് […]