October 15, 2026

ഷാരോണ്‍ വധക്കേസ് ; ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍,സമര്‍ത്ഥമായ കൊലപാതകമെന്ന് കോടതി, കേരള പോലീസിന് അഭിനന്ദനം

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയത്. 2022 ഒക്ടോബര്‍ 14 നാണ് ഗ്രീഷ്മ ഷാരോണിനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയത്. തുടര്‍ന്ന് ഒക്ടോബര്‍ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു.കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവന്‍ നിര്‍മലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. Also […]

അമേരിക്കയുടെ നാല്‍പത്തിയേഴാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും

വാഷിംങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും. അമേരിക്കയുടെ നാല്‍പത്തിയേഴാമത്തെ പ്രസിഡന്റായാണ് ട്രംപ് സ്ഥാനമേല്‍ക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്ക് ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമാകും. ക്യാപിറ്റോള്‍ മന്ദിരത്തിലാണ് ചടങ്ങുകള്‍ നടക്കുക. പ്രതികൂല കാലാവസ്ഥ മൂലം 1985ന് ശേഷം ഇതാദ്യമായാണ് മന്ദിരത്തിന് അകത്താണ് ചടങ്ങുകള്‍ നടക്കുന്നത്. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളാകാന്‍ നിരവധി ലോകനേതാക്കളും അമേരിക്കയിലെത്തും. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചടങ്ങില്‍ പങ്കെടുക്കും. Also Read ; പാലക്കാട് ബ്രൂവറിക്കായി മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം ; സര്‍ക്കാരിന്റെ […]

പാലക്കാട് ബ്രൂവറിക്കായി മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം ; സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിക്കായി മലമ്പുള ഡാമില്‍ നിന്ന് വെള്ളമെത്തിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി ഉത്തരവിനെ ലംഘിച്ച്. 2018 ലെ ഹൈക്കോടതി ഉത്തരവിനെ ലംഘിച്ചാണ് സര്‍ക്കാരിന്റെ നീക്കം.സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് കര്‍ഷകര്‍. Also Read ; ഗോപന്‍സ്വാമിയുടെ സമാധി; ഹൃദയവാള്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മലമ്പുഴ ഡാമിലെ വെള്ളം കൃഷിയാവശ്യങ്ങള്‍ കഴിഞ്ഞ് മാത്രമേ വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കാവൂവെന്നാണ് 2018 ലെ ഹൈക്കോടതി ഉത്തരവ്. 2018 ല്‍ മലമ്പുഴയില്‍ നിന്ന് പ്രതിദിനം പത്ത് ദശലക്ഷം ലിറ്റര്‍ വെള്ളം […]

ഗോപന്‍സ്വാമിയുടെ സമാധി; ഹൃദയവാള്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഗോപന്‍ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗേപന്റെ പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയ വാള്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളില്‍ മുറിവുണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, ഈ അസുഖങ്ങള്‍ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കില്‍ ആന്തരിക പരിശോധഫലം ലഭിക്കണമെന്നും ഫോറന്‍സിക് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഗോപന്റെ സമാധി വിവാദമായ സാഹചര്യത്തില്‍ കല്ലറ പൊളിച്ച് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു. Also Read; എഐസിസി സെക്രട്ടറി പി വി […]

എഐസിസി സെക്രട്ടറി പി വി മോഹനന് വാഹനാപകടത്തിൽ പരിക്ക്

കോട്ടയം: എഐസിസി സെക്രട്ടറി പി വി മോഹനന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. ഇന്ന് പുലര്‍ച്ചെ പാലാ ചക്കാമ്പുഴയില്‍ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മോഹനനും കാറിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മോഹനനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഹനന്റെ കാലിനു ഒടിവ് ഉണ്ട്. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. അതേസമയം, നേതാക്കള്‍ മോഹനനെ കാണാന്‍ […]

‘ജന്മം നല്‍കിയതിനുള്ള ശിക്ഷ നടപ്പാക്കി’ ; അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം ആഷിഖ് നാട്ടുകാരോട് പറഞ്ഞു

കോഴിക്കോട്: താമരശ്ശേരിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ മകന്‍ ആഷിഖ് നേരത്തെ രണ്ട് തവണ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. ആഷിഖ് അമ്മയോട് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായും അമ്മയുടെ പേരിലുള്ള സ്ഥലം വില്‍ക്കുവാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. അമ്മയെ കൊല്ലണമെന്ന് പ്രതി ചിലരോട് പറഞ്ഞിരുന്നെന്നും പോലീസ് വ്യക്തമാക്കി. Also Read ; കുസാറ്റ് അപകടം; കുറ്റപത്രം സമര്‍പ്പിച്ചു, മുന്‍ പ്രിന്‍സിപ്പലടക്കം മൂന്ന് പ്രതികള്‍ ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. താമരശ്ശേരി ഇരിങ്ങാപ്പുഴയ്ക്ക് സമീപം ചോഴിയോടാണ് സംഭവം. […]

കുസാറ്റ് അപകടം; കുറ്റപത്രം സമര്‍പ്പിച്ചു, മുന്‍ പ്രിന്‍സിപ്പലടക്കം മൂന്ന് പ്രതികള്‍

കൊച്ചി: കുസാറ്റ് ക്യാംപസിലെ ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്ന് ഒരു വര്‍ഷവും രണ്ട് മാസവും കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അപകടത്തില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. മുന്‍ പ്രിന്‍സിപ്പല്‍ ദീപക് കുമാര്‍ സാഹു അടക്കം മൂന്ന് പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.അധ്യാപകരായ ഗിരീഷ് കുമാര്‍ തമ്പി, എന്‍. ബിജു എന്നിവരാണ് മറ്റ് പ്രതികള്‍.തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കളമശ്ശേരി മജിസ്ട്രേറ്റ് കോടതിക്കുമുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. Also Read ; തമ്പാനൂരിലെ […]

തമ്പാനൂരിലെ ഹോട്ടലില്‍ രണ്ട് പേര്‍ മരിച്ച നിലയില്‍ ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു, മരിച്ചത് മഹാരാഷ്ട്ര സ്വദേശികളായ സഹോദരങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടലില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് മഹാരാഷ്ട്ര പൂനെ സ്വദേശികളായ സഹോദരങ്ങളാണ്. മുക്ത കോന്തിബ ബാംമേ (49) എന്ന സ്ത്രീയും കോന്തിബ ബാംമേ (45) എന്ന പുരുഷനുമാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുക്കുന്നത്. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട ഹോട്ടല്‍ ജീവനക്കാരന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി മുറി തുറന്നപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടത്. മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വീടും ജോലിയുമില്ലെന്നാണ് ആത്മഹത്യ കുറിപ്പില്‍ […]

വെടിനിര്‍ത്തല്‍ താല്‍കാലികം, ആവശ്യമെങ്കില്‍ പോരാട്ടം തുടരും: നെതന്യാഹു

ടെല്‍അവീവ്: ഗാസയില്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ താല്‍കാലികമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആവശ്യമെങ്കില്‍ പോരാട്ടം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. ഗാസയില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കണമെന്ന് ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചത്. എന്നാല്‍ ഇത് താല്‍കാലികമാണെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയമാണ് ഹമാസിനെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചതെന്നും ഇസ്രായേലിന് പോരാട്ടം തുടരാന്‍ അവകാശമുണ്ടെന്നും വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ കഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു. Also Read ; ‘കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, ജീവന് ഭീഷണിയുണ്ട് ‘: കലാ […]

‘കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, ജീവന് ഭീഷണിയുണ്ട് ‘: കലാ രാജു

കൊച്ചി: വനിതാ കൗണ്‍സിലര്‍മാര്‍ കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ചാണ് കാറില്‍ കയറ്റിയതെന്ന് കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാ രാജു. സ്ത്രീയുടെ മാനത്തിന് വില പറയുന്ന പാര്‍ട്ടിക്കൊപ്പം ഇനി നില്‍ക്കണോ എന്ന് ആലോചിക്കുമെന്നും കല രാജു വ്യക്തമാക്കി. ഏരിയ കമ്മിറ്റി ഓഫീസിലേക്കാണ് ബലം പ്രയോഗിച്ച് കൊണ്ടുപോയത്. പോലീസിന് വിഷയത്തില്‍ ഇടപെടാമായിരുന്നു എന്നും പക്ഷേ ഒന്നും ചെയ്തില്ലെന്നും കലാ രാജു കുറ്റപ്പെടുത്തി.സ്ത്രീത്വത്തെ അപമാനിച്ചതിനടക്കം കേസെടുക്കണമെന്നും സ്വന്തമായി കേസ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും കലാ രാജു പറഞ്ഞു. Also Read ; യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ട് […]