October 15, 2026

അമിത അളവില്‍ മെര്‍ക്കുറി ; സംസ്ഥാനത്ത് ഏഴ് ലക്ഷം രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു, 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

കോഴിക്കോട്: ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് അമിത അളവില്‍ മെര്‍ക്കുറി കണ്ടെത്തിയ ഏഴ് ലക്ഷം രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. Also Read ; നെന്മാറ ഇരട്ടക്കൊല ; പ്രതിയെ പാലക്കാട് നഗരത്തില്‍ കണ്ടതായി സൂചന, തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തുകയായിരുന്നു. അനുവദനീയമായ അളവില്‍ നിന്ന് 12,000 ഇരട്ടിയോളം മെര്‍ക്കുറി പല സാമ്പിളുകളില്‍ കണ്ടെത്തി. […]

നെന്മാറ ഇരട്ടക്കൊല ; പ്രതിയെ പാലക്കാട് നഗരത്തില്‍ കണ്ടതായി സൂചന, തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

പാലക്കാട് : നെന്മാറയില്‍ അമ്മയെയും മകനേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയും അയല്‍വാസിയുമായ ചെന്താമരയെ പാലക്കാട് ടൗണില്‍ കണ്ടതായി സൂചന. ഇയാളെ കോട്ടമൈതാനത്ത് കണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് നഗരത്തില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ നെന്‍മാറ ബസ് സ്റ്റാന്‍ഡില്‍ രാവിലെ പ്രതിയെ കണ്ടതായും സൂചന ലഭിച്ചു. പ്രതി ഒളിവില്‍ പോകുമ്പോള്‍ ഭക്ഷണ സാധനങ്ങള്‍ കയ്യില്‍ കരുതിയതായി സൂചന. Also Read ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം […]

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം.കടമെടുപ്പ് പരിധി മൂന്നര ശതമാനം ആയി ഉയര്‍ത്തണമെന്നും അത് ഉപാധി രഹിതമാകണമെന്നും ബജറ്റിന് മുന്നോടിയായി കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ ബജറ്റില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിക്കും വയനാട് പുനരധിവാസത്തിനും പ്രത്യേക പരിഗണന ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളമുള്ളത്. Also Read ; നെന്മാറ ഇരട്ടക്കൊല ; ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്, സുധാകരന്റെ ശരീരത്തില്‍ 8 വെട്ടുകള്‍, അമ്മ ലക്ഷ്മിയെ 12 തവണ വെട്ടി, പ്രതി […]

നെന്മാറ ഇരട്ടക്കൊല ; ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്, സുധാകരന്റെ ശരീരത്തില്‍ 8 വെട്ടുകള്‍, അമ്മ ലക്ഷ്മിയെ 12 തവണ വെട്ടി, പ്രതി കാണാമറയത്ത്

പാലക്കാട്: നെന്മാറ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകത്തിലെ ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. കൊല്ലപ്പെട്ട സുധാകരന്റെ ശരീരത്തില്‍ 8 വെട്ടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. കയ്യിലും കാലിലും കഴുത്തിലും തലയിലും വെട്ടേറ്റിട്ടുണ്ട്. വലത് കൈ അറ്റു നീങ്ങിയ നിലയിലുമായിരുന്നു.കഴുത്തിന്റെ പിറകിലെ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്റെ മുട്ടിനാണ്. വെട്ടേറ്റ തല്‍ക്ഷണം തന്നെ സുധാകരന്‍ മരണപ്പെട്ടിരുന്നു. സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തില്‍ 12 വെട്ടുകളാണുള്ളത്. മകനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ പോയപ്പോഴായിരുന്നു ലക്ഷ്മിക്ക് വെട്ടേറ്റത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിന്റെ മുറിവുകളാണ്. […]

സമരം അവസാനിപ്പിച്ച് റേഷന്‍ വ്യാപാരികള്‍

തിരുവനന്തപുരം: ഒടുവില്‍ സമരം അവസാനിപ്പിച്ച് റേഷന്‍ വ്യാപാരികള്‍. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി വ്യാപാരികള്‍ അറിയിച്ചത്. ഡിസംബര്‍ മാസത്തെ ശമ്പളം നാളെ നല്‍കും.വേതന പരിഷ്‌കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സമരത്തെ മറികടക്കാന്‍ 40 ലേറെ മൊബൈല്‍ റേഷന്‍ കടകള്‍ നാളെ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമാനിച്ചിരുന്നു. ഇന്ന് 256 കടകള്‍ രാവിലെ 8 മണി മുതല്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു.തുറക്കാത്ത കടകള്‍ […]

സന്ദീപ് വാര്യര്‍ ഇനി കോണ്‍ഗ്രസ് വക്താവ്; ചാനല്‍ ചര്‍ച്ചകളില്‍ സജീവമാകും

തിരുവനന്തപുരം: സന്ദീപ് വാര്യര്‍ക്ക് കൂടുതല്‍ പദവികള്‍ നല്‍കി കോണ്‍ഗ്രസ്. സന്ദീപ് വാര്യരെ പാര്‍ട്ടിയുടെ വക്താവായാണ് നിയമിച്ചിരിക്കുന്നത്. അതിനാല്‍ ചാനല്‍ ചര്‍ച്ചകളില്‍ ഇനി മുതല്‍ സന്ദീപ് വാര്യരും പങ്കെടുക്കും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.ലിജു ഇതുസംബന്ധിച്ചുള്ള കത്ത് നേതാക്കള്‍ക്ക് അയച്ചിട്ടുണ്ട്. Also Read; വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; വയോധികയ്ക്ക് പരിക്ക് കെ.പി.സി.സി മീഡിയ വിഭാഗം ഇന്‍ ചാര്‍ജ് അഡ്വ ദീപ്തി മേരി വര്‍ഗീസാണുള്ളത്. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പാര്‍ട്ടിയുടെ […]

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; വയോധികയ്ക്ക് പരിക്ക്

വാല്‍പ്പാറ: തമിഴ്നാട് വാല്‍പ്പാറയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. പെരിയാര്‍ സ്വാമിയുടെ ഭാര്യയും തോട്ടം തൊഴിലാളിയുമായ അന്നലക്ഷ്മിക്കാണ് (67) പരിക്കേറ്റത്. ഇടിയാര്‍ എസ്റ്റേറ്റിന് പരിസരത്താണ് ആനയുടെ ആക്രമണം ഉണ്ടായത്. അര്‍ദ്ധരാത്രിയില്‍ ലയത്തിന് സമീപമുള്ള റേഷന്‍ കടയില്‍ നിന്ന് അരി കഴിക്കാനെത്തിയ കാട്ടാനയ്ക്ക് മുന്നില്‍ അന്നലക്ഷ്മി പെടുകയായിരുന്നു. അപകടത്തില്‍ അന്നലക്ഷ്മിയുടെ ഇടുപ്പെല്ലിന് പരിക്കേറ്റിട്ടുണ്ട്. Also Read; ചത്തതാണെങ്കിലും കൊന്നതാണെങ്കിലും നന്ദി; വളരെയധികം സന്തോഷമുണ്ടെന്ന് രാധയുടെ കുടുംബം ലയത്തില്‍ 12 വീടുകളുണ്ട്. ഇവിടേക്കാണ് കാട്ടാന എത്തിയത്. രാത്രി ശബ്ദം കേട്ട് […]

ചത്തതാണെങ്കിലും കൊന്നതാണെങ്കിലും നന്ദി; വളരെയധികം സന്തോഷമുണ്ടെന്ന് രാധയുടെ കുടുംബം

മാനന്തവാടി: നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത് ആശ്വാസം പകരുന്ന വാര്‍ത്തയാണെന്ന് പഞ്ചാരക്കൊല്ലിയിലെ നിവാസികള്‍. കടുവ ചത്തതില്‍ സന്തോഷമുണ്ടെന്നും ഇനിയാര്‍ക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. സന്തോഷം തോന്നിയ വാര്‍ത്തയാണ്. ഇനി ആര്‍ക്കും ഇതുപോലെയൊരു അവസ്ഥ ഉണ്ടാകില്ലല്ലോ. വേറെയാര്‍ക്കും ഇത് സംഭവിക്കാതിരിക്കട്ടെ, എന്നും രാധയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. വനമന്ത്രി എ കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം രാധയുടെ വീട് സന്ദര്‍ശിച്ചിരുന്നു. മന്ത്രിയുടെ സന്ദര്‍ശന സമയത്ത് വലിയ പ്രതിഷേധമായിരുന്നു പ്രദേശത്ത് ഉയര്‍ന്നത്. Also […]

വയനാട്ടിലെ നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

മാനന്തവാടി: മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ കണ്ടെത്തിയ നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് പിലാക്കാവില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയില്‍ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് അറിയിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കടുവയുടെ കഴുത്തില്‍ ആഴത്തിലുള്ള രണ്ട് വലിയ മുറിവുകള്‍ കണ്ടെത്തി. രാത്രി […]

പി വി അന്‍വറിനെതിരായ വിജിലന്‍സ് അന്വേഷണം ; പ്രാഥമിക റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളിൽ

കൊച്ചി: പി വി അന്‍വറിനെതിരായ നടപടികള്‍ വേഗത്തിലാക്കി വിജിലന്‍സ്. ആലുവയില്‍ ഭൂമി അനധികൃതമായാണ് അന്‍വര്‍ സ്വന്തമാക്കിയതെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ആലുവ എടത്തലയില്‍ പാട്ടഭൂമി അനധികൃതമായി പോക്കുവരവ് ചെയ്‌തെന്ന പരാതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വിവാദ ഭൂമിയിലെത്തി വിശദമായ പരിശോധന നടത്തി. വിഷയത്തില്‍ ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുടര്‍ നടപടികളിലേക്ക് കടക്കാനാണ് വിജിലന്‍സ് നീക്കം. Also Read ; പത്തനംതിട്ടയില്‍ വീണ്ടും പോക്‌സോ കേസ് ; 17 കാരി പീഡനത്തിരയായി, 4 പേര്‍ അറസ്റ്റില്‍, […]