October 13, 2026

എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് പി സി ചാക്കോ; എല്‍ഡിഎഫ് വിടാനുള്ള നീക്കം നടക്കുന്നുവെന്ന് സൂചന

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് പി സി ചാക്കോ. പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് ഇന്നലെ വൈകീട്ടാണ് രാജിക്കത്ത് കൈമാറിയത്. എന്നാല്‍ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. Also Read; മന്ത്രി മാലയിട്ട് സിപിഎമ്മില്‍ ചേര്‍ത്ത കാപ്പാ കേസ് പ്രതിയെ മാസങ്ങള്‍ക്കിപ്പുറം നാടുകടത്തി ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു. ഈ യോഗത്തില്‍ പി സി ചാക്കോ രാജി വെച്ച് […]

മന്ത്രി മാലയിട്ട് സിപിഎമ്മില്‍ ചേര്‍ത്ത കാപ്പാ കേസ് പ്രതിയെ മാസങ്ങള്‍ക്കിപ്പുറം നാടുകടത്തി

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ച കാപ്പാ കേസ് പ്രതിയെ പത്തനംതിട്ടയില്‍ നിന്ന് നാടുകടത്തി. ഡിവൈഎഫ്‌ഐ മലയാലപ്പുഴ മേഖല കമ്മിറ്റി വൈസ് പ്രസിഡന്റ് ശരണ്‍ ചന്ദ്രനെയാണ് ഒരു വര്‍ഷത്തേക്ക് നാടുകടത്തിയത്. Also Read; മലപ്പുറത്ത് പതിനെട്ടുകാരി ആത്മഹത്യ ചെയ്തതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന ആണ്‍സുഹൃത്തും ജീവനൊടുക്കി ഈ മാസം ഏഴാം തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് നാടുകടത്തിക്കൊണ്ടുള്ള ഉത്തരവാണ് ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയത്. ബിജെപിക്കാരനായിരുന്ന ശരണ്‍ കഴിഞ്ഞ ജൂലായിലാണ് […]

മലപ്പുറത്ത് പതിനെട്ടുകാരി ആത്മഹത്യ ചെയ്തതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന ആണ്‍സുഹൃത്തും ജീവനൊടുക്കി

മലപ്പുറം: മലപ്പുറം ആമയൂരില്‍ സുഹൃത്തായ പതിനെട്ടുകാരി ജീവനൊടുക്കിയതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന 19 കാരന്‍ തൂങ്ങിമരിച്ചു. മഞ്ചേരി കാരക്കുന്ന് സ്വദേശി സജീര്‍ ആണ് തൂങ്ങിമരിച്ചത്. ചാലിയാര്‍ പുഴയില്‍ എടവണ്ണ പുകമണ്ണിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കൈ ഞരമ്പ് മുറിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന സജീര്‍ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും ആരുമറിയാതെ പുറത്ത് കടക്കുകയായിരുന്നു. പിന്നീട് ചാലിയാര്‍ […]

ക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞു, ഓഫീസര്‍മാരെ അടിച്ചോടിക്കാന്‍ മടിയില്ല;വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രകോപന പ്രസംഗവുമായി വി എസ് ജോയ്

മലപ്പുറം: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രകോപന പ്രസംഗവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് അഡ്വ. വി എസ് ജോയ്. ക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞെന്നും ഓഫീസര്‍മാരെ അടിച്ചോടിക്കാന്‍ മടിയില്ലെന്നുമായിരുന്നു പ്രസംഗത്തില്‍ വി എസ് ജോയ് മുന്നറിയിപ്പ് നല്‍കിയത്. മലപ്പുറം പോത്തുകല്‍ കാത്തിരപുഴ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി പ്രസംഗം. Also Read; വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; അട്ടമലയില്‍ യുവാവ് കൊല്ലപ്പെട്ടു ‘ഇനി തിരിച്ചടിക്കും. പ്രതിരോധിക്കും. ഇന്ന് കൊടിയുമായിട്ടാണ് വന്നതെങ്കില്‍ നാളെ ചുടുകട്ടയുമായി […]

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; അട്ടമലയില്‍ യുവാവ് കൊല്ലപ്പെട്ടു

വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ യുവാവ് മരണപ്പെട്ടു. വയനാട് അട്ടമലയിലാണ് കാട്ടാന ആക്രമണത്തില്‍ അട്ടമല സ്വദേശിയായ ബാലകൃഷ്ണന്‍ (27) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ബാലന്‍. Also Read; സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ടു; കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിങില്‍ 5 വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു

സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ടു; കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിങില്‍ 5 വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയം: കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് കോളേജില്‍ റാഗിങ് നടത്തിയ 5 വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സാമുവല്‍ ജോണ്‍സണ്‍, എന്‍ എസ് ജീവ, കെ പി രാഹുല്‍ രാജ്, സി റിജില്‍ ജിത്ത്, വിവേക് എന്‍പി എന്നിവര്‍ക്കെതിരെയാണ് നടപടി. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തത്. ആന്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിന്‍സിപ്പാള്‍ നടപടി എടുത്തത്. Also Read; പാതിവില […]

പാതിവില തട്ടിപ്പ് കേസില്‍ പ്രാഥമിക വിവര ശേഖരണം തുടങ്ങി ക്രൈംബ്രാഞ്ച്

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ പ്രാഥമിക വിവര ശേഖരണം തുടങ്ങി ക്രൈംബ്രാഞ്ച്. ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് ജില്ലകളിലെ പരാതികള്‍ അന്വേഷിക്കുന്നത്. ഓരോ ജില്ലകളില്‍ നിന്നും വന്ന പരാതികള്‍ പരിശോധിച്ച ശേഷം മൊഴിയെടുക്കേണ്ടവരുടെ വിശദമായ പട്ടിക തയാറാക്കും. തുടര്‍ന്നാകും അന്വേഷണത്തിലേക്ക് കടക്കുക. മുഖ്യപ്രതി അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയും അന്വേഷണ സംഘം തുടങ്ങി. പ്രാഥമിക പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്കായിരിക്കും റിമാന്‍ഡിലുള്ള അനന്തുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുക. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍. നടന്‍ ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളെയും എറണാകുളം സെഷന്‍സ് കോടതി വെറുതെവിട്ടു. 2015 ജനുവരി 30ന് കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. Also Read; എട്ട് മാസമുള്ള കുഞ്ഞ് തൊണ്ടയില്‍ അടപ്പു കുടുങ്ങി മരിച്ചു; ആദ്യ കുട്ടി മുലപ്പാല്‍ കുടുങ്ങി മരിച്ചിരുന്നു; അന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ പരാതി കേസിലുണ്ടായിരുന്നത് ആകെ എട്ട് പ്രതികളായിരുന്നു. ഇവരില്‍ ഒരാള്‍ ഒഴികെ […]

എട്ട് മാസമുള്ള കുഞ്ഞ് തൊണ്ടയില്‍ അടപ്പു കുടുങ്ങി മരിച്ചു; ആദ്യ കുട്ടി മുലപ്പാല്‍ കുടുങ്ങി മരിച്ചിരുന്നു; അന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ പരാതി

കോഴിക്കോട്: എട്ടുമാസം പ്രായമായ കുട്ടി തൊണ്ടയില്‍ അടപ്പ് കുടുങ്ങി മരിച്ചതില്‍ അസ്വാഭാവികതയെന്ന പരാതിയുമായി പിതാവ്. പൊക്കുന്ന് സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ രാത്രി മരിച്ചത്. ഇന്നലെ രാത്രി കുട്ടിയുടെ തൊണ്ടയില്‍ അടപ്പ് കുടുങ്ങിയപ്പോള്‍ കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. Also Read;കേന്ദ്ര ഫണ്ട് വേണമെങ്കില്‍ എന്‍ഡിഎയില്‍ ചേരണമെന്ന് മോദി പറഞ്ഞെന്ന് വെളിപ്പെടുത്തി ഡിഎംകെ നിസാറിന്റെ ആദ്യത്തെ കുട്ടി രണ്ടുവര്‍ഷം മുമ്പ് […]

കേന്ദ്ര ഫണ്ട് വേണമെങ്കില്‍ എന്‍ഡിഎയില്‍ ചേരണമെന്ന് മോദി പറഞ്ഞെന്ന് വെളിപ്പെടുത്തി ഡിഎംകെ

പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി സഖ്യത്തിലേക്ക് ഡിഎംകെയെ ക്ഷണിച്ചിരുന്നെന്ന് പാര്‍ട്ടി ഖജാന്‍ജിയും എംപിയുമായ ടി.ആര്‍ ബാലു. എന്‍ഡിഎയില്‍ ചേര്‍ന്നാല്‍ തമിഴ്നാടിനു കേന്ദ്രവിഹിതം കിട്ടുന്നത് എളുപ്പമാകുമെന്ന് മോദി സൂചിപ്പിച്ചെന്നും ബാലു പറഞ്ഞു. എന്നാല്‍, ഹിന്ദി അറിയാത്ത ബാലു പ്രധാനമന്ത്രി പറഞ്ഞത് തെറ്റിദ്ധരിച്ചതാവും എന്നാണ് തമിഴ്നാട് ബിജെപി പറയുന്നത്. Also Read; ലഹരി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും വിദ്യാഭ്യാസ മേഖലയില്‍ തമിഴ്നാടിനു കിട്ടേണ്ട വിഹിതം കേന്ദ്രസര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു വകമാറ്റി നല്‍കിയതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ […]