October 13, 2026

ആന്റണിക്ക് സപ്പോര്‍ട്ടുമായി താരങ്ങള്‍, സുരേഷ് കുമാറിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന; മലയാള സിനിമയില്‍ പോര് കനക്കുന്നു

കൊച്ചി: സിനിമാ സമരം പ്രഖ്യാപിച്ച നിര്‍മാതാവ് ജി സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത് മലയാള സിനിമയില്‍ പുതിയ പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്. സുരേഷ് കുമാറിന് പിന്തുണയുമായി നിര്‍മാതാക്കളുടെ സംഘടന ഇന്ന് പ്രസ്താവന പുറത്തിറക്കും. രണ്ട് ദിവസം മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് കുമാര്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനമല്ലെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. Also Read; കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ് പിറന്നാള്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടര്‍ന്നെന്ന് പോലീസ് സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂര്‍ രൂക്ഷവിമര്‍ശനം […]

കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ് പിറന്നാള്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടര്‍ന്നെന്ന് പോലീസ്

കോട്ടയം: കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. പിറന്നാള്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി ഉപദ്രവിച്ചതെന്നാണ് പോലീസ് പറയുന്നത്. പരാതിക്കാരനായ വിദ്യാര്‍ത്ഥിയോട് മദ്യമടക്കം വാങ്ങാനുള്ള പണം പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥി പണം കൊടുക്കാന്‍ തയ്യാറാകാതിരുന്നതോടെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെയാണ് പകര്‍ത്തിയത്. മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. Also Read; തിരുവനന്തപുരത്ത് പ്ലസ് വണ്‍ […]

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി കുറ്റിച്ചല്‍ എരുമകുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഇന്നലെ വൈകുന്നേരം മുതല്‍ ബെന്‍സണെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് കുട്ടിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് സ്‌കൂളില്‍ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട […]

‘അപ്പുറത്ത് നില്‍ക്കുന്നത് മോഹന്‍ലാല്‍ ആയതുകൊണ്ട് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ല’; ആന്റണി പെരുമ്പാവൂരിന്റെ വിമര്‍ശനത്തിന് മറുപടിയുമായി സുരേഷ് കുമാര്‍

തിരുവനന്തപുരം: ആന്റണി സിനിമ കണ്ടുതുടങ്ങുമ്പോള്‍ സിനിമ നിര്‍മ്മിച്ചയാളാണ് താന്‍ എന്നും അപ്പുറത്ത് നില്‍ക്കുന്നത് മോഹന്‍ലാല്‍ ആയതുകൊണ്ട് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും നിര്‍മ്മാതാവ് സുരേഷ് കുമാര്‍. ആന്റണി പെരുമ്പാവൂരിന്റെ വിമര്‍ശനത്തിനുള്ള മറുപടിയായാണ് സുരേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. ”അസോസിയേഷന്റെ ഉത്തരവാദിത്തപ്പെട്ട പൊസിഷനില്‍ ഇരിക്കുന്ന ആളെന്ന നിലയിലും എത്രയോ കാലമായി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയിലും എനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ കഴിയില്ല. വിവിധ സംഘടനകളുമായി നീണ്ട നാളായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് സമരത്തിലേക്ക് പോവുകയാണെന്ന തീരുമാനത്തിലേക്ക് എത്തിയത്. […]

പാതിവില തട്ടിപ്പ്; സ്‌കൂട്ടര്‍ ലഭിച്ചവരുമായി പ്രചാരണയാത്ര നടത്താന്‍ കെ എന്‍ ആനന്ദകുമാര്‍ പദ്ധതിയിട്ടെന്ന് കണ്ടെത്തല്‍

കൊച്ചി: പാതിവിലയ്ക്ക് സ്‌കൂട്ടര്‍ ലഭിച്ചവരുമായി പ്രചാരണയാത്ര നടത്താന്‍ സായ്ഗ്രാമം ഗ്ലോബല്‍ ട്രസറ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാര്‍ പദ്ധതിയിട്ടെന്ന് കണ്ടെത്തല്‍. എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ വഴി പ്രചാരണയാത്ര സംഘടിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനായി കോണ്‍ഫെഡറേഷനിലെ സംഘടനകള്‍ക്ക് പാതിവില തട്ടിപ്പുകേസുകളിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ നല്‍കിയ കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. Also Read; വഖഫ് ജെപിസി റിപ്പോര്‍ട്ട് രാജ്യസഭ അംഗീകരിച്ചു പരിസ്ഥിതി സംരക്ഷണത്തിനായി 44 നദികളിലും നദിയാത്ര നടത്താനായിരുന്നു ആനന്ദകുമാര്‍ പദ്ധതിയിട്ടിരുന്നത്. ഈ നദിയാത്രയുടെ വിളംബരത്തിന്റെ ഭാഗമായി 14 […]

വഖഫ് ജെപിസി റിപ്പോര്‍ട്ട് രാജ്യസഭ അംഗീകരിച്ചു

ഡല്‍ഹി: വഖഫിലെ ജെപിസി റിപ്പോര്‍ട്ടിനെ ചൊല്ലി പാര്‍ലമെന്റില്‍ പ്രതിഷേധം. ലോക്‌സഭ രണ്ടുമണിവരെ പിരിഞ്ഞു. റിപ്പോര്‍ട്ടിനെതിരെ രാജ്യസഭയിലും പ്രതിഷേധം. പ്രതിഷേധങ്ങള്‍ക്കിടെ വഖഫ് ജെപിസി റിപ്പോര്‍ട്ട് രാജ്യസഭ അംഗീകരിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പ് ജെപിസി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വ്യാജ ജെപിസി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി. Also Read; ‘ഇനി തോന്നുംപടി പണം വാങ്ങാനാവില്ല’; ആംബുലന്‍സുകള്‍ക്ക് വാടക നിരക്ക് നിശ്ചയിച്ചു സമിതി അധ്യക്ഷന്‍ ജഗദംബിക പാല്‍ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് നല്‍കിയിരുന്നു. ഈ സമ്മേളനത്തില്‍ത്തന്നെ ബില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ […]

‘ഇനി തോന്നുംപടി പണം വാങ്ങാനാവില്ല’; ആംബുലന്‍സുകള്‍ക്ക് വാടക നിരക്ക് നിശ്ചയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ആംബുലന്‍സുകള്‍ക്ക് വാടക നിശ്ചയിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍. ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ആംബുലന്‍സിനെയും തരംതിരിച്ച് 600 മുതല്‍ 2500 രൂപ വരെയാണ് വാടകയും വെയ്റ്റിങ് ചാര്‍ജും നിശ്ചയിച്ചിരിക്കുന്നത്. Also Read; വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താലിനിടെ സംഘര്‍ഷം; ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി നോണ്‍ എസി ഒമ്‌നി ആംബുലന്‍സുകള്‍ക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ വീതം നല്‍കണം. ഓക്‌സിജന്‍ ആവശ്യമായി […]

വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താലിനിടെ സംഘര്‍ഷം; ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് രാവിലെ യുഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചതിന് പിന്നാലെ ലക്കിടിയില്‍ സംഘര്‍ഷം. ലക്കിടിയില്‍ വാഹനങ്ങള്‍ തടയാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. തുടര്‍ന്ന് വൈത്തിരി വാര്‍ഡ് മെമ്പര്‍ ജ്യോതിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെ ലക്കിടിയിലെ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. വയനാട്ടിലെ തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് […]

റോഡിലൂടെ മൊബൈലില്‍ സംസാരിച്ച് നടക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: റോഡിലൂടെ മൊബൈലില്‍ സംസാരിച്ച് നടക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തണമെന്ന് കെ ബി ഗണേഷ് കുമാര്‍. പലരും മൊബൈലില്‍ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്. റോഡ് മുറിച്ചുകിടക്കുമ്പോള്‍ പോലും ഇടത്തും വലത്തും നോക്കാറില്ല. മൊബൈലില്‍ സംസാരിച്ചു നടക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. റോഡ് അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കൂടുതലാണ്. നിലവാരമില്ലാത്ത ഡ്രൈവിംഗാണ് ഇതിന് പ്രധാന കാരണം. കാല്‍നടയാത്രക്കാരുടെയും അശ്രദ്ധയും അപകടത്തിന് കാരണമാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. Also […]

ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റാകാമെന്ന് തോമസ് കെ തോമസ്

തിരുവനന്തപുരം: പിസി ചാക്കോ രാജിവെച്ച ഒഴിവില്‍ എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏറ്റെടുക്കുമെന്ന് തോമസ് കെ തോമസ് എംഎല്‍എ. പാര്‍ട്ടിയില്‍ താന്‍ സംസ്ഥാന പ്രസിഡന്റാകണമെന്ന് ആവശ്യം ഉയരുന്നുണ്ട്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകലാണ് പ്രധാനം. പിസി ചാക്കോയുടെ രാജിയുടെ കാരണം അറിയില്ല. ചാക്കോ പലപ്പോഴും തീരുമാനങ്ങള്‍ എടുത്തത് ഒറ്റക്കായിരുന്നു. കൂടെ നിന്നവര്‍ പറയുന്നത് അതേ പടി വിശ്വസിക്കുന്ന സ്വാഭാവമാണ് ചാക്കോക്ക്. പാര്‍ട്ടി യോഗങ്ങളില്‍ ഒഴിവാക്കേണ്ട ചില പരാമര്‍ശങ്ങള്‍ ചാക്കോ നടത്തി. പിസി ചാക്കോ പാര്‍ട്ടി വിടില്ലെന്നും […]