October 13, 2026

ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി 18 വര്‍ഷത്തിന് ശേഷം പിടിയില്‍; മറ്റൊരു പേരില്‍ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു

കോഴിക്കോട്: ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ മോഷണ കേസിലെ പ്രതി 18 വര്‍ഷത്തിനു ശേഷം പിടിയില്‍. കോഴിക്കോട് കക്കയം സ്വദേശി മമ്പാട് വീട്ടില്‍ സക്കീറിനെ (39) ആണ് ഡി സി പി അരുണ്‍ കെ പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡ് പിടികൂടിയത്. 2006ല്‍ കക്കോടിയിലെ അനുരൂപ് ഹോട്ടല്‍ പൊളിച്ചു മോഷണം നടത്തിയതിന് സക്കീറിനെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍, ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയില്‍ ഹാജരാവാതെ മുങ്ങുകയായിരുന്നു. Also Read; കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ല; ആവശ്യമെങ്കില്‍ സിപിഐഎമ്മുമായി യോജിച്ച് സമരം […]

കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ല; ആവശ്യമെങ്കില്‍ സിപിഐഎമ്മുമായി യോജിച്ച് സമരം നടത്തുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ലെന്നും ആവശ്യമെങ്കില്‍ സിപിഐഎമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ നല്‍കിയ കേന്ദ്ര വായ്പയില്‍ പ്രതികരിക്കുകയായിരുന്നു സുധാകരന്‍. Also Read; ക്രൂര റാഗിങ് നടത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം അനുവദിക്കില്ല ‘ഈ നടപടി വേണ്ടിയിരുന്നില്ല. പലിശയ്ക്ക് വായ്പയെടുക്കാന്‍ ആണെങ്കില്‍ ഇവിടെ ആകാമായിരുന്നു. എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്നവരോട് ആണ് ഈ ക്രൂരത. വയനാടിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം യോജിച്ച സമരത്തിനും തയ്യാര്‍’ എന്നാണ് കെ സുധാകരന്‍ പ്രതികരിച്ചത്. Join […]

ക്രൂര റാഗിങ് നടത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം അനുവദിക്കില്ല

കോട്ടയം: കോട്ടയത്തെ നഴ്‌സിംഗ് കോളേജിലെ റാഗിങില്‍ പ്രതികളായ 5 നഴ്‌സിങ് വിദ്യാര്‍ത്ഥികളുടേയും തുടര്‍ പഠനം തടയാന്‍ നഴ്‌സിംഗ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. കോളേജ് അധികൃതരെയും സര്‍ക്കാരിനേയും തീരുമാനം അറിയിക്കും. ബര്‍ത്ത് ഡേ ആഘോഷത്തിന് പണം നല്‍കാത്തിന്റെ പേരിലായിരുന്നു ക്രൂരതയെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കാത്തതും പ്രതികളെ പ്രകോപിപ്പിച്ചു. ഇതിനുള്ള വൈരാഗ്യം തീര്‍ക്കാനാണ് വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പലിക്കേല്‍പ്പിച്ചതും ക്രൂരമായി മര്‍ദ്ദിച്ചതും. ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ഇത്രയും പ്രാകൃതമായ സംഭവ വികാസങ്ങള്‍ നടന്നിട്ടും […]

കിളിയൂരില്‍ അച്ഛനെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി കൂടുതല്‍ കണ്ടത് മാര്‍ക്കോയിലെ ഗാനം

തിരുവനന്തപുരം: കിളിയൂര്‍ ജോസിന്റെ കൊലപാതകത്തിലെ പ്രതി പ്രജിന്‍ യൂട്യൂബില്‍ ഏറ്റവുമധികം കണ്ടത് മാര്‍ക്കോ സിനിമയിലെ ‘ആണായി പിറന്നോനെ ദൈവം പാതി സാത്താനെ’ എന്ന ഗാനമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട് വീട്ടില്‍ തര്‍ക്കം നടന്നിരുന്നെന്നും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. Also Read; പ്രധാനപ്പെട്ട നടീ നടന്മാര്‍ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അവരുടെ മൂല്യമനുസരിച്ച് പണം നല്‍കണം; അതില്‍ തര്‍ക്കിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി സജി ചെറിയാന്‍ മെഡിക്കല്‍ പഠനത്തിനായി പ്രജിനെ അയച്ചതിലടക്കം കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ജോസിന്റെ കൊലപാതകത്തിനു മുന്‍പ് സിനിമ […]

പ്രധാനപ്പെട്ട നടീ നടന്മാര്‍ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അവരുടെ മൂല്യമനുസരിച്ച് പണം നല്‍കണം; അതില്‍ തര്‍ക്കിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: പ്രധാനപ്പെട്ട നടീ നടന്മാര്‍ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അവരുടെ മൂല്യമനുസരിച്ചുള്ള പണം നല്‍കണം, അതില്‍ തര്‍ക്കിച്ചിട്ട് കാര്യമില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മത്സരമുള്ള മേഖലയാണ് സിനിമ. അതിനാല്‍ മത്സരിച്ച് തന്നെ നല്ല സിനിമകള്‍ ഇറങ്ങട്ടെയെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സിനിമാ നിര്‍മ്മാതാക്കള്‍ക്കിടയിലെ പോര് മുറുകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. Also Read; ചാലക്കുടിയിലെ ബാങ്ക് കൊള്ള; പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ് ‘പ്രമുഖ സിനിമാ നടീനടന്മാര്‍ പ്രതിഫലം കൂടുതല്‍ വാങ്ങുകയാണെന്ന അര്‍ത്ഥത്തില്‍ സംസാരിച്ചതാണ് സിനിമാ നിര്‍മ്മാതാക്കളെ […]

ചാലക്കുടിയിലെ ബാങ്ക് കൊള്ള; പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

തൃശ്ശൂര്‍: ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ഫെഡറല്‍ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപ കവര്‍ന്ന പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടേകാലോടെയാണ് മോഷണം നടക്കുന്നത്. കവര്‍ച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗം വരെ മോഷ്ടാവ് സ്‌കൂട്ടറില്‍ സഞ്ചരിച്ചതായി പോലീസിന് സിസിടിവിയില്‍ നിന്ന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിപുലമായ പരിശോധനയാണ് പോലീസ് നടത്തുന്നത്. Also Read; ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശം; കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം ഇന്നലെയാണ് ഹെല്‍മെറ്റും ജാക്കറ്റും ധരിച്ച […]

ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശം; കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറായി. യുട്യൂബ് ചാനലിലെ വിവാദമായ അഭിമുഖത്തില്‍ രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണ് സംസാരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. Also Read; വയനാട് ഉരുള്‍ പൊട്ടല്‍; കേന്ദ്രം വായ്പ മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തം ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായിരുന്നു. വ്യാപകമായി […]

വയനാട് ഉരുള്‍ പൊട്ടല്‍; കേന്ദ്രം വായ്പ മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തം

കല്‍പ്പറ്റ: വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്, കേന്ദ്രം വായ്പ മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ സമരത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനം പുറത്ത് വിട്ട ആദ്യഘട്ട പുനരധിവാസ പട്ടികയില്‍ അര്‍ഹരായവര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന ആക്ഷേപവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. പുനരധിവാസം വൈകുന്നതിലും സമരം നടത്താനാണ് ദുരന്തബാധിതരുടെ നീക്കം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനെന്ന പേരില്‍ […]

ചെന്താമരയെ പേടി; നാല് സാക്ഷികള്‍ മൊഴി മാറ്റി

പാലക്കാട്: പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമരയ്ക്കെതിരെ മൊഴി നല്‍കിയ നാല് പേര്‍ മൊഴി മാറ്റി. ചെന്താമരയെ പേടിച്ചാണ് ഇവര്‍ മൊഴി മാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഭാവിയില്‍ മൊഴി മാറ്റാനുള്ള സാധ്യത കണക്കിലെടുത്ത് എട്ട് പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. Also Read; അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആന അവശനിലയില്‍; ആനയെ പിടികൂടി കൂട്ടിലെത്തിച്ച് പരിശോധന നടത്തും ചെന്താമര ഭീഷണിപ്പെടുത്തുന്നത് കണ്ടെന്നും കൊലപാതകം നടത്തിയ ശേഷം കടന്ന് കളയുന്നത് കണ്ടെന്നും മൊഴി നല്‍കിയവരാണ് ഇപ്പോള്‍ മൊഴി […]

അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആന അവശനിലയില്‍; ആനയെ പിടികൂടി കൂട്ടിലെത്തിച്ച് പരിശോധന നടത്തും

മലയാറ്റൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആന അവശനിലയില്‍. ആരോഗ്യ നില മോശമായി ഭക്ഷണം എടുക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ് ആനയെന്നാണ് വിലയിരുത്തല്‍. ആനയെ കൂട്ടിലാക്കി പരിശോധന നടത്തേണ്ടതില്ല എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആനയുടെ അവസ്ഥ വിലയിരുത്തി തീരുമാനം മാറ്റുകയായിരുന്നു. ആനയെ ഇന്ന് തന്നെ പിടി കൂടി കൊണ്ടുവന്ന് പരിചരിക്കുന്നതിനായി കോടനാട് അഭയാരണ്യത്തില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. Also Read; ആന്റണിക്ക് സപ്പോര്‍ട്ടുമായി താരങ്ങള്‍, സുരേഷ് കുമാറിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന; മലയാള സിനിമയില്‍ പോര് കനക്കുന്നു […]