October 15, 2026

പത്തനംതിട്ടയില്‍ വീണ്ടും പോക്‌സോ കേസ് ; 17 കാരി പീഡനത്തിരയായി, 4 പേര്‍ അറസ്റ്റില്‍, ആകെ 9 പ്രതികള്‍

അടൂര്‍: പത്തനംതിട്ടയില്‍ വീണ്ടും പോക്‌സോ കേസ്. പത്തനംതിട്ട അടൂരിലാണ് സംഭവം. 17 കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിരയായ വിവരം തുറന്നു പറഞ്ഞത്. കേസില്‍ ആകെ 9 പ്രതികളാണുള്ളത്. അതില്‍ നാല് പേര്‍ പിടിയിലായി. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ശിശു ക്ഷേമ സമിതി (സി ഡബ്ല്യു സി) നടത്തിയ കൗണ്‍സിലിംഗില്‍ ആണ് ഒരു വര്‍ഷ കാലമായി ഉള്ള ലൈംഗിക ചൂഷണവും പീഡനവും പെണ്‍കുട്ടി തുറന്നു പറഞ്ഞത്. മറ്റ് പ്രതികള്‍ ഉടന്‍ പിടിയില്‍ ആകും എന്ന് അടൂര്‍ പോലീസ് പറഞ്ഞു. […]

എന്‍എം വിജയന്റെ ആത്മഹത്യ ; ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു

കല്‍പറ്റ: വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട മുന്‍കൂര്‍ ജാമ്യ ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രേരണകുറ്റം ചുമത്തിയതില്‍ ഐ സി ബാലകൃഷ്ണനാണ് ഒന്നാം പ്രതി. ഇന്നലെ എംഎല്‍എയുടെ വസതിയിലും പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. ഇതോടെ പ്രേരണ കുറ്റം ചുമത്തപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം […]

സംവിധായകന്‍ ഷാഫിക്ക് ആന്തരിക രക്തസ്രാവം ; ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുന്നു

കൊച്ചി: സംവിധായകന്‍ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയുള്ളത്. കഴിഞ്ഞ 16നാണ് കടുത്ത തലവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ ഷാഫിക്ക് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി. മമ്മൂട്ടി, എംവി ഗോവിന്ദന്‍ അടക്കമുള്ള പ്രമുഖര്‍ ആശുപത്രിയിലെത്തി ഷാഫിയെ കണ്ട് മടങ്ങി. Also Read ; യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണു ; 17 കാരന് പരിക്ക്, […]

യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണു ; 17 കാരന് പരിക്ക്, ഓപ്പറേറ്റര്‍ കസ്റ്റഡിയില്‍

കോട്ടയം: കോട്ടയത്ത് ചങ്ങനാശ്ശേരി മെട്രോപൊളിറ്റന്‍ പള്ളിപെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണുണ്ടായ അപകടത്തില്‍ 17 കാരന് പരിക്ക്. ചങ്ങനാശ്ശേരി സ്വദേശി അലന്‍ ബിജുവിനാണ് പരിക്കേറ്റത്. ബന്ധുവിനൊപ്പം പള്ളിപെരുന്നാള്‍ കാണാന്‍ പോയതാര്‍ന്നു അലന്‍. യന്ത്ര ഊഞ്ഞാലിന്റെ താഴെ നില്‍ക്കുമ്പോഴാണ് അപകടമുണ്ടായത്. യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി മെട്രോപൊളിറ്റന്‍ പള്ളി തിരുനാളിന്റെ ഭാഗമായാണ് യന്ത്ര ഊഞ്ഞാല്‍ ഒരുക്കിയത്. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ഓപ്പറേറ്ററെ പോലീസ് കസ്റ്റഡിയിലെടുത്തു. Join […]

കടുവയെ തിരയാന്‍ കുങ്കിയാനകളും ഡ്രോണുകളും; മാനന്തവാടിയില്‍ യുഡിഎഫ്, എസ്ഡിപിഐ ഹര്‍ത്താല്‍ ആരംഭിച്ചു

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ ആളെക്കൊല്ലി കടുവക്കായി വനം വകുപ്പ് ഇന്നും തിരച്ചില്‍ ഊര്‍ജിതമാക്കും. കൂടുതല്‍ ആര്‍ആര്‍ടി സംഘത്തെ വനത്തിലെത്തിക്കും. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ തുടരും. കൂടാതെ മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തിരച്ചിലിനായി സ്ഥലത്ത് എത്തിക്കും. ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ഉടന്‍ സ്ഥലത്തെത്തും. പ്രദേശത്ത് കടുവക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. അതേസമയം കടുവയുടെ ആക്രമണത്തില്‍ മരിച്ച രാധയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 11 മണിക്കായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മാനന്തവാടി […]

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം ; മുറിവുകളുടെ എണ്ണത്തില്‍ പൊരുത്തക്കേട്

ഡല്‍ഹി: സെയ്ഫ് അലിഖാനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നടനെ ആശുപത്രിയിലെത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകളെന്ന് കണ്ടെത്തല്‍. വീട്ടില്‍ അതിക്രമിച്ച് കയറി മോഷണശ്രമത്തിനിടെ ഇക്കഴിഞ്ഞ പതിനാറാം തിയ്യതി പുലര്‍ച്ചെയാണ് സെയ്ഫിനെതിരെ ആക്രണമുണ്ടായത്. എന്നാല്‍ പുലര്‍ച്ചെ 2.30 ക്ക് നടന്ന ആക്രമണത്തില്‍ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പുലര്‍ച്ചെ 4.10നെന്നാണ് ആശുപത്രി രേഖകളില്‍ നിന്നും വ്യക്തമാക്കുന്നത്. ബാന്ദ്രയിലെ താരത്തിന്റെ ഫ്‌ലാറ്റില്‍ നിന്ന് ലീലാവതി ആശുപത്രിയിലേക്കുള്ളത് 10 -15 മിനിറ്റ് യാത്ര മാത്രമാണ്. കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് അഫ്‌സാര്‍ സെയ്ദി എന്നാണ് […]

ബ്രൂവറി ജനങ്ങളോടുള്ള വെല്ലുവിളി, മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതി : വിമര്‍ശനം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല

കോഴിക്കോട്: ബ്രൂവറി വിവാദത്തില്‍ വിമര്‍ശനം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണിതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുടിക്കാന്‍ വെള്ളമില്ലാത്ത സ്ഥലമാണ്. സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്തിരിയണം. പദ്ധതി പിന്‍വലിക്കും വരെ സമരവുമായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. Also Read ; കുതിച്ച് പാഞ്ഞ് സ്വര്‍ണവില; പവന് 240 കൂടി 60,440 രൂപയായി കൊക്കകോളയ്ക്കതിരെ സമരം നടത്തിയവരാണ്. പ്ലാച്ചിമട സമരം തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി പറയുമോ. […]

കുതിച്ച് പാഞ്ഞ് സ്വര്‍ണവില; പവന് 240 കൂടി 60,440 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ദിനംപ്രതി റെക്കോഡ് മുന്നേറ്റം തുടരുകയാണ്. വെള്ളിയാഴ്ച പവന് 240 രൂപ കൂടി 60,440 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപ വര്‍ധിച്ച് 7,555 രൂപയുമായി. മൂന്നാഴ്ചക്കിടെ പവന്റെ വിലയില്‍ 3,240 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്. അതിനാല്‍ ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കാന്‍ 65,000 രൂപയിലേറെ നല്‍കേണ്ടിവരും. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്ടിയായ 3 ശതമാനവും കൂടി ചേര്‍ക്കുമ്പോഴാണിത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ട്രംപ് അധികാരമേറ്റതോടെയാണ് സ്വര്‍ണ […]

വയനാടിന് ഐക്യദാര്‍ഢ്യം ; മുംബൈ മാരത്തണില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി

വയനാടിന് ഐക്യദാര്‍ഢ്യവുമായി മുംബൈ മാരത്തണില്‍ 42 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ എം എബ്രഹാം. റണ്‍ ഫോര്‍ വയനാട് എന്നു രേഖപ്പെടുത്തിയ ജെഴ്‌സി അണിഞ്ഞാണ് അദ്ദേഹം ഓടിയത്. Also Read ; ട്രംപിന് തിരിച്ചടി ; ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ വയനാട്ടില്‍ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരകളായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗണ്‍ഷിപ്പുകളുടെ നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്‍സിയായ കിഫ് കോണിന്റെ ചെയര്‍മാന്‍ കൂടിയാണ് കെ എം എബ്രഹാം. മുഖ്യമന്ത്രിയുടെ […]

ട്രംപിന് തിരിച്ചടി ; ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ട്രംപിന്റെ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു. 14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജ് ഉത്തരവിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് നഗ്‌നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോണ്‍ കോഗ്‌നോര്‍ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നടപടി. Also Read ; മലപ്പുറത്ത് കിണറില്‍നിന്ന് രക്ഷപ്പെടുത്തിയ കാട്ടാന അവശനിലയില്‍ നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി […]