October 13, 2026

മൂന്നാം വിമാനത്തിലും യാത്രക്കാര്‍ക്ക് കൈ വിലങ്ങ്; ഇത്തവണയെത്തിയത് 112 അനധികൃത കുടിയേറ്റക്കാര്‍

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി അമൃത്സറിലെത്തിയ മൂന്നാം വിമാനത്തിലും കൈ വിലങ്ങ് അണിയിച്ചായിരുന്നു യാത്രക്കാരെത്തിയത്. 112 അനധികൃത കുടിയേറ്റക്കാരെയാണ് അമേരിക്ക ഇത്തവണ തിരിച്ചയച്ചത്. അമേരിക്കന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം 63 മണിക്കൂറിലധികം യാത്ര ചെയ്താണ് അമൃത്സറിലെത്തിയത്. Also Read; ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയവരില്‍ കൂടുതലും ഹരിയാന സ്വദേശികളായിരുന്നു. 44 പേര്‍ ഹരിയാന സ്വദേശികളും 31 പേര്‍ പഞ്ചാബില്‍ നിന്നും 33 പേര്‍ ഗുജറാത്തില്‍ നിന്നും […]

ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

തിരുവനന്തപുരം: മോദി- ട്രംപ് കൂടിക്കാഴ്ചയെയും കേരളത്തിലെ ഇടത് സര്‍ക്കാറിന്റെ വ്യവസായ നയത്തെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ‘ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ’ ? എന്ന തലക്കെട്ടിലാണ് മുഖപ്രസംഗമുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. Also Read; ചാലക്കുടിയിലെ ബാങ്ക് കവര്‍ച്ച; മോഷണം കടം വീട്ടാന്‍, റിജോയെ പിടികൂടിയത് ഇങ്ങനെ… വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണ്. സര്‍ക്കാര്‍ വിരുദ്ധവികാരം ആളി […]

ചാലക്കുടിയിലെ ബാങ്ക് കവര്‍ച്ച; മോഷണം കടം വീട്ടാന്‍, റിജോയെ പിടികൂടിയത് ഇങ്ങനെ…

തൃശ്ശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ചാ കേസ് പ്രതി റിജോ ആന്റണിയെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കാതെ പല മറുപടിയാണ് റിജോ നല്‍കുന്നത്. ഇത് പോലീസിനെ കുഴപ്പിക്കുകയാണ്. 49 ലക്ഷം രൂപ കടമുണ്ടെന്നും ഇത് വീട്ടാന്‍ വേണ്ടിയാണ് കവര്‍ച്ച നടത്തിയതെന്നുമാണ് പ്രതി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞത്. മോഷ്ടിച്ച പണത്തില്‍ നിന്നും 2.90 ലക്ഷം രൂപയെടുത്ത് ഒരാളുടെ കടം വീട്ടിയെന്നും റിജോ മൊഴി നല്‍കിയിരുന്നു. ടിവിയില്‍ വാര്‍ത്ത കണ്ട് മോഷ്ടാവ് […]

തരൂരിന്റെ നടപടി അച്ചടക്ക ലംഘനം, ഹൈക്കമാന്റ് തീരുമാനമെടുക്കണം; ശശി തരൂരിനെതിരെ തുറന്നടിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ വ്യവസായ നയങ്ങളെയും നരേന്ദ്ര മോദി- ട്രംപ് കൂടിക്കാഴ്ചയെയും പ്രശംസിച്ച ശശി തരൂരിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. പാര്‍ട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും തരൂര്‍ പാര്‍ട്ടിക്ക് വിധേയനാകണമെന്നും മുരളീധരന്‍ തുറന്നടിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കണം. നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ തരൂര്‍ […]

പ്രയാഗ് രാജിലേക്കുള്ള ടിക്കറ്റ് വിറ്റത് കണക്കില്ലാതെ, യാത്രക്കാര്‍ നിറഞ്ഞതോടെ പ്രത്യേക ട്രെയിന്‍ അനൗണ്‍സ് ചെയ്തു; അപകടം നടന്നത് ഇങ്ങനെ…

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിരക്കില്‍പ്പെട്ട് യാത്രക്കാര്‍ മരിച്ചതില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. പ്രയാഗ് രാജിലെ മഹാകുംഭമേളയിലേക്കുള്ള പ്രത്യേക ട്രെയിന്‍ അനൗണ്‍സ് ചെയ്തതോടെയുണ്ടായ തിരക്കില്‍പ്പെട്ടാണ് 18 പേര്‍ മരിക്കുകയും നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തം ഉണ്ടായതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. പ്രയാഗ് രാജിലേക്കുള്ള ട്രെയിനിനായി അനിയന്ത്രിതമായി ജനറല്‍ ടിക്കറ്റ് വിതരണം ചെയ്തെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ മണിക്കൂറിലും 1,500 നടുത്ത് ജനറല്‍ ടിക്കറ്റുകള്‍ വിറ്റുപോയിരുന്നുവെന്നാണ് വിവരം. Join with metro post: വാർത്തകൾ […]

പോസ്‌റ്റോ കമന്റോ ഇഷ്ടമായില്ലെങ്കില്‍ ഇനി ഡിസ് ലൈക്ക് ചെയ്യാം; ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു…

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാമില്‍ ആരുടെയെങ്കിലും പോസ്റ്റോ കമന്റോ ഇഷ്ടമായില്ലെങ്കില്‍ ഇനി ഡിസ് ലൈക്കും ചെയ്യാം. ഇന്‍സ്റ്റഗ്രാമില്‍ ഇത്തരത്തില്‍ അപ്‌ഡേറ്റ് വരുന്നുണ്ട് എന്നത് സ്ഥിരീകരിച്ചിരിക്കുയാണ് ഇന്‍സ്റ്റ തലവന്‍ ആദം മോസ്സെരി. ത്രഡ്‌സ് പോസ്റ്റിലൂടെയാണ് മോസ്സെരിയുടെ സ്ഥിരീകരണം. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റഗ്രാമിലെ കമന്റ് സെഷനില്‍ ചില യൂസര്‍മാര്‍ പുതിയ ‘ഡിസ് ലൈക്ക്’ ബട്ടണ്‍ കണ്ടിരുന്നു. എന്നാല്‍ ഇതെന്താണ് സംഭവം എന്ന് പലര്‍ക്കും പിടികിട്ടിയില്ല. ഇതിനുപിന്നാലെയാണ് മോസ്സെരിയുടെ പോസ്റ്റ്. Also Read; ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ ഇന്‍സ്റ്റഗ്രാമില്‍ ആരുടെയെങ്കിലും […]

ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രകീര്‍ത്തിച്ച ശശി തരൂര്‍ എം.പിയെ രൂക്ഷമായി വിമര്‍ശിച്ച് യു.ഡി.എഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍നിന്ന് മാറിനിന്നിട്ടു വേണം തരൂര്‍ സ്വതന്ത്രമായ അഭിപ്രായം പറയാനെന്നാണ് അദ്ദേഹം പറഞ്ഞത്. Also Read; ലേഖന വിവാദത്തില്‍ നിലപാട് മയപ്പെടുത്തി ശശി തരൂര്‍ വസ്തുതകള്‍ പരിശോധിച്ചിട്ട് വേണമായിരുന്നു തരൂര്‍ ഇക്കാര്യങ്ങള്‍ പറയേണ്ടിയിരുന്നത്. അതിശയോക്തിപരമായ കണക്കുകളുടെ പേരില്‍ അതിനെ പിന്താങ്ങരുതായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും യു.ഡി.എഫ് പ്രവര്‍ത്തകരും ഇത്രയും നാള്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങള്‍ ഒരു സുപ്രഭാതത്തില്‍ അദ്ദേഹം […]

ലേഖന വിവാദത്തില്‍ നിലപാട് മയപ്പെടുത്തി ശശി തരൂര്‍

തിരുവനന്തപുരം: ലേഖന വിവാദത്തില്‍ നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നേടിയ വികസനത്തെ കുറിച്ച് മാത്രമാണ് ലേഖനത്തില്‍ പറഞ്ഞത്. കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണെന്നും യുഡിഎഫ് കാലത്തെ വികസനം എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വഭാവികമായി മുന്നോട്ട് കൊണ്ടുപോയെന്നുമാണ് തരൂര്‍ ഫേസ്ബുക്ക് പേജിലൂടെ വിശദീകരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: Also Read; ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് […]

ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് റെയില്‍വേ

ന്യൂഡല്‍ഹി: തിക്കുംതിരക്കും മൂലം ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് റെയില്‍വേ. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായമായി 10 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുരുതമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസ്സാര പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായമായി നല്‍കും. ഇന്നലെ രാത്രി 10 മണിയോടെ രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച അപകടത്തില്‍ 18 പേരാണ് മരിച്ചത്. Also Read; അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായി മൂന്ന് വിമാനങ്ങള്‍ കൂടി ഈയാഴ്ച എത്തുമെന്ന് റിപ്പോര്‍ട്ട് പ്രയാഗ് […]

അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായി മൂന്ന് വിമാനങ്ങള്‍ കൂടി ഈയാഴ്ച എത്തുമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായി മൂന്ന് വിമാനങ്ങള്‍ കൂടി ഈയാഴ്ച എത്തുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം 119 പേരെ സൈനിക വിമാനത്തില്‍ എത്തിച്ചിരുന്നു. ഇതുവരെ രണ്ട് വിമാനങ്ങള്‍ എത്തി. പിന്നാലെ മൂന്ന് വിമാനങ്ങള്‍ കൂടി എത്തുമെന്നാണ് പറയുന്നത്. ഇന്ന് 157 പേര്‍ കൂടിയെത്തുമെന്നാണ് അറിയുന്നത്. ഇവരെയും സൈനിക വിമാനത്തിലാണോ യാത്രാ വിമാനത്തിലാണോ എത്തിക്കുക എന്നതിനെക്കുറിച്ച് സ്ഥിരീകരണമില്ല. ആദ്യഘട്ടത്തില്‍ 487 പേരെ ഇന്ത്യയിലെത്തിക്കുമെന്നാണ് അമേരിക്ക അറിയിച്ചിരുന്നത്. ഇവരെയെല്ലാം ഈ ആഴ്ച തന്നെ എത്തിച്ചേക്കുമെന്നാണ് വിവരം. Join […]