October 15, 2026

യുവമോര്‍ച്ച നേതാവടക്കം 60 സംഘപരിവാറുകാര്‍ സിപിഎമ്മില്‍ ചേര്‍ന്നു

പത്തനംതിട്ട: സംഘ്പരിവാര്‍ ബന്ധം ഉപേക്ഷിച്ച് 60 പേര്‍ സി.പി.എമ്മില്‍ ചേര്‍ന്നതായി സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ജിത്തു രഘുനാഥ്, ബിജെപി ജില്ല ഐടി സെല്‍ കണ്‍വീനര്‍ വിഷ്ണുദാസ്, ആര്‍എസ്എസ് മണ്ഡലം ശാരീരിക് പ്രമുഖ് പി.എസ്. പ്രണവ്, എ.ബി.വി.പി ജില്ല കമ്മിറ്റിയംഗം ശിവപ്രസാദ്, ആര്‍.എസ്.എസ് നാരങ്ങാനം മണ്ഡലം വിദ്യാര്‍ഥി പ്രമുഖ് ശരത് എന്നിങ്ങനെ 60 പേരാണ് സിപിഎമ്മില്‍ ചേര്‍ന്നത് Also Read; ബജറ്റ് സമ്മേളനത്തിന് തുടക്കം: മോദി സര്‍ക്കാര്‍ മൂന്ന് മടങ്ങ് വേഗതയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് രാഷ്ട്രപതി […]

ബജറ്റ് സമ്മേളനത്തിന് തുടക്കം: മോദി സര്‍ക്കാര്‍ മൂന്ന് മടങ്ങ് വേഗതയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്ത് സംസാരിച്ചു. ഭരണഘടന രൂപീകരണത്തിന്റെ ഭാഗമായ ബി ആര്‍ അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവരെ ഈ അവസരത്തില്‍ ഓര്‍ക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു. മൂന്നാം മോദി സര്‍ക്കാര്‍ മൂന്നിരട്ടി വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നതെും സര്‍ക്കാര്‍ ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.. 25 കോടിയോളം ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി. മധ്യവര്‍ഗ്ഗത്തിനുവേണ്ടി നിരവധി പദ്ധതികള്‍ നടപ്പാക്കി. വന്ദേ ഭാരത് റെയില്‍വേ രാജ്യത്തിന്റെ […]

എം മെഹബൂബ് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി

വടകര: സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബ് തിരഞ്ഞെടുക്കപ്പെട്ടു. വടകരയില്‍ നടന്ന സി പി എം ജില്ലാ സമ്മേളനത്തിലാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് മെഹബൂബ്. ദീര്‍ഘകാലം കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായും സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായും കേരഫെഡ് വൈസ് ചെയര്‍മാനായും വിവിധ അപെക്സ് സഹകരണ സ്ഥാപനങ്ങളുടെ ഭരണ സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. Also Read; ബജറ്റ് രാജ്യത്തിന് പുതിയ ഊര്‍ജം നല്‍കുമെന്ന് […]

ബജറ്റ് രാജ്യത്തിന് പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബജറ്റ് രാജ്യത്തിന് പുതിയ ഊര്‍ജം നല്‍കുന്നതാകുമെന്നും ചരിത്രപരമായ ബില്ലുകള്‍ ഈ സമ്മേളനകാലയളവില്‍ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മഹാലക്ഷ്മി ശ്ലോകം ചൊല്ലി, മഹാലക്ഷ്മിയുടെ അനുഗ്രഹം തേടിയാണ് പ്രധാനമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചുതുടങ്ങിയത്. Also Read; ബഹിരാകാശ നടത്തത്തില്‍ റെക്കോര്‍ഡിട്ട് സുനിതാ വില്യംസ് തന്റെ മൂന്നാം സര്‍ക്കാരിലെ മൂന്നാം സമ്പൂര്‍ണ ബജറ്റാണ് വരുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷം രാജ്യം സമ്പൂര്‍ണ വികസനം നേടും. ഈ ബജറ്റിന്റെ ലക്ഷ്യം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ശക്തി പകരലാണ്. സമസ്ത […]

ബഹിരാകാശ നടത്തത്തില്‍ റെക്കോര്‍ഡിട്ട് സുനിതാ വില്യംസ്

വാഷിംഗ്ടണ്‍: ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കാഡ് സ്വന്തമാക്കി നാസയുടെ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്. രാജ്യാന്തര ബഹിരാകാശ നിലയത്തിന് പുറത്ത് ഇന്നലെ അഞ്ച് മണിക്കൂര്‍ 26 മിനിട്ട് നടന്നതോടെ സുനിതയുടെ നടത്തം ആകെ 62 മണിക്കൂര്‍ ആറ് മിനിട്ടായി. 2017ല്‍ നാസയുടെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സന്‍ സ്ഥാപിച്ച 60 മണിക്കൂര്‍ 21 മിനിട്ട് എന്ന റെക്കാഡാണ് ഇതോടെ സുനിത വില്യംസ് മറികടന്നത്. Also Read; രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം; […]

രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം; ഹരികുമാറും ശ്രീതുവും നിഗൂഢ മനസുള്ളവരെന്ന് പോലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പോലീസ് പറയുന്നു. തൊട്ടടുത്തുള്ള മുറികളില്‍ കഴിയുമ്പോഴും വാട്‌സാപ്പ് വീഡിയോ കോളുകള്‍ വിളിക്കാറുണ്ട്. ശ്രീതു മത പഠന ക്ലാസുകളെടുത്തിരുന്നു. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നു ഹരികുമാറെന്നും ഈ പൂജാരിയെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഹരികുമാര്‍ പല സ്ത്രീ വിഷയങ്ങളിലും കുടുങ്ങിയപ്പോള്‍ രക്ഷിച്ചുവെന്നും അതിന് ശേഷമാണ് […]

കുംഭമേള അപകടം ; മരണം 30, ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം

പ്രയാഗ്‌രാജ്: മഹാകുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കും. മൂന്നംഗ സംഘം ഇന്ന് പോലീസില്‍ നിന്ന് വിവരങ്ങള്‍ തേടും. കൂടാതെ പോലീസും സംഭവത്തെക്കുറിച്ച് സമാന്തര അന്വേഷണം നടത്തും. Also Read ; ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതല്‍ തമിഴ്‌നാടിനെന്ന് കോടതി നാടിനെ നടുക്കിയ മഹാദുരന്തത്തിന് പിന്നാലെ ഭക്തര്‍ക്കുള്ള സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ ദുരന്തം വലിയ […]

ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതല്‍ തമിഴ്‌നാടിനെന്ന് കോടതി

ചെന്നൈ: ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതല്‍ തമിഴ്‌നാടിന് കൊണ്ടുപോകാമെന്ന് ബെംഗളൂരുവിലെ സിബിഐ കോടതി. ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും തൊണ്ടിമുതലില്‍ അവകാശ വാദം ഉന്നയിച്ചിരുന്നു. ഈ ഹര്‍ജി തള്ളിയതോടെയാണ് സ്വത്തുക്കള്‍ തമിഴ്‌നാടിന് കൈമാറുന്നത്. 1996ല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. Also Read; യുഡിഎഫിന്റെ മലയോര സമരയാത്ര ഇന്ന് മലപ്പുറത്ത് ; പി വി അന്‍വര്‍ ജാഥയുടെ ഭാഗമാകും 800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വര്‍ണം, വജ്രാഭരണങ്ങള്‍, […]

യുഡിഎഫിന്റെ മലയോര സമരയാത്ര ഇന്ന് മലപ്പുറത്ത് ; പി വി അന്‍വര്‍ ജാഥയുടെ ഭാഗമാകും

മലപ്പുറം: യുഡിഎഫിന്റെ മലയോര സമരയാത്ര ഇന്ന് മലപ്പുറം ജില്ലയില്‍. സമരയാത്രയില്‍ പി വി അന്‍വറും പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പ്രചരണ ജാഥ നിലമ്പൂരിലെത്തുമ്പോഴാണ് അന്‍വര്‍ യാത്രയുടെ ഭാഗമാവുക. എടക്കരയിലെയും കരുവാരക്കുണ്ടിലെയും യോഗങ്ങളില്‍ ആണ് അന്‍വര്‍ പങ്കെടുക്കുന്നത്. Also Read ; യുഎസ്സില്‍ 65 യാത്രികരുമായി സഞ്ചരിച്ച വിമാനം ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയില്‍ വീണെന്ന് സംശയം കഴിഞ്ഞ ദിവസം പിവി അന്‍വര്‍ പ്രതിപക്ഷ നേതാവിനെ നേരില്‍ കണ്ട് ജാഥയില്‍ സഹകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയിലേക്ക് […]

യുഎസ്സില്‍ 65 യാത്രികരുമായി സഞ്ചരിച്ച വിമാനം ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയില്‍ വീണെന്ന് സംശയം

വാഷിങ്ടണ്‍: അമേരിക്കയില്‍ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച് യാത്രാ വിമാനം നദിയില്‍ പതിച്ചതായി സംശയം. വാഷിങ്ടണ്‍ റീഗണ്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപത്ത് വെച്ച് ബുധനാഴ്ച രാത്രി അമേരിക്കന്‍ സമയം 9.30 ഓടെയാണ് അപകടം. റീഗന്‍ വിമാനത്താവളത്തിലേക്ക് ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ എത്രപേര്‍ മരണപ്പെട്ടു എന്ന് വ്യക്തതയില്ലെന്ന് ടെക്സാസ് സെനറ്റര്‍ ടെഡ് ക്രൂസ് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. 65 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കാന്‍സസില്‍ നിന്ന് വാഷിങ്ടണ്‍ റീഗണ്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു വിമാനമെന്നാണ് വിവരം. […]