October 15, 2026

മഹാരാഷ്ട്രയില്‍ ആശങ്കയായി ഗില്ലിന്‍ ബാരെ സിന്‍ട്രം; 26 പേര്‍ ആശുപത്രിയില്‍, 5 പേര്‍ക്ക് രോഗബാധ, 2 പേര്‍ വെന്റിലേറ്ററില്‍

മുംബൈ: മഹാരാഷ്ട്രയില്‍ അപൂര്‍വ രോഗമായ ഗില്ലിന്‍ ബാരെ സിന്‍ട്രം രോഗികളുടെ എണ്ണം കൂടുന്നു. മഹാരാഷ്ട്രയിലെ പൂനെയില്‍ ജിബിഎസ് രോഗലക്ഷണങ്ങളോടെ 26 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ അത്യാസന്ന നിലയിലുള്ള രണ്ട് പേരെ വെന്റിലേറ്ററിലേക്ക് മാറ്റി. നിലവില്‍ എട്ട് പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. Also Read ; മണിയാര്‍ പദ്ധതി സഭയില്‍ ഉന്നയിച്ച് രമേശ് ചെന്നിത്തല ; വിഷയത്തില്‍ വ്യവസായം, വൈദ്യുതി വകുപ്പുകള്‍ക്ക് രണ്ട് നിലപാടെന്ന് വിമര്‍ശനം അതേസമയം […]

മണിയാര്‍ പദ്ധതി സഭയില്‍ ഉന്നയിച്ച് രമേശ് ചെന്നിത്തല ; വിഷയത്തില്‍ വ്യവസായം, വൈദ്യുതി വകുപ്പുകള്‍ക്ക് രണ്ട് നിലപാടെന്ന് വിമര്‍ശനം

തിരുവനന്തപുരം: മണിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സഭയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭയില്‍ സബ്മിഷനായാണ് വിഷയം ഉന്നയിച്ചത്. കാര്‍ബൊറാണ്ടം കമ്പനിയില്‍ നിന്ന് പദ്ധതി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് എന്താണ് തടസമെന്ന് ചോദിച്ച ചെന്നിത്തല, വ്യവസായ മന്ത്രിക്കും വൈദ്യുതി മന്ത്രിക്കും ഇക്കാര്യത്തില്‍ രണ്ട് നിലപാടാണെന്നും കുറ്റപ്പെടുത്തി. Also Read ; മലപ്പുറത്ത് വന്‍ സ്പിരിറ്റ് വേട്ട ; ചരക്ക് ലോറിയില്‍ കടത്തിയ ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റാണ് പിടികൂടിയത് കെഎസ്ഇബിയും കാര്‍ബൊറാണ്ടം കമ്പനിയും തമ്മിലുള്ള കരാര്‍ അനുസരിച്ച് മണിയാര്‍ […]

മലപ്പുറത്ത് വന്‍ സ്പിരിറ്റ് വേട്ട ; ചരക്ക് ലോറിയില്‍ കടത്തിയ ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റാണ് പിടികൂടിയത്

മലപ്പുറം: വന്‍ സ്പിരിറ്റ് വേട്ട. മലപ്പുറം തിരൂരങ്ങാടിയിലാണ് ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് ഡാന്‍സാഫ് സ്‌ക്വാഡ് പിടികൂടിയത്. പാലക്കാട് എസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. ചരക്ക് ലോറിയിലായിരുന്നു സ്പിരിറ്റ് കടത്ത്. കര്‍ണാടകയില്‍ നിന്ന് എറണാകുളത്തേയ്ക്ക് കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. നീല കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ടാര്‍പോളിന്‍ കൊണ്ടും, മാലിന്യം നിറച്ച ചാക്കുകളും കൊണ്ട് മറച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. Also Read ; സര്‍ക്കാര്‍ ജീവനക്കാരുടെ പണി മുടക്ക് തുടങ്ങി; ജോയിന്റ് കൗണ്‍സില്‍ സമരപന്തല്‍ പോലീസ് പൊളിച്ചു ലോറിയില്‍ ഉണ്ടായിരുന്ന […]

സര്‍ക്കാര്‍ ജീവനക്കാരുടെ പണി മുടക്ക് തുടങ്ങി; ജോയിന്റ് കൗണ്‍സില്‍ സമരപന്തല്‍ പോലീസ് പൊളിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ശമ്പള പരിഷ്‌കരണവും ഡിഎ കുടിശ്ശികയും ആവശ്യപ്പെട്ടാണ് ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കുന്നത്.സെറ്റോയും സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലുമാണ് സമരത്തിലുള്ളത്. അതേസമയം സമരം തുടങ്ങിയതിന് പിന്നാലെ കൊല്ലത്ത് ജോയിന്റ് കൗണ്‍സില്‍ നിര്‍മ്മിച്ച സമരപ്പന്തല്‍ പോലീസ് പൊളിച്ചു നീക്കി. പോലീസിന്റെ നടപടി സമരം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ജോയിന്റ് കൗണ്‍സില്‍ വിമര്‍ശിച്ചു. Also Read ; കഠിനംകുളം കൊലപാതകം ; പ്രതി രക്ഷപ്പെട്ട സ്‌കൂട്ടര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും കണ്ടെത്തി കണ്ണൂരില്‍ […]

കഠിനംകുളം കൊലപാതകം ; പ്രതി രക്ഷപ്പെട്ട സ്‌കൂട്ടര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും കണ്ടെത്തി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം കഠിനം കുളത്തെ ആതിരയുടെ കൊലപാതകത്തില്‍ പ്രതി കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട സ്‌കൂട്ടര്‍ കണ്ടെത്തി. ചിറയന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്. ഇത് കൊല്ലപ്പെട്ട ആതിരയുടെ സ്‌കൂട്ടറാണ്. ഇന്നലെ രാവിലെയാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നാലെ എറണാകുളം സ്വദേശിയായ പ്രതി വീട്ടിലുണ്ടായിരുന്ന സ്‌കൂട്ടറുമായി രക്ഷപ്പെട്ടുവെന്നാണ് പോലീസ് നിഗമനം. ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് റെയില്‍വേ സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്ന് വാഹനം കണ്ടെത്തുകയായിരുന്നു. Also Read ; അനധികൃതമായി 11 […]

അനധികൃതമായി 11 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തി; പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. അനധികൃതമായി പോക്കുവരവ് നടത്തി ഭൂമി സ്വന്തമാക്കിയെന്ന പരാതിയിലാണ് പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. ആലുവയിലാണ് 11 ഏക്കര്‍ ഭൂമി അന്‍വര്‍ ഇത്തരത്തില്‍ സ്വന്തമാക്കിയെന്നാണ് കേസ്. പാട്ടവകാശം മാത്രമുള്ള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലന്‍സിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. തുടര്‍ന്ന് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു. Also Read ; പിപിഇ കിറ്റ് അഴിമതി: ‘ജനത്തിന്റെ ദുരിതം വിറ്റ് കാശാക്കി’, […]

പിപിഇ കിറ്റ് അഴിമതി: ‘ജനത്തിന്റെ ദുരിതം വിറ്റ് കാശാക്കി’, ശൈലജ ടീച്ചര്‍ ഒന്നാം പ്രതിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ മരുന്നുകള്‍ ആശുപത്രികളില്‍ വിതരണം ചെയ്തും പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വലിയ അഴിമതിയാണ് കോവിഡ് കാലത്ത് നടത്തിയതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് കാലത്ത് ജനം അനുഭവിച്ച ദുരിതം വിറ്റ് കാശാക്കാന്‍ ശ്രമിച്ചതില്‍ വെറുതെയിരിക്കില്ല. ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചറാണ് ഇതില്‍ ഒന്നാം പ്രതി. ഇതിനെതിരെ കേസെടുക്കണം. ആരോഗ്യമന്ത്രിയും ധനകാര്യ മന്ത്രിയും ചേര്‍ന്ന കമ്മിറ്റിയാണ് കൂടിയ വിലക്ക് പിപിഇ കിറ്റ് വാങ്ങാന്‍ തീരുമാനിച്ചത്. ദുരന്തത്തെ പോലും […]

തൃശൂരിലെ അൽ മുക്താദിർ ജ്വല്ലറിയിൽ രാത്രി വൈകിയും നിക്ഷേപകർ ആധിയോടെ പ്രതിഷേധിക്കുന്നു; പരിഹാര ചർച്ചകളുമായി മാനേജ്മെന്റ്; വിശ്വാസം നഷ്ടപ്പെട്ട് നിക്ഷേപകർ

തൃശൂര്‍: തൃശൂര്‍ പടിഞ്ഞാറെക്കോട്ടയിലെ അല്‍ മുക്താദിര്‍ ജ്വല്ലറിയില്‍ രാത്രി വൈകിയും നിക്ഷേപകരുടെ പ്രതിഷേധം. ജ്വല്ലറി പറഞ്ഞ ഓഫര്‍ പ്രകാരമുള്ള സ്വര്‍ണ്ണം തിരിച്ചുകിട്ടില്ലെന്ന് മനസ്സിലാക്കിത്തുടങ്ങിയതോടെയാണ് പ്രതിഷേധവുമായി ആളുകള്‍ എത്തിത്തുടങ്ങിയത്. പലരും അടുത്ത ആഴ്ചയിലേക്ക് കല്ല്യാണം നടക്കേണ്ടവരാണ്. ഇരുപതും മുപ്പതും ലക്ഷങ്ങള്‍ ഡെപ്പോസിറ്റ് ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. വിവാഹ ആവശ്യത്തിനായി പഴയ സ്വര്‍ണം നല്‍കി പണിക്കൂലിയില്ലാതെ പുതിയ സ്വര്‍ണം വാങ്ങാനായി നിക്ഷേപിച്ചവരുമുണ്ട്. മുഖ്യധാരാമാധ്യമങ്ങളിലൂടെ അല്‍മുക്താദിര്‍ ജ്വല്ലറിയിലെ പരസ്യം കണ്ട് വിശ്വസിച്ച് വന്ന ഒട്ടേറെ ജനങ്ങളാണ് ഇത്തരത്തില്‍ വഞ്ചിതരായിരിക്കുന്നത്. Also Read; പിപിഇ കിറ്റ് […]

പിപിഇ കിറ്റ് വിവാദം ; സംസ്ഥാന സര്‍ക്കാരിന് 10.23 കോടി അധികബാധ്യതയെന്ന് സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിലൂടെ 10.23 കോടി രൂപയുടെ അധികബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ പൊതുവിപണിയെക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. Also Read ; കൊല്‍ക്കത്ത ബലാത്സംഗക്കൊല: കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  പിപിഇ കിറ്റ് 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് വാങ്ങിയെന്നും […]

കൊല്‍ക്കത്ത ബലാത്സംഗക്കൊല: കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഞ്ജയ് റോയ്ക്ക് ഇന്നലെ കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തമാണ് വിധിച്ചത്. സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടുള്ള പരാമര്‍ശവും കോടതി വിധിയിലുണ്ടായിരുന്നു. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. സ്ത്രീസുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമെന്നും ശിക്ഷാവിധിയില്‍ കോടതി പറഞ്ഞിരുന്നു. Also Read;പാലക്കാട് […]