October 12, 2026

‘സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്താണ് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേക്കേറുന്നത്’: കെ സുധാകരന്‍

തിരുവനന്തപുരം: സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്ത പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇപ്പോള്‍ ബിജെപിയിലേക്ക് അടപടലം മാറിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. പാര്‍ട്ടി വോട്ട് ബിജെപിക്കു മറിയുന്നു എന്ന സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അതീവ ഗുരുതരമാണെന്നും കെ സുധാകരന്‍ പറഞ്ഞു. Also Read; ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി ബിജെപിയുമായുള്ള പിണറായി വിജയന്റെയും പാര്‍ട്ടിയുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധം പാര്‍ട്ടി അണികളില്‍ ഉണ്ടാക്കിയ അണപൊട്ടിയ രോഷമാണ് […]

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന്റെ തൊട്ടുപിന്നാലെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി ഷുഹൈബ് കീഴടങ്ങുകയായിരുന്നു. ഷുഹൈബിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ത്തിയ എയ്ഡഡ് സ്‌കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. Also Read; രാജ്യവ്യാപകമായി എസ്ഡിപിഐയുടെ ഓഫീസുകളില്‍ ഇ ഡി റെയ്ഡ് ഇന്ന് രാവിലെയാണ് കേസില്‍ ഒന്നാം പ്രതിയായ മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി […]

രാജ്യവ്യാപകമായി എസ്ഡിപിഐയുടെ ഓഫീസുകളില്‍ ഇ ഡി റെയ്ഡ്

ന്യൂഡല്‍ഹി: രാജ്യവ്യാപകമായ എസ്ഡിപിഐയുടെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. 14 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. കേരളത്തില്‍ മൂന്നിടത്തും പരിശോധന നടക്കുന്നുണ്ട്. എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷന്‍ എംകെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് റെയ്ഡ്. രാവിലെ 11 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. Also Read; പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിച്ച് പ്രകാശ് കാരാട്ട് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് വിദേശത്ത് നിന്നുള്‍പ്പെടെ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. ആ പണം വരുന്നത് എസ്ഡിപിഐ വഴിയാണ്. പിഎഫ്‌ഐയും എസ്ഡിപിഐയും ഒന്നാണ്. എസ്ഡിപിഐയുടെ എല്ലാ കാര്യങ്ങളും […]

പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിച്ച് പ്രകാശ് കാരാട്ട്

കൊല്ലം: പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ചരിത്രപരമായ പോരാട്ടങ്ങളിലൂടെ കരുത്താര്‍ജ്ജിച്ച പാര്‍ട്ടിയാണ് കേരളത്തിലെ സിപിഐഎം. കേന്ദ്ര സര്‍ക്കാരിന്റെ നവ ഉദാരവത്കരണ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് സാധിച്ചെന്നും ഹിന്ദുത്വ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറലിസത്തിന്റെ അനിവാര്യതയ്ക്ക് കേരളത്തിലെ പാര്‍ട്ടിയേയും സര്‍ക്കാറിനേയും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം […]

വാളയാര്‍ കേസ്; മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കൂടുതല്‍ കേസുകളില്‍ പ്രതിചേര്‍ത്ത് സിബിഐ

കൊച്ചി: വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കൂടുതല്‍ കേസുകളില്‍ പ്രതിചേര്‍ത്ത് സിബിഐ. നേരത്തെ ആറ് കേസുകളില്‍ ഇവരെ പ്രതിയാക്കി കുറ്റപത്രം നല്‍കിയിരുന്നു. ഈ കേസുകളിലെല്ലാം ഇരുവര്‍ക്കുമെതിരെ സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളുമുണ്ടെന്ന് ബുധനാഴ്ച കേസ് പരിഗണിക്കവെ സിബിഐ ചൂണ്ടിക്കാട്ടി. ഈ മാസം 25ന് ഇരുവര്‍ക്കും സമന്‍സ് അയക്കുന്നതിനുള്ള നടപടിക്രമം സിബിഐ കോടതി പരിഗണിക്കും. Also Read; വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം; പിന്നില്‍ ഖലിസ്ഥാനികളെന്ന് സംശയം അതേ സമയം പ്രതികളായ പ്രദീപ് കുമാറും കുട്ടി മധുവും […]

വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം; പിന്നില്‍ ഖലിസ്ഥാനികളെന്ന് സംശയം

ന്യൂഡല്‍ഹി: ലണ്ടനില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം. ഇതിനു പിന്നില്‍ ഖലിസ്ഥാന്‍ വിഘടനവാദി സംഘടനകളാണെന്നാണ് റിപ്പോര്‍ട്ട്. ഖലിസ്ഥാന്‍ സംഘടനയുടെ ആളുകള്‍ പ്രതിഷേധിക്കുന്നതിനിടയില്‍ കൂട്ടത്തില്‍ നിന്നൊരാള്‍ മന്ത്രിയുടെ വാഹനത്തിന്റെ മുന്നിലേക്ക് ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ കയ്യിലുണ്ടായിരുന്ന ഇന്ത്യന്‍ പതാക വലിച്ചുകീറുകയും ചെയ്തു. ഉടനെ തന്നെ ഉദ്യോഗസ്ഥര്‍ ഇയാളെ പിടിച്ചുമാറ്റുന്നുമുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. മന്ത്രിയുടെ ചര്‍ച്ച പുരോഗമിക്കവേ പുറത്ത് ഖലിസ്ഥാന്‍ അനുകൂലികള്‍ സംഘടനയുടെ പതാക […]

തൃശൂരില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

തൃശൂര്‍: തൃശൂര്‍ റെയില്‍ ട്രാക്കില്‍ ഇരുമ്പ് റാഡ് ഇട്ട് ട്രയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തിയ തമിഴ്‌നാട് സ്വദേശി ഹരി (38) പിടിയില്‍. റെയില്‍ റാഡ് മോഷ്ടിക്കാന്‍ നടത്തിയ ശ്രമത്തിനിടെയാണ് സംഭവം. റെയില്‍വെ ട്രാക്കില്‍ ഇരുമ്പ് തൂണ്‍ കയറ്റിവച്ചാണ് ഇയാള്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത്. പ്രതി ലഹരിക്ക് അടിമയാണെന്നും റെയില്‍വേ പോലീസ് അറിയിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഇന്ന് പുലര്‍ച്ചെ 4.55 നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് […]

‘മനസാക്ഷി ഉള്ളവര്‍ക്ക് ഉമ്മ കൊടുക്കാന്‍ തോന്നും’, കെ എന്‍ ഗോപിനാഥ് ആശവര്‍ക്കര്‍മാരെ അധിക്ഷേപിച്ചതിന് മറുപടിയുമായി ഷാഫി പറമ്പില്‍

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ചും സി ഐ ടി യു നേതാവ് കെ എന്‍ ഗോപിനാഥിന്റെ ‘ഉമ്മ കൊടുത്തോ’ പരാമര്‍ശത്തെ വിമര്‍ശിച്ചും വടകര എം പി ഷാഫി പറമ്പില്‍ രംഗത്ത്. മനസാക്ഷി ഉള്ളവര്‍ക്ക് ആശാ വര്‍ക്കര്‍മാര്‍ക്ക് ഉമ്മ കൊടുക്കാന്‍ തോന്നും. കാരണം ഒരു കുഞ്ഞ് ജനിക്കുന്നതിന് മുന്നേ തന്നെ അമ്മയെ പരിപാലിച്ച് തുടങ്ങുന്നവരാണ് ആശാ വര്‍ക്കര്‍മാരെന്നും ഷാഫി പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് കുട മാത്രമാണോ ഇനി ഉമ്മ കൂടി […]

നവീന്‍ ബാബുവിനെ യാത്രയയപ്പ് യോഗത്തില്‍ അപമാനിക്കാന്‍ ആസൂത്രണം നടത്തി; തെളിവുകള്‍ പി പി ദിവ്യയുടെ ഫോണില്‍, കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റപത്രം ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും. നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയാണെന്നും ആത്മഹത്യക്ക് പ്രേരണയായത് പി പി ദിവ്യയുടെ പ്രസംഗമാണെന്നുമുള്ള കണ്ടെത്തല്‍ കുറ്റപത്രത്തിലുണ്ടാകും. നവീന്‍ ബാബുവിനെ യാത്രയയപ്പ് യോഗത്തില്‍ അപമാനിക്കാന്‍ ആസൂത്രണം നടത്തിയെന്നും ദൃശ്യങ്ങള്‍ ദിവ്യ തന്നെ പ്രചരിപ്പിച്ചതിന് ഫോണില്‍ നിന്ന് തെളിവുകള്‍ കിട്ടിയെന്നും കുറ്റപത്രത്തിലുണ്ട്. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തിയതും ദിവ്യയാണ്. ഇനി കേസില്‍ രാസപരിശോധന ഫലം ലഭിക്കാനുണ്ട്. കേസില്‍ 82 സാക്ഷികളാണ് ഉള്ളതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. Also Read; ബുക്ക് മൈ ഷോയില്‍ […]

ബുക്ക് മൈ ഷോയില്‍ നോക്കുമ്പോള്‍ ഹൗസ് ഫുള്‍, തിയേറ്ററില്‍ ഒരാള്‍ പോലുമില്ല! സൈബര്‍ പോലീസ് ആ തട്ടിപ്പ് പിടിച്ചു

കാഞ്ഞങ്ങാട്: സീറ്റ് ബുക്കിങ്ങില്‍ തട്ടിപ്പ് നടത്തി സിനിമാ തിയേറ്റര്‍ കാലിയാക്കുകയും അരലക്ഷം രൂപ നഷ്ടംവരുത്തുകയും ചെയ്തുവെന്ന പരാതിയില്‍ മറ്റൊരു തിയേറ്റര്‍ ഉടമയുടെ പേരില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് വിജിഎം തിയേറ്റര്‍ ഉടമ പി കെ ഹരീഷിനെതിരെയാണ് കേസ്. കാഞ്ഞങ്ങാട് ദീപ്തി തിയേറ്റര്‍ ഉടമ രാജ്കുമാറാണ് പരാതിക്കാരന്‍. Also Read; ഷഹബാസ് കൊലക്കേസ്; മെറ്റയോട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം രേഖാചിത്രം എന്ന സിനിമയുടെ രണ്ടു ഷോ മുടങ്ങിയതിനെ തുടര്‍ന്നാണ് രാജ്കുമാര്‍ പരാതി നല്‍കിയത്. സീറ്റ് ബുക്ക് ചെയ്തശേഷം […]