October 15, 2026

ദേഹമാകെ ഇടിയേറ്റ പാടുകള്‍, അനൂപ് ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു ; പെണ്‍കുട്ടി ഇപ്പോഴും വെന്റിലേറ്ററില്‍

എറണാകുളം: ചോറ്റാനിക്കരയില്‍ 19 വയസുകാരിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അനൂപ് അതിക്രൂരമായി പെണ്‍കുട്ടിയെ മര്‍ദിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ പലയിടത്തും ഇടിയേറ്റ പാടുകളുണ്ട്. ഷാള്‍ മുറുക്കി പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചത് അനൂപ് തന്നെയാണെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. പ്രതിയായ അനൂപ് സംശയരോഗിയാണെന്ന് പോലീസ് പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി കഴിഞ്ഞ ഒരു വര്‍ഷമായി അനൂപ് അടുപ്പത്തിലാണ്. മറ്റ് സുഹൃത്തുക്കളുമായി സംസാരിക്കുന്നത് അനൂപിന് ഇഷ്ടമായിരുന്നില്ല. […]

തിരുവനന്തപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് നിന്നും കാണാതായ രണ്ടുവയസുകാരിയെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് മരിച്ചത്. ഇന്ന് രാവിലെ ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് സംഘമെത്തി കിണറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.അതേസമയം സംഭവത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും എം വിന്‍സെന്റ് എംഎല്‍എയും ആരോപിക്കുന്നത്. കുട്ടി തനിയെ അവിടേ പോയി കിണറ്റിലേക്ക് […]

ബ്രൂവറി ; സിപിഐയുമായി ചര്‍ച്ച നടത്തും, എല്ലാവരെയും വിശ്വാസിലെടുത്ത് മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂ – എം വി ഗോവിന്ദന്‍

കണ്ണൂര്‍: പാലക്കാട് ബ്രൂവറി വിഷയത്തെ എതിര്‍ത്ത് വിമര്‍ശനമുന്നയിച്ച് സിപിഐയുമായി ചര്‍ച്ച നടത്തുമെന്നും എല്ലാവരെയും വിശ്വാസിലെടുത്ത് മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സി.പി.ഐക്കും ജെ.ഡി.എസിനും കാര്യങ്ങള്‍ മനസ്സിലാകാത്തത് എന്താണെന്ന് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. Also Read ; മുസ്ലീംലീഗിന്റെ പരിപാടിയില്‍ പങ്കെടുത്ത് പി വി അന്‍വര്‍ ; യുഡിഎഫിന്റെ മലയോര യാത്രയിലേക്ക് ക്ഷണം ലഭിച്ചു ബ്രൂവറി വിഷയവുമായി ബന്ധപ്പെട്ട് സിപിഐ, ജെഡിഎസ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ എതിര്‍പ്പ് പരസ്യമായി […]

മുസ്ലീംലീഗിന്റെ പരിപാടിയില്‍ പങ്കെടുത്ത് പി വി അന്‍വര്‍ ; യുഡിഎഫിന്റെ മലയോര യാത്രയിലേക്ക് ക്ഷണം ലഭിച്ചു

മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മുന്‍ എംഎല്‍എ പിവി അന്‍വര്‍. യുഡിഎഫിന്റെ മലയോര യാത്രയില്‍ അന്‍വര്‍ പങ്കെടുത്തേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ലീഗിന്റെ മലപ്പുറം പോത്തുകല്ലില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് അന്‍വര്‍ എത്തിയത്. ലീഗിന്റെ പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള പത്ത് വീടുകളുടെ താക്കോല്‍ ദാനത്തിലാണ് പി വി അന്‍വര്‍ പങ്കെടുത്തത്. പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ എന്നീ ലീഗ് നേതാക്കള്‍ക്കൊപ്പമാണ് പി വി അന്‍വര്‍ പരിപാടിയില്‍ പങ്കെടുത്തത്. […]

നെന്മാറ ഇരട്ടക്കൊല ; പ്രതിക്ക് കുറ്റബോധമില്ല, നടത്തിയത് ആസൂത്രിത കൊലപാതകമെന്ന് പോലീസ്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പിടിയിലായ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും കസ്റ്റഡി അപേക്ഷ നല്‍കുമെന്നും പാലക്കാട് എസ് പി അജിത് കുമാര്‍ പറഞ്ഞു. പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പോലീസ് കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വിശദീകരിച്ചത്. കൊല നടത്തിയ സ്ഥലത്ത് തെളിവെടുപ്പ് നടത്തണമെന്നും പോലീസ് പറഞ്ഞു. 2019 മുതല്‍ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ട്. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതി. പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തില്‍ ഇയാള്‍ സന്തോഷവാനാണെന്നും […]

‘സ്ത്രീയും പുരുഷനും തുല്യരല്ല,തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല’ : പിഎംഎ സലാം

മലപ്പുറം: സ്ത്രീയും പുരുഷനും തുല്യരല്ല, തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല. വിവാദ പരമാര്‍ശവുമായി മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സ്ത്രീയും പുരുഷനും തുല്യമാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണെന്നും സമൂഹത്തില്‍ കയ്യടി കിട്ടാനാണ് ഈ വാദം ചിലര്‍ ഉയര്‍ത്തുന്നതെന്നും പിഎംഎ സലാം പറഞ്ഞു. മലപ്പുറം എടക്കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ലീഗ് നേതാവിന്റെ വിവാദ പരാമര്‍ശമുണ്ടായത്. Also Read ; സുനിത വില്യംസിനെയും വില്‍മറേയും തിരിച്ചെത്തിക്കണമെന്ന് ട്രംപ്, കൊണ്ടുവരുമെന്ന് മസ്‌ക് ഇക്കാര്യത്തില്‍ മുസ്ലീം ലീഗിന് വ്യക്തമായ നയമുണ്ട്. സ്ത്രീക്ക് […]

സുനിത വില്യംസിനെയും വില്‍മറേയും തിരിച്ചെത്തിക്കണമെന്ന് ട്രംപ്, കൊണ്ടുവരുമെന്ന് മസ്‌ക്

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏറെനാളായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വംശജയായ സുനിത വില്യംസിനെയും ബാരി വില്‍മറിനെയും തിരികെയെത്തിക്കാന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നോട് പറഞ്ഞതായി ഇലോണ്‍ മസ്‌ക്. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഇത്രയും നാള്‍ ഇവരെ തിരികെയെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനെയും മസ്‌ക് കുറ്റപ്പെടുത്തി. Also Read ; മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, 40 പേര്‍ക്ക് പരിക്കേറ്റു എട്ട് ദിവസം നീളുന്ന ദൗത്യത്തിനായാണ് കഴിഞ്ഞ വര്‍ഷം […]

മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, 40 പേര്‍ക്ക് പരിക്കേറ്റു

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചതായും 40 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. കുംഭമേളക്കിടെ അമൃത് സ്‌നാനത്തിനിടെ ബാരിക്കേട് തകര്‍ന്നാണ് അപകടമുണ്ടായത്. തിരക്ക് പരിഗണിച്ച് തുടര്‍ സ്‌നാനം നിര്‍ത്തിവെച്ചെങ്കിലും പിന്നീട് വീണ്ടും പുനരാരംഭിച്ചു. അതേസമയം അപകടത്തില്‍ മരണം സംഭവിച്ചുവെന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. മഹാകുംഭമേളയിലെ വിശേഷ ദിവസം ഒരു കോടി പേരെങ്കിലും പങ്കെടുത്തതായാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. Also Read ; നെന്മാറ ഇരട്ടക്കൊല ; ലോക്കപ്പിലെത്തിയ പ്രതി […]

നെന്മാറ ഇരട്ടക്കൊല ; ലോക്കപ്പിലെത്തിയ പ്രതി ആദ്യം ചോദിച്ചത് ചിക്കനും ചോറും, വിഷം കഴിച്ചുവെന്ന വാദം പൊളിഞ്ഞു

പാലക്കാട്: നെന്മാറയിലെ ഇരട്ടക്കൊലപാതക കേസില്‍ പിടിയിലായ പ്രതി ചെന്താമര ലോക്കപ്പിലെത്തിച്ചപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത് ചിക്കനും ചോറും. കൊല്ലപ്പെട്ട സുധാകരനുമായി തലേദിവസമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍ എത്രത്തോളം വിശ്വാസയോഗ്യമാണ് എന്നതിന് ഉറപ്പില്ല. നിലവില്‍ ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലുള്ള പ്രതിയെ ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. അതേസമയം വിഷം കഴിച്ചുവെന്ന പ്രതിയുടെ വാദം വൈദ്യപരിശോധനയില്‍ പൊളിഞ്ഞു. അതേസമയം കസ്റ്റഡിയിലായ പ്രതി ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് നല്‍കിയിട്ടുള്ളത്. 5 പേരെയാണ് ഇയാള്‍ […]

ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ; സുഹൃത്തിനെ കുത്തി പരിക്കേല്‍പ്പിച്ച് യുവാവ്, സംഭവം കന്യാകുമാരി എക്‌സ്പ്രസില്‍

തൃശൂര്‍: കന്യാകുമാരി എക്‌സ്പ്രസില്‍ കത്തിക്കുത്ത്. ബംഗളൂരുവില്‍ നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന കന്യാകുമാരി എക്‌സ്പ്രസ് തൃശൂരിലെത്തിയപ്പോഴാണ് കത്തിക്കുത്തുണ്ടായത്. ബാംഗ്ലൂരില്‍ നിന്ന് കയറിയ യുവാക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് കത്തികുത്തിലേക്ക് നയിച്ചത്. Also Read ; അമിത അളവില്‍ മെര്‍ക്കുറി ; സംസ്ഥാനത്ത് ഏഴ് ലക്ഷം രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു, 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് അടുത്ത സൃഹുത്തുക്കളായ മലയാളി യുവാക്കള്‍ തമ്മിലാണ് തര്‍ക്കമുണ്ടായതും പിന്നീടത് കത്തിക്കുത്തിലേക്ക് നയിച്ചതും. ഇരുവര്‍ക്കും പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. ഇതിനിടെ ടിടിഇ എത്തുകയും ടിക്കറ്റ് […]