October 13, 2026

അഴീക്കോട് വെടിക്കെട്ടിനിടെ അപകടം; 5 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ തെയ്യം ഉത്സവത്തിനിടെ നാടന്‍ അമിട്ട് മുകളില്‍ പോയി പൊട്ടാതെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വീണ് പൊട്ടുകയായിരുന്നു. 12 വയസ്സുള്ള കുട്ടിയുള്‍പ്പെടെവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പത്തിരിയ്യം തെയ്യമായിരുന്നു ക്ഷേത്രത്തില്‍ നടന്നിരുന്നത്. നിരവധി ആളുകളാണ് തെയ്യം കാണാനെത്തിയിരുന്നത്. Join with metro post; വാർത്തകൾ […]

ഷൂട്ടിംഗിനായി ഡല്‍ഹിയിലെത്തിയ മമ്മൂട്ടി ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമാ ഷൂട്ടിംഗിനായി തലസ്ഥാന നഗരിയിലെത്തിയ മമ്മൂട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. ഭാര്യ സുല്‍ഫത്തിനും ജോണ്‍ ബ്രിട്ടാസ് എം പിക്കുമൊപ്പമായിരുന്നു കൂടിക്കാഴ്ച. ആന്റോ ജോസഫ് നിര്‍മിച്ച് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് മമ്മുട്ടി ഡല്‍ഹിയിലെത്തിയത്. ഈ മാസം 25 വരെയാണ് ഷൂട്ടിംഗുള്ളത്. ഇതേ സിനിമയില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ നാളെ എത്തും. രണ്ട് സൂപ്പര്‍ താരങ്ങളും ഒരു ഷൂട്ടിനായി ആദ്യമായിട്ടാണ് തലസ്ഥാന നഗരിയില്‍ ഒരുമിക്കുന്നത്. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ കരിയര്‍ […]

രാജരാജേശ്വര ക്ഷേത്രവും പറശ്ശിനിക്കടവ് മുത്തപ്പന്‍ മഠപ്പുരയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി എത്തുന്നു? എന്‍ എസ് ജി കമാന്‍ഡോ മോക്ഡ്രില്‍ നടന്നു

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലും ദേശീയ സുരക്ഷാസേന (എന്‍ എസ് ജി)യുടെ മോക്ക്ഡ്രില്‍. ചൊവ്വാഴ്ച രാത്രിയിലാണ് ക്ഷേത്രങ്ങളിലെ ജീവനക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സുരക്ഷാപരിശീലനം നടന്നത്. ചെന്നൈയില്‍ നിന്നെത്തിയ സംഘം രണ്ടായി തിരിഞ്ഞാണ് രണ്ടിടത്തും ഒരേസമയം എത്തിയത്. ക്ഷേത്രം ഭാരവാഹികളെ നേരത്തെ അറിയിച്ചിരുന്നെങ്കിലും അസമയത്ത് തോക്കുധാരികളായ കമാന്‍ഡോകളെത്തിയത് ഭക്തര്‍ക്ക് നടുക്കമുണ്ടാക്കി. ഭീകരവിരുദ്ധ സേനയും ചെന്നൈയില്‍ നിന്നുളള എന്‍ എസ് ജി സംഘവുമാണ് പോലീസിനും അഗ്നിരക്ഷാസേനയ്ക്കുമൊപ്പം മോക്ക്ഡ്രില്ലില്‍ പങ്കെടുത്തത്. തളിപ്പറമ്പിലെ വ്യവസായി മൊട്ടമ്മല്‍ രാജന്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്ന വെങ്കല […]

ഭൂമി തരം മാറ്റല്‍ ഇനി അത്ര എളുപ്പമാകില്ല, ചെലവേറും; സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവിറങ്ങി

ന്യൂഡല്‍ഹി: കേരളത്തിലെ ഭൂമി തരം മാറ്റല്‍ ഇനി പൊള്ളും.! 25 സെന്റില്‍ കൂടുതലുള്ള കൃഷിഭൂമി വാണിജ്യാവശ്യത്തിനായി തരംമാറ്റുമ്പോള്‍ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് ആയി നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 25 സെന്റ് ശേഷമുള്ള അധിക ഭൂമിക്കു മാത്രം ഫീസ് നല്‍കിയാല്‍ മതിയെന്നുമുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, മന്‍മോഹന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ചെറുകിട ഭൂമി ഉടമകളെ സഹായിക്കാനാണ് 2021 ഫെബ്രുവരി 25ന് തണ്ണീര്‍ത്തട സംരക്ഷണ […]

പവര്‍ലിഫ്റ്റിംഗിനിടെ കഴുത്തൊടിഞ്ഞു; ദേശീയ ഗെയിംസ് ജേതാവിന് ദാരുണാന്ത്യം

ജയ്പൂര്‍: ജൂനിയര്‍ ദേശീയ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ പവര്‍ലിഫ്റ്റര്‍ക്ക് പരിശീലനത്തിനിടെ ദാരുണാന്ത്യം. വനിതാ പവര്‍ലിഫ്റ്റര്‍ യാഷ്തിക ആചാര്യ (17)യാണ് ജിമ്മിലെ പരിശീലനത്തിനിടെ 270 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ കഴുത്തില്‍ വീണ് മരിച്ചത്. പരിശീലനത്തിനിടെ ബാര്‍ബെല്‍ വീണ് താരത്തിന്റെ കഴുത്തൊടിയുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലാണ് സംഭവം. കുടുംബം പരാതി നല്‍കാത്തതിനാല്‍ സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും എസ്എച്ച്ഒ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബുധനാഴ്ച വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. അപകടം നടന്ന ഉടന്‍ യാഷ്തിക ആചാര്യയെ ആശുപത്രിയില്‍ […]

വിവാഹമോചന കരാറില്‍ കൃത്രിമം; അമൃതയുടെ പരാതിയില്‍ ബാലയ്‌ക്കെതിരെ കേസ്

കൊച്ചി: നടന്‍ ബാലയ്ക്കെതിരെ അമൃത സുരേഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റില്‍ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയുണ്ട്. കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിലും തിരിമറി കാണിച്ചു, പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇന്‍ഷുറന്‍സ് തുക പിന്‍വലിച്ചു, ബാങ്കില്‍ മകള്‍ക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിന്‍വലിച്ചു, വ്യാജ രേഖയുണ്ടാക്കി […]

മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം

ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം. എക്കോ പോയിന്റ് സമീപമായിരുന്നു ബസ് മറിഞ്ഞത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കന്യാകുമാരിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 45 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. Also Read; മുല്ലപ്പെരിയാര്‍ കേസ്; നിര്‍ണായക നിര്‍ദേശങ്ങളുമായി സുപ്രീം കോടതി

മുല്ലപ്പെരിയാര്‍ കേസ്; നിര്‍ണായക നിര്‍ദേശങ്ങളുമായി സുപ്രീം കോടതി

ഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം മേല്‍നോട്ട സമിതി കണ്ടെത്തണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. പുതിയതായി രൂപീകരിച്ച മേല്‍നോട്ട സമിതി തമിഴ്‌നാട് ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിഗണിക്കണം. തുടര്‍ന്ന് കേരളത്തിനും തമിഴ്‌നാടിനും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണം. തര്‍ക്കമുണ്ടെങ്കില്‍ മേല്‍നോട്ട സമിതി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചു. Also Read; പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞു; പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തി പതിനാലുകാരന്‍ മേല്‍നോട്ട സമിതി ചെയര്‍മാന്‍ ഇരു സംസ്ഥാനങ്ങളുടെയും […]

പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞു; പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തി പതിനാലുകാരന്‍

ഫരീദാബാദ്: പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞ പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തി പതിനാലുകാരനായ മകന്‍. ഹരിയാനയിലെ ഫരീദാബാദില്‍ ഇന്നലെയാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റാണ് അജയ് നഗര്‍ പാര്‍ട്ട് 2ല്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് അലീം (55) മരിച്ചത്. Also Read; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില സങ്കീര്‍ണം; രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ പുലര്‍ച്ചെ രണ്ട് മണിയോടെ വീടിന് മുകള്‍ നിയലില്‍ നിന്ന് അലീമിന്റെ നിലവിളി കേട്ടാണ് വീട്ടുടമസ്ഥനായ റിയാസുദ്ദീന്‍ ഉണര്‍ന്നത്. മുകളില്‍ എത്തി നോക്കുമ്പോള്‍ വാതില്‍ പൂട്ടിയ […]

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില സങ്കീര്‍ണം; രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ

വത്തിക്കാന്‍: കഴിഞ്ഞ ആഴ്ചമുതല്‍ ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില സങ്കീര്‍ണമെന്ന് റിപ്പോര്‍ട്ട്. രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചെന്നും സ്ഥിതി സങ്കീര്‍ണമായെന്നും വത്തിക്കാന്‍ അറിയിച്ചു. ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ 88കാരനായ അദ്ദേഹത്തെ ഫെബ്രുവരി 14നാണ് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. Also Read; അഭിനയ മോഹവുമായെത്തിയ ഒമ്പത് വയസുകാരിയെ ഷൂട്ടിംഗ് സ്ഥലത്ത് വെച്ച് പീഡിപ്പിച്ചു; നടന് 136 വര്‍ഷം കഠിന തടവ് സി.ടി സ്‌കാന്‍ പരിശോധനയിലാണ് ഗുരുതരമായ ന്യുമോണിയ കണ്ടെത്തിയത്. അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്, കോര്‍ട്ടിസോണ്‍ തെറാപ്പി […]