October 13, 2026

അഭിനയ മോഹവുമായെത്തിയ ഒമ്പത് വയസുകാരിയെ ഷൂട്ടിംഗ് സ്ഥലത്ത് വെച്ച് പീഡിപ്പിച്ചു; നടന് 136 വര്‍ഷം കഠിന തടവ്

ഈരാറ്റുപേട്ട: സിനിമയില്‍ അഭിനയിക്കാനെത്തിയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സിനിമ-സീരിയല്‍ നടന് 136 വര്‍ഷം കഠിനതടവും 1,97,500 രൂപ പിഴയും വിധിച്ച് കോടതി. കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി എം കെ റെജിയെ (52) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സോ) ജഡ്ജി റോഷന്‍ തോമസ് ശിക്ഷിച്ചത്. Also Read; അതിരപ്പിള്ളി ആന ദൗത്യം പൂര്‍ണം; മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ ചികിത്സക്കായി കൊണ്ടുപോയി ഷൂട്ടിങ്ങിനായി വാടകയ്‌ക്കെടുത്ത വീട്ടില്‍വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിഴത്തുകയില്‍ 1,75,000 രൂപ അതിജീവിതയ്ക്ക് […]

അതിരപ്പിള്ളി ആന ദൗത്യം പൂര്‍ണം; മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ ചികിത്സക്കായി കൊണ്ടുപോയി

തൃശൂര്‍: മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നല്‍കുന്നതിനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായി. മയക്കുവെടിയേറ്റത്തിനുശേഷം നിലത്തുവീണ ആന പ്രാഥമിക ചികിത്സക്കുശേഷം എഴുന്നേറ്റു. കുങ്കിയാനകളുടെ സഹായത്തോടെയാണ് ആന എഴുന്നേറ്റുനിന്നത്. തുടര്‍ന്ന് ആനയെ കുങ്കിയാനകളുടെ സഹായത്തോടെ അനിമല്‍ ആംബുലന്‍സിലേക്ക് കയറ്റിയശേഷം കോടനാട്ടിലേക്ക് കൊണ്ടുപോയി. കോടനാട്ടിലെത്തിച്ചശേഷം തുടര്‍ പരിശോധന നടത്തും. Also Read; വീണ്ടും കാട്ടാന ആക്രമണം; തൃശൂരില്‍ വനത്തിനുള്ളില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു മയക്കുവെടിയേറ്റ് നിലത്തുവീണ സമയത്ത് ആനയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. ആനയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ നല്‍കി. മസ്തകത്തിലെ മുറിവില്‍ […]

വീണ്ടും കാട്ടാന ആക്രമണം; തൃശൂരില്‍ വനത്തിനുള്ളില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

തൃശൂര്‍: വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരു മരണം. തൃശൂരിലെ താമരവെള്ളച്ചാലിലാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട വയോധികനെ കാട്ടാന ചവിട്ടിക്കൊന്നത്. അറുപതുകാരനായ പ്രഭാകരനാണ് മരിച്ചത്. വനത്തിനുള്ളില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു പ്രഭാകരന്‍. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കാടിനകത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

പയ്യോളിയില്‍ എട്ടാം ക്ലാസുകാരന് ക്രൂരമര്‍ദനം; കുട്ടിയുടെ കര്‍ണപടം തകര്‍ന്നു

കോഴിക്കോട്: പയ്യോളിയില്‍ എട്ടാം ക്ലാസുകാരന് ക്രൂരമര്‍ദനം. മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കുട്ടിയെ ആക്രമിച്ചത്. ഫുട്‌ബോള്‍താരമായ വിദ്യാര്‍ഥി പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആക്രമണം. മര്‍ദനത്തില്‍ കുട്ടിയുടെ കര്‍ണപടം തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. Also Read; റെയില്‍വേ സ്റ്റേഷനുകളിലെ തിക്കും തിരക്കും കുറയ്ക്കാന്‍ ‘ഹോള്‍ഡിങ് ഏരിയ’ പദ്ധതിയുമായി റെയില്‍വേ മന്ത്രി രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇരു സ്‌കൂളുകളിലേയും വിദ്യാര്‍ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. പോലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്നും എസ് […]

റെയില്‍വേ സ്റ്റേഷനുകളിലെ തിക്കും തിരക്കും കുറയ്ക്കാന്‍ ‘ഹോള്‍ഡിങ് ഏരിയ’ പദ്ധതിയുമായി റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളിലെ തിക്കും തിരക്കും കുറയ്ക്കാന്‍ പുതിയ സംവിധാനമൊരുക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാനായി ‘ഹോള്‍ഡിങ് ഏരിയ’ സജ്ജമാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ചയുണ്ടായ തിക്കിലും തിരക്കിലും പതിനെട്ടോളം യാത്രക്കാര്‍ മരിക്കാനിടയായ ദാരുണ സംഭവത്തിനുപിന്നാലെയാണ് പുതിയ സംവിധാനമൊരുക്കുന്നത്. പതിവിന് വിപരീതമായി തിരക്ക് കൂടുന്ന അവസരങ്ങളില്‍ യാത്രക്കാരെ പ്രത്യേകമായി സജ്ജമാക്കിയ ഇടങ്ങളില്‍ കാത്തുനില്‍ക്കാനനുവദിച്ച് നിയന്ത്രിത രീതിയില്‍ ട്രെയിനുകളില്‍ കയറാനനുവദിക്കുന്ന സംവിധാനമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. Also Read; ചാലക്കുടി ബാങ്ക് കവര്‍ച്ച കേസ്; […]

ചാലക്കുടി ബാങ്ക് കവര്‍ച്ച കേസ്; പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

തൃശ്ശൂര്‍: ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ച കേസിലെ പ്രതി റിജോ ആന്റണിയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ചാലക്കുടി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതി വിയ്യൂര്‍ ജയിലിലാണുള്ളത്. കൂടുതല്‍ തെളിവ് ശേഖരണത്തിനും മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിക്കുന്നതിനും വേണ്ടിയാണ് റിജോ ആന്റണിയെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. Also Read; നിര്‍മ്മാതാക്കളുടെ സംഘടനയിലെ തര്‍ക്കം; അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് സാന്ദ്ര തോമസ് ബാങ്കില്‍ നിന്ന് മുഴുവന്‍ പണവും കൈക്കലാക്കാന്‍ […]

നിര്‍മ്മാതാക്കളുടെ സംഘടനയിലെ തര്‍ക്കം; അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് സാന്ദ്ര തോമസ്

കൊച്ചി: നിര്‍മ്മാതാക്കളുടെ സംഘടനയിലെ തര്‍ക്കത്തില്‍ അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ വാര്‍ത്താസമ്മേളനം കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവനയില്‍ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് പറഞ്ഞു. സുരേഷ് കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത് വാര്‍ഷിക ജനറല്‍ബോഡിയില്‍ ചര്‍ച്ച ചെയ്തതല്ല. ആരൊക്കയോ ‘വെടക്കാക്കി തനിക്കാക്കുക’ എന്ന രീതി പ്രവര്‍ത്തിക്കുന്നുവെന്നും വാര്‍ത്താ കുറിപ്പിലൂടെ സാന്ദ്ര തോമസ് പ്രതികരിച്ചു. Also Read;  പാതി വില തട്ടിപ്പ്; സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇ ഡി റെയ്ഡ്

പാതി വില തട്ടിപ്പ്; സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇ ഡി റെയ്ഡ്

തിരുവനന്തപുരം: പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇ ഡി റെയ്ഡ്. കൊച്ചിയില്‍ ലാലി വിന്‍സെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ ശാസ്ത മംഗലത്തെ ഓഫീസിലും തോന്നയ്ക്കല്‍ സായി ഗ്രാമിലും അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും ഇ ഡി പരിശോധന നടത്തിവരികയാണ്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കൂടാതെ അനന്തു കൃഷ്ണന്റെ സ്ഥാപനത്തിലും ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നുണ്ട്. കടവന്ത്രയിലെ സോഷ്യല്‍ ബി വെന്‍ഞ്ചേസ് എന്ന സ്ഥാപനത്തിലാണ് […]

സ്മാര്‍ട് ഫോണ്‍ വാങ്ങിയതോടെ ദിവസവും തര്‍ക്കം; ഭാര്യയെ വെട്ടിയതിന് പിന്നില്‍ സംശയം

തൃശൂര്‍: മാള അഷ്ടമിച്ചിറ സ്വദേശിനി വി വി ശ്രീഷ്മയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന് കാരണം സ്മാര്‍ട് ഫോണ്‍ വാങ്ങിയതിലെ ദേഷ്യം. ജനുവരി 29നായിരുന്നു മക്കളുടെ കണ്‍മുന്നിലിട്ട് ശ്രീഷ്മയെ ഭര്‍ത്തവ് വാസന്‍ വെട്ടിയത്. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ശ്രീഷ്മയുടെ മരണം. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയായിരുന്നു ശ്രീഷ്മ. വാസന്‍ പണിക്ക് പോകാതെ വീട്ടിലിരിക്കുകയായിരുന്നു പതിവ്. ശ്രീഷ്മ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയതോടെ വാസന് സംശയമായി. സ്മാര്‍ട് ഫോണിനെ ചൊല്ലി തര്‍ക്കവും പതിവായി. സംഭവ ദിവസവും സ്മാര്‍ട്ഫോണിനെ ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടായി. […]

കേരളത്തില്‍ ഇനിയും പിണറായി തന്നെ ഭരണത്തില്‍ വരും; ശശി തരൂരിന് പിന്തുണയെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ലേഖന വിവാദത്തില്‍ ശശി തരൂരിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍. തരൂര്‍ രാഷ്ട്രീയം നോക്കി അഭിപ്രായം പറയുന്ന ആളല്ല. ഉള്ള സത്യം അദ്ദേഹത്തിന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞു. അത് ഇത്രയും വലിയ ചര്‍ച്ചയാക്കേണ്ട കാര്യമില്ല. അദ്ദേഹത്തെ കൊല്ലാന്‍ കൊടുവാളുമായി കോണ്‍ഗ്രസുകാരെല്ലാം ഇറങ്ങിയിരിക്കുന്നു. അദ്ദേഹം പറഞ്ഞത് തെറ്റാണെങ്കില്‍ അത് മറ്റുള്ളവര്‍ തെളിയിക്കട്ടെ. പ്രതിപക്ഷത്തിന് ജോലി ഭരണപക്ഷത്തെ എതിര്‍ക്കുക എന്നതാണ്. ഭരണപക്ഷം എന്ത് നല്ലത് ചെയ്താലും അതിനെ എതിര്‍ക്കുക എന്നത് പ്രതിപക്ഷത്തിന്റെ സ്വഭാവിക ശൈലിയാണ്. പക്ഷെ നല്ലത് ചെയ്താല്‍ നല്ലതെന്ന് […]